ഡ്രോണ്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത മുമ്പത്തെ CIA Analyst ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്കില്‍ Hancock Air National Guard Base ന്റെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ട് നടന്ന പ്രതിഷേധ സമരത്തില്‍ മുമ്പത്തെ CIA Analyst ആയിരുന്ന റേ മക്ഗവണ്‍ (Ray McGovern) ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു. ആ സൈനിക കേന്ദ്രത്തില്‍ നിന്നാണ് വിദൂരങ്ങളിലെ ആളില്ലാ യുദ്ധവിമാനങ്ങള്‍(Drone) റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്നത്. അന്തരിച്ച സമാധാന പ്രവര്‍ത്തകനായ Jerry Berrigan ന്റെ വലിയ cutouts പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഉപരോധം

തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍

തുര്‍ക്കിയിലെ സര്‍ക്കാര്‍ സേനകള്‍ കുര്‍ദ് ജനങ്ങളെ കൊന്നൊടുക്കുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ടിങ് ചെയ്യാത്തതിന്റെ പേരില്‍ New York Times ന്റേയും CNN ന്റേയും ന്യൂയോര്‍ക്കിലെ ഓഫീസുകള്‍ക്ക് മുമ്പില്‍ കുര്‍ദ് അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. Kurdistan Workers’ Party(PKK) യുമായി ബന്ധമുള്ള militants ന് എതിരെ തങ്ങള്‍ സൈനിക നടപടി എടുത്തു എന്ന് തുര്‍കി പറഞ്ഞു. 60 പേര്‍ മരിച്ചു എന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക ഗവര്‍ണറുടെ ഓഫീസ് പറയുന്നത് 10 പേര്‍ മരിച്ചു … Continue reading തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍

#Heathrow 13 നെ പിന്‍തുണക്കൂ

ഹീത്രൂ വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സമാധാനപരമായി പ്രതിഷേധ സമരം നടത്തിയ 13 പേര്‍ക്ക് കഴിഞ്ഞ മാസം ബ്രിട്ടണിലെ ഒരു ജഡ്ജി ജയില്‍ ശിക്ഷ വിധിച്ചു. ഹീത്രൂ റണ്‍വേയില്‍ അത് ആദ്യമായാണ് അത്തരം ഒരു സമരം നടന്നത്. ആറ് മണിക്കൂര്‍ സമയം നടന്ന ആ സമരത്തിനാല്‍ 25 ഓളം ഫ്ലൈറ്റുകള്‍ റദ്ദാക്കുകയോ താമസിക്കുകയോ ചെയ്തു. വിമാനത്താവളം വികസിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന Plane Stupid എന്ന സംഘടനയാണ് സമരം നടത്തിയത്. ജീവന് ഭീഷണിയാകുന്ന കാലാവസ്ഥാ മാറ്റത്തില്‍ വിമാനത്താവളത്തിന്റെ പങ്ക് കാരണം … Continue reading #Heathrow 13 നെ പിന്‍തുണക്കൂ

വിമാന കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരായി നടന്ന സമരത്തില്‍ രണ്ട് പേര്‍ മരിച്ചു

പാകിസ്ഥാനില്‍ സമരം ചെയ്യുന്ന എയര്‍ലൈന്‍ തൊഴിലാളികളെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി കറാച്ചി വിമാനത്താവളത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ദേശീയ വിമാനക്കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന പദ്ധതിക്കെതിരെയാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

സമാധാന പ്രവര്‍ത്തകയും ആണവായുധവിരുദ്ധ സമരക്കാരിയുമായ കൊണ്‍സെപ്സിയോണ്‍ പിചിയോടോ അന്തരിച്ചു

ആണവായുധങ്ങള്‍ക്കെതിരേയും യുദ്ധത്തിനെതിരേയും വൈറ്റ് ഹൌസിന് മുമ്പില്‍ കൊണ്‍സെപ്സിയോണ്‍ പിചിയോടോ(Concepcion Picciotto) 1981 മുതല്‍ സ്ഥിരമായി സമരം നടത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായിരുന്നു അത്. അവര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് Washington, D.C.യിലെ വീടില്ലാത്ത സ്ത്രീകള്‍ക്കുള്ള മന്ദിരത്തില്‍ വെച്ച് മരിച്ചത്. 80 വയസ് പ്രായമുണ്ടായിരുന്നു.

FBI യുടെ ചാരപ്പണിയെ അവഗണിച്ചുകൊണ്ട് സാമൂഹ്യുപ്രവര്‍ത്തകര്‍ School of the Americas നെതിരെ പ്രതിഷേധിച്ചു

അമേരിക്കയിലെ സൈനിക പരിശീലന കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യത്തോടെ ജോര്‍ജിയയില്‍ വാര്‍ഷിക പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇപ്പോള്‍ ജോര്‍ജ്ജിയയിലെ Fort Benning ല്‍ പ്രവര്‍ത്തിക്കുന്ന ആ കേന്ദ്രത്തെ Western Hemisphere Institute for Security Cooperation(WISC) എന്ന പേരിലാണ് വിളിക്കുന്നത്. ജനങ്ങളെ പീഡിപ്പിക്കുന്ന ലാറ്റിനമേരിക്കയിലെ സൈനിക നേതാക്കളേയും ഏകാഥിപതികളേയും പരിശീലിപ്പിച്ചത് ഇവിടെയായിരുന്നു. ഈ വര്‍ഷം Lumpkin ലെ Stewart Immigrant Detention Center ഉം അടച്ചുപൂട്ടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യ ജയിലിന് മുമ്പില്‍ നടന്ന സത്യാഗ്രഹത്തിന്റെ പേരില്‍ 11 … Continue reading FBI യുടെ ചാരപ്പണിയെ അവഗണിച്ചുകൊണ്ട് സാമൂഹ്യുപ്രവര്‍ത്തകര്‍ School of the Americas നെതിരെ പ്രതിഷേധിച്ചു

ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു

മിനസോട്ടയിലെ സെന്റ് പോളില്‍ ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയില്‍ വളരുന്ന ടാര്‍-മണ്ണ് എണ്ണ പൈപ്പ് ലൈനുകള്‍ക്കെതിരെ പ്രകടനം നടത്തി. പ്രത്യേകിച്ച് Alberta Clipper പൈപ്പ് ലൈന്‍. Midwest ലെ ജനങ്ങള്‍ 350.org ന്റെ ബില്‍ മകിബന്‍, Sierra Club ന്റെ പ്രസിഡന്റ് Aaron Mair, Indigenous Environmental Network ന്റെ ഡയറക്റ്റര്‍ Tom Goldtooth എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍ മണ്ണ് എണ്ണക്കെതിരെയുള്ള സമരത്തിന് അണിനിരന്നു. ക്യാനഡയിലെ അല്‍ബര്‍ട്ട പ്രദേശത്തെ Athabasca യിലെ കാര്‍ബണ്‍ സാന്ദ്രത കൂടിയ ഇന്ധനമാണ് ടാര്‍ … Continue reading ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു

ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും TPP യിലെ ആരോഗ്യ നയങ്ങള്‍ക്കെതിരെ ഫൈസറിന്റെ ആസ്ഥാനത്ത് സമരം നടത്തി

Trans-Pacific Partnership എന്ന രഹസ്യ വാണിജ്യ കരാര്‍ മുഴുവന്‍ പുറത്തായതിന് ശേഷം ലോകം മൊത്തം അതിനെതിരെ പ്രതിഷേധം വളരുകയാണ്. ന്യൂസിലാന്റിലെ സമരങ്ങള്‍ക്ക് ശേഷം വാഷിങ്ടണ്‍ ഡിസിയില്‍ ധാരാളം പ്രതിഷേധ സമരം നടന്നു. ന്യൂയോര്‍ നഗരത്തില്‍ കോര്‍പ്പറേറ്റ് പേറ്റന്റുകള്‍ക്കെതിരെയും വിലകുറഞ്ഞ generic medications തടയുന്നതിനെതിരായും ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരുന്ന് ഭീമന്‍ ഫൈസറിന്റെ(Pfizer) ആസ്ഥാനത്ത് പ്രതിഷേധ സമരം നടത്തി.