1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു

2019 നെക്കാള്‍ 19% കൂടുതല്‍ അമേരിക്കക്കാര്‍ 2020 ല്‍ മരിച്ചു എന്ന് Centers for Disease Control and Prevention (CDC) ന്റെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 25 - 34 വയസ് പ്രായമുള്ള ചെറുപ്പക്കാരുടെ മരണ നിരക്ക് കഴിഞ്ഞ ദശാബ്ദത്തില്‍ കുതിച്ചുയര്‍ന്നു എന്നും അത് 1953 ശേഷം കണ്ടിട്ടില്ലാത്ത നിലയില്‍ എത്തിയിരിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തി. വര്‍ഷം തോറുമുള്ള ചെറുപ്പക്കാരുടെ മരണനിരക്കിലെ വര്‍ദ്ധനവ് 1918 ന് ശേഷം ഏറ്റവും കൂടുതലായിരിക്കുന്നു. അന്ന് സ്പാനിഷ് പനി കാരണം മരണ … Continue reading 1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു

അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്

United Mine Workers of America യുടെ ഖനി തൊഴിലാളികള്‍ BlackRock, State Street Global Advisors, Renaissance Technologies എന്നീ നിക്ഷേപ കമ്പനികള്‍ക്ക് മുമ്പില്‍ പിക്കറ്റിങ് നടത്തി. Warrior Met Coal ല്‍ നിക്ഷേപം നടത്തുകയും ലാഭം കൊയ്യുകയും ചെയ്യുന്നവരാണ് അവര്‍. ആമസോണില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടിടത്, ഇവിടെ 1,100 ഖനി തൊഴിലാളികള്‍ Warrior Met Coal നെതിരെ സമരം ചെയ്യാനായി വോട്ടെടുപ്പോടെയാണ് തീരുമാനമെടുത്തത്. 5 വര്‍ഷം മുമ്പ് സമ്മതിച്ച ഒരു കരാറില്‍ … Continue reading അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്

2001 ന് ശേഷം 30,000 അമേരിക്കയുടെ 9/11 ന് ശേഷമുള്ള യുദ്ധങ്ങളിലെ വിമുക്തഭടന്‍മാര്‍ ആത്മഹത്യ ചെയ്തു

2001 ന് ശേഷം അമേരിക്കയുടെ സൈന്യം നടത്തിയ 9/11 ന് ശേഷമുള്ള യുദ്ധങ്ങളില്‍ പങ്കെടുത്ത പട്ടാളക്കാരും വിമുക്തഭടന്‍മാരും ആത്മഹത്യ ചെയ്തു എന്ന് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരെക്കാള്‍ നാലിട്ടി അധികമാണിത്. 2010 ല്‍ തുടങ്ങിയ Brown Universityയുടെ Costs of War Project, ആള്‍നാശത്തെക്കുറിച്ചും ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധത്തിന് നികുതി ദായകര്‍ ചിലവാക്കിയ പണത്തെക്കുറിച്ചും വിശകലനം ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി 30,177 പട്ടാളക്കാരാണ് ആത്മഹത്യചെയ്തത്. യുദ്ധത്തില്‍ 7,057 പട്ടാളക്കാര്‍ മാത്രമേ … Continue reading 2001 ന് ശേഷം 30,000 അമേരിക്കയുടെ 9/11 ന് ശേഷമുള്ള യുദ്ധങ്ങളിലെ വിമുക്തഭടന്‍മാര്‍ ആത്മഹത്യ ചെയ്തു

ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജുമെന്റ് സ്ഥാപനവും ഫെഡ്ഡിന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തലും

മാര്‍ച്ച് 2020 ന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തല്‍ പദ്ധതിയില്‍ അമേരിക്കന്‍ ട്രഷറിയും, ഫെഡറല്‍ റിസര്‍വ്വും ശതകോടി ഡോളറിന്റെ asset management സ്ഥാപനം Blackrock ഉം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് New York Times ലെ ലേഖനം പറയുന്നു. അതില്‍ പറയുന്നതനുസരിച്ച്, മാര്‍ച്ച് അവസാനം Fed ന്റെ അടിയന്തിര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പും അതിന് ശേഷവും അമേരിക്കന്‍ ട്രഷറി സെക്രട്ടറി Steven Mnuchin നും Fed ന്റെ ചെയര്‍മാന്‍ Jerome Powell മായി Blackrock ന്റെ CEO ആയ … Continue reading ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജുമെന്റ് സ്ഥാപനവും ഫെഡ്ഡിന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തലും

അമേരിക്കന്‍ ഭരണഘടനയിലെ ‘അടിമത്ത ഉപവാക്യത്തെ’ നീക്കം ചെയ്യാനായി നിരോധന ഭേദഗതി

150 വര്‍ഷങ്ങളിലധികമായി അമേരിക്കയില്‍ നിര്‍ബന്ധിത തൊഴില്‍ ചെയ്യിക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ 13ാം ഭേദഗതിയിലെ പഴുത് നീക്കം ചെയ്യാനുള്ള നിയമം ഡസന്‍ കണക്കിന് മനുഷ്യാവകാശ സംഘടനകളും, ഡമോക്രാറ്റിക് ജനപ്രതിനിധികളും വെള്ളിയാഴ്ച വീണ്ടും അവതരിപ്പിച്ചു. Sen. Jeff Merkley (D-Ore.) ഉം Rep. Nikema Williams (D-Ga.) ഉം ആണ് രണ്ട് ഡസന്‍ സഹപ്രവര്‍ത്തരെ നയിച്ചുകൊണ്ട് Abolition Amendment അവതരിപ്പിച്ചത്. അത് അമേരിക്കയുടെ ഭരണഘടയുടെ 13ാം ഭേദഗതിയിലെ "slavery clause" നീക്കം ചെയ്യും. ജനുവരി 1865 ന് ആണ് ആ … Continue reading അമേരിക്കന്‍ ഭരണഘടനയിലെ ‘അടിമത്ത ഉപവാക്യത്തെ’ നീക്കം ചെയ്യാനായി നിരോധന ഭേദഗതി

അതി സമ്പന്നരായ .001% എത്രമാത്രം കുറവ് നികുതിയാണ് അടക്കുന്നത്

അമേരിക്കയിലെ അതി സമ്പന്നരായ 25 ശതകോടീശ്വരന്‍മാര്‍ വെറും 3.4% നികുതിയാണ് 2014 - 2018 കാലത്ത് അടച്ചത് എന്ന് പുറത്തുവന്ന Internal Revenue Service ഡാറ്റ കാണിക്കുന്നു. അതും അവരുടെ മൊത്തം സമ്പാദ്യം $40100 കോടി ഡോളര്‍ വര്‍ദ്ധിച്ചിട്ടും. ആദ്യമായിട്ടാണ് ഇത്തരത്തിലെ വിശകലനം നടത്തപ്പെടുന്നത്. ProPublica ആണ് അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ 15 വര്‍ഷത്തെ IRS വിവരങ്ങളാണ് അവര്‍ക്ക് കിട്ടിയത്. 2018 ന്റെ അവസാനം ആയപ്പോഴേക്കും ആ 25 പേര്‍ക്ക് $1.1 … Continue reading അതി സമ്പന്നരായ .001% എത്രമാത്രം കുറവ് നികുതിയാണ് അടക്കുന്നത്

ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു

അമേരിക്കന്‍ കോര്‍പ്പറേറ്റ് വമ്പന്‍മാരായ Nestlé USA ക്കും Cargill നും അനുകൂലമായ സുപ്രീം കോടതി തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിലും തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കൊക്കോ പാടത്ത് അടിമകളായി പണിയെടുപ്പിച്ച് ലാഭമുണ്ടാക്കി എന്നും ആരോപിച്ചുകൊണ്ട് ഒരു ദശാബ്ദം മുമ്പ് ആറ് മനുഷ്യര്‍ ഈ രണ്ട് കമ്പനികള്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. ഇതില്‍ സുപ്രീം കോടതി 8-1 എന്ന വോട്ടിന് പരാതിക്കാര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചു. കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നതില്‍ കമ്പനികളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പര്യാപ്തമല്ല … Continue reading ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു

ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു

ഡ്രൈവര്‍മാര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി വന്നിട്ടുണ്ട് എന്നത് തെറ്റായി വിസമ്മതിച്ചതിന് ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ അമേരിക്കയിലെ നിയമനിര്‍മ്മാതാക്കളോട് മാപ്പ് പറഞ്ഞു. വിസ്കോണ്‍സിനിലെ ഡമോക്രാറ്റായ Mark Pocan ല്‍ നിന്നുള്ള ഒരു സന്ദേശത്തെ തുടര്‍ന്നാണ് ഈ സംഭ്രമം തുടങ്ങിയത്. അലബാമയിലെ അവരുടെ സ്ഥാപനത്തില്‍ യൂണിയനുണ്ടാക്കുന്നത് ആമസോണ്‍ എതിര്‍ത്തതിന്റെ പ്രതികരണമായി "യൂണിയനെ തകര്‍ക്കുന്ന, തൊഴിലാളികളെ കുപ്പിയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയില്‍ മണിക്കൂറിന് $15 ഡോളര്‍ കൊടുക്കുന്നത് നിങ്ങളെ ഒരു 'പുരോഗമന തൊഴിലിടം' ആക്കില്ല", എന്ന് Pocan പറഞ്ഞു. എന്നാല്‍ പ്ലാസ്റ്റിക്ക് … Continue reading ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു

2020 ല്‍ 38,680 ട്രാഫിക്ക് മരണങ്ങള്‍, 2019 നേക്കാള്‍ 7.2% വര്‍ദ്ധനവ്

2020 ലെ National Highway Traffic Safety Administration’s (NHTSA’s) കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 38,680 പേര്‍ വാഹന അപകടത്തില്‍ മരിച്ചു. 2019 ലെ 36,096 മരണങ്ങളേക്കാള്‍ 7.2% വര്‍ദ്ധനവാണിത്. Federal Highway Administration (FHWA) ന്റെ കണക്ക് പ്രാകാരം vehicle miles traveled (VMT)2020 ല്‍ 43020 കോടി മൈല്‍ കുറഞ്ഞു, ഏകദേശം 13.2% കുറവാണിത്. — സ്രോതസ്സ് greencarcongress.com | 05 Jun 2021