ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ

40 വർഷം മുമ്പ് രാജ്യത്തെ ഏറ്റവും ക്രൂരമായ സംഘര്‍ഷ കാലത്ത് 25 ആദിവാസികളെ, അതിൽ കൂടുതലും കുട്ടികളായിരുന്നു, കൊന്നതിന് ഗ്വാട്ടിമാലയിലെ വിരമിച്ച കേണൽ Juan Ovalle Salazar നെ 20 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. മദ്ധ്യ അമേരിക്കൻ രാജ്യത്തെ സൈന്യത്തിലെ മുമ്പത്തെ 8 മറ്റ് അംഗങ്ങളേയും ശിക്ഷിച്ചിട്ടുണ്ട്. തലസ്ഥാനത്തി വടക്ക് ഭാഗത്തുള്ള Rancho Bejuco പർവ്വത ഗ്രാമത്തിലെ 17 കുട്ടികളുൾപ്പെട 25 Maya Achi വ്യക്തികളെ കൂട്ടക്കൊല ചെയ്തത് ജൂലൈ 29, 1982 ന് ആയിരുന്നു. … Continue reading ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ

ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

1981 ലെ കൂട്ടക്കൊലയുടെ പേരിൽ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോറിലെ സേനയുടെ മുമ്പത്തെ കേണലിനെ അമേരിക്ക അറസ്റ്റ് ചെയ്തു

അമേരിക്കൻ അധികൃതർ എൽ സാൽവഡോർ സൈന്യത്തിൽ നിന്ന് വിരമിച്ച സൈനിക കേണലായ Roberto Antonio Garay Saravia യെ അറസ്റ്റ് ചെയ്തു. 1981 ലെ El Mozote കൂട്ടക്കൊലയുടെ പേരിലാണിത്. ഏഴ് ഗ്രാമങ്ങളിലായി 1,000 സാധാരണക്കാരെ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോർ സേന കൊന്നു. 2014ൽ അമേരിക്കയിലെ സ്ഥിരം താമസക്കാരനാകാനുള്ള അപേക്ഷയിൽ കൂട്ടക്കൊലയിലെ തന്റെ പങ്ക് മറച്ച് Garay വെച്ചു എന്ന് Immigration and Customs Enforcement പറയുന്നു. ജോർജ്ജിയയിലെ Fort Benning’s School of the Americas … Continue reading 1981 ലെ കൂട്ടക്കൊലയുടെ പേരിൽ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോറിലെ സേനയുടെ മുമ്പത്തെ കേണലിനെ അമേരിക്ക അറസ്റ്റ് ചെയ്തു

1986ൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ചുട്ടുകൊന്നതിന് ചിലിയിലെ കോടതി സൈനികരെ ശിക്ഷിച്ചു

19-വയസുണ്ടായിരുന്ന ഫോട്ടോഗ്രാഫറായ Rodrigo Rojas നേയും 18-വയസായ Carmen Gloria Quintana നേയും പെട്രോളൊഴിച്ച് തീവെച്ച് അവരെ മരണത്തിന് ഉപേക്ഷിച്ചതും ആയ, ഇപ്പോൾ വിരമിച്ച 10 സൈനികരെ അവരുടെ ഭയാനകമായ കുറ്റകൃത്യത്തിന് 36 വർഷങ്ങൾക്ക് ശേഷം ചിലിയിലെ ഒരു കോടതി ശിക്ഷിച്ചു. മാന്ദ്യത്തിന് തുല്യമായ തൊഴിലില്ലായ്മയും മഹാ ദാരിദ്ര്യവും, സൈനിക ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ രക്തരൂക്ഷിതമായ നിഷ്ഠൂരമായ അടച്ചമർത്തലിനും എതിരായ പ്രതിഷേധങ്ങൾക്കിടയിൽ സാന്റിയാഗോയിലെ തൊഴിലാളി വർഗ്ഗ പ്രദേശമായ Estación Central ൽ “Caso Quemados” (കത്തിച്ചവരുടെ കേസ്) … Continue reading 1986ൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ചുട്ടുകൊന്നതിന് ചിലിയിലെ കോടതി സൈനികരെ ശിക്ഷിച്ചു

ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു

Jorge Videla (1976-1981) യുടേയും Reynaldo Bignone (1982-1983) ന്റേയും ഏകാധിപത്യ ഭരണ കാലത്ത് മനുഷ്യവംശത്തിന് തന്നെ എതിരായ കുറ്റകൃത്യങ്ങൾ ചെയ്ത ശിക്ഷിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ പരസ്യമായി പിൻതുണച്ചതിന് വിരമിച്ച ജനറൽ Rodrigo Soloaga നെ Cavalry Retirees Commission ന്റെ പ്രസിഡന്റ് എന്ന സ്ഥാനത്ത് നിന്ന് അർജന്റീനയുടെ പ്രതിരോധ മന്ത്രി Jorge Taiana നീക്കം ചെയ്തു. Cavalry Day യില് അയാൾ തന്റെ cavalry comrades നെ പിൻതുണച്ച് സംസാരിച്ചു. Videla യുടേയും Bignone യുടേയും … Continue reading ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു

ലോകത്തിലെ മിക്ക ഏകാധിപതികള്‍‍ക്കും ബൈഡന്‍ ആയുധങ്ങള്‍ വില്‍ക്കുന്നു

2021 ല്‍ പ്രസിഡന്റ് ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് “ജനാധിപത്യവും ഏകാധിപത്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍” അമേരിക്കയും മറ്റ് ജനാധിപത്യ രാജ്യങ്ങളും ലോകത്ത് സമാധാനം കൊണ്ടുവരാനായി ശ്രമിക്കുകയാണെന്നാണ്. യാഥാര്‍ത്ഥ്യം എന്നത് ധാരാളം ഏകാധിപത്യ രാജ്യങ്ങളുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനായി ബൈഡന്‍ സര്‍ക്കാര്‍ സഹായിക്കുന്നു എന്നതാണ്. 2022 ല്‍ ലോകത്തിലെ 57% ഏകാധിപത്യ രാജ്യങ്ങള്‍ക്കും അമേരിക്ക ആയുധം വിറ്റെന്ന് Intercept ന്റെ വിശകലനത്തില്‍ കണ്ടെത്തി. — സ്രോതസ്സ് theintercept.com | Stephen Semler | May 11 2023

ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലായ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണം

എണ്ണ സമ്പന്നമായ ആഫ്രിക്കന്‍ രാജ്യമായ Equatorial Guinea ലെ തടവില്‍ കഴിയുന്ന പ്രമുഖ വിമതന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. സ്പെയിന്‍ പൌരനായ 51 വയസുള്ള Julio Obama Mefuman 60 വര്‍ഷത്തെ തടവുശിക്ഷ കാരണം ജയിലില്‍ കഴിയുകയായിരുന്നു. 2017 ല്‍ അദ്ദേഹത്തേയും മറ്റൊരു വിമതനേയും തെക്കന്‍ സുഡാനില്‍ വെച്ച് തട്ടിക്കൊണ്ടുവന്ന് ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഈ മനുഷ്യര്‍ എങ്ങനെ പിടിക്കപ്പെട്ടു എന്നതിന്റെ സാഹചര്യത്തെക്കുറിച്ച് സ്പെയിന്‍ അന്വേഷിക്കുമെന്ന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് … Continue reading ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലായ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണം

അര്‍ജന്റീനയിലെ ഏകാധിപത്യത്തിന്റെ ഇരകളുടെ നീതിക്കായി യുദ്ധം ചെയ്ത Hebe de Bonafini അന്തരിച്ചു

അര്‍ജന്റീനയിലെ മനുഷ്യാവകാശ ബിംബമായ Hebe de Bonafini അന്തരിച്ചു. 1977ലെ Mothers of the Plaza de Mayo യുടെ സ്ഥാപകരില്‍ ഒരാളാണ് Bonafini. അമേരിക്കയുടെ പിന്‍തുണയോടുകൂടിയുള്ള നിഷ്ഠൂര സൈനിക ഏകാധിപത്യത്തില്‍ അര്‍ജന്റീന സുരക്ഷാ സേന കാരണം അവരുടെ രണ്ട് ആണ്‍ മക്കള്‍ അപ്രത്യക്ഷരായി. ഏകാധിപത്യത്തെ പരസ്യമായി എതിര്‍ത്തുകൊണ്ട് Bonafiniയും മറ്റ് അപ്രത്യക്ഷരായവരുടെ അമ്മമാരും Buenos Aires ലെ Plaza de Mayo ല്‍ നിരന്തരം സമരം നടത്തി. തലയില്‍ കെട്ടിയ വെളുത്ത തുണിയായിരുന്നു അവരുടെ അടയാളം. … Continue reading അര്‍ജന്റീനയിലെ ഏകാധിപത്യത്തിന്റെ ഇരകളുടെ നീതിക്കായി യുദ്ധം ചെയ്ത Hebe de Bonafini അന്തരിച്ചു