സൌദി നേതൃത്വം നല്‍കുന്ന അമേരിക്കന്‍ പിന്‍തുണയുള്ള സംഘം യെമനിലെ Doctors Without Borders(MSF) ന്റെ ആശുപത്രിയില്‍ ബോംബിട്ടു. രണ്ട് ആശുപത്രി ജീവനക്കാര്‍ക്കും രണ്ട് രോഗികള്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞതായി MSF അറിയിച്ചു. തിങ്കളാഴ്ച രാത്രിയില്‍ രണ്ട് മണിക്കൂര്‍ സമയം അവര്‍ ആക്രമണം നടത്തി. ആശുപത്രിയുടെ മേല്‍ക്കൂരയില്‍ MSF ന്റെ ലോഗോ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ആശുപത്രിയുടെ GPS coordinates പല പ്രാവശ്യം സൌദി നേതൃത്വം നല്‍കുന്ന സംഘത്തിന് നല്‍കിയിട്ടുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പും അവര്‍ ആ വിവരങ്ങള്‍ സൈനിക സംഘത്തിന് നല്‍കിയിട്ടുണ്ടായിരുന്നു
ടാഗ്: അമേരിക്ക സാമ്രാജ്യം
അമേരിക്കന്‍ പോലീസ് ശരിക്കും കാട്ടു പട്ടികളാണ്
സൌദി അറേബ്യക്ക് $1125 കോടി ഡോളറിന്റെ യുദ്ധക്കപ്പലുകള്‍ അമേരിക്ക വില്‍ക്കുന്നു
ഒബാമ സര്‍ക്കാര്‍ സൌദി അറേബ്യക്ക് $1125 കോടി ഡോളര്‍ വില വരുന്ന നാല് ആധുനിക ലോക്ക്ഹീഡ് മാര്‍ട്ടില്‍ യുദ്ധക്കപ്പലുകള്‍ വില്‍ക്കാനുള്ള കരാന് ഒപ്പുവെച്ചു. സൌദിക്ക് ആയുധങ്ങള്‍ കൈമാറരുത് എന്ന Amnesty International അഭ്യര്‍ത്ഥനക്ക് ശേഷമാണ് അമേരിക്ക ഇത് ചെയ്യുന്നത്. അമേരിക്കക്ക് വേണ്ടി യെമനില്‍ ഹൂത്തി വിമതര്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സൌദി യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിനെ അനുകൂലിക്കുന്ന നടപടിയാണിത്.
സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍
കറുത്തവരുടെ പ്രധാനപ്പെട്ട പള്ളികള്‍ക്ക് തീവെക്കുന്നു
മിസൌറി സംസ്ഥാനത്തിലെ സെന്റ് ലൂയീസ് പ്രദേശത്ത് കറുത്തവരുടെ പള്ളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നു. രണ്ടാഴ്ച സമയത്തില്‍ എഴ് പള്ളികളാണ് അഗ്നിക്കിരയായത്. Shrine of St. Joseph ആയിരുന്നു ഏഴാമത്തേത്. ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് വിപുലീകരിച്ചു.
വിരമിച്ച സെനറ്റര്‍ ജെസി ഹെംസ് മരിച്ചു
വടക്കെ കരോലിനയിലെ മുമ്പത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെസി ഹെംസ്(Jesse Helms) 86 ആം വയസില്‍ മരിച്ചു. 1960കളില്‍ ഹെംസ് പൌരാവകാശ സമരത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. "കുറ്റകൃത്യങ്ങളുടെ തോതും ഉത്തരവാദിത്തമില്ലായ്മയും നീഗ്രോകളില്‍ വളരെ കൂടുതലാണ്. അത് പരിഹരിക്കണം" എന്ന് ഹെംസ് ഒരിക്കല്‍ എഴുതി. 1983 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ദിനത്തിനായുള്ള നിയമത്തിനെതിരെ വോട്ടു ചെയ്തു. AIDS മരുന്ന് ഗവേഷണത്തിനും ചികില്‍സക്കും ഹെംസ് എതിരായിരുന്നു. വിദേശകാര്യരംഗത്ത് ഹെംസ് ചിലിയിലെ ഏകാധിപതിയായ അഗസ്റ്റോ പിനോഷേയെയും എല്‍ സാല്‍വഡോറിലെ മരണ സംഘത്തിനേയും … Continue reading വിരമിച്ച സെനറ്റര്‍ ജെസി ഹെംസ് മരിച്ചു
ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് ഒബാമ സര്‍ക്കാര്‍ നിരോധിച്ചു
ഒബാമ സര്‍ക്കാരിന്റെ ഇനിയുള്ള കാലത്തേക്ക് ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നത് നിരോധിച്ചു. കുഴിക്കാനുള്ള പാട്ടക്കരാറുകള്‍ റദ്ദാക്കുകയും പുതിയ വേണ്ടെന്നും വെച്ചു. ആര്‍ക്ടിക്കിലെ $700 കോടി ഡോളറിന്റെ പദ്ധതി ഷെല്‍ വേണ്ടെന്ന് വെച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. [അവര്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍, അതാ നമ്മുടെ ഹീറോ ഇറങ്ങിയിരിക്കുന്നു. കഷ്ടം.]
എണ്ണ പൈപ്പ് ലൈനിന് auto shut-off വാല്‍വില്ല
auto shut-off വാല്‍വില്ലാത്ത, ജില്ലയിലെ ഏക പൈപ്പ് ലൈന്‍ ആണ് നാല് ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയുടെ തീരത്ത് ഒഴുക്കിയ എണ്ണ ചോര്‍ച്ചക്ക് കാരണമായ പൈപ്പ് ലൈന്‍ എന്ന് അധികൃതര്‍ പറഞ്ഞു. 30 വര്‍ഷം മുമ്പത്തെ ഒരു കോടതി വിധിയാണ് അതിന് കാരണം 1980കളുടെ അവസാനം പൈപ്പ് ലൈനിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ Santa Barbara Countyയുടെ നിബന്ധനയെ മറികടന്ന് കോടതില്‍ വിജയപ്രദമായി വാദിച്ച് തന്റെ പൈപ്പ് ലൈന്‍ ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നു. അന്തര്‍ സംസ്ഥാന പൈപ്പ് … Continue reading എണ്ണ പൈപ്പ് ലൈനിന് auto shut-off വാല്‍വില്ല



