ഇന്‍ഡ്യന്‍ മഹാ സമുദ്രം ചൂടാകുന്നതിനനുസരിച്ച് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നു

India Meteorological Department (IMD) 2015 ലെ മണ്‍സൂണ്‍ പ്രവചനം downgrad ചെയ്തതിന് ശേ‍ഷം, ഇന്‍ഡ്യന്‍ മഹാസമുദ്രത്തിന്റെ അതിവേഗത്തിലുള്ള ചൂടാകല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തെക്കെ ഏഷ്യയിലെ മഴ കുറയുന്നതിന് കാരണമാകുന്നു എന്ന റിപ്പോര്‍ട്ട് ഒരു പഠനം പ്രസിദ്ധീകരിച്ചു. 1901 - 2012 വരെയുള്ള വിവരങ്ങള്‍ പരിശോധിച്ച് Indian Institute of Tropical Meteorology ലെ ശാസ്ത്രജ്ഞ Roxy Mathew Koll വേനല്‍കാലത്തെ മണ്‍സൂണിന്റെ അളവ് ക്രമമായി കുറയുന്നതായി കണ്ടെത്തി. തെക്കന്‍ പാകിസ്ഥാന്‍ മുതല്‍ ബംഗ്ലാദേശ് വരെയുള്ള പ്രദേശത്ത് … Continue reading ഇന്‍ഡ്യന്‍ മഹാ സമുദ്രം ചൂടാകുന്നതിനനുസരിച്ച് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകുന്നു

ആര്‍ക്ടിക്കില്‍ റിക്കോഡുകളിലേ ഏറ്റവും ഉയര്‍ന്ന താപനില 2015 ല്‍ രേഖപ്പെടുത്തി

National Oceanic and Atmospheric Administration ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ ആര്‍ക്ടിക് താപനില റിക്കോഡുകളിലേക്കും ഏറ്റവും കൂടിയതാണ് എന്ന് കണ്ടെത്തി. ആര്‍ക്ടിക്കിലെ ചിലസ്ഥലങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് 5 ഡിഗ്രി വരെ കൂടി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികളുടെ 50% ല്‍ അധികം വന്‍തോതില്‍ ഉരുകുകയാണ്. "ഭൂമിയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ആര്‍ക്ടിക്കിലെ മഞ്ഞ് രണ്ടിരട്ടി വേഗത്തിലാണ് ഉരുകുന്നത്," എന്ന് NOAA ശാസ്ത്രജ്ഞന്‍ Richard Spinrad പറഞ്ഞു.

അന്തരീക്ഷത്തില്‍ 400 ppm CO2 എന്ന നില നാം കൈവരിച്ചു

നാശത്തിന്റെ പരിധിയായ 400 parts per million of CO2 എന്ന നില നാം ഇപ്പോള്‍ മറികടന്നിരിക്കുകയാണ്. ഇനി വളരെ വേഗത്തില്‍ തന്നെ ആഗോളതലത്തില്‍ ശരാശരി നില 400 ppm ല്‍ എത്തും എന്ന് NOAA യുടെ Global Greenhouse Gas Reference Network ന്റെ പ്രധാന ശാസ്ത്രജ്ഞനായ Pieter Tans പറഞ്ഞു. 2012 ലെ വസന്തകാലത്ത് ആര്‍ക്ടിക്കിലെ ഞങ്ങളുടെ എല്ലാ നിരീക്ഷണ ഉപകരണങ്ങളും 400 ppm എന്ന് ആദ്യമായി രേഖപ്പെടുത്തി. 2013 ല്‍ NOAAയുടെ Mauna … Continue reading അന്തരീക്ഷത്തില്‍ 400 ppm CO2 എന്ന നില നാം കൈവരിച്ചു

വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയില്‍

കാലാവസ്ഥാ മാറ്റത്താല്‍ വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയിലാണ് എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. National Audubon Society പ്രസിദ്ധപ്പെടുത്തിയ ഈ റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ മാറ്റം കാരണം വടക്കെ അമേരിക്കയില്‍ 2050 ആകുമ്പോഴേക്കും 126 പക്ഷി സ്പീഷീസുകളുടെ പകുതിയോ മുഴുവനോ വിഭാഗങ്ങള്‍ ഇല്ലാതാകും. ചൂടാകല്‍ തുടര്‍ന്നാല്‍ പുതിയ പ്രദേശങ്ങളില്‍ കോളനികളുണ്ടാക്കുന്നതും ഇല്ലാതാകും. വടക്കേ അമേരിക്കയുടെ 650 സ്വീഷീസുകളുടെ 21% ആണിത്. അത് കൂടാതെ 188 സ്പീഷീസുകള്‍ 2080 ഓടെ 50% നശിക്കുന്ന ഭീഷണിയിലാണ്. … Continue reading വടക്കെ അമേരിക്കയിലെ പകുതി പക്ഷി സ്പീഷീസുകളും വംശനാശ ഭീഷണിയില്‍

ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു

കാലാവസ്ഥാ മാറ്റത്തെ തള്ളിപ്പറയുന്ന വലിയൊരു ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്ന് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ധനസഹായത്തെ മറച്ചുവെച്ചു. Harvard-Smithsonian Center for Astrophysics ലെ Dr. Wei-Hock Soon ആഗോളതപനത്തിന്റെ പ്രാധാന്യം കുറച്ച് കാട്ടുകയും അതിന് മനുഷ്യനുമായി ബന്ധമില്ല എന്ന് പ്രചരിപ്പിക്കുയും ചെയ്തിരുന്നു. ഹരിതഗ്രഹവാതകങ്ങളേക്കാള്‍ സൂര്യനില്‍ നിന്നുള്ള ചൂടാണ് താപനില വര്‍ദ്ധിക്കാന്‍ കാരണമെന്നയാള്‍ വാദിച്ചു. കാലാവസ്ഥാ മാറ്റ വിരുദ്ധര്‍ ഇയാളുടെ പ്രബന്ധങ്ങളാണ് എന്തെങ്കിലും പ്രതിവിധിചെയ്യുന്നതിനെ തടയാനായി ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ രേഖകളനുസരിച്ച് സൂണിന് കഴിഞ്ഞ ഒരു ദശാബ്ദമായി … Continue reading ആഗോളതപനത്തെ അംഗീകരിക്കാത്ത ശാസ്ത്രജ്ഞന്‍ ഫോസിലിന്ധന കമ്പനികളില്‍ നിന്നുള്ള ധനസഹായം മറച്ചുവെച്ചു

റിക്കാഡുകളില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2014 എന്ന് NASAയും, NOAAയും

1880 ന് ശേഷം ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2014 എന്ന് രണ്ട് വ്യത്യസ്ഥ ഏജന്‍സികളായ NASA യിലേയും National Oceanic and Atmospheric Administration (NOAA) ലേയും ശാസ്ത്രജ്ഞര്‍ പറയുന്നു. 2000 ന് ശേഷം എല്ലാ വര്‍ഷവും താപനില ഏറ്റവും കൂടിയ വര്‍ഷങ്ങളായിരുന്നു. 1998 മാത്രമായിരുന്നു ഒരു വ്യത്യാസം. ഭൂമിയുടെ ദീര്‍ഘകാലമായുള്ള ചൂടാകലിന്റെ ഈ ഗതി തുടരുന്നു. NASAയുടെ ന്യൂയോര്‍ക്കിലെ Goddard Institute of Space Studies (GISS) ശാസ്ത്രജ്ഞര്‍ നടത്തിയ താപനിലാരേഖപ്പെടുത്തലിന്റെ വിശദീകരണത്തില്‍ നിന്ന് … Continue reading റിക്കാഡുകളില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2014 എന്ന് NASAയും, NOAAയും