കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി

പൊതുജനങ്ങളുടെ പണത്തിന്റെ സഹായത്തോടെ കോവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ച് കുത്തക കാരണം ആകാശം മുട്ടെയുള്ള മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭവും നേടുന്ന BioNTech, Moderna, Pfizer നെ People's Vaccine Alliance ബുധനാഴ്ച അപലപിച്ചു. അതേ സമയം അമേരിക്കയിലെ രണ്ട് കമ്പനികള്‍ തുഛമായ നികുതിയാണ് സര്‍ക്കാരിലടച്ചത്. People's Vaccine Alliance എന്നത് Oxfam ഉള്‍പ്പടെയുള്ള 75 സംഘങ്ങളുടെ ഒരു കൂട്ടമാണ്. വാക്സിന്‍ സമത്വത്തിന് വേണ്ടി അവര്‍ വാദിക്കുന്നു. ആഗോള ജനത്തിന്റെ 42.4% ന് കോവിഡ്-19 വാക്സിന്റെ ഒരു ഡോസ് കിട്ടിയിട്ടുണ്ട്. ദരിദ്ര … Continue reading കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി

ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു

കോവിഡ്-19 മഹാമാരിയുടെ സാമൂഹ്യ ആഘാതത്തിന്റെ ദുരന്തം വ്യക്തമാക്കുന്നതാണ് പുതിയ സ്ഥിതിവിവരക്കണക്ക്. ലോകം മൊത്തം ഈ മഹാമാരി കാരണം 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. “ജനുവരി 2020 മുതല്‍ മെയ് 2021 വരെ 80,000 മുതല്‍ 1.8 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 കാരണം മരിച്ചിട്ടുണ്ടാകും,” എന്ന് WHO പ്രസ്ഥാവിച്ചു. മഹാമാരി കാരണം ലോകം മൊത്തം മരിച്ച 1.5 കോടി ആളുകളില്‍ ഇവരും ഉള്‍പ്പെടും. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരിയോട് … Continue reading ഇതുവരെ 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ കോവിഡ്-19 കാരണം മരിച്ചു

19 മാസത്തെ മഹാമാരിയില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $2.1 ലക്ഷം കോടി കൂടുതല്‍ പണക്കാരായി

കോവിഡ്-19 ന് മഹാമാരി ലോകത്ത് വ്യാപിച്ച് 19 മാസം കഴിഞ്ഞപ്പോഴേക്കും അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണ വര്‍ദ്ധിക്കുകയും അവര്‍ അവരുടെ ഭാഗ്യം $2.1 ലക്ഷം കോടി ഡോളര്‍‍ വികസിപ്പിക്കുകയും ചെയ്തു എന്ന് പുതിയ വിശകലനം കണ്ടെത്തി. മാര്‍ച്ച് 2020 ന് ശേഷം രാജ്യത്തെ ഏറ്റവും സമ്പന്നര്‍ക്ക് അവരുടെ സമ്പത്തില്‍ 70% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി 130 പുതിയ ശതകോടീശ്വരന്‍മാര്‍ ഉണ്ടായി. Americans for Tax Fairness (ATF) ഉം Institute for Policy Studies (IPS) ഉം … Continue reading 19 മാസത്തെ മഹാമാരിയില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $2.1 ലക്ഷം കോടി കൂടുതല്‍ പണക്കാരായി

കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു

ബൌദ്ധിക (കുത്തക) അവകാശ സംരക്ഷണങ്ങള്‍ ഒഴുവാക്കി, കോവിഡ്-19 വാക്സിന്‍ സാങ്കേതികവിദ്യ ലോകത്തിന് പങ്കുവെക്കുന്ന "മനുഷ്യത്വത്തിന്റെ ഭാവം എടുക്കാന്‍" മരുന്ന് കമ്പനികളോട് ആഗോള വാക്സിന്‍ അസമത്വത്തിനെതിരായ ബഹളത്തിനിടയില്‍ പോപ്പ് ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം അപേക്ഷിച്ചു. World Meeting of Popular Movements ന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പോപ്പ് ഈ ആവശ്യം ഉന്നയിച്ചത്. "ഒഴുവാക്കലിലും അസമത്വത്തിലും അടിസ്ഥാനമായ ഒരു ഭാവി നിര്‍മ്മിക്കുകയോ ആവര്‍ത്തിക്കുകയോ ചെയ്യാനായി നാം ശപിക്കപ്പെട്ടവരല്ല. പേറ്റന്റുകള്‍ ഉപേക്ഷിക്കണമെന്ന് മഹത്തായ മരുന്ന് ലാബുകളോട് ദൈവത്തിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുന്നു. … Continue reading കോവിഡ്-19 വാക്സിന്‍ പേറ്റന്റുകള്‍ ഉപേക്ഷിക്കാന്‍ മരുന്ന വമ്പന്‍മാരോട് പോപ്പ് ഫ്രാന്‍സിസ് അപേക്ഷിച്ചു

സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്

കോവിഡ്-19 മഹാമാരിയും അതിന്റെ ഫലമായുള്ള ലോക്ക്ഡൌണും കാരണം ഇന്‍ഡ്യയിലെ സ്കൂളുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടു എന്ന് Locked Out: Emergency Report on School Education പറയുന്നു. ദരിദ്രരായ വീടുകളില്‍ നിന്നുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ ദീര്‍ഘകാലം സ്കൂള്‍ അടച്ചിടുന്നതിന്റെ ദുരന്തപരമായ ഫലങ്ങളെക്കുറിച്ച് സെപ്റ്റംബര്‍ 6, 2021 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. School Children’s Online and Offline Learning (SCHOOL) എന്ന സര്‍വ്വേയില്‍ നിന്നുള്ള വിവരങ്ങളാണ് അതില്‍ കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് ruralindiaonline.org … Continue reading സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അടിയന്തിര റിപ്പോര്‍ട്ട്

കഴിഞ്ഞ ആഴ്ച അമേരിക്കയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് കോവിഡ്-19 വന്നു, 22 പേര്‍ മരിച്ചു

അമേരിക്കയിലെ കുട്ടികളിലെ കോവിഡ്-19 രോഗബാധയെക്കുറിച്ചും, ആശുപത്രി ചികില്‍സയേക്കുറിച്ചും മരണങ്ങളെക്കുറിച്ചുമുള്ള പുതിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച American Academy of Pediatrics (AAP) പുറത്തിറക്കി. ഫലം ഒരിക്കല്‍ കൂടി ഭയാനകമാണ്. 173,469 കുട്ടികള്‍ കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയി. 22 പേര്‍ വൈറസ് കാരണം മരിച്ചു. മഹാമാരി തുടങ്ങിയ കാലം മുതല്‍ ഇതുവരെ മൊത്തം 59 ലക്ഷം കുട്ടികള്‍ക്കാണ് രോഗം വന്നത്. മൊത്തം 520 കുട്ടികള്‍ മരിച്ചു. ജൂലൈ അവസാനത്തോടെ സ്കൂളുകള്‍ വീണ്ടും തുറന്നതോടെ 1,772,578 കുട്ടികള്‍ക്ക് ടെസ്റ്റ് പോസിറ്റീവ് … Continue reading കഴിഞ്ഞ ആഴ്ച അമേരിക്കയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് കോവിഡ്-19 വന്നു, 22 പേര്‍ മരിച്ചു

അമേരിക്കയില്‍ രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് കോവിഡ്-19 ബാധിച്ചു

അമേരിക്കയില്‍ ഓരോ ആഴ്ചയും ലക്ഷക്കണക്കിന് കുട്ടികള്‍ക്കാണ് കോവിഡ്-19 ബാധിക്കുന്നത്. അതിവേഗം പകരുന്ന ഡല്‍റ്റ വകഭേദവും സ്കൂളുകള്‍ തുറന്നതും ആണ് അതിന് കാരണം. American Academy of Pediatrics (AAP) പറയുന്നതനുസരിച്ച് സെപ്റ്റംബര്‍ 23, 2021 വരെ മൊത്തം 57 ലക്ഷം കുട്ടികള്‍ക്കാണ് കോവിഡ്-19 ബാധിച്ചത്. കഴിഞ്ഞ് അഞ്ച് ആഴ്ചകളായി ഓരോ ആഴ്‍ച്ചയിലും രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് രോഗം വരുന്നു. — സ്രോതസ്സ് wsws.org | 28 Sep 2021

ജര്‍മ്മനിയിലെ പ്രൈമറി സ്കൂളുകളുടെ അവസ്ഥ പരിഭ്രമിപ്പിക്കുന്നതാണ്

ജര്‍മ്മനിയില്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം രോഗബാധയില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. Network of Action Committees for Safe Education കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ഓണ്‍ലൈനില്‍ നടത്തിയ യോഗത്തില്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും, കുട്ടികളെ നോക്കുന്ന ജോലിക്കാരും ഉള്‍പ്പെടുന്നു. സ്കൂളുകള്‍ തുറക്കുന്ന നയം കാരണം കുട്ടികളും കൌമാരക്കാരും വന്‍തോതില്‍ രോഗികളായിട്ടും അടിസ്ഥാനപരമായ സംരക്ഷണ സംവിധാനങ്ങള്‍ തകര്‍ത്തിരിക്കുകയാണ്. ജര്‍മ്മനിയില്‍ ഏകദേശം 70 കുട്ടികള്‍ icu ല്‍ ആണ്. അമേരിക്കയിലും സ്കൂളുകള്‍ തുറന്നതിന് ശേഷം ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ … Continue reading ജര്‍മ്മനിയിലെ പ്രൈമറി സ്കൂളുകളുടെ അവസ്ഥ പരിഭ്രമിപ്പിക്കുന്നതാണ്

കോവിഡ്-19 ന്റെ ഗൌരവത്തേയും അപകടസാദ്ധ്യതയേയും ആഹാരം ബാധിച്ചേക്കാം

കോവിഡ്-19 ന്റെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിലും ഒരിക്കല്‍ ബാധിച്ചവരുടെ ലക്ഷണങ്ങള്‍ ഗൌരവകരമാക്കുന്നതിലും പൊണ്ണത്തടിയും, ടൈപ്പ് 2 പ്രമേഹവും പോലുള്ള ഉപാപചയ അവസ്ഥകള്‍ക്ക് ബന്ധമുണ്ട്. ഈ അപകടസാദ്ധ്യതകളില്‍ ആഹാരത്തിന്റെ ആഘാതം എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പച്ചക്കറികളും പഴങ്ങളും പോലുള്ള ആരോഗ്യകരമായ സസ്യാഹാരം കഴിക്കുന്നവരില്‍ ഈ രണ്ട് കാര്യത്തിലും താഴ്ന്ന അപകടസാദ്ധ്യതയേയുള്ളു എന്ന് Gut ല്‍ പ്രസിദ്ധപ്പെടുത്തിയ Massachusetts General Hospital (MGH) ന്റെ പഠനം പറയുന്നു. ഉയര്‍ന്ന ഉയര്‍ന്ന സാമൂഹ്യ സാമ്പത്തിക കുറവുകള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ആഹാരത്തിന്റെ ഗുണകരമായ ഫലം … Continue reading കോവിഡ്-19 ന്റെ ഗൌരവത്തേയും അപകടസാദ്ധ്യതയേയും ആഹാരം ബാധിച്ചേക്കാം