അന്തമില്ലാത്ത യുദ്ധം അവസാനിപ്പിക്കാന്‍ സെനറ്റ് വിസമ്മതിച്ചു

David Swanson World Beyond War Anybody who wants more money in the military is going to give you more wars whether they want them or not. http://worldbeyondwar.org/

ടെക്സാസില്‍ അതിര്‍ത്തി സംരക്ഷണ സേന കുടിയേറ്റക്കാര കുട്ടികളെ അവഗണിക്കുന്നു

പൂട്ടിയിട്ട 2-വയസായ ആണ്‍കുട്ടിയെ എപ്പോഴും ആരെങ്കിലും എടുത്തുകൊണ്ടിരിക്കണം. പോലീസുകാര്‍ അവരെ ഏല്‍പ്പിച്ച ആ കുട്ടിക്ക് ആഹാരം കൊടുക്കുക പോലെ തങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് 10 - 15 വയസുള്ള കുറച്ച് പെണ്‍കുട്ടികള്‍ പറയുന്നു. Border Patrol കേന്ദ്രത്തില്‍ കുട്ടികള്‍ കുട്ടികളെ പരിപാലിക്കുന്നു, 250 കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള ആഹാരമില്ല, വെള്ളമില്ല, ശുചിസൌകര്യങ്ങളില്ല എന്ന് വക്കീലന്‍മാര്‍ അപകട സൂചന നല്‍കുന്നു. El Pasoക്ക് അടുത്തുള്ള കേന്ദ്രത്തില്‍ ഒരു നിയമ സംഘം 60 കുട്ടികളുമായി അഭിമുഖം നടത്തിയതിന് ശേഷണാണ് … Continue reading ടെക്സാസില്‍ അതിര്‍ത്തി സംരക്ഷണ സേന കുടിയേറ്റക്കാര കുട്ടികളെ അവഗണിക്കുന്നു

തോക്ക് അക്രമത്തിനെതിരെ സമരം ചെയ്യുന്ന ഷിക്കാഗോയിലെ രണ്ട് അമ്മമാരെ വെടിവെച്ച് കൊന്നു

ഷിക്കാഗോയില്‍ അക്രമ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തന സംഘമായ Mothers Against Senseless Killings രണ്ട് അമ്മമാരുടെ കൊലപാതക്കിന്റെ ഉത്തരം തേടുകയാണ്. വെള്ളിയാഴ്ച ആ സംഘത്തിലെ അംഗമായ രണ്ടുപേരേയും വണ്ടിയില്‍ വന്ന ഒരാള്‍ വെടിവെച്ച് കൊന്നു. 26 വയസായ Chantell Grant നേയും 36 വയസായ Andrea Stoudemire നേയും, കുട്ടികളുമൊക്കെയായി Mothers Against Senseless Killings സ്ഥിരമായി ഒത്തുചേരുന്ന തെരുവിലെ സ്ഥലത്ത് വെച്ച് വെടിവെച്ച് കൊന്നു. അന്വേഷണം നടക്കുകയാണ്. രണ്ട് പുരുഷന്‍മാര്‍ക്കും വെടിയേറ്റു. അതിലൊരാളും അവരുടെ ലക്ഷ്യമായിരുന്നിരിക്കണം … Continue reading തോക്ക് അക്രമത്തിനെതിരെ സമരം ചെയ്യുന്ന ഷിക്കാഗോയിലെ രണ്ട് അമ്മമാരെ വെടിവെച്ച് കൊന്നു

അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം

ഹരിതഗൃഹവാതകമായ മീഥേന്‍ അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്ന് വന്‍തോതില്‍ ചോരുന്നു. 2015 ല്‍ കണ്ടെത്തിയ ചോര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അമേരിക്കയുടെ Environmental Protection Agency കണക്കാക്കിയ അളവിനെക്കാള്‍ ∼60% അധികമാണിത്. അസാധാരണമായ പ്രവര്‍ത്തന അവസ്ഥകളുണ്ടാകുമ്പോള്‍ നടക്കുന്ന ഉദ്‌വമനത്തെ ഇപ്പോഴത്തെ inventory രീതികള്‍ അളക്കുന്നില്ല. പുതിയ ഡാറ്റയും രീതിയും അത് കണ്ടെത്താന്‍ സഹായിക്കുന്നു. അത് ഹരിതഗൃഹവാതങ്ങളുടെ ആഗോള inventories മെച്ചപ്പെടുത്താനും പരിശോധിക്കാനും ഉപയോഗിക്കാം. പാരീസ് കരാറ് അനുസരിച്ചുള്ള പരിഹാര പ്രവര്‍ത്തികള്‍ രൂപകല്‍പ്പന ചെയ്യുകയും ആകാം. — സ്രോതസ്സ് science.sciencemag.org … Continue reading അമേരിക്കയിലെ എണ്ണ, പ്രകൃതിവാതക ശൃംഘലയില്‍ നിന്നുള്ള മീഥേന്‍ ഉദ്വവമനം

‘ഇന്‍സുലിന്‍ വണ്ടി’ ക്യാനഡയിലേക്ക്

Bernie Sanders travels to Canada with ‘insulin caravan’ Bernie Sanders and Diabetic Americans Drive to Canada for Affordable Insulin | NowThis ഇതേ പ്രതികരണം നിങ്ങള്‍ക്ക് മൈക്കല്‍ മൂറിന്റെ സിക്കോയില്‍ 1:47:00 കാണാം. അമേരിക്കക്കാര്‍ മരുന്നിന്റെ വിലക്കുറവ് കണ്ട് കരയുന്നു.

അമേരിക്കന്‍ സൈന്യം മിക്ക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

പ്രതിവര്‍ഷം കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നതിനാല്‍ അമേരിക്കന്‍ Department of Defense ഒരു രാജ്യമാണെന്ന് കണക്കാക്കിയാല്‍ ലോകത്തെ അതിന്റെ സ്ഥാനം 55ആമത്തെ ഏറ്റവും മോശം മലിനീകരണമുക്കാക്കുന്നവരുടെ സ്ഥാനത്തെത്തി. സ്വീഡന്‍, ഡന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളെ അവര്‍ പരാജയപ്പെടുത്തിയിരിക്കുകയാണെന്ന് Brown Universityയുടെ Costs of War project പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ കൈയ്യേറ്റം തുടങ്ങിയ 2001 മുതല്‍ 2017 വരെ അമേരിക്കന്‍ സൈന്യം 120 കോടി ടണ്‍ CO2 പുറത്തുവിട്ടിട്ടുണ്ട്. ജപ്പാന്‍ ഒരു വര്‍ഷം പുറത്തുവിടുന്ന CO2 ന് … Continue reading അമേരിക്കന്‍ സൈന്യം മിക്ക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

മുമ്പ് സര്‍ക്കാര്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പ്രധാന അമേരിക്കന്‍ നഗരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ചോര്‍ച്ചുന്നുണ്ടാവും. കിഴക്കന്‍ തീരത്തെ Washington, D.C.; Philadelphia; Boston; New York; Providence, R.I.; Baltimore എന്നീ ആറ് പ്രധാന നഗരങ്ങളില്‍ EPA നടത്തിയ പുതിയ അളവെടുക്കലില്‍ ഇവിടെ നിന്ന് ഇരട്ടി വാതകമാണ് ചോരുന്നത് എന്ന് കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് ചോരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേനാണ് ഇവിടെ നിന്ന് ചോരുന്നത്. ഈ നഗരങ്ങളുടെ മൊത്തത്തിലുള്ള മീഥേന്‍ ഉദ്‌വമനം പ്രതിവര്‍ഷം … Continue reading അമേരിക്കന്‍ നഗരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ ആത്മഹത്യാ തോത് വളരെ ഉയര്‍ന്നതാണ്

സമ്മര്‍ദ്ദം കൂടിയ തൊഴില്‍ ചുറ്റുപാടുകളാലും ദീര്‍നേരത്തെ തൊഴില്‍ സമയവും കാരണം അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ ആത്മഹത്യാ തോത് വളരെ ഉയര്‍ന്നതാണ്. എല്ലാ ദിവസവും ഒരു ഡോക്റ്റര്‍ വീതം ആത്മഹത്യ ചെയ്യുന്നു. Southern California Permanente Medical Group ന്റെ ഡയറക്റ്റര്‍ CNBCയോട് പറഞ്ഞതാണിത്. വിഷാദരോഗം ആണ് ആത്മഹത്യയുടെ പ്രധാന കാരണം. പുരുഷ ഡോക്റ്റര്‍മാരില്‍ 12% പേര്‍ക്കും വിഷാദരോഗമുണ്ട്. വനിതാ ഡോക്റ്റര്‍മാരില്‍ അത് 19.5% ആണ്. എന്നാല്‍ മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള അപമാനം കാരണം ഡോക്റ്റര്‍മാര്‍ മിക്കപ്പോഴു ചികില്‍സ തേടാന്‍ മടിക്കുന്നു. … Continue reading അമേരിക്കയിലെ ഡോക്റ്റര്‍മാരുടെ ആത്മഹത്യാ തോത് വളരെ ഉയര്‍ന്നതാണ്