ലാറ്റിനമേരിക്കയിലെ വലത് പക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ജയിലിലടക്കെപ്പെട്ട Andrés Sepúlveda എന്ന കൊളംബിയയിലെ ഹാക്കര്‍ Bloomberg Businessweek നോട് പറഞ്ഞു. വിവാദപരമായ 2012 ലെ മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. മെക്സിക്കന്‍ പ്രസിഡന്റ് Enrique Peña Nieto ന് വേണ്ടി പ്രവര്‍ത്തിച്ചതിന് $600,000 ഡോളര്‍ ലഭിച്ചു. Peña Nietoയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം നശിപ്പിക്കുകയും ചെയ്തു. ഫോണും കമ്പ്യൂട്ടറുകളും ടാപ്പ് ചെയ്യുക, പതിനായിരക്കണക്കിന് കള്ള സോഷ്യല്‍ മീഡിയ … Continue reading മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ഹാക്കര്‍
ടാഗ്: ലാറ്റിന്‍ അമേരിക്ക
teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു
പ്രാദേശീക പ്രക്ഷേപണ വാര്‍ത്താ മാധ്യമമായ teleSUR നെ അര്‍ജന്റീനയില്‍ നിന്ന് Mauricio Macri യുടെ സര്‍ക്കാര്‍ നീക്കം ചെയ്തതിനെ വിവിധ വീക്ഷണങ്ങളുള്ള രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും, മാധ്യമപ്രവര്‍ത്തകരും ശക്തമായി അപലപിച്ചു. അതിനോടൊപ്പം സര്‍ക്കാര്‍ അവരുടെ ഓഹരികളും പിന്‍വലിച്ചിരിക്കുകയാണ്. ഇനി മുതല്‍ അര്‍ജന്റീനയില്‍ over-the-air Open Digital Television സേവനം നടത്താന്‍ teleSUR നെ അനുവദിക്കില്ല. അതുകൊണ്ട് സ്വകാര്യ കേബിള്‍ പാക്കേജുകളില്‍ ഇനി teleSUR കൊടുക്കേണ്ടത് നിര്‍ബന്ധിതമല്ലാതായി. teleSUR നെ അര്‍ജന്റീനയിലെ പ്രക്ഷേപണ രംഗത്തു നിന്നും നീക്കം ചെയ്ത Macri … Continue reading teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു
സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു
ഹൊണ്ടോറസിലെ ആദിവാസി അവകാശ പ്രവര്‍ത്തകയായ ബെര്‍ട്ട കസെറസിന്റെ(Berta Cáceres) കൊലപാതകത്തിന് ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് ലോകം മൊത്തമുള്ള 50 ല്‍ അധികം അന്തര്‍ദേശീയ മനുഷ്യാവകാശ, പരിസ്ഥിതി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഉറങ്ങിക്കിടന്ന അവരെ അജ്ഞാതരായ രണ്ട് തോക്കുധാരികള്‍ കൊല്ലുകയാണുണ്ടായത്. മദ്ധ്യ അമേരിക്കയിലെ വലിയ ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആദിവാസി പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു അവര്‍. Gualcarque നദിയിലെ "Agua Zarca" എന്ന പേരിലറിയപ്പെടുന്ന നാല് വലിയ അണക്കെട്ടുകള്‍ക്കെതിരെ അവര്‍ സമരം നടത്തിവരികയായിരുന്നു. ഇതുവരെ പദ്ധതി നിര്‍ത്തലാക്കാന്‍ Civil Council … Continue reading സന്നദ്ധ പ്രവര്‍ത്തകര്‍ ബെര്‍ട്ട കസെറസിന്റെ കൊലപാതകത്തിന് നീതി ആവശ്യപ്പെടുന്നു
മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു
ഹൊണ്ടൂറസില്‍ മറ്റൊരു പരിസ്ഥിതി പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു. ലോക പ്രശസ്തയായ ബര്‍ട്ട കസിറെസിനെ(Berta Cáceres) കൊന്നതിന് വെറും രണ്ടാഴ്ചക്ക് ശേഷമാണ് ഈ പുതിയ കൊലപാതകം. Civic Council of Popular and Indigenous Organizations of Honduras(COPINH) എന്ന സംഘടനയുടെ അംഗമായിരുന്നു 38 വയസ് പ്രായമുള്ള നെല്‍സണ്‍ ഗാര്‍സിയ(Nelson García). Rio Lindo ല്‍ വെച്ച് അദ്ദേഹത്തെ മുഖത്ത് വെടിവെച്ചാണ് കൊന്നത്. മാര്‍ച്ച് 3 ന് ബര്‍ട്ട കൊല്ലപ്പെട്ട La Esperanza ല്‍ നിന്ന് 160 കിലോമീറ്റര്‍ … Continue reading മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു
ഏകാധിപത്യ രേഖകള്‍ പുറത്തുവിടണമെന്ന് അമേരിക്കയോട് മനുഷ്യാവകാശ സംഘങ്ങള്‍
പ്രസിഡന്റ് ഒബാമ അടുത്തയാഴ്ച അര്‍ജന്റീന സന്ദര്‍ശിക്കുന്നതിനോട് അനുബന്ധിച്ച്, അര്‍ജന്റീനയിലെ ഏകാധിപത്യ സൈനിക ഭരണത്തെക്കുറിച്ചുള്ള ആയിരക്കണക്കിന് രേഖകള്‍ declassify ചെയ്യാന്‍ അമേരിക്കയോട് അര്‍ജന്റീനയിലെ മനുഷ്യാവകാശ സംഘങ്ങള്‍ ആവശ്യപ്പെട്ടു. ബ്യൂണസ് അയേഴ്സിലെ അമേരിക്കന്‍ എംബസിയില്‍ Grandmothers of the Plaza de Mayo ഉള്‍പ്പടെയുള്ള സംഘടനകള്‍ അതിനായി പരാതി കൊടുത്തിരിക്കുകയാണ്. കാണാതായ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ നിന്ന് ലഭിക്കുമെന്ന് അവര്‍ കരുതുന്നു. 40 വര്‍ഷം മുമ്പ് തുടങ്ങിയ dirty war ല്‍ അമേരിക്കയുടെ പങ്കിന് നഷ്ടപരിഹാരം കണ്ടെത്താനും ഈ രേഖകള്‍ … Continue reading ഏകാധിപത്യ രേഖകള്‍ പുറത്തുവിടണമെന്ന് അമേരിക്കയോട് മനുഷ്യാവകാശ സംഘങ്ങള്‍
ഗ്വാട്ടിമാലയില്‍ മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു
ഗ്വാട്ടിമാലയില്‍ നിന്ന് ചരിത്ര പ്രധാനമായ വിധി. 1980കളില്‍ അമേരിക്കയുടെ പിന്‍തുണയോട് നടന്ന വൃത്തികെട്ട യുദ്ധകാലത്ത് 11 മായന്‍ സ്ത്രീകളെ നിര്‍ബന്ധിത ലൈംഗിക അടിമത്തത്തിന് നിര്‍ബന്ധിച്ച മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കോടതി ശിക്ഷിച്ചു. മുമ്പത്തെ ഒരു ലഫ്റ്റനന്റ് കേണലും ഒരു പാരാമിലിറ്ററി ഉദ്യോഗസ്ഥനേയും 360 വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു. ദശാബ്ദങ്ങളായി മായന്‍ സ്ത്രീകള്‍ നടത്തിവരുന്ന ശ്രമത്തിന്റെ ഫലമായാണ് ഈ വിചാരണ.
മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി
അമേരിക്കയുടെ പിന്‍തുണയോടെ ആദിവാസികള്‍ക്കെതിര ദശാബ്ദങ്ങളോളം നിഷ്ടൂര ആക്രമണം നടത്തിയ 18 വിരമിച്ച സൈനിക നേതാക്കളെ മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തു എന്ന കുറ്റത്തിന് ഗ്വാട്ടിമാലയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടക്കൊലക്ക് ഉത്തരവ് കൊടുത്തത്, ആളുകളെ തട്ടിക്കൊണ്ട് പോകുന്നത്, രണ്ടര ലക്ഷം ആളുകളെ കൊന്നൊടുക്കയതിന് ഇവര്‍ ഇത്തരവാദികളാണ്. മിക്ക സൈനിക നേതാക്കളേയും അമേരിക്ക പിന്‍തുണച്ചിരുന്നു. മുമ്പത്തെ പ്രസിഡന്റ് Romeo Lucas ന്റെ army chief of staff ആയിരുന്ന Manuel Benedicto Lucas García അതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈനിക … Continue reading മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി
ഓഫീസില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം ഇടതുപക്ഷക്കാരിയായ മേയറെ കൊന്നു
മെക്സിക്കോയില്‍ Temixco നഗരത്തിന്റെ മേയറെ ഓഫീസില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം കൊന്നു. Party of the Democratic Revolution എന്ന ഇടതുപക്ഷ പാര്‍ട്ടിയുടെ അംഗമായിരുന്നു Gisela Mota. ഈ പാര്‍ട്ടിക്കെതിരെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ കൊലപാതകം മുമ്പും നടന്നിട്ടുണ്ട്. Mota യെ വീട്ടില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയും പിന്നീട് വെടിവെച്ചുകൊല്ലുകയുമാണുണ്ടായത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന് പോലീസി പറഞ്ഞു.
ചിലിയിലെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് പിനോഷെ അധികാരത്തിലേക്ക് കയറുന്നതിന്റെ ഓര്‍മ്മ
2001 ന്യൂയോര്‍ക്കിലെ World Trade Center Twin Towers നെ അല്‍ഖൈദ തകര്‍ത്തതിന്റെ വാര്‍ഷികമായ ദിനമാണ് സെപ്റ്റംബര്‍ 11. അത് 3,000 പേരുടെ ജീവന്‍ അപഹരിക്കുകയും ധാരാളം യുദ്ധത്തിന് കാരണമാകുകയും ചെയ്തു. എന്നാല്‍ 1973ല്‍ ജീവിച്ചിരുന്ന ലാറ്റിനമേരിക്കയിലെ ധാരാളം ആളുകള്‍ 9/11 നെ വേറൊരു കാരണത്താലാണ് ഓര്‍ക്കുന്നത്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ വലതുപക്ഷ ഏകാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെ പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്ത് അധികാരത്തിലേക്ക് കയറി. സോഷ്യലിസത്തിന്റെ പ്രചാരകനായ അലന്റെ പിന്നീട് സംശയാസ്പദമായ … Continue reading ചിലിയിലെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് പിനോഷെ അധികാരത്തിലേക്ക് കയറുന്നതിന്റെ ഓര്‍മ്മ
ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു
ജനങ്ങളുടെ വലിയ പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് ഓട്ടോ പെരസ് മൊലീന(Otto Pérez Molina) രാജിവെച്ചു. അറ്റോര്‍ണി ജനറല്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ജഡ്ജി അംഗീകരിച്ച് മണിക്കൂറുകള്‍ക്കമായിരുന്നു രാജി. ജനത്തിന്റെ സമ്മര്‍ദ്ദം കാരണം അതിനെ തുടര്‍ന്ന് പ്രോസിക്യൂഷനില്‍ നിന്നുള്ള മൊലീനയുടെ രക്ഷയെ ഇല്ലാതാക്കുന്ന തീരുമാനം കോണ്‍ഗ്രസ് ഏകകണ്ഠേന എടുത്തു. തെറ്റായ സംഘത്തില്‍ ചേര്‍ന്നു, കൈക്കൂലി വാങ്ങി, കസ്റ്റംസ് തട്ടിപ്പ് നടത്തി. എന്നിവയാണ് മൊലീനക്കെതിരായ കുറ്റങ്ങള്‍. കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. [ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല … Continue reading ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു