കോര്‍പ്പറേറ്റ് നിഷ്ടൂരവാഴ്ച അവസാനിപ്പിക്കുന്നത്

മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു

പേറ്റന്റുകളെ മറികടന്ന്, പ്രദേശിക സ്ഥാപനങ്ങള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികളുടെ മരുന്നുകള്‍ വിലകുറച്ച് നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കില്ല എന്ന് ഇന്‍ഡ്യ സ്വകാര്യമായി ഉറപ്പ് നല്‍കി എന്ന് അമേരിക്കന്‍ ബിസിനസ് സംഘം പറഞ്ഞു. U.S. Trade Representative (USTR) ലേക്കുള്ള U.S.-India Business Council (USIBC) ആണ് ഈ കാര്യം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. അമേരിക്കന്‍ കമ്പനികള്‍ക്കുള്ള വാണിജ്യ തടസങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന് വേണ്ടി ആഗോള ബൌദ്ധിക കുത്തകാവശ നിയമങ്ങളുടെ(intellectual property) അവലോകനം നടത്തുമ്പോള്‍ ആണ് അങ്ങനെ പറഞ്ഞത്. USTR, … Continue reading മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു

യാഹൂ രഹസ്യമായി ഉപയോക്താക്കളുടെ ഇമെയിലുകള്‍ NSA & FBI ക്ക് വേണ്ടി പരിശോധിച്ചു

കോടിക്കണക്കിന് ഇമെയില്‍ അകൌണ്ടുകളിലെ കത്തുകള്‍ വായിക്കുകയും അതിലെ വിവരങ്ങള്‍ NSA ക്കൊ FBI ക്കൊ നല്‍കിയതായി യാഹുവിന്റെ മുമ്പത്തെ ജോലിക്കാര്‍ പറഞ്ഞു. അതിനായി യാഹൂ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് ഉപയോഗിച്ചു. വരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ പദ്ധതിക്ക് വേണ്ടി എല്ലാ കത്തുകളും വരുന്ന അതേ സമയത്ത് തന്നെ പരിശോധിച്ച് സര്‍‍ക്കാരിനെ അറിയിക്കുന്ന രീതി നടപ്പാക്കിയ ആദ്യത്തെ കമ്പനി ആയിരിക്കും യാഹൂ. — സ്രോതസ്സ് democracynow.org

EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു

ജീവന്‍ രക്ഷാ മരുന്നായ EpiPen ന്റെ നിര്‍മ്മാതാക്കളായ Mylan വീണ്ടും പ്രശ്നത്തില്‍. ഇത്തവണ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതാണ് കാരണം. കഴിഞ്ഞ ആഴ്ച, രണ്ട് പെട്ടി EpiPens ന്റെ ലാഭം $100 ഡോളര്‍ ആണെന്നാണ് Mylan CEO ആയ Heather Bresch കോണ്‍ഗ്രസ് കമ്മറ്റിയെ ധരിപ്പിച്ചത്. എന്നാല്‍ അതിന്റെ ലാഭം ശരിക്കും $166 ഡോളര്‍ ആണെന്ന് The Wall Street Journal പറയുന്നു. Bresch പറഞ്ഞതിനേക്കാള്‍ 60% അധികം. Bresch പറഞ്ഞതില്‍ 37.5% നികുതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം. … Continue reading EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു

അയര്‍ലന്റിന് ആപ്പിള്‍ $1450 കോടി ഡോളര്‍ നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉത്തരവിട്ടു

യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ നികുതി വിധിയായി ആപ്പിള്‍ കമ്പനി $1450 കോടി ഡോളര്‍ അയര്‍ലന്റിന് നല്‍കണം എന്ന ഉത്തരവ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ഇറക്കി. അയര്‍ലാന്റില്‍ നിന്ന് നിയമവിരുദ്ധമായി നികുതി ഇളവുകള്‍ ആപ്പിള്‍ നേടിയെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നു. ആപ്പിള്‍ അവിടെ കൊടുത്തിരുന്നത് 0.005% നികുതിയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനിയാണ് ആപ്പിള്‍. — സ്രോതസ്സ് democracynow.org

കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു

അമേരിക്ക് ആസ്ഥാനമായുള്ള കൊകൊ കോള കമ്പനിയും മറ്റ് 50 കമ്പനികളും ഭീകരവാദത്തിന് പണം കൊടുത്തു എന്ന ഒരു കേസ് കൊളംബിയയിലെ കോടതിയിലെത്തിയിരിക്കുന്നു. United Self-Defense Forces of Colombia എന്ന ഒരു പാരാമിലിട്ടറി സംഘവുമായാണ് അവര്‍ക്ക് ബന്ധമുണ്ടെന്ന് ട്രേഡ് യൂണിയനുകള്‍ ദശാബ്ദങ്ങളായി പറഞ്ഞിരുന്നു. കൊകൊ കോളയുടെ ഫാക്റ്ററികളില്‍ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ച കുറഞ്ഞത് 10 യൂണിയന്‍ നേതാക്കളെ കൊല്ലാന്‍ 1990 - 2002 കാലത്ത് കൊകോ കോള AUC യുടെ വാടകകൊലയാളികളെ ഉപയോഗിച്ചു എന്നാണ് ആരോപണം. AUC … Continue reading കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു

ഐഫോണ്‍ ക്യാമറകള്‍ വിദൂരത്ത് നിന്ന് പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് ആപ്പിളിന് കിട്ടി

പ്രത്യേക തരത്തിലുള്ള infrared sensors ഉപയോഗിച്ച് ഐഫോണ്‍ ക്യാമറകള്‍ പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യ നടപ്പാക്കുമെന്നാണ് പേറ്റന്റ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ന്യായീകരണമായി പറയുന്നത് സംഗീതപരിപാടികളൊക്കെ ആളുകള്‍ വീഡിയയോയില്‍ പകര്‍ത്തി പ്രസിദ്ധപ്പെടുത്തുന്നത് തടയാനാണെന്നാണ്. ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ infrared emitter സ്ഥാപിക്കാം. അതില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ ഫോണുകള്‍ decode ചെയ്ത് അതിന്റെ ക്യാമറകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാതെയാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. — സ്രോതസ്സ് theguardian.com 23 ജൂണിന് അമേരിക്കയിലെ പാര്‍ളമെന്റില്‍ ജനപ്രതിനിധികള്‍ തോക്കുകള്‍ നിരോധിക്കണമെന്ന് പറഞ്ഞ് കുത്തിയിരിപ്പ് … Continue reading ഐഫോണ്‍ ക്യാമറകള്‍ വിദൂരത്ത് നിന്ന് പ്രവര്‍ത്തിക്കാതെയാക്കാനുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് ആപ്പിളിന് കിട്ടി

ഫേസ്ബുക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരും

ഈ സാങ്കേതികവിദ്യാ കമ്പനി അയര്‍ലാന്റിലേക്ക് നീക്കിയ ആസ്തികളെക്കുറിച്ച് US Internal Revenue Service (IRS) നടത്തിവരുടന്ന അന്വേഷണത്തിന്റെ ഫലമായി അവര്‍ $300 കോടി മുതല്‍ $500 കോടി ഡോളര്‍ വരെ കൂടുതല്‍ നികുതി അടക്കേണ്ടി വരും എന്ന് കരുതുന്നു. അമേരിക്കയില്‍ കൊടുക്കേണ്ടിവരുന്ന നികുതി കുറക്കാനായി ഫേസ്ബുക്ക് മനപ്പൂര്‍വ്വം complex financial processes രൂപകല്‍പ്പന ചെയ്തോ എന്നും IRS അന്വേഷിക്കുന്നുണ്ട്. കാരണം കാണിക്കാനായി സാനൊസെയിലെ IRS ല്‍ എത്താനുള്ള 7 ക്ഷണങ്ങള്‍ ഫേസ്ബുക്ക് ലംഘിച്ചിരിക്കുകയാണ്. മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്തുനിന്ന് … Continue reading ഫേസ്ബുക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരും