ആദിവാസി പരിസ്ഥിതി നേതാവായ Isidro Baldenegro López കൊലചെയ്യപ്പെട്ടു

Goldman Environmental Prize നേടിയ Isidro Baldenegro López മെക്സിക്കോയില്‍ കൊലചെയ്യപ്പെട്ടു. ആദിവാസി നേതാവ് ദീര്‍ഘകാലമായി Sierra Madre മലകളിലെ നിയമവിരുദ്ധമായ മരം വെട്ടലിനെതിരേയും വനനശീകരണത്തിനെതിരേയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു. ഒരു ദശാബ്ദത്തിന് മുമ്പ്, തങ്ങളുടെ കുടുംബത്തിന്റെ പാരമ്പ്യരമായ സ്ഥലത്ത് നടക്കുന്ന നിയമവിരുദ്ധ മരം വെട്ടലിനെതിരെ വലിയ ജനകീയ പ്രക്ഷോഭം നയിച്ച അദ്ദേഹത്തിന്റെ അച്ഛനും കൊലചെയ്യപ്പെടുകയായിരുന്നു. — സ്രോതസ്സ് democracynow.org

മനുഷ്യാവകാശ സംരക്ഷകര്‍ കൊല്ലപ്പെട്ടു

കൊളംബിയയില്‍ രണ്ട് മനുഷ്യാവകാശ സംരക്ഷകരായ Emilsen Manyoma ഉം അവരുടെ ഭര്‍ത്താവായ Joe Javier Rodallega ഉം കൊല്ലപ്പെട്ടു. Bajo Calima യുടെ മനുഷ്യാവകാശ സംഘടനയുടെ നേതാവായിരുന്നു Manyoma. ആ പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെ രേഖപ്പെടുത്തുകയായിരുന്നു അവര്‍. സൈനിക നിയന്ത്രണത്തിലുള്ള ആ പ്രദേശത്ത് 2005 ആണ് അവര്‍ സംഘടന തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ക്കും ഭര്‍ത്താവിനുമെതിരെ വധഭീഷണികള്‍ വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കൊളംബിയയില്‍ വേറെ മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരേയും കൊന്നിരുന്നു. — സ്രോതസ്സ് democracynow.org

നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗ മൂന്നാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു

മൂന്നാമത്തെ പ്രാവശ്യവും മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പ്രസിഡന്റായി ഡാനിയല്‍ ഒര്‍ട്ടേഗ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ Rosario Murillo യെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. ഒര്‍ട്ടേഗക്ക് നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 72.5% വോട്ടുകള്‍ കിട്ടി. രണ്ടാം സ്ഥാനക്കാരന് 14.2% വോട്ടേ കിട്ടിയുള്ളു. എല്ലാ ജൂലൈ 19 നും നിക്കരാഗ്വക്കാര്‍ Revolution Square ല്‍ ഒത്ത് ചേര്‍ന്ന് സിന്‍ഡിനിസ്റ്റാ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്നു. ആ വിപ്ലവമാണ് അമേരിക്കയുടെ പിന്‍തുണയുള്ള Somoza ഏകാധിപത്യത്തിന് 1979 ല്‍ അന്ത്യം കുറിച്ചത്. — … Continue reading നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗ മൂന്നാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു

ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു

വര്‍ഷങ്ങളായി ആദിവാസി സമൂഹങ്ങള്‍ നടത്തിവരുന്ന പ്രതിഷേധത്തിന് ശേഷം സ്പെയിനിലെ കമ്പനിയായ Ecoener-Hidralia ഗ്വാട്ടിമാലയിലെ Cambalan നദിയില്‍ തുടങ്ങിയ ജല വൈദ്യുത പദ്ധതി ഉപേക്ഷിച്ചു. പത്രപ്രസ്ഥാവനയിലാണ് കമ്പനി ഈ വിവരം പുറത്ത് പറഞ്ഞത്. San Juan de Barillas ആദിവാസി മേഖലയിലെ പണി കമ്പനി മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുറച്ചിട്ടുണ്ട്. അതുപോലെ പ്രൊജക്റ്റിനെതിരായ സമരം നടത്തുന്ന സാമൂഹ്യ നേതാക്കള്‍ക്കെതിരായ കേസുകളും ഉപേക്ഷിച്ചു. എന്നിരുന്നാലും പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചിട്ടില്ല. “പ്രോജക്റ്റ് തദ്ദേശവാസികളുടെ വേണ്ടത്ര പിന്‍തുണ നേടിയിട്ടില്ല,” എന്ന് പ്രസ്ഥാവനയില്‍ കമ്പനി … Continue reading ഗ്വാട്ടിമാലയിലെ ആദിവാസി സമരം വിജയിച്ചു

കോര്‍പ്പറേറ്റ് നിഷ്ടൂരവാഴ്ച അവസാനിപ്പിക്കുന്നത്

സെപ്റ്റംബര്‍ 11 പട്ടാള അട്ടിമറിയുടെ 43ആം വാര്‍ഷികം ചിലി ആചരിച്ചു

മുമ്പത്തെ ഏകാധിപതിയുടെ ഇരകളെ ഓര്‍ത്ത് വിലപിച്ചുകൊണ്ട് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ ആയിരങ്ങള്‍ നഗരത്തിലെ പ്രധാന സെമിത്തരിയിലേക്ക് മാര്‍ച്ച് നടത്തി. 1973 സെപ്റ്റംബര്‍ 11 ന്, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റേ കൊട്ടാരത്തില്‍ വെച്ച് മരിച്ചു. പിന്നീട് 17 വര്‍ഷക്കാലം അഗസ്റ്റോ പിനോഷെയുടെ നിഷ്ഠൂരമായ ഏകാധിപത്യ ഭരണമായിരുന്നു ചിലിയില്‍ നടന്നത്. — സ്രോതസ്സ് democracynow.org

കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു

അമേരിക്ക് ആസ്ഥാനമായുള്ള കൊകൊ കോള കമ്പനിയും മറ്റ് 50 കമ്പനികളും ഭീകരവാദത്തിന് പണം കൊടുത്തു എന്ന ഒരു കേസ് കൊളംബിയയിലെ കോടതിയിലെത്തിയിരിക്കുന്നു. United Self-Defense Forces of Colombia എന്ന ഒരു പാരാമിലിട്ടറി സംഘവുമായാണ് അവര്‍ക്ക് ബന്ധമുണ്ടെന്ന് ട്രേഡ് യൂണിയനുകള്‍ ദശാബ്ദങ്ങളായി പറഞ്ഞിരുന്നു. കൊകൊ കോളയുടെ ഫാക്റ്ററികളില്‍ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ച കുറഞ്ഞത് 10 യൂണിയന്‍ നേതാക്കളെ കൊല്ലാന്‍ 1990 - 2002 കാലത്ത് കൊകോ കോള AUC യുടെ വാടകകൊലയാളികളെ ഉപയോഗിച്ചു എന്നാണ് ആരോപണം. AUC … Continue reading കൊകൊ കോള കൊളംബിയയില്‍ മരണസംഘങ്ങള്‍ക്ക് പണം കൊടുത്തു