സിയാറ്റിലിലെ Housing Discrimination കേസില്‍ JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പിലെത്തി

2006 - 2009 കാലത്ത് 50,000 ല്‍ അധികം കറുത്തവരോട് വിവേചനം കാണിച്ചു എന്ന അമേരിക്കയിലെ നീതിന്യായ വകുപ്പ് കേസ് JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. Fair Housing Act and Equal Credit Opportunity Act ലംഖിഘിച്ചു എന്നാണ് കേസ്. ഒത്തുതീര്‍പ്പ പ്രകാരം JPMorgan Chase തെറ്റ് ചെയ്തു എന്ന് സമ്മതിക്കേണ്ട കാര്യമില്ല, ബാങ്ക് ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഉണ്ടാകില്ല. — സ്രോതസ്സ് democracynow.org എത്ര നല്ല രാജ്യം! നീതിയും വില്‍പ്പക്ക്

സെയ്നയുടെ തൊപ്പിയും സ്കാര്‍ഫും

Amnesty International പ്രതികാരം പരിഹാരമല്ല. പ്രശ്നങ്ങളോട് വൈകാരികമായി പ്രതികരിക്കരുത്. പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക. എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക. ആഹാരം കുറച്ച് കഴിക്കുക. വ്യാവസായിക ഇറച്ചി ഒഴുവാക്കുക. ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക.

ട്രമ്പിന്റെ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളയാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു

വിദ്യാഭ്യാസ സെക്രട്ടറിയായി ട്രമ്പ് തെരഞ്ഞെടുത്ത Betsy DeVos മായി അടുത്ത ബന്ധമുള്ള മുമ്പത്തെ CNN, NBC അവതാരകനായ Campbell Brown നെ ഫേസ്‌ബുക്കിന്റെ വാര്‍ത്താ തലവനായി ജോലിക്കെടുക്കാന്‍ പോകുന്നു. ഇപ്പോള്‍ തന്നെ വലത് പക്ഷത്ത് നില്‍ക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെ വലത് പക്ഷത്തേക്ക് കൂടുതല്‍ നീക്കുന്നതിനാണ് ഇത് സഹായിക്കുക എന്ന ഭീതിയാണ് മിക്കവര്‍ക്കും. 2010 ല്‍ CNN ല്‍ നിന്ന് വിരമിച്ച ശേഷം യൂണിയന്‍ വിരുദ്ധ, സ്വകാര്യ സ്കൂള്‍ അനുകൂല സംഘടനകള്‍ Brown സ്ഥാപിക്കുകയുണ്ടായി. ഏറ്റവും പുതിയതായി, ശതകോടീശ്വരനായ … Continue reading ട്രമ്പിന്റെ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളയാളെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു