തിരികെ ഷൂട്ട് ചെയ്യുന്നത്

പാലസ്തീന്‍ ഉടമസ്ഥതയിലുള്ള വീടുകളില്‍ നിന്ന് ഇസ്രേയിലെ riot പോലീസ് ബലം പ്രയോഗിച്ച് 250 ഇസ്രേയിലി കുടിയേറ്റക്കാരെ നീക്കം ചെയ്യ്തത് സംഘര്‍ഷത്തിന് കാരണമായി. കഴിഞ്ഞ വര്‍ഷമായിരുന്നു അവര്‍ അവിടം കൈയ്യേറിയത്. ഈ കെട്ടിടങ്ങള്‍ ഒഴിഞ്ഞ് കൊടുക്കുണമെന്ന് ഇസ്രേയിലി ഹൈ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ഒഴിപ്പിക്കലിന് ശേഷം Kiryat Arba settlement ല്‍ നിന്നുള്ള ഇസ്രേയിലി കുടിയേറ്റക്കാര്‍ പാലസ്തീന്‍കാര്‍ക്കെതിരെ അക്രമാസക്തമായി. “rampage” എന്നാണ് ഇതിനെ ഇസ്രേലി പത്രങ്ങള്‍ വിശേഷിപ്പിച്ചത്. അവര്‍ പാലസ്തീന്‍കാരെ വെടിവെച്ചു. അവരുടെ വീടുകള്‍ക്കും കാറുകള്‍ക്കും ഒലിവ് … Continue reading തിരികെ ഷൂട്ട് ചെയ്യുന്നത്

നിസൂര്‍ സ്ക്വയര്‍ കൂട്ടക്കൊല

6 Blackwater ജോലിക്കാര്‍ കുറ്റക്കാരാണെന്ന് വിധിച്ചു. Jeremy Ridgeway എന്ന ഗാര്‍ഡും കൂട്ടുകാരും യന്ത്രത്തോക്ക് ഉപയോഗിച്ച് കാറുകള്‍ക്കും, വീടുകള്‍ക്കും, ട്രാഫിക് പോലീസിന് നേരെയും, പെണ്‍കുട്ടികളുടെ സ്കൂളുകളുടെ നേരെയും എങ്ങനയാണ് വെടിവെച്ചതെന്ന് കോടതിയില്‍ വിവരിച്ചു. ഇതാദ്യമായാണ് സ്വകാര്യ കരാറുകാര്‍ ഇറാഖില്‍ നടത്തുന്ന കുറ്റങ്ങള്‍ക്കെതിരെ അമേരിക്കയുടെ Justice Department നിയമ നടപടിയെടുക്കുന്നത്. എന്നാല്‍ Blackwater എന്ന കമ്പനിക്കെതിരെ ഒരു നടപടിയുമില്ല. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെ ആയുധമേന്തിയ ഒരു കരാറുകാരും ഇറാഖി നിയമപ്രകാരമോ അമേരിക്കന്‍ നിയമപ്രകാരമോ നിയമ നടപടി നേരിട്ടില്ല. … Continue reading നിസൂര്‍ സ്ക്വയര്‍ കൂട്ടക്കൊല

സ്വീഡന്‍: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍

Annika Spalde യും Cattis Laska യും സംസാരിക്കുന്നു: നോബല്‍ സമ്മാനം പോലുള്ള പരിപാടികള്‍ സ്വീഡ‍ന് ലോകത്തിലെ സമാധാനകാംഷിയായ നല്ല രാജ്യത്തിന്റെ സ്ഥാനമാണ് നല്‍കുകുന്നത്. എന്നാല്‍ സ്വീഡന്‍ ലോകത്തിലെ വലിയ ആയുധ കയറ്റുമതിക്കാരാണെന്ന കാര്യം വളരെ കുറവ് ആളുകള്‍ക്കേ അറിയൂ. ആയുധകയറ്റുമതിയുടെ കാര്യത്തില്‍ അവര്‍ക്ക് രണ്ടാം സ്ഥാനമാണുള്ളത്. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അവരുടെ ഉപഭോക്താക്കളാണ്. 2000 ന് ശേഷം സ്വീഡ‍ന്റെ ആയുധ കയറ്റുമതി ഇരട്ടിയായിട്ടുണ്ട്. ആയുധ വ്യവസായത്തിന് വേണ്ടി ആല്‍ഫ്രഡ് നോബല്‍ Karlskoga ല്‍ സ്ഥാപിച്ച … Continue reading സ്വീഡന്‍: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍

തടിമാടന്മാര്‍ ഭരിക്കും: ഇറാഖില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ കൂലിപ്പട്ടാളക്കാര്‍

150,000 അമേരിക്കന്‍ പട്ടാളക്കാര്‍ 2011 വരെ ഇറാഖില്‍ തുടരാം എന്ന ഇറാഖി സര്‍ക്കാരിന്റെ തീരുമാനം യുദ്ധരംഗത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള സ്വകാര്യ സൈനിക കരാറുകാരെ വലുതായി ബാധിക്കുന്ന ഒന്നാണ്. Wall Street Journal പ്രകാരം SOFA എന്ന് വിളിക്കുന്ന Status of Forces Agreement പ്രാദേശിക ഇറാഖി നിയമത്തില്‍ നിന്ന് സ്വകാര്യ സൈനിക കരാറുകാരുടെ രക്ഷപെടല്‍ ഇല്ലാതാക്കും എന്ന് തോന്നാം. ഈ നിയമം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കരാറുകാര്‍ക്ക് ഇറാഖി കോടതിക്ക് മുമ്പാകെ ഹാജരാകേണ്ടിവരും. ആറ് Blackwater കാവല്ക്കാര്‍ ബാഗ്ദാദില്‍ … Continue reading തടിമാടന്മാര്‍ ഭരിക്കും: ഇറാഖില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ കൂലിപ്പട്ടാളക്കാര്‍

മറ്റൊരു ഗള്‍ഫ്

അന്തര്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ Democratic Republic of Congo(DRC) യിലെ കലാപമായ “മറക്കപ്പെട്ട യുദ്ധം,” വീണ്ടും പൊട്ടിത്തെറിക്കാന്‍ പോകുന്നു. Nkunda യുടെ സംഘവും കോംഗോയിലെ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയിരിക്കുകയാണ്. സര്‍ക്കാര്‍ റ്വാണ്ടയില്‍ നിന്നുള്ള Hutu militiasമായി ഒത്തു ചേര്‍ന്നിട്ടുണ്ട്. Nkunda പറയുന്നത് അയാള്‍ തദ്ദേശീയരായ Tutsis യെ സംരക്ഷിക്കുന്നുവെന്നാണ്. Tutsis യെ 1994 ല്‍ വംശഹത്യ നടത്തിയ ഒളിപ്പോരാളികളെ DRC സംരക്ഷിക്കുന്നു എന്ന് റ്വാണ്ട സര്‍ക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ മൂന്ന് … Continue reading മറ്റൊരു ഗള്‍ഫ്

കോംഗോ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നം, എന്നാല്‍

ആഫ്രിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് കോംഗോ. 9 മറ്റ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കോംഗോയ്ക്ക് പടിഞ്ഞാറേ യൂറോപ്പിന്റത്ര വലിപ്പമുണ്ട്. അതുകൊണ്ട് കോംഗോയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് അതിന്റെ അയല്‍ രാജ്യങ്ങളെ മാത്രമല്ല ആഫ്രിക്കയെ മൊത്തം ബാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനമായ പല ധാതുക്കളുടേയും കലവറയാണ് ഈ രാജ്യം. അതോടൊപ്പം പടിഞ്ഞാറന്‍ വ്യോമ-ശൂന്യാകാശ വ്യവസായത്തിന്റേയും സൈനിക വ്യവസായത്തിന്റേയും അടിത്തറയും. അതുകൊണ്ട് ഈ രാജ്യം ആഫ്രിക്കക്ക് മാത്രമല്ല, ലോകത്തിന് മൊത്തം തന്നെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ 12 വര്‍ഷങ്ങളായി അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ … Continue reading കോംഗോ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നം, എന്നാല്‍

സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്

Dr Helen Caldicott മായുള്ള അഭിമുഖം: ചെര്‍ണോബിലും ത്രീമൈല്‍ അയലന്റിനും ശേഷം ആണവോര്‍ജ്ജ വ്യവസായം ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു. നിലയനിര്‍മ്മാണ ചിലവ് വളരേറെയായി. എന്നാല്‍ അവര്‍ അതി ബുദ്ധിമാന്‍മാരാണ്. ആഗോള താപനത്തെക്കുറിച്ചുള്ള പേടിയെ അവര്‍ ഭലപ്രദമായി ഉപയോഗിച്ചു. “ഉദ്‌വമനമില്ലാത്തതിനാല്‍ ആണവോര്‍ജ്ജമാണ് ഭാവി”, എന്ന പ്രചാരവേല വന്‍ തോതില്‍ അവര്‍ നടത്തി. ആണവനിലയത്തിന് വേണ്ട ഇന്ധനം ഉത്പാദിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് ടണ്‍ യുറേനിയം അയിര് ഖനനം ചെയ്യണം. അതില്‍ നിന്ന് യുറേനിയം വേര്‍തിരിച്ചെടുക്കണം. ആ യുറേനിയത്തെ സമ്പുഷ്ടമാക്കണം. അതുപയോഗിച്ച് ഇന്ധന ദണ്ഡ് … Continue reading സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്

പട്ടാളക്കാരുടെ യുഗം

അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനിക strategy പരാജയപ്പെടാന്‍ വേണിടി ഉണ്ടാക്കിയതാണെന്ന് ബ്രിട്ടീഷ് അംബാസിഡര്‍ ഒരു ഫ്രഞ്ച് പത്രത്തില്‍ പ്രസ്ഥാപിച്ചു. ഫ്രഞ്ച് നയതന്ത്രജ്ഞനില്‍നിന്ന് ചോര്‍ന്ന വിവരങ്ങളിലെ ഒരു ഭാഗമാണ് അംബാസിഡര്‍ Sherard Cowper-Coles ന്റെ NATO പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിമര്‍ശനം. സംയുക്ത രാജ്യങ്ങളുടെ സാന്നിദ്ധ്യം, പ്രത്യേകിച്ചും സൈനിക സാന്നിദ്ധ്യം, പരിഹാരങ്ങളേക്കാളേറെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കമാന്‍ഡര്‍ 10,000 ല്‍ അധികം വരുന്ന 3 ബ്രിഗേഡുകളെ ഉടന്‍ കാബൂളില്‍ വിന്യസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതിന്റെ തൊട്ടു പിറകേയാണ് ബ്രിട്ടീഷ് … Continue reading പട്ടാളക്കാരുടെ യുഗം

സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്

Farnaz Fassihi 2004 ല്‍ അയച്ച ഇ-മെയില്‍. ലോകം മുഴുവന്‍ വായിച്ച ഒരു ഇ-മെയില്‍ ആണത്. വാള്‍ സ്റ്റ്രീറ്റ് ജേണലിന്റെ ഇറാഖ് correspondent ആയ Farnaz Fassihi അവളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി ഒരു സ്വകാര്യ ഇ-മെയില്‍ ആയച്ചു. അവരുടെ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തേക്കാള്‍ യഥാര്‍ത്ഥ ചിത്രമാണ് ആ ഇ-മെയില്‍ നല്‍കുന്നത്. അവള്‍ എഴുതുന്നു, "ഇറാഖ് പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് ആളുകള്‍ക്ക് തോന്നാം. തീവൃമായ നാശത്തില്‍ നിന്ന് അതിന് കരകയറാന്‍ കഴിയില്ലെന്ന് യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് കാണുന്ന ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. … Continue reading സാധാരണ ദിവസം കാത്തുകൊണ്ട്: ഇറാഖിലെ ജീവിതത്തെക്കുറിച്ച്

ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍

ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍ ലോകത്തിന് മുഴുവന്‍ renewables ഊര്‍ജ്ജം നല്‍കാമായിരുന്നു. നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞനായ Joseph Stiglitz ന്റെ അഭിപ്രായത്തില്‍ ഇറാഖ് യുദ്ധത്തിന് $30,000 കോടി ($3 ട്രില്ല്യണ്‍) ഡോളര്‍ ചിലവായെന്നാണ്. Sen. Harry Reid ന്റെ ഓഫീസ് പുറത്തു വിട്ട കണക്കില്‍ സാമ്പത്തിക നഷ്ടം മാത്രമല്ല, ജീവന്റെ നാശം, സുരക്ഷിതത്വം, Middle East ന്റെ സ്ഥിരത ഇവയൊക്കെയും കണക്കാക്കുന്നുണ്ട്. "ഒരു പാരിസ്ഥിതി യുദ്ധം" എന്ന Oil Change … Continue reading ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍