കറുത്തവരായ മുതിര്‍ന്നവര്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാണ്

സ്കൂളിലെ അക്രമത്തേയും വംശീയ അസമത്വത്തേയും തങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാകുലതയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളായി കറുത്തവരായ മുതിര്‍ന്നവര്‍ കണക്കാക്കുന്നു. വംശീയ അസമത്വത്തെ അമേരിക്കയിലെ കുട്ടികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആയി കറുത്തവരായ മുതിര്‍ന്നവര്‍ 61% വിശ്വസിക്കുമ്പോള്‍ വെള്ളക്കാരില്‍ 17% ഉം ഹിസ്പാനിക്കുകളില്‍ 45% ഉം മാത്രമേ അങ്ങനെ കണക്കാക്കുന്നുള്ളു എന്ന് C.S. Mott Children’s Hospital National Poll on Children’s Health (NPCH) നടത്തിയ സര്‍വ്വേയില്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യ വ്യാകുലതയുടെ കാര്യത്തില്‍ വംശീയ … Continue reading കറുത്തവരായ മുതിര്‍ന്നവര്‍ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് വ്യാകുലരാണ്

ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

Islamic State in Iraq and Syria (ISIS) ന് എതിരായ അമേരിക്കയുടെ യുദ്ധത്തിന്റെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു എന്ന് പെന്റഡണ്‍ പറഞ്ഞു. ഓഗസ്റ്റ് 8, 2014 ന് തുടങ്ങിയ ISIS വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനുവരി 31 വരെ അമേരിക്കന്‍ നികുതിദായകര്‍ക്കുണ്ടായ മൊത്തം ചിലവ് $620 കോടി ഡോളര്‍ ആണ്. അതായത് 542 ദിവസത്തെ പ്രവര്‍ത്തനത്തിന് പ്രതിദിനം ശരാശരി $1.15 കോടി ഡോളര്‍. ഈ യുദ്ധത്തെ അമേരിക്കയുടെ ജനപ്രതിനിധി സഭ ഇതുവരെ അംഗീകാരം … Continue reading ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

1960 കളിലെ വംശഹത്യയില്‍ ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ കുറ്റവാളികളാണ്

1965 - '66 കാലത്ത് രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ വംശഹത്യ നടത്തിയതിന് ഇന്‍ഡോനേഷ്യയിലെ സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് ഒരു അന്തര്‍ദേശീയ നീതിന്യായ കോടതി കണ്ടെത്തി. പ്രസിഡന്റ് സുകാര്‍ണോയെ (Sukarno) സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് അധികാരത്തിലെത്തിയ ജനറല്‍ സുഹാര്‍തോയുടെ സര്‍ക്കാര്‍ പത്ത് ലക്ഷം പേരെയാണ് കൊന്നത്. ജനറല്‍ സുഹാര്‍തോക്ക് പിന്‍തുണ കൊടുത്തത് അമേരിക്കയാണ്. ഹേഗിലെ അന്തര്‍ദേശീയ ജനകീയ കോടതി ഇന്‍ഡോനേഷ്യന്‍ സര്‍ക്കാരിനോട് മാപ്പ് പറയാനും അതിജീവിച്ചവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനും നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് democracynow.org | 2016

ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും

നിങ്ങള്‍ Linux Journal വായനക്കാരനാണോ? അല്ലെങ്കില്‍ Tor, Tails Linux പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നയാളാണോ? എങ്കില്‍ നിങ്ങളെ തീവൃവാദിയായി NSA മുദ്രകുത്തും. XKeyscore എന്ന ചാരപ്പണി പദ്ധതിയെക്കുറിച്ചുള്ള ചോര്‍ന്ന രേഖകളിലാണ് ഈ വിവരം വന്നത്. ഓണ്‍ലൈന്‍ സ്വകാര്യതയെക്കുറിച്ച് താല്‍പ്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ സംഘം ലക്ഷ്യം വെക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയോ ലിനക്സ് ഉപയോക്തൃ സമൂഹത്തിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്തവരെയാണ് ഇങ്ങനെ നിരീക്ഷിക്കുന്നത്. 'tails', 'Amnesiac Incognito Live System', കൂടെ 'linux', ' USB … Continue reading ലിനക്സ് ജേണല്‍ വായിച്ചാലോ, ടോറോ, ടെയില്‍സോ ഉപയോഗിച്ചാലോ NSA നിങ്ങളെ തീവൃവാദിയായി മുദ്രകുത്തും

എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

അദ്ധ്യാപനം പൊതുവെ ഒരു ആകര്‍ഷകമായ തൊഴിലല്ല. എന്നാല്‍ പ്രാഥമിക വിദ്യാലയ അദ്ധ്യാപകരെക്കാള്‍ നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് ശമ്പളമാണ്. 2014 ലെ Bureau of Labor Statistics വിവര പ്രകാരം നഴ്സറി സ്കൂള്‍ അദ്ധ്യാപകന് കിട്ടുന്ന ശരാശരി ശമ്പളം $28,120 ഡോളറാണ്. അതേ സമയത്ത് പ്രാഥമിക വിദ്യാലയ അദ്ധ്യാപകര്‍ക്ക് $56,830 ഡോളര്‍ കിട്ടുന്നു. 34% നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ സര്‍ക്കാര്‍ സഹായ പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രാഥമിക വിദ്യാലയ അദ്ധ്യാപകരില്‍ അത് 13% ആണ് എന്ന് … Continue reading എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

ലൈംഗിക അപവാദ കേസ് $25 ലക്ഷം ഡോളറിന് ടെന്നസി സര്‍വ്വകലാശാല ഒത്തുതീര്‍പ്പാക്കി

സര്‍വ്വകലാശാലയിലെ വിദ്വേഷപരമായ പരിതസ്ഥിതി പുരുഷ കായിതാരങ്ങള്‍ നടത്തുന്ന ലൈംഗികാക്രമണത്തിലേക്ക് നയിക്കുന്നു എന്ന് വാദിക്കുന്ന 8 സ്ത്രീകള്‍ കൊടുത്ത ലൈംഗികാപവാദ കേസ് University of Tennessee $25 ലക്ഷം ഡോളര്‍ പണമടച്ചു ഒത്തുതീര്‍പ്പാക്കി. ടീമിലെ രണ്ട് കളിക്കാര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീയെ സഹായിച്ച ടീം അംഗത്തെ UT ഫുട്ട്ബാള്‍ കോച്ച് Butch Jones തന്റെ കളിക്കാരിലൊരാളെ അയാള്‍ "ടീമിനെ വഞ്ചിച്ചു" എന്നും "വിശ്വാസവഞ്ചകന്‍" എന്ന് വിളിച്ചു. — സ്രോതസ്സ് democracynow.org | 2016

അമേരിക്കയുടെ പിന്‍തുണയുള്ള വ്യാജ ഇടതുപക്ഷം ഒരു വലതുപക്ഷ ബാങ്കുകാരനെ ഇക്വഡോറിലെ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാനായി സഹായിച്ചു

Ben Norton How Ecuador's US-backed fake 'eco-left' helped a right-wing banker win the election [സമയം എടുത്ത് ഇത് കാണുക. ഇതേ പരിപാടി നമ്മുടെ നാട്ടിലും 2010 മുതല്‍ സംഭവിക്കുന്നുണ്ട്. വ്യാജ ഇടതുപക്ഷക്കാരനാകാതിരിക്കാന്‍ സൂക്ഷിക്കുക.]

ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ വിക്റ്റര്‍ ഹാരയുടെ 1973 ലെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി

പാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനും ആയ Víctor Jara യുടെ 1973 ലെ കൊലപാതകത്തിന് ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ഉത്തരവാദിയാണെന്ന് ഫ്ലോറിഡയിലെ ഒരു ജൂറി കണ്ടെത്തി. അമേരിക്കയുടെ പിന്‍തുണയോടെ ഏകാധിപതി അഗസ്റ്റോ പിനോഷെ നടത്തിയ പട്ടാള അട്ടിമറി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഹാരയെ പീഡിപ്പിക്കുകയും 40 പ്രാവശ്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. Pedro Pablo Barrientos Nuñez ന് എതിരായ വിധി നിയമപരമായ മനുഷ്യാവകാശ വിജയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ്. "കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞങ്ങള്‍ … Continue reading ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ വിക്റ്റര്‍ ഹാരയുടെ 1973 ലെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി