കോവിഡ-19 രോഗികളെ ചികില്‍സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമത്തിനും വിവേചനത്തിനും എതിരെ ഏപ്രില്‍ 22 ന് Indian Medical Association വിളക്ക് കത്തിച്ച് ജാഗ്രത പ്രതിഷേധം നടത്തി. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ അടുത്ത ദിവസം കരിദിനം ആചരിക്കുമെന്ന് അവര്‍ മുന്നറീപ്പ് നല്‍കി. ഡോക്റ്റര്‍മാര്‍ക്കെതിരായ ആക്രമണത്തിനെതിരെ ഒരു പ്രത്യേക കേന്ദ്ര നിയമം കൊണ്ടുവരണം എന്ന് IMA ആവശ്യപ്പെടുന്നു. ഡോക്റ്റര്‍മാരെ സംരക്ഷിക്കാനും അവരുടെ അന്തസ് വീണ്ടെടുക്കാനുമുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്നും ഡോക്റ്റര്‍മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ദേശീയ … Continue reading ഡോക്റ്റര്‍മാരെ അക്രമത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള നിയമം പാസാക്കണമെന്ന് IMA
ടാഗ്: കോവിഡ്-19
കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജപ്പാന്റെ ആരോഗ്യ വ്യവസ്ഥ തകരുന്നു
സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മയും പ്രവര്‍ത്തനമില്ലായ്മയും കാരണം ജപ്പാനിലെ അടിയന്തിര ആരോഗ്യ വ്യവസ്ഥ തകരുകയാണ്. കോവിഡ്-19 കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാലാണത്. ഉറപ്പായ കേസുകള്‍ ഇപ്പോള്‍ 12,368 ഉം മരണം 321 ഉം ആണ്. സംശയാസ്പദമായ രോഗികളുടെ ടെസ്റ്റുകള്‍ വന്‍തോതില്‍ നിഷേധിക്കുന്നതിനാല്‍ യഥാര്‍ത്ഥ കണക്ക് സംശയാസ്പദമാണ്. മുന്‍കരുതല്‍ നടപടികളെടുത്തില്ലെങ്കില്‍ നാല് ലക്ഷം ആളുകള്‍ മരിക്കുമെന്ന് ആരോഗ്യ മന്ത്രി മുന്നറീപ്പ് നല്‍കി. ആവശ്യത്തിനുള്ള Intensive Care Unit (ICU) കിടക്കകള്‍ ജപ്പാനിനില്ല. ഒരു ലക്ഷം പേര്‍ക്ക് 5 ICU കിടക്കകളാണവിടെയുള്ളത്. ഇറ്റലിക്ക് 12 … Continue reading കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജപ്പാന്റെ ആരോഗ്യ വ്യവസ്ഥ തകരുന്നു
$1600 കോടി ഡോളറിന്റെ ഓഹരി തിരികെ വാങ്ങലിന് ശേഷം ടെക് കമ്പനികള്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെടുന്നു
ജോലിക്കാരെ പിരിച്ച് വിടുന്നതൊഴുവാക്കാനായി സര്‍ക്കാരില്‍ നിന്ന് സഹായത്തിന് അപേക്ഷിച്ചു എന്ന് യാത്രാ സൈറ്റായ Booking.com ന്റെ Chief Executive Officer ആയ Glen Fogel ഏപ്രില്‍ 15 ന് പറഞ്ഞതിന് ശേഷം അവര്‍ക്കെതിരെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വലിയ വിമര്‍ശനം ഉന്നയിച്ചു. കമ്പനിക്ക് 5,500 ഓളം ജോലിക്കാരാണ് നെതര്‍ലാന്‍ഡ്സില്‍ ഉള്ളത്. അവരുടെ മാതൃസ്ഥാപനമായ Booking Holdings Inc കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി $1600 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. ജനരോഷം Booking.com ന് മാത്രം എതിരെയല്ല ഉണ്ടാകുന്നത്. … Continue reading $1600 കോടി ഡോളറിന്റെ ഓഹരി തിരികെ വാങ്ങലിന് ശേഷം ടെക് കമ്പനികള്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെടുന്നു
കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്
Lloyd Blankfein പറഞ്ഞു, "കുറച്ച് കാലത്തേക്ക് വൈറസ് ബാധ നിലക്ക് നിര്‍ത്താനായി ആരോഗ്യ infrastructure നെ വലിച്ച് നീട്ടുന്ന തീവൃനിലപാടുകള്‍ എടുക്കുന്നത് വിവേകമുള്ള കാര്യമാണെങ്കിലും തകരുന്ന സമ്പദ്‌വ്യവസ്ഥ, തൊഴില്‍, ധാര്‍മ്മികത തുടങ്ങിയവയും ആരോഗ്യ പ്രശ്നമോ അതിനേക്കാള്‍ വലിയ പ്രശ്നമോ ആണ്." Wall Street Journal എഡിറ്റോറിയല്‍ ബോര്‍ഡ് എഴുതി, "സമൂഹത്തിന്റെ സാമ്പത്തിക ആരോഗ്യം തകര്‍ത്തുകൊണ്ട് ഒരു സമൂഹത്തിനും പൊതുജനാരോഗ്യം സുരക്ഷിതമാക്കാനാവില്ല." മിക്ക നിയന്ത്രണ വാദങ്ങളിലെല്ലാം സ്ഥതിവിവരക്കണക്ക് ജീവിതത്തിന്റെ മൂല്യം എന്ന് വിളിക്കുന്ന ഈ ആശയം നമുക്കുണ്ട്. അതിലേക്ക് … Continue reading കൊവിഡ്-19 തുറന്ന് കാണിക്കുന്നത് മുതലാളിത്ത മരണ സമിതി ആണ്
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ അമേരിക്കയില്‍ കൊറോണവൈറസ് വ്യാപിച്ചിരുന്നു
അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏത് കേസിനും മുമ്പ് കോവിഡ്-19 കാരണം ഫെബ്രുവരി 6 ന് 57-വയസ് പ്രായമുള്ള ഒരു സ്ത്രീ മരിച്ചു എന്ന് കാലിഫോര്‍ണിയയിലെ Santa Clara County യിലെ ആരോഗ്യ പ്രവര്‍ത്തകയായ Sara Cody പറഞ്ഞു. വാഷിങ്ടണ്‍ സംസ്ഥാനത്ത് ഫെബ്രുവരി 29 ന് ആണ് അമേരിക്കയിലാദ്യമായി കോവിഡ്-19 കാരണം മരണമുണ്ടായത് എന്നാണ് കരുതിയിരുന്നത്. കാലിഫോര്‍ണിയയിലെ സ്ത്രീയുടെ മരണവും മറ്റ് രണ്ട് മരണങ്ങളും – ഒന്ന് 69-വയസ് പ്രായമുള്ള പുരുഷന്‍ ഫെബ്രുവരി 17 നും 70 വയസ് … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ നേരത്തെ തന്നെ അമേരിക്കയില്‍ കൊറോണവൈറസ് വ്യാപിച്ചിരുന്നു
കൊറോണവൈറസിന് ബ്രിട്ടണിന്റെ യെമനിലെ യുദ്ധം നിര്‍ത്താനായില്ല
“പുറത്തറിയാത്ത മനുഷ്യ കഷ്ടപ്പാട്”നെക്കുറിച്ചുള്ള ഭയത്തിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തലിന് വേണ്ടി ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടും Royal Air Force (RAF) ഉം ബ്രിട്ടണിലെ ഏറ്റവും വലിയ ആയുധ കമ്പനിയും ആയ BAE Systems ഉം സൌദി അറേബ്യയുടെ യെമനിലെ ആക്രമണത്തെ തുടര്‍ന്നും പിന്‍തുണക്കുന്നു. യെമനിലെ 5 വര്‍ഷമായി തുടരുന്ന വ്യോമാക്രമണം ഏല്‍ക്കുന്ന ശേഷിക്കുന്ന 50% ആശുപത്രികളേയും കോവിഡ് 19 “തകര്‍ത്തേക്കാം” എന്ന് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കി. ഈ വ്യോമാക്രമണത്തില്‍ ഒരു ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരേയും … Continue reading കൊറോണവൈറസിന് ബ്രിട്ടണിന്റെ യെമനിലെ യുദ്ധം നിര്‍ത്താനായില്ല
അമേരിക്കയിലെ ആശുപത്രിയുടെ അവസ്ഥ പുറത്ത് പറഞ്ഞ നഴ്സ് കൊവിഡ്-19 ബാധിച്ച് മരിച്ചു
കൊറോണവൈറസ് പകര്‍ച്ചവ്യാധിയില്‍ Life Care Center of Nashoba Valley (LCC-NV) നഴ്സിങ് ഹോമിന്റെ അവഗണന പുറത്തുകൊണ്ടുവരാന്‍ സഹായിച്ച നഴ്സ് Maria Krier ആ നഴ്സിങ് ഹോമില്‍ നിന്ന് കിട്ടിയ കൊവിഡ്-19 കാരണം ഏപ്രില്‍ 10 ന് മരിച്ചു. രണ്ടാഴ്ച മുമ്പാണ് മാരിയക്ക് രോഗം ബാധിച്ചത്. മാര്‍ച്ച് 28 നാണ് LCC-NV ആശുപത്രിയിലെ ആദ്യത്തെ കൊവിഡ്-19 രോഗിയെ കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷം LCC-NV താമസക്കാരനെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. Maria Krier പത്രക്കാരോട് ഇങ്ങനെ പറഞ്ഞു, … Continue reading അമേരിക്കയിലെ ആശുപത്രിയുടെ അവസ്ഥ പുറത്ത് പറഞ്ഞ നഴ്സ് കൊവിഡ്-19 ബാധിച്ച് മരിച്ചു
ഇന്‍ഡ്യയില്‍ മനുഷ്യനും പട്ടിയും ചോര്‍ന്ന പാല് പങ്കുവെക്കുന്നു
ലോക്ക് ഡൌണ്‍ ഗതികേട്
അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു
ചൈനയിലെ വൂഹാന്‍ പ്രദേശത്ത് കൊറോണവൈറസ് വ്യാപിക്കുന്നതിനെക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകുന്ന ഭീഷണിയേക്കുറിച്ചും, ദൈനംദിന ജീവിതത്തേക്കുറിച്ചും നവംബറില്‍ തന്നെ അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറീപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ National Center for Medical Intelligence (NCMI) നവംബറില്‍ കൊടുത്ത ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ "വിശകലനം നടത്തിയതില്‍ നിന്ന് അത് ഒരു അത്യാപത്തായ സംഭവമാണ്" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. Defense Intelligence Agency, Pentagon ന്റെ Joint Staff, White House എന്നിവര്‍ക്ക് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്പല പ്രാവശ്യം കൊടുത്തിരുന്നു. — സ്രോതസ്സ് … Continue reading അമേരിക്കയുടെ രഹസ്യാന്വേഷണ വകുപ്പുകള്‍ നവംബറില്‍ തന്നെ ചൈനയിലെ രോഗ വ്യാപനത്തെക്കുറിച്ചറിഞ്ഞിരുന്നു
ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു
Sinai-Grace Hospitalല്‍ ധാരാളം കൊറോണവൈറസ് രോഗികള്‍ മരിക്കുകയാണ്. ശരീര സഞ്ചികളും ശവപ്പുരയില്‍ സ്ഥലവും വേണ്ടത്രയില്ല. സംരക്ഷണ ആവരണമില്ലാതെ 24 മണിക്കൂര്‍ തുടര്‍ച്ചയായി നഴ്സുമാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. വേണ്ടത്ര മുറികളില്ലാത്തതിനാല്‍ ഓക്സിജന്‍ സിലിണ്ടറുമായി രോഗികളെ വരാന്തകളില്‍ കിടത്തിയിരിക്കുന്നു. ഈ അപകടകരമായ അവസ്ഥയും ജോലിക്കാരുടെ കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട Sinai-Grace ലെ എല്ലാവര്‍ക്കും പ്രീയപ്പെട്ട നഴ്സായ Kenisa Barkai നെ മാര്‍ച്ച് 27 ന് പിരിച്ചുവിട്ടു. Barkaiയുടെ ആവശ്യത്തെ അവര്‍ അവഗണിച്ചപ്പോള്‍ താന്‍ സര്‍ക്കാര്‍ അധികാരികളെ വിവരം അറിയിക്കും … Continue reading ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു