അമേരിക്കയിലെ കുട്ടികളുടെ പാല്‍പ്പൊടി പ്രശ്നം അടിയന്തിരമായി ഇടപെടേണ്ടതാണ്

അമേരിക്കയിലെ നാല് കോര്‍പ്പറേറ്റുകള്‍ ആണ് baby formula കമ്പോളത്തിന്റെ 90% ഉം നിയന്ത്രിക്കുന്നത്. രാജ്യത്ത് baby formula ക്ഷാമം തുടരുന്ന സ്ഥിതി കറുത്ത തൊഴിലാളി വര്‍ഗ്ഗ കുടുംബങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നു. ഇതില്‍ Food and Drug Administration ശക്തമായ നടപടികളെടുക്കണമെന്ന് കാലിഫോര്‍ണിയയിലെ ജനപ്രതിനിധിയായ റോ ഖന്ന സര്‍ക്കാരനോട് ആവശ്യപ്പെട്ടു. തദ്ദേശീയമായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അധികമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും വേണം. നിര്‍ണ്ണായക ഉല്‍പ്പന്നങ്ങളിലെ കോര്‍പ്പറേറ്റ് കുത്തകകളെ ആശ്രയിക്കുന്നത് കുറക്കാനായി antitrust laws പാസാക്കണമെന്നും … Continue reading അമേരിക്കയിലെ കുട്ടികളുടെ പാല്‍പ്പൊടി പ്രശ്നം അടിയന്തിരമായി ഇടപെടേണ്ടതാണ്

അമേരിക്കയിലെ കറുത്ത മാതൃ മരണനിരക്ക്

Roe v. Wade റദ്ദാക്കപ്പെട്ടതിന് ശേഷം ഗര്‍ഭഛിദ്ര ലഭ്യതയടെ യുദ്ധ ഭൂമി സംസ്ഥാനങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലേക്കും ഏറ്റവും മോശം ശിശുമരണ തോത് കാണുന്ന അമേരിക്കയില്‍ കറുത്തവരുടെ ശിശുമരണ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ 3-4 മടങ്ങ് അധികമാണ്. മനുഷ്യന് മുകളില്‍ ലാഭത്തെ സ്ഥാപിക്കുന്ന വ്യവസ്ഥയില്‍ ജന്മം നല്‍കുന്നവരെ കേള്‍ക്കുകയോ അവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. വ്യവസ്ഥാപിതമായ ജാതിവ്യവസ്ഥ കാരണം കറുത്ത സ്ത്രീയെ ഇത് കൂടുതല്‍ ബാധിക്കുന്നു. — സ്രോതസ്സ് democracynow.org | Jul 25, 2022 … Continue reading അമേരിക്കയിലെ കറുത്ത മാതൃ മരണനിരക്ക്

ഇതൊരു വൈറസ് പ്രശ്നമല്ല, ഇത് ഇന്നത്തെ മുതലാളിത്ത പ്രശ്നമാണ്

75 രാജ്യങ്ങളില്‍ 17,000 ഓളം monkeypox അണുബാധ റിപ്പോര്‍ട്ട് ചെയ്തു. monkeypox ന്റെ വ്യാപനത്തെ ലോകാരോഗ്യ സംഘടന ഒരു ആഗോള അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. 44 സംസ്ഥാനങ്ങളിലായി 3,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അമേരിക്ക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചില്ല. ന്യൂയോര്‍ക്കില്‍ മാത്രം 900 കേസുകളുണ്ടായി. ലഭ്യത കുറവായതിനാല്‍ വാക്സിന്‍ വിതരണം തടയപ്പെട്ടു. തടയാന്‍ പറ്റുന്നതില്‍ എളുപ്പമുള്ള വൈറസാണിത്. വാക്സിന്‍ കിട്ടാത്തതിനാലാണ് ധാരാളം ആളുകള്‍ രോഗികളാകുന്നത്. — സ്രോതസ്സ് democracynow.org | Jul 25, 2022 #classwar

സവര്‍ണ്ണന്‍ ശരിയാണ്

Trevor Noah Not sure whether this is the original one. But why i tagged bank, not sure. original they removed: Trevor Noah

സൈനിക-വ്യാവസായിക സങ്കരത്തിന്റെ നിക്ഷേപത്തിന് ഏകദേശം 450,000% പ്രതിഫലം കിട്ടി

വ്യവസായം $1 കോടി ഡോളര്‍ Congressional Defense Committee അംഗങ്ങള്‍ക്ക് കൊടുത്തപ്പോള്‍ DODക്ക് $4500 കോടി ഡോളര്‍ ചിലവ് വര്‍ദ്ധനവ് കിട്ടി. FY23 പെന്റഗണ്‍ ബഡ്ജറ്റ് Senate Armed Services Committee അംഗീകരിച്ച തുകയിലെത്തുകയാണെങ്കില്‍ പ്രതിരോധ കരാറുകാര്‍ക്ക് അവരുടെ നിക്ഷേപമായ $1 കോടി ഡോളറിന് 450,000% പ്രതിഫലം കിട്ടുന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പ് ചിലവാക്കലിനേക്കാളും അതീതമാണ് സൈനിക-വ്യാവസായിക സങ്കരത്തിന്റെ സ്വാധീനം. — സ്രോതസ്സ് citizen.org | Savannah Wooten, Rick Claypool | Jul 7, 2022

ഇന്‍സുലിന്‍ എതിര്‍പ്പ്, കോശ പ്രായം കൂടുന്നത് ഇവക്ക് കുട്ടിക്കാലത്തെ ദാരിദ്ര്യവുമായി ബന്ധമുണ്ട്

ദാരിദ്ര്യത്തില്‍ കഴിഞ്ഞ, തങ്ങളുടെ ഭാവിയെക്കുറിച്ച് കുറവ് ശുഭപ്രതീക്ഷയുള്ള കറുത്ത കൌമാരക്കാരുടെ പ്രതിരോധ കോശങ്ങള്‍ അതിവേഗം പ്രായംവെക്കുന്നു എന്നും 25-29 വയസ് ആകുമ്പോഴേക്കും അവര്‍ക്ക് ഉയര്‍ന്ന insulin resistance ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. Immune cell aging ഒരു വഴിയാണ്. ദാരിദ്ര്യവുമായി insulin resistance ബന്ധപ്പെട്ടിരിക്കാനുള്ള സംവിധാനമാണത്. Child Development ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. — സ്രോതസ്സ് University of Illinois at Urbana-Champaign, News Bureau | Jul 25, 2022 #classwar