ആര്‍ക്ടിക്കിലെ റഷ്യയുട എണ്ണക്കിണര്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ കൈയ്യേറി

പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ ആറ് പ്രവര്‍ത്തകര്‍ ആര്‍ക്ടിക്കിലെ റഷ്യയുട എണ്ണക്കിണര്‍ കൈയ്യേറി ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. റഷ്യയുടെ പൊതുമേഖലാ കമ്പനിയായ ഗ്യാസ്‌പ്രോമിന്റേതാണ്(Gazprom) ആ എണ്ണക്കിണര്‍. അവരാണ് Pechora കടലില്‍ കുഴിക്കുന്നത് വഴി ആദ്യമായി ആര്‍ക്ടിക്കില്‍ എണ്ണക്കായി കിണറ് കുത്തിയത്. ദിവസങ്ങളോളം അവിടെ തങ്ങാനുള്ള സാധനങ്ങളുമായാണ് ഈ പ്രവര്‍ത്തകര്‍ ആര്‍ക്ടിക്കിലെത്തിയത്. ഗ്രീന്‍പീസിന്റെ ഡയറക്റ്ററായ തെക്കെ ആഫ്രിക്കയില്‍ നിന്നുള്ള കുമി നായിഡുവും(Kumi Naidoo) ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

പൈപ്പ് ലൈന്‍ വാക്കര്‍

Ken Ilgunas വാനിലെ തന്റെ ഒരു വര്‍ഷത്തെ minimalist ജീവിതത്തിന് ശേഷം Ilgunas, 29, പുതിയ സാഹസത്തിന് തുനിഞ്ഞിരിക്കുകയാണ്. വിവാദമായ Keystone XL പൈപ്പ് ലൈനിലൂടെ നടക്കാനാണ് Ilgunas തീരുമാനിച്ചിരിക്കുന്നത്. ആ പ്രോജക്റ്റിനാല്‍ നശിക്കുന്ന ഭൂപ്രദേശത്തെക്കുറിച്ച് നേരിട്ട് കാണുകയാണ് ലക്ഷ്യം. 2735 കിലോമീറ്റര്‍ നീളമുള്ള ടാര്‍ മണ്ണ് എണ്ണ മെക്സിക്കന്‍ ഉള്‍ക്കലിലെത്തിക്കാനുള്ളതാണ് ഈ പൈപ്പ് ലൈന്‍.

വടക്കന്‍ അയര്‍ലന്റില്‍ തൊഴിലാളികള്‍ ചിലവ് ചുരുക്കലിനെതിരെ പ്രതിഷേധ സമരം നടത്തി

ശമ്പളം കുറക്കുന്നതിനും, തൊഴില്‍ ഇല്ലാതാക്കുന്നതിനും, സര്‍ക്കാര്‍ സേവനങ്ങള്‍ കുറക്കുന്നതിനും എതിരെ മാര്‍ച്ച് 13 ന് പതിനായിരക്കണക്കിന് പൊതുമേഖലാ തൊഴിലാളികള്‍ ഒരു ദിവസത്തെ പ്രതിഷേധ സമരം നടത്തി. Northern Ireland Committee of the Irish Congress of Trade Unions ആണ് സമരത്തിന് ആഹ്വാനം ചെയ്തത്. പൊതുഗതാഗതം, മറ്റ് പൊതു സേവനങ്ങള്‍ നിശ്ഛലമായി. ജാഥകളും പ്രസംഗങ്ങളുമൊക്കെ യൂണിയനുകള്‍ ആസൂത്രണം ചെയ്തു. ആയിരക്കണിന് ആളുകളാണ് ഈ പരിപാടികളില്‍ പങ്കെടുത്തത്. Belfast, Derry, Newry, Strabane, Omagh, Enniskillen, Coleraine, … Continue reading വടക്കന്‍ അയര്‍ലന്റില്‍ തൊഴിലാളികള്‍ ചിലവ് ചുരുക്കലിനെതിരെ പ്രതിഷേധ സമരം നടത്തി

Driscoll’s berries ബഹിഷ്കരിക്കണമെന്ന് കര്‍ഷക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

നല്ല ശമ്പളത്തിനും നല്ല ഇടപെടലും ആവശ്യപ്പെട്ടുകൊണ്ട് വാഷിങ്ടണ്‍ സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികള്‍ സമരം ചെയ്യുന്നു. കുപ്രസിദ്ധമായ Sakuma Brothers Berry Farm ലെ strawberries പറിക്കുന്ന തൊഴിലാളികളായ ഇവര്‍ വര്‍ഷങ്ങളായി കുറഞ്ഞ ശമ്പളം, സ്ഥിരമായ ശമ്പള മോഷണം, വര്‍ഗ്ഗീയ പീഡനം, ലൈംഗികപീഡനം, മോശം താമസസൌകര്യം തുടങ്ങി പല അടിച്ചമര്‍ത്തലുകളും സഹിക്കുകയാണ്. Driscoll’s ന് strawberries നല്‍കുന്ന കൃഷിത്തോട്ടമാണ് Sakuma Brothers berry farm. മിക്ക ഉപഭോക്താക്കള്‍ത്തും Driscoll’s നെ അറിയാം. ഈ പ്രശനത്തിന് പരിഹാരം കാണുന്നത് വരെ … Continue reading Driscoll’s berries ബഹിഷ്കരിക്കണമെന്ന് കര്‍ഷക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

കാലാവസ്ഥക്കും ഹരിത തൊഴിലിനും വേണ്ടി ആയിരങ്ങള്‍ ടോറന്റോയില്‍ ജാഥ നടത്തി

കാലാവസ്ഥാ നീതിക്കും ഹരിതോര്‍ജ്ജ വിപ്ലവത്തിനും വേണ്ടി ഏകദേശം 10,000 ആളുകള്‍ ക്യാനഡയിലെ ടോറന്റോയില്‍ ഒത്തു ചേര്‍ന്നു. തൊഴില്‍, നീതി, കാലാവസ്ഥ എന്നിവക്ക് വേണ്ടി ആദിവാസി സമൂഹങ്ങള്‍ തുടങ്ങി ക്യാനഡയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍വരെ പങ്കെടുത്ത ആ ജാഥന ക്യാനഡയിലെ ഏറ്റവും വ്യത്യസ്ഥതയുള്ള സംഘങ്ങള്‍ ഒത്തുചേര്‍ന്ന ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ആയിരുന്നു എന്ന് അവര്‍ പറഞ്ഞു.

അനീതിക്കെതിരെ ബഹിഷ്കരിച്ച് പ്രതികരിക്കുക

നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ വൈകാരികമായി നമ്മേ ബാധിക്കുമെങ്കിലും അതില്‍ നാം അടിപ്പെടരുത്. നാം വൈകാരികമായി പ്രതികരിക്കണം എന്നാണ് അവരുടെ ആഗ്രഹം. എങ്കിലേ അവര്‍ക്ക് ബഹുജനങ്ങളുടെ എതിര്‍പ്പില്ലാതെ നമ്മുടെ മേല്‍ കൂടുതല്‍ അക്രമം അഴിച്ചുവിടാനാവൂ. അതുകൊണ്ട് നാം വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ബഹിഷ്കരിക്കുരണമാണ് അതിനുള്ള വഴി. എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക. ആഹാരം കുറച്ച് കഴിക്കുക. … Continue reading അനീതിക്കെതിരെ ബഹിഷ്കരിച്ച് പ്രതികരിക്കുക

ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു

Presbyterian General Assembly യുടെ 220ആം പ്ലീനറി ഇസ്രായേലി കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വോട്ടെടുപ്പോടെ തീരുമാനിച്ചു. അതില്‍ Ahava Dead Sea cosmetics ഉം Hadiklaim ഈന്തപ്പഴവും ഉള്‍പ്പെടും. ഇസ്രായേലിന്റെ West Bank കൈയ്യേറ്റത്തേയും ഇസ്രായേല്‍ settlements നേയും ദശാബ്ദങ്ങളായി പ്രെസ്ബറ്റേറിയന്‍ എതിര്‍ത്തുവരുന്നു. കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ ജൂതരുടെ പിന്‍തുണ വര്‍ദ്ധിച്ച് വരികയാണ്. Ahava ബഹിഷ്കരിക്കുന്നതില്‍ തങ്ങളുടെ പിന്‍തുണ വിശദീകരിക്കുന്ന, ഒരു ഡസനിലധികം ജൂതപുരോഹിതന്‍മാര്‍ ഒപ്പ് വെച്ച ഒരു കത്ത് പ്രെസ്ബറ്റേറിയന്‍ അംഗങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ഇസ്രായേല്‍ പാര്‍ളമെന്റിലെ … Continue reading ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു