ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു

നാല് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലാറ്റിനമേരിക്കയിലെ റോമന്‍ കാത്തലിക് പള്ളിയുടെ ബിംബമായ ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയുടെ കൊലപാതകത്തിന് പ്രധാനമായി സംശയിക്കുന്ന ആളിനെതിരെ ക്രിമില്‍ കുറ്റം ആരോപിച്ച് കേസെടുക്കാന്‍ എല്‍സാല്‍വഡോറിലെ ഒരു ജഡ്ജി ഉത്തരവിട്ടു. സാന്‍ സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പായിരുന്നു റൊമേരോ. 1980 ല്‍ ഒരു ആശുപത്രിയുടെ ചെറുപള്ളിയില്‍ കുര്‍ബാന നടത്തുമ്പോള്‍ വലത് പക്ഷ മരണസംഘം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. അമേരിക്കയുടെ പിന്‍തുണയുള്ള സര്‍ക്കാരും ഇടതുപക്ഷ റിബലുകളും തമ്മിലുള്ള ദീര്‍ഘകാലത്തെ സംഘര്‍ഷത്തിലെ ഏറ്റവും ഞെട്ടിക്കുന്ന സംഭവമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം. … Continue reading ആര്‍ച്ച് ബിഷപ്പ് റൊമേരോയുടെ കൊലപാതക കേസ് വീണ്ടും അന്വേഷിക്കാന്‍ എല്‍സാല്‍വഡോറിലെ ജഡ്ജി ഉത്തരവിട്ടു

മനുഷ്യാവകാശ ധ്വംസകര്‍ക്ക് കോടതി ചെറിയ ശിക്ഷയേ നല്‍കിയുള്ളു

അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന 1970കളിലേയും ’80കളിലേയും വൃത്തികെട്ട യുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസകരെ നേരത്തെ ശിക്ഷയില്‍ നിന്ന് ഒഴുവാക്കിയ സുപ്രീം കോടതിയുടെ വിധിയെ അര്‍ജന്റീനയില്‍ മനുഷ്യാവകാശ സംഘടനകള്‍ അപലപിക്കുന്നു. അര്‍ജന്റീനയിലെ വലതുപക്ഷ ഏകാധിപത്യം 1970കളുടെ അവസാനവും ’80കളിലും ഏകദേശം 30,000 സാമൂഹ്യപ്രവര്‍ത്തകരെ പീഡിപ്പികയും "അപ്രത്യക്ഷരാക്കുകയും" ചെയ്തിരുന്നു. — സ്രോതസ്സ് democracynow.org

എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു

രാജ്യത്തെ 12 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലകളിലൊന്ന് നടന്ന സ്ഥലത്ത് എല്‍ സാല്‍വഡോര്‍ ഒരു സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു. 1981 ല്‍ അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന സൈന്യം ആയിരത്തിലധികം ആളുകളെ കൊന്ന സ്ഥലമാണത്. അമേരിക്കക്കാര്‍ പരിശീലനം കൊടുത്ത സാല്‍വഡോറിലെ മരണ സംഘം "ബോധപൂര്‍വ്വവും വ്യവസ്ഥാപിതമായും" 1981 ഡിസംബര്‍ 11 ഉം 13 ഉം El Mozote നഗരത്തിലും സമീപ ഗ്രാമങ്ങളിലും സ്ത്രീകളും കുട്ടികളുമായ 1,200 ഗ്രാമീണരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു എന്ന് 1992 ലെ … Continue reading എല്‍ മൊസോട്ടി കൂട്ടക്കൊല സ്ഥലത്ത് എല്‍ സാല്‍വഡോര്‍ സാംസ്കാരിക നിലയം പണിതു

എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി

എല്‍ സാല്‍വഡോറിലെ ജന പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ചരിത്രം സൃഷ്ടിച്ചു. രാജ്യത്തെ എല്ലാ ലോഹ ഖനനത്തേയും അവര്‍ നിരോധിക്കുന്ന നിയമം പാസാക്കി. അതുവഴി ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി എല്‍ സാല്‍വഡോര്‍ എന്ന് വ്യവസായ നിരീക്ഷണ സംഘമായ MiningWatch പറയുന്നു. ഏകകണ്ഠേനെയാണ് ആ നിയമം പാസാക്കിയത്. രാജ്യത്തെ 84 ജന പ്രതിനിധികളില്‍ 15 പേര്‍ ഈ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബാക്കി 69 പേരും നിയമത്തിന് അനുകൂലമായി വോട്ടു ചെയ്തു. ചെറുകിട സ്വര്‍ണ്ണ ഖനനത്തില്‍ താല്‍ക്കാലികമായി ഒരു … Continue reading എല്‍ സാല്‍വഡോര്‍ ലോഹ ഖനനം നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി

കമ്യൂണിസ്റ്റുകാരുടെ തിരോധാനത്തിന് കാരണക്കാരായ പിനോഷെയുടെ കാലത്തെ 33 ഏജന്റുമാരെ ശിക്ഷിച്ചു

അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ തിരോധാനത്തിന് ഉത്തരവാദികളായ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യ കാലത്തെ 33 intelligence agentsമാരെ ചിലിയിലെ സുപ്രീം കോടതി ശിക്ഷിച്ചു. ഇവര്‍ കമ്യൂണിസ്റ്റുകാരെ തട്ടിക്കൊണ്ടുപോകുകയും മരുന്ന് കുത്തിവെച്ച് കടലില്‍ തള്ളുകയും ചെയ്തു. മൂന്ന് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ശിക്ഷയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ചിലിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിടെ സൈനിക വിഭാഗമായ Manuel Rodriguez Patriot Front ന്റെ അംഗങ്ങളായിരുന്നു തട്ടിക്കൊണ്ട് പോകപ്പെട്ട ഈ അഞ്ച് കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍. — സ്രോതസ്സ് telesurtv.net

ഓപ്പറേഷന്‍ കോണ്ടോര്‍ കാലത്തെ അര്‍ജന്റീനയിലെ ഏകാധിപതിയെ ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു

അര്‍ജന്റീനയിലെ ഫെഡറല്‍ കോടതി മുമ്പത്തെ സൈനിക ഏകാധിപതിയായ Reynaldo Bignone യെ ജീവപര്യന്തം ജയില്‍ ശിക്ഷക്ക് വിധിച്ചു. 1970കളിലും 80കളിലും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരെ തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനും, കൊല്ലുകയും ചെയ്തതിനാണ് ഈ ശിക്ഷ. അയാളോടൊപ്പം മുമ്പത്തെ 6 സൈനിക നേതാക്കളേയും “മനുഷ്യവംശത്തിനെരിയാ കുറ്റകൃത്യം” ചെയ്തതിനാണ് ശിക്ഷിച്ചിരിക്കുന്നത്. അര്‍ജന്റീനയുടെ സൈനിക കോളേജില്‍ 1976 - 1977 കാലത്ത് മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയതിനും Bignone നെതിരെ കേസുണ്ട്. വൃത്തികെട്ട യുദ്ധകാലത്ത് (Dirty War) ഉയര്‍ന്ന വന്ന രാജ്യത്തെ വലതുപക്ഷ സൈനിക … Continue reading ഓപ്പറേഷന്‍ കോണ്ടോര്‍ കാലത്തെ അര്‍ജന്റീനയിലെ ഏകാധിപതിയെ ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചു

ഇക്വഡോര്‍ പൌരന്‍മാരുടെ വിപ്ലവത്തിന്റെ 10 ആം വാര്‍ഷികം ആചരിച്ചു

2007 ല്‍ റാഫേല്‍ കൊറേയ അധികാരത്തില്‍ വന്ന് രാജ്യത്തെ ഇടത് പക്ഷത്തേക്ക് നയിച്ച പൌരന്‍മാരുടെ വിപ്ലവത്തിന്റെ 10 ആം വാര്‍ഷികം പതിനായിരക്കണക്കിന് ഇക്വഡോറുകാര്‍ ആഘോഷിച്ചു. പ്രസിഡന്റ് കൊറേയ സര്‍ക്കിന്റെ അവസാനത്തെ ആഘോഷമാണ്. അടുത്ത സര്‍ക്കാരിനെ ഫെബ്. 19 ന് തെരഞ്ഞെടുക്കും. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇക്വഡോര്‍ 15 ലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി, കുറഞ്ഞ വേതനം ഇരട്ടിയാക്കി, വ്യക്തികളില്‍ സര്‍ക്കാര്‍ ചിലവാക്കുന്ന ആരോഗ്യ തുക ഇരട്ടിയാക്കി, തൊഴിലില്ലായ്മ 4% കുറച്ചു, social security ലക്ഷങ്ങളിലേക്ക് … Continue reading ഇക്വഡോര്‍ പൌരന്‍മാരുടെ വിപ്ലവത്തിന്റെ 10 ആം വാര്‍ഷികം ആചരിച്ചു

ജല സ്വകാര്യവല്‍ക്കരണ നീക്കത്തെ മെക്സിക്കോയിലെ പ്രതിഷേധക്കാര്‍ക്ക് തടയാനായി

മെക്സിക്കോയിലെ സംസ്ഥാനമായ Baja California യില്‍ ജലം സ്വകാര്യവല്‍ക്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാന്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഗവര്‍ണര്‍ Francisco Vega അത് സംബന്ധിച്ച നിയമം പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജനം പ്രതിഷേധ സമരത്തിനിറങ്ങുകയും പ്രാദേശിക പ്രസിഡന്റിന്റേയും നിയമത്തിന് അംഗീകാരം കൊടുത്ത ജനപ്രതിനിധികളുടേയും രാജി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാസ് നികുതി എടുത്തുകളയാനും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് telesurtv.net

ഇക്വഡോര്‍ ഒരു ദശാബ്ദത്തില്‍ $1600 കോടി ഡോളര്‍ ആരോഗ്യ രംഗത്ത് ചിലവാക്കി

പൊതുജനാരോഗ്യ രംഗത്ത് ഇക്വഡോര്‍ ഒരു ദശാബ്ദത്തില്‍ $1600 കോടി ഡോളറിന്റെ നിക്ഷേപം നടത്തി, എന്ന് പ്രസിഡന്റ് റാഫേല്‍ കൊറേയ പറഞ്ഞു. 2000- 2006 കാലത്തെ സര്‍ക്കാര്‍ നടത്തിയതിനേക്കാള്‍ 8 മടങ്ങ് അധികമാണ് ഈ തുക. കൊറേയ ഭീമമായ നിക്ഷേപമാണ് ആരോഗ്യം, വിദ്യാഭ്യാസം, infrastructure എന്നീ രംഗങ്ങളില്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ "പൌരന്‍മാരുടെ വിപ്ലവം" ദശലക്ഷക്കണക്കിനാളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. — സ്രോതസ്സ് telesurtv.net