എന്താണ് ആസൂത്രിത ജീവിതം

പല തലത്തിലുള്ള ആസൂത്രത ജീവിതമാണ് നമുക്കുള്ളത്. നാം ഉപയോഗിക്കുന്നതൊന്നും നാം നിര്‍മ്മിക്കുന്നവയല്ല. ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങി അനേകം കാര്യങ്ങള്‍ നമുക്ക് വേണം. അതെല്ലാം നമുക്ക് വേണ്ട സമയത്ത് വേണ്ട അളവില്‍ എത്തിക്കുന്നതിന് വലിയ ആസൂത്രണം വേണം. അത് സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, നീതിന്യായം എന്ന് വിശാലമായ അര്‍ത്ഥത്തില്‍ വിഭജിച്ചിരിക്കുന്ന സംവിധാനമാണ് ചെയ്യുന്നത്. നമ്മുടെ പ്രവര്‍ത്തികളും വന്‍തോതില്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു. 8 മണിക്കൂര്‍ ജോലി ചെയ്ത് തിരിച്ച് വരുമ്പോള്‍ നമുക്ക് വാങ്ങാനായി അരി കടയിലെത്തിയിരിക്കും. അത് വേവിക്കാനുള്ള … Continue reading എന്താണ് ആസൂത്രിത ജീവിതം →

വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?

ചുറ്റുമുള്ള വ്യക്തികളെ വിശകലനം ചെയ്യേണ്ട അവസരം നമുക്ക് നിത്യജീവിതത്തില്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ഇതില്‍ നമ്മുടെ ചുറ്റുമുള്ള വ്യക്തികള്‍ നമ്മുടെ നിലനില്‍പ്പിനേയും സുസ്ഥിരതയേയും വളരേറെ സ്വാധീനിക്കുന്നതിനാല്‍ അവരെ നാം വിശകലനം ചെയ്യുന്നത് പരിണാമപരമായാണ്. ഒരു മൃഗത്തെ പോലെ നമുക്ക് ഗുണകരമായവരെ (നല്ലവര്‍) ചേര്‍ത്ത് നിര്‍ത്തുകയും ദോ‍ഷകരമായവരെ (ദുഷ്ടര്‍) അകറ്റി നിര്‍ത്തുകയും ചെയ്യുക. എന്നാല്‍ നമ്മുടെ ജീവിതവുമായി നേരിട്ട് ബന്ധമില്ലവരോ? അവര്‍ വിദൂരത്തുള്ളവരാകാം. ചിലപ്പോള്‍ മരിച്ച് പോയവരാകാം. അവരെ എങ്ങനെ വിശകലനം ചെയ്യും. പരിണാമപരമായ ശീലം നമുക്കുള്ളതിനാല്‍ നാം അവരേയും … Continue reading വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ? →

ഫാസിസത്തിന്റെ ഘടന

ഫാസിസത്തിന് മൂന്ന് ഘടകങ്ങളുണ്ട്. 1. ഊര്‍ജ്ജ കേന്ദ്രം, 2. ബുദ്ധി കേന്ദ്രം, 3.ശരീരം 1. ഊര്‍ജ്ജ കേന്ദ്രം: ഫാസിസത്തിന്റെ ഊര്‍ജ്ജകേന്ദ്രം മുതലാളിത്തമാണ്. ശരിക്കും ഫാസിസത്തിന്റെ ഗുണഭോക്താക്കള്‍ ഇവരാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ വ്യവസ്ഥയുണ്ടാകുന്നത് തന്നെ. മുതലാളിത്തത്തിന്റെ സഹായമില്ലാതെ ഒരിക്കലും ഫാസിസത്തിന് നിലനില്‍ക്കാനും വളരാനും കഴിയില്ല. സത്യത്തില്‍ മുഖംമൂടിയില്ലാത്ത മുതലാളിത്തം തന്നെയാണ് ഫാസിസവും. നിയന്ത്രണങ്ങളൊന്നുമില്ലാത്ത മുതലാളിത്തം എന്നതാണ് ഫാസിസ്റ്റുകളുടെ മുദ്രാവാക്യം. അടുത്ത കാലത്ത് ബ്രസീലില്‍ അധികാരത്തിലെത്തിയ ഫാസിസ്റ്റ് ബോള്‍സനാരോ പരിസ്ഥിതി വകുപ്പിനെ പിരിച്ചുവിട്ടു. അതിന്റെ ആവശ്യമില്ലന്നും കാര്‍ഷിക വകുപ്പ് … Continue reading ഫാസിസത്തിന്റെ ഘടന →

ഫാസിസം എന്നാൽ എന്ത്

ആധുനിക കാലത്ത്, ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ വളരെ കുറച്ച് ബിസിനസ്സുകാര്‍ നിയന്ത്രിക്കുകയും ആ രാജ്യത്തെ സമ്പത്തും അധികാരവും അവരിലേക്ക് കേന്ദ്രീകരിക്കുകയും അവര്‍ പൌരന്‍മാരുടെ ഉടമകളായി മാറുകയും ചെയ്യുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. ഈ നിര്‍വ്വചനം വളരെ ലഘുവായതാണെന്ന് താങ്കള്‍ക്ക് തോന്നാം. കാരണം ഫാസിസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചിത്രങ്ങള്‍ വളരെ ഭീതിയുണ്ടാക്കുന്നവയാണ്. അതൊന്നും പരിഗണിക്കാതെ ഇത്ര ഉപരിപ്ലവവും ലളിതവുമായ നിര്‍വ്വചനം എങ്ങനെ നല്‍കാനാകും എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത് … Continue reading ഫാസിസം എന്നാൽ എന്ത് →

ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്

"ശബരിമല ഒരു സമസ്യയാണ്. നമ്മുടെ കൈയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മളൊരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു." എന്നാണ് ശബരിമല വിഷയത്തെക്കുറിച്ച് bjp പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, nss, sndp തുടങ്ങിയ കക്ഷികള്‍ bjpയുടെ കെണിയല്‍ വീണെന്നാണ് അതിനെക്കുറിച്ച് മാധ്യമങ്ങളും മറ്റ് പ്രമുഖരും വ്യാഖ്യാനിച്ചു. പക്ഷേ ശരിക്കും കെണിവെച്ചത് ഇടത് പക്ഷത്തിനെതിരാണ്. കെണിയില്‍ വീണതും ഇടത് പക്ഷമാണ്. തുടക്കം മുതലുള്ള കാര്യങ്ങള്‍ നോക്കിയാല്‍ അത് മനസിലാകും. 12 വര്‍ഷം മുമ്പാണ് ശബരിമലയിലെ സ്ത്രീ … Continue reading ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത് →

ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ

അടുത്തകാലത്ത് മഴ എപ്പോള്‍ പെയ്താലും പറയുന്ന ഒരു ന്യായീകരണമാണ് ന്യൂനമര്‍ദ്ദം. ഉഗാണ്ടയില്‍ ന്യൂനമര്‍ദ്ദമുണ്ടായി. അതിനാല്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും. നമുക്ക് ഉത്തരമെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി സമാധാനപരമായി ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകാം. അല്ലേ? ന്യൂനമര്‍ദ്ദം എന്നത് ശരിക്കും ഒരു തട്ടിപ്പാണ്. നമ്മുടെ ശ്രദ്ധ മാറ്റാന്‍ പറയുന്ന കാര്യം. ന്യൂനമര്‍ദ്ദം പണ്ടും ഉണ്ടാകാറില്ലേ? ഇപ്പോഴെന്താണ് പ്രശ്നം. ഇവിടെ മാത്രമല്ലല്ലോ, ലോകം മൊത്തം എന്തേ ന്യൂനമര്‍ദ്ദം ഒരു വാര്‍ത്തയാവുന്നു? എന്തേ തീവൃകാലാവസ്ഥ എന്നത് ഒരു സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്നു? ഇത്തരം അനേകം ചോദ്യങ്ങള്‍. … Continue reading ന്യൂനമര്‍ദ്ദം എന്ന് ദയവ് ചെയ്ത് പറയല്ലേ →

വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്

ചര്‍ച്ചകളിലെല്ലാം ഹിന്ദുത്വ നേതാക്കളും പന്തളം ശശികുമാറും പറയുന്നത് ലക്ഷക്കണക്കിന് വിശ്വാസികള്‍ അവരോടൊപ്പമുണ്ടെന്നാണ്. ഉണ്ടായേക്കാം. പക്ഷേ അതിന് സാധുത നല്‍കുന്നത് പോലെ ചാനല്‍ അവതാരകരും പറയുന്നു, 2013 മുസഫര്‍ നഗറിലെ കലാപത്തിന് ശേഷം 2014 ല്‍ 80 ല്‍ 73 സീറ്റുകള്‍ bjp നേടിക്കൊടുത്തു. ഗുജറാത്തിലും അക്രമങ്ങള്‍ സ്ഥിരമായ വംശീയ വിഭജനം നടന്നു. അതായത് വിഭാഗീയതയുണ്ടാക്കിയാല്‍ വോട്ട് ഹിന്ദുത്വശക്തികള്‍ക്ക് കിട്ടുമെന്ന് അങ്ങനെ എല്ലാവരും ഊഹിക്കുന്നു. എന്തോ ഒരു നിയമം പോലെ എല്ലാവരും അങ്ങ് സമ്മതിച്ച് കൊടുക്കുകയാണ്. ചോദ്യങ്ങള്‍ ചോദിക്കേണ്ട … Continue reading വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന് →

വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന കെപിഏസിയുടെ നാടകത്തിന്റെ അവസാന രംഗത്ത് ഒരു സംഭവമുണ്ട്. ജന്മിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ത്ത തൊഴിലാളിനേതാവായ നായകന്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നു. സഹനായകന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി അവിടെ തടിച്ച് കൂടിയ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഇങ്ങനെ ഒരു ആഹ്വാനം നടത്തുന്നു: "ഈ അനീതിക്കെതിരെ എല്ലാ ആളുകളും റോഡിലേക്കിറങ്ങട്ടേ. കൊടുംകാറ്റ് പോലെ പ്രക്ഷോഭണം ഉയരട്ടേ. ആര്‍ത്തിരമ്പുന്ന പ്രതിഷേധത്തിന്റെ മുമ്പില്‍ അക്രമികള്‍ മാളത്തിലൊളിക്കും. അത് ഒരു പുതുയുഗത്തിന്റെ പിറവിയായിരിക്കും." ഇത് കേട്ട് ആവേശഭരിതരായ ജനക്കൂട്ടം … Continue reading വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍ →

മോഡിക്കും മന്‍മോഹനും ട്രമ്പും ഒബാമയും തമ്മിലുള്ള ബന്ധമെന്ത്?

ജനാധിപത്യമെന്നാല്‍ അക്രമവും രക്തച്ചൊരിച്ചിലുമില്ലാതെ ഭരണാധികാരികളെ മാറ്റാനുള്ള വ്യവസ്ഥയായി ചിലര്‍ വിശദീകരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ അമേരിക്ക, ബ്രിട്ടണ്‍, ക്യാനഡ, ആസ്ട്രേലിയ, ഇന്‍ഡ്യ ഉള്‍പ്പടെ ലോകത്തിലെ മിക്കവാറും രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. വോട്ടെടുപ്പോടുകൂടിയ തെരഞ്ഞെടുപ്പാണ് ഈ അധികാരമാറ്റത്തിന്റെ ഉപകരണം. ജനം വോട്ട് കൊടുത്ത് ഒരു ചെറിയ കൂട്ടം ആളുകളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി കൊടുക്കുന്നു. ആ സര്‍ക്കാരിന്റെ പ്രവര്‍‍ത്തനത്തില്‍ ജനത്തിന് അതൃപ്തിയുണ്ടെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റാര്‍ക്കെങ്കിലും കൊടുത്ത് പഴയ ആളുകളെ അധികാരത്തില്‍ നിന്ന് മാറ്റി പുതിയ ആളുകള്‍ക്ക് അധികാരം … Continue reading മോഡിക്കും മന്‍മോഹനും ട്രമ്പും ഒബാമയും തമ്മിലുള്ള ബന്ധമെന്ത്? →

മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ്

മാര്‍ ആലഞ്ചേരിക്കെതിരെ കേസെടുക്കന്‍ അവസാനം ഹൈക്കോടതി ഉത്തരവിറക്കി. സകലരും സഭ അദ്ധ്യക്ഷനായ ആലഞ്ചേരി ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നു. പള്ളീലച്ചന്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. പക്ഷേ സത്യത്തില്‍ ആലഞ്ചേരി ഒരു ഇരമാത്രമാണ്. അദ്ദേഹത്തെ ക്രൂശിക്കുന്നത് കൊണ്ട് പരിഹാരമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അത്ഭുതം തോന്നുന്നോ ഇത് കേട്ടിട്ട്? പ്രതികരണ തൊഴിലാളികളായ നാം കഴിഞ്ഞ കാലത്ത് നടത്തിയ പ്രതികരണങ്ങളെല്ലാം ഒന്ന് പുനര്‍പരിശോധിച്ചേ. ദളിതനെതിരായ ആക്രമണമായാലും, നടിക്കെതിരായ ആക്രമണമായാലും, സ്ത്രീകള്‍ക്കെതിരായ ആക്രമണമായാലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണമായാലും നാം എങ്ങനെയാണ് പ്രതികരിച്ചത്? സംശയം വേണ്ട, നമുക്ക് … Continue reading മാര്‍ ആലഞ്ചേരി ഒരു ഇര മാത്രമാണ് →