മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി

അമേരിക്കയുടെ പിന്‍തുണയോടെ ആദിവാസികള്‍ക്കെതിര ദശാബ്ദങ്ങളോളം നിഷ്ടൂര ആക്രമണം നടത്തിയ 18 വിരമിച്ച സൈനിക നേതാക്കളെ മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തു എന്ന കുറ്റത്തിന് ഗ്വാട്ടിമാലയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടക്കൊലക്ക് ഉത്തരവ് കൊടുത്തത്, ആളുകളെ തട്ടിക്കൊണ്ട് പോകുന്നത്, രണ്ടര ലക്ഷം ആളുകളെ കൊന്നൊടുക്കയതിന് ഇവര്‍ ഇത്തരവാദികളാണ്. മിക്ക സൈനിക നേതാക്കളേയും അമേരിക്ക പിന്‍തുണച്ചിരുന്നു. മുമ്പത്തെ പ്രസിഡന്റ് Romeo Lucas ന്റെ army chief of staff ആയിരുന്ന Manuel Benedicto Lucas García അതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈനിക … Continue reading മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതിന് വിരമിച്ച സൈനിക നേതാക്കളെ കുറ്റംചുമത്തി →

ഓഫീസില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം ഇടതുപക്ഷക്കാരിയായ മേയറെ കൊന്നു

മെക്സിക്കോയില്‍ Temixco നഗരത്തിന്റെ മേയറെ ഓഫീസില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം കൊന്നു. Party of the Democratic Revolution എന്ന ഇടതുപക്ഷ പാര്‍ട്ടിയുടെ അംഗമായിരുന്നു Gisela Mota. ഈ പാര്‍ട്ടിക്കെതിരെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ കൊലപാതകം മുമ്പും നടന്നിട്ടുണ്ട്. Mota യെ വീട്ടില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയും പിന്നീട് വെടിവെച്ചുകൊല്ലുകയുമാണുണ്ടായത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന് പോലീസി പറഞ്ഞു.

ചിലിയിലെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് പിനോഷെ അധികാരത്തിലേക്ക് കയറുന്നതിന്റെ ഓര്‍മ്മ

2001 ന്യൂയോര്‍ക്കിലെ World Trade Center Twin Towers നെ അല്‍ഖൈദ തകര്‍ത്തതിന്റെ വാര്‍ഷികമായ ദിനമാണ് സെപ്റ്റംബര്‍ 11. അത് 3,000 പേരുടെ ജീവന്‍ അപഹരിക്കുകയും ധാരാളം യുദ്ധത്തിന് കാരണമാകുകയും ചെയ്തു. എന്നാല്‍ 1973ല്‍ ജീവിച്ചിരുന്ന ലാറ്റിനമേരിക്കയിലെ ധാരാളം ആളുകള്‍ 9/11 നെ വേറൊരു കാരണത്താലാണ് ഓര്‍ക്കുന്നത്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ വലതുപക്ഷ ഏകാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെ പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്ത് അധികാരത്തിലേക്ക് കയറി. സോഷ്യലിസത്തിന്റെ പ്രചാരകനായ അലന്റെ പിന്നീട് സംശയാസ്പദമായ … Continue reading ചിലിയിലെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് പിനോഷെ അധികാരത്തിലേക്ക് കയറുന്നതിന്റെ ഓര്‍മ്മ →

ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു

ജനങ്ങളുടെ വലിയ പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് ഓട്ടോ പെരസ് മൊലീന(Otto Pérez Molina) രാജിവെച്ചു. അറ്റോര്‍ണി ജനറല്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ജഡ്ജി അംഗീകരിച്ച് മണിക്കൂറുകള്‍ക്കമായിരുന്നു രാജി. ജനത്തിന്റെ സമ്മര്‍ദ്ദം കാരണം അതിനെ തുടര്‍ന്ന് പ്രോസിക്യൂഷനില്‍ നിന്നുള്ള മൊലീനയുടെ രക്ഷയെ ഇല്ലാതാക്കുന്ന തീരുമാനം കോണ്‍ഗ്രസ് ഏകകണ്ഠേന എടുത്തു. തെറ്റായ സംഘത്തില്‍ ചേര്‍ന്നു, കൈക്കൂലി വാങ്ങി, കസ്റ്റംസ് തട്ടിപ്പ് നടത്തി. എന്നിവയാണ് മൊലീനക്കെതിരായ കുറ്റങ്ങള്‍. കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. [‍ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല … Continue reading ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു →

de Lozada നെ നാടുകടത്താന്‍ അമേരിക്ക വിസമ്മതിച്ചു

2003 ല്‍ പ്രതിഷേധ സമരം ചെയ്ത പൌരന്‍മാരെ കൂട്ടക്കൊലകള്‍ നടത്തിയത്തിന്റെ കുറ്റവിചാരണക്കായി മുമ്പത്തെ ബൊളീവിയന്‍ പ്രസിഡന്റ് Gonzalo Sánchez de Lozada നെ വിട്ടുകൊടുക്കില്ല എന്ന് വൈറ്റ്ഹൌസ് ബൊളീവിയയെ അറിയിച്ചു. de Lozada യുടെ സര്‍ക്കാരിനെതിരെ സമരം ചെയ്തതിനെതിരെ പട്ടാളം നടത്തിയ അടിച്ചമര്‍ത്തലില്‍ 64 പൌരന്‍മാര്‍ മരിക്കുകയും 400 ല്‍ അധികംപേര്‍ മുറിവേല്‍ക്കുകയും ചെയ്ത അമേരിക്കയില്‍ അഭയംപ്രാപിച്ചതിനാല്‍ ഇതവരെ Lozada നെ വിചാരണ ചെയ്യാനായിട്ടില്ല. [അസാഞ്ജിന്റേയും സ്നോഡന്റേയും കാര്യം വന്നപ്പോള്‍ അമേരിക്കയുടെ സ്വഭാവം മാറി.]

ഗ്വാട്ടിമാലയിലെ ഉമ്മന്‍ചാണ്ടി

രാജിവെക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ അവഗണിച്ച് ഗ്വാട്ടിമാലയിലെ പ്രസിഡന്റ് Otto Pérez Molina കസേരയില്‍ കടിച്ചുതൂങ്ങുകയാണ്. ഡിസ്കൌണ്ട് കിട്ടാനായി ഇറക്കുമതിക്കാര്‍ Tax Authority ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തു എന്ന ദശലക്ഷക്കണക്കിന് ഡോളര്‍ വരുന്ന അഴിമതിയെ തുടര്‍ന്ന് പ്രസിഡന്റ് മാസങ്ങളായ വലിയ പ്രതിഷേധത്തെ നേരിടുകയാണ്. ആഴ്ച്ചകള്‍ക്ക് മുമ്പ് Pérez Molina ന്റെ ക്യാബിനറ്റ് രാജി വെച്ചു. മുമ്പത്തെ വൈസ് പ്രസിഡന്റായ Roxana Baldetti ഉള്‍പ്പടെ ധാരാളം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. "ഉടന്‍ രാജിവെക്കു!" എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ജനക്കൂട്ടം … Continue reading ഗ്വാട്ടിമാലയിലെ ഉമ്മന്‍ചാണ്ടി →

വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു

വലത്പക്ഷ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു. മുമ്പത്തെ അംബാസിഡറായ Federico Picado യുടെ അഭിപ്രായങ്ങളോട് തന്റെ സര്‍ക്കാര്‍ യോജിക്കുന്നില്ല എന്ന് കോസ്റ്റ റിക്കയുടെ പ്രസിഡന്റ് Luis Guillermo പറഞ്ഞു. അഭിമുഖത്തിന് എതിരെ കോസ്റ്റ റിക്കയുടെ വലത്പക്ഷ രാഷ്ട്രീയക്കാര്‍ വലിയ ബഹളമാണ് രാജ്യത്തുണ്ടാക്കിയത്. അംബാസിഡറെ ഉടന്‍ പിന്‍വലിക്കണം എന്ന് അവര്‍ ആവശ്യപ്പെട്ടു. വെനസ്വലയില്‍ പത്ര സ്വാതന്ത്ര്യം ഇല്ല എന്നും അവശ്യ വസ്തുക്കളുടെ ക്ഷാമം അനുഭവിക്കുന്നു എന്നുമുള്ള വാദങ്ങളെ കളിയാക്കുക മാത്രമാണ് … Continue reading വെനസ്വല സര്‍ക്കാരിനെ പിന്‍താങ്ങിയതിന് കോസ്റ്റ റിക്കയുടെ അംബാസിഡറെ പിരിച്ചുവിട്ടു →

ചെമ്പ് ഖനിക്കെതിരായ സമരത്തിനെ ചെറുക്കാന്‍ പെറു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

സാമൂഹ്യ സ്വാതന്ത്ര്യങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ട് പെറുവില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പെറുവിന്റെ തെക്കന്‍ പ്രദേശമായ Arequipa ല്‍ ചെമ്പ് ഖനിക്കെതിരെ സമരത്തെ ചെറുക്കാനാണ് ഈ നടപടി. Tia Maria ഖനി പ്രൊജക്റ്റിനെ നിര്‍ത്തിവെപ്പിച്ച ഒരു മാസം നീണ്ടുനിന്ന സമരത്തിനെതിരെയുള്ള സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശ്രമത്തില്‍ മൂന്ന് പ്രതിഷേധക്കാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഖനി തങ്ങളുടെ ഭൂമിയും വെള്ളവും മലിനമാക്കുന്നു എന്നാണ് കര്‍ഷകരും ജനങ്ങളും പറയുന്നത്. പെറുവില്‍ മറ്റൊരിടത്ത് ചൈന പ്രവര്‍ത്തിപ്പിക്കുന്ന ഇരുമ്പ് ഖനിയിലെ തൊഴിലാളികളുടെ ഒരാഴ്ച്ചയായുള്ള സമരത്തില്‍ ഒരു സമരക്കാരന്‍ … Continue reading ചെമ്പ് ഖനിക്കെതിരായ സമരത്തിനെ ചെറുക്കാന്‍ പെറു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു →

തീച്ചൂളകളുടെ സമയം

തീച്ചൂളകളുടെ സമയം ഒക്റ്റേവിയോ ഗെറ്റിനോയും(Octavio Getino) ഫെര്‍നാണ്ടോ സൊളനാസും( Fernando Solanas) സംവിധാനം ചെയ്ത 1968 ലെ സിനിമയാണ് The Hour of the Furnaces. സ്പാനിഷ് ഭാഷയിലുള്ള ഈ ചിത്രത്തിന്റെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ കാണാന്‍ Caption ബട്ടണ്‍ അമര്‍ത്തുക. അധികാരിയില്ലാത്ത സ്ഥപനം, തിരശ്ഛീന പ്രസ്ഥാനങ്ങള്‍ എന്ന ആശയങ്ങളുടെ തുടക്കം ഇതില്‍ നിങ്ങള്‍ക്ക് കാണാനാവും. ഭാഗം ൧ ഇതിന്റെ അവസാന ഭാഗത്തില്‍ മരണക്കിടക്കയിലെ ചെ യെ കാണാം. ഭാഗം ൨ ഇത് പ്രധാനപ്പെട്ടതാണ്. ഭാഗം ൩ വിപ്ലവം … Continue reading തീച്ചൂളകളുടെ സമയം →

ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും

ഒബാമ സര്‍ക്കാര്‍ ഹൊണ്ടൂറസ് സര്‍ക്കാരിനുള്ള സഹായത്തില്‍ $3 കോടി ഡോളര്‍ കുറവ് ചെയ്യുകയും നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യതയുള്ളതുമല്ലെങ്കില്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല എന്ന് പ്രസ്ഥാവന ഇറക്കുകയും ചെയ്തു. ജൂണ്‍ 28 ന് നടന്ന പട്ടാള അട്ടിമറി പ്രസിഡന്റ് മാനുവല്‍ സലായയെ പുറത്താക്കി എങ്കിലും അമേരിക്ക അതിനെ ഔദ്യോഗികമായി പട്ടാള അട്ടിമറി എന്ന് പറഞ്ഞില്ല. US Foreign Operations Bill പ്രകാരം അങ്ങനെ പ്രഖ്യാപിച്ചാല്‍ ചെയ്യുന്ന സഹങ്ങള്‍ ഉടനടി നിര്‍ത്തേണ്ടി വരും. നിയമ വാഴ്ച പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ … Continue reading ഒരു കൈ കൊണ്ട് കൊടുക്കും, മറ്റേ കൈ കൊണ്ട് തിരിച്ചെടുക്കും →