ടാഗ്: കൃഷി
ട്രക്കുകള്‍ പെട്ടെന്ന് ഓടാതെ വന്നാല്‍
അരി, ഗോതമ്പ്, കടുക്… ഇന്‍ഡ്യ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം തുടങ്ങുന്നു
ഒരു പുതിയ തരം ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്കായുള്ള അനുമതി രഹസ്യമായി ചോദിച്ചുകൊണ്ടുള്ള അപേക്ഷ ഇന്‍ഡ്യയുടെ GEAC (Genetic Engineering Appraisal Committee)ക്ക് ലഭിച്ചു. അത് അംഗീകരിക്കുകയാണെങ്കില്‍ കടുകിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ GMO വകഭേദം ആയിരിക്കും അത്. അതോടെ മറ്റ് പ്രധാന വിളകളായ അരി, ഗോതമ്പ്, വെള്ളക്കടല തുടങ്ങിയവക്കും കൂടുതല്‍ ഇത്തരം അപേക്ഷകള്‍ വരുകയും ചെയ്യും. Business Standard മാസികയുടെ അഭിപ്രായത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ Deepak Pental വികസിപ്പിച്ച ‘Dhara Mustard Hybrid 11′ (DMH11) എന്ന … Continue reading അരി, ഗോതമ്പ്, കടുക്… ഇന്‍ഡ്യ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം തുടങ്ങുന്നു
ചെടികളുടെ വിത്തില്‍ അഴ്സെനിക് എങ്ങനെയാണ് എത്തുന്നത്
inositol എന്ന ഒരു തരം പഞ്ചസാരയില്‍ arsenite എന്ന arsenic ന്റെ വിഷരൂപത്തെ നിറച്ച് അതിനെ ഒരു കടത്ത് സംവിധാനം ഉപയോഗിച്ച് ചെടി വിത്തുകളിലേക്ക് എത്തിക്കുന്നു എന്ന് നെല്ല് പോലുള്ള ആഹാര സസ്യങ്ങളുടെ മാതൃകയായി ഉപയോഗിക്കുന്ന Arabidopsis thaliana യില്‍ നടത്തിയ പഠനത്തില്‍ നിന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അവരുടെ പഠന റിപ്പോര്‍ട്ട് Nature Plants പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഴ്സനിക് ഒരു വിഷവും ക്യാന്‍സര്‍കാരിയുമാണ്. ധാതുക്കളില്‍ നിന്നാണ് അത് വരുന്നത്. ചില കളനാശിനികളിലും, മൃഗ വളര്‍ച്ചാ ഉല്‍പ്പന്നങ്ങളിലും, … Continue reading ചെടികളുടെ വിത്തില്‍ അഴ്സെനിക് എങ്ങനെയാണ് എത്തുന്നത്
ജനിതക മാറ്റം വരുത്തിയ ജീവിയുടെ പാടത്തെ പരീക്ഷണത്തെ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് യോഗം ചേര്‍ന്നു
ജനിതക മാറ്റം വരുത്തിയ ധാരാളം ജീവിയുടെ കൃഷിയിടത്തെ പരീക്ഷണത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഒരു വര്‍ഷത്തിന് ശേഷം Prakash Javadekar ന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി വകുപ്പ് Genetic Engineering Appraisal Committee (GEAC)യുടെ യോഗം വിളിച്ചുകൂട്ടി. രാജ്യത്തെ ജനിതക മാറ്റം വരുത്തിയ ജീവിയുടെ കൃഷിയിടത്തെ പരീക്ഷണത്തിന് അനുമതി കൊടുക്കന്ന apex body ആണ് GEAC. പുതിയ സര്‍ക്കാര്‍ വന്നതിനെ തുടര്‍ന്ന് 18th July 2014 ന് ആയിരുന്നു GEAC മുമ്പ് യോഗം ചേര്‍ന്നത്. GEAC യോഗം കൂടിയെന്നും മന്ത്രിയുടെ അംഗീകാരം … Continue reading ജനിതക മാറ്റം വരുത്തിയ ജീവിയുടെ പാടത്തെ പരീക്ഷണത്തെ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് യോഗം ചേര്‍ന്നു
ഭൂമി അടിസ്ഥാനമായുള്ള പഠനം
കേന്ദ്രം ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക്
മൊണ്‍സാന്റോയുടെ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് 2010 ല്‍ അന്നത്തെ UPA സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് ശേഷം ഇത് ആദ്യമായി കേന്ദ്രത്തിന് ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക് അഞ്ചുവര്‍ഷത്തെ അനുമതി ചോദിച്ചുകൊണ്ടുള്ള അപേക്ഷ ലഭിച്ചു. അതിന്‍മേലുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് വേണ്ടി പരിസ്ഥിതി മന്ത്രാലയം എടുക്കും. ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക് അനുവാദം ചോദിച്ചുകൊണ്ടുള്ള അപേക്ഷ ഇത് ആദ്യമായല്ല കിട്ടുന്നത്. Bayer കമ്പനിയുടെ ജനിതക മാറ്റം വരുത്തിയ കടുക് ചെടിയുടെ വിത്ത് … Continue reading കേന്ദ്രം ജനിതക മാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ കൃഷിക്ക്
ജൈവകൃഷിയുടെ മൂന്ന് നൈതികത
ഗ്ലൈഫോസേറ്റിന്റെ ഉപയോഗം യൂറോപ്യന്‍ പാര്‍ളമെന്റ് നിരോധിച്ചു
അടുത്ത 15 വര്‍ഷത്തേക്ക് വിവാദപരമായ കളനാശിയായ ഗ്ലൈഫോസേറ്റിന്(glyphosate) അംഗീകാരം പുതുക്കി കൊടുക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശം യൂറോപ്യന്‍ പാര്‍ളമെന്റ് തള്ളിക്കളഞ്ഞു. യൂറോപ്യന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ വളരെ വ്യാകുലതയോടെയാണ് ഈ തീരുമാനം കണ്ടത്. മൊണ്‍സാന്റോയുടെ 'Roundup' എന്ന് വിളിക്കുന്ന ഗ്ലൈഫോസേറ്റിന്റെ ഉപയോഗം കഴിയുന്നത്ര കുറക്കണമെന്ന കാര്യം ഈ തീരുമാനം വ്യക്തമാക്കുന്നു. — സ്രോതസ്സ് theecologist.org
ജൈവ കൃഷി കാരണം മൊണ്‍സാന്റോയുടെ ലാഭം 25% കുറഞ്ഞു
ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉത്പാദനത്തിലും വലിയ വില്‍പ്പന നടത്തിയിരുന്ന കളനാശിനിയായ Roundup ന്റേയും 2015 ലെ വില്‍പ്പനയുടെ ലാഭത്തില്‍ വലിയ കുറവ് വന്നതായി ജൈവ സാങ്കേതികവിദ്യാ ഭീമനായ മൊണ്‍സാന്റോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ന്റെ രണ്ടാം പാദത്തില്‍ ലാഭത്തിന് 25% കുറവാണുണ്ടായത്. അപ്പോള്‍ മൊണ്‍സാന്റോയുടെ മൊത്തം വില്‍പ്പനയില്‍ 13% കുറവുണ്ടായി. ചോള വിത്ത് വില്‍പ്പനയില്‍ 11% കുറവുണ്ടായി. “അനുകൂലമല്ലാത്ത കാര്‍ഷിക കമ്പോളം” കാരണമാണ് നഷ്ടമുണ്ടായതെന്ന് മൊണ്‍സാന്റോ പറഞ്ഞു. — സ്രോതസ്സ് naturalsociety.com


