മൃഗ സംരക്ഷണ പ്രവര്‍ത്തകരെ തകര്‍ക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമായി FBI രണ്ട് പേരെ അറസ്റ്റ് ചെയ്തു. കമ്പിളി നിര്‍മ്മിക്കുന്ന ഫാമിലെ മൃഗങ്ങളെ തുറന്ന് വിടുകയും കമ്പിളി, ഇറച്ചി വ്യവസായങ്ങളുടെ വസ്തുവകകള്‍ നശിപ്പിച്ചതുമാണ് അവര്‍ ചെയ്ത കുറ്റം. Joseph Buddenberg നും Nicole Kissane നും എതിരെ 2006 ലെ Animal Enterprise Terrorism Act പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വ്യവസായത്തിന്റെ ലാഭത്തെ ബാധിക്കുകയാണെങ്കില്‍ നശീകരണ പ്രവര്‍ത്തനത്തെ ഭീകരവാദ കുറ്റകൃത്യമായി ഉയര്‍ത്താന്‍ ഈ നിയമം വഴി സര്‍ക്കാരിന് കഴിയും.
ടാഗ്: ഭീകരവാദം
ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു
പടിഞ്ഞാറേക്കരയില്‍ (West Bank) പാലസ്തീന്‍ നിവാസികളും അന്തര്‍ദേശീയ സന്നദ്ധപ്രവര്‍ത്തകരും Susiya ഗ്രാമത്തെ ഇസ്രായേല്‍ ബുള്‍ഡോസറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ 24 മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധ സമരം നടത്തി. യൂറോപ്പിലെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്രായേലിനോട് ആസൂത്രണം ചെയ്ത നശീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ച അമേരിക്കന്‍ State Department വക്താവയ John Kirby വിഷമം പ്രകടിപ്പിച്ചു. നശീകരണം "ദോഷമുണ്ടാക്കുന്നതും പ്രകോപനപരവുമാണെന്ന്" Kirby പറഞ്ഞു. ദശാബ്ദങ്ങളായി Susiya യിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിലെ പുതിയ സംഭവമാണിത്. 1980കള്‍ മുതല്‍ നിര്‍ബന്ധപൂര്‍വ്വമായ കുടിയൊഴിപ്പിക്കല്‍ … Continue reading ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു
വിക്റ്റര്‍ ഹാറയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
ചിലിയിലെ പ്രീയപ്പെട്ട പാട്ടുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിക്റ്റര്‍ ഹാറയുടെ(Víctor Jara) 1973 ലെ കൊലപാതകത്തിനുത്തരവാദിയായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന അമേരിക്കയുടെ പിന്‍തുണയോടെ ഏകാധിപതി അഗസ്റ്റോ പിനോഷെ നടത്തിയ പട്ടാള അട്ടിമറിക്ക് ശേഷമാണ് ഹാറയെ മൃഗീയമായി കൊലപ്പെടുത്തിയത്. പട്ടാളക്കാര്‍ അദ്ദേഹത്തിന്റെ വിരലുകള്‍ മുറിച്ചുമാറ്റി. കൈകാലുകള്‍ തല്ലിയൊടിച്ചു. അവസാനം 40 ല്‍ അധികം പ്രാവശ്യം വെടിവെച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ നീതിക്കായി കുടുംബാങ്ങള്‍ വളരെക്കാലമായി നിയമ യുദ്ധത്തിലായിരുന്നു. ജഡ്ജിയുടെ വിധിയെ തുടര്‍ന്ന് 10 … Continue reading വിക്റ്റര്‍ ഹാറയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ കൊന്നു
supremacists ഉം മറ്റ് മുസ്ലീങ്ങളല്ലാത്ത മതഭ്രാന്തുന്‍മാരും ചേര്‍ന്ന് 9/11 ന് ശേഷം മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ കൊന്നു. New America എന്ന ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. white supremacists, സര്‍ക്കാര്‍ വിരുദ്ധ തീവൃവാദികള്‍, മുസ്ലീങ്ങളല്ലാത്ത മറ്റ് തീവൃവാദികള്‍ എന്നിവരെല്ലാം മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ ഇരട്ടിയാളുകളെയാണ് അമേരിക്കയില്‍ കൊന്നത്. മുസ്ലീം സമൂഹത്തില്‍ ഒബാമ സര്‍ക്കാര്‍ നടത്തുന്ന അതി തീവൃ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെങ്കിലും മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ സെപ്റ്റംബര്‍ 11, 2001 ന് ശേഷം 19 … Continue reading മുസ്ലീം തീവൃവാദികള്‍ കൊന്നതിനേക്കാള്‍ കൂടുതലാളുകളെ അമേരിക്കയില്‍ മുസ്ലീങ്ങളല്ലാത്ത തീവൃവാദികള്‍ കൊന്നു
തെക്കന്‍ കരോലിനയിലെ പള്ളിക്ക് തീവെച്ചു
പള്ളിക്ക് തീവെക്കല്‍ ഒരു പരമ്പരയായി മാറിയ ഈ സമയത്ത് തെക്കന്‍ കരോലിനയിലെ കറുത്തവരുടെ പള്ളിയാണ് പുതിയതായി തീവെക്കപ്പെട്ടത്. ചാള്‍സ്ടണ്‍(Charleston) കൂട്ടക്കൊലക്ക് ശേഷം തീവെക്കപ്പെട്ട ഏഴാമത്തെ കറുത്തവരുടെ പള്ളിയാണ് Greeleyville യിലെ Mount Zion African Methodist Church. കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) എന്ന ഭീകര സംഘടന 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് Mount Zion African Methodist പള്ളി തീവെച്ച് നശിപ്പിച്ചതാണ്. (ബാള്‍ട്ടിമോറില്‍ പ്രക്ഷോഭമുണ്ടായപ്പോള്‍, CVS കത്തിച്ചപ്പോഴോ, Ferguson ല്‍ QuikTrip കത്തിച്ചപ്പോഴോ ഒക്കെ എല്ലാ … Continue reading തെക്കന്‍ കരോലിനയിലെ പള്ളിക്ക് തീവെച്ചു
എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍ റൊമേരോ സ്വര്‍ഗ്ഗാരോഹണത്തിന്
അമേരിക്കയുടെ പിന്‍തുണയുള്ള മരണ സംഘം (Death Squad) കൊലചെയ്ത എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍ റോമേറോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ഒരു പടി കൂടി കടന്നു. "ശബ്ദമില്ലാത്തവരുടെ ശബ്ദം" എന്നറിയപ്പെടുന്ന ആര്‍ച്ച്ബിഷപ്പ് റൊമേരോ പാവപ്പെട്ടവരുടെ സഹായിയും അമേരിക്കയുടെ പിന്‍തുണയോടുകൂടി ഭരിക്കുന്ന സാല്‍വഡോറിലെ പട്ടാളഭരണകൂടത്തിന്റെ ശക്തമായ വിമര്‍ശകനുമാണ്. 1980 മാര്‍ച്ച് 24 ന് അദ്ദേഹം പള്ളിയില്‍ കുറുബാന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കൊലചെയ്യപ്പെട്ടു. അമേരിക്ക നടത്തുന്ന School of the Americas യില്‍ നിന്ന് ബിരുദം നേടിയ സാല്‍വഡോറിലെ സൈനിക ഉദ്യോഗസ്ഥനായ Roberto … Continue reading എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍ റൊമേരോ സ്വര്‍ഗ്ഗാരോഹണത്തിന്
ചിലിയിലെ സംഗീതജ്ഞനായ വിക്റ്റര്‍ ഹാറയെ കൊലപ്പെടുത്തിയതിന്റെ കേസ് ജഡ്ജി അംഗീകരിച്ചു
സംഗീതജ്ഞനായ വിക്റ്റര്‍ ഹാറയുടെ 1973 ലെ കൊലയുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് കൊണ്ടുപോകാമെന്ന് അമേരിക്കയിലെ ഒരു ജഡ്ജി തയ്യാറായി. Pedro Pablo Barrientos Núñez ഇപ്പോള്‍ അമേരിക്കന്‍ പൌരനായി ഫ്ലോറിഡയില്‍ ജീവിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സാല്‍വഡോര്‍ അലന്റെയുടെ സര്‍ക്കാരിനെതിരെ അമേരിക്കയുടെ സഹായത്തോടെ പട്ടാള അട്ടിമറി നടത്തിയ സമയത്താണ് ഇയാള്‍ ഹാറയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഹാറയുടെ കുടുംബം കൊണ്ടുന്ന കേസ് മുന്നോട്ട് കൊണ്ടുപോകാം എന്നാണ് ജഡ്ജി പറഞ്ഞത്.
വാര്‍ത്തകള്‍
ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍