Bharatiya Janata Partyയുടെ പുതുച്ചേരി യൂണിറ്റ് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ കേസിനിടെ, പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ ഗൌരവകരമായ ലംഘനം കാണുന്നു എന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പ്രചാരണം സംബന്ധിച്ച SMS സന്ദേശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരുകളില്‍ മാത്രം വരുകയും മറ്റ് നമ്പരുകളില്‍ വരാതിരിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരനായ Democratic Youth Federation of Indiaയുടെ പ്രസിഡന്റ് ആനന്ദ്, അവകാശപ്പെടുന്നത്. കോടതി പറയുന്നത് ഇത് ഒരു വിശ്വസനീയ മായ ആരോപണമാണെന്നാണ്. അതിന് … Continue reading പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു
ടാഗ്: വാര്‍ത്ത
അലബാമയിലെ 1,100 ഖനി തൊഴിലാളികള്‍ സമരത്തിലാണ്
പടിഞ്ഞാറെ അലബാമയിലുള്ള Warrior Met Coalന്റെ 1,100 ല്‍ അധികം ഖനി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മുതല്‍ സമരത്തിലാണ്. കമ്പനിയുടെ അന്യായമായ തൊഴില്‍ പ്രവര്‍ത്തി കാരണം United Mine Workers of America (UMWA) ആ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു. പുതിയ കരാറ് തുടങ്ങിയ സമയത്താണ് സമരവും പ്രഖ്യാപിച്ചിരിക്കുന്നത്. സമരങ്ങളുടെ തിരമാല അമേരിക്കയിലാകെ അടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ പുതിയ സമരം വരുന്നത്. കഴിഞ്ഞ മാസം മാത്രം Pennsylvania യിലും Kansas ലെ Bradken യിലും Allegheny Technologiesന്റെ ഉരുക്ക് … Continue reading അലബാമയിലെ 1,100 ഖനി തൊഴിലാളികള്‍ സമരത്തിലാണ്
ലിനക്സിന്റെ വിജയത്തില്‍ GPL പ്രധാന ഘടകമായിരുന്നു എന്ന ലിനസ് ടോര്‍വാള്‍സ്
ലിനക്സിന്റെ വിജയത്തില്‍ GNU GPL വഹിച്ച പങ്കിനെക്കുറിച്ച് Toronto യില്‍ വെച്ച് നടന്ന LinuxCon NA സമ്മേളനത്തില്‍ Linus Torvalds ഉം VMware യിലെ ഓപ്പണ്‍ സോഴ്സ് തലവനും വൈസ് പ്രസിഡന്റുമായ Dirk Hohndel ഉം ചര്‍ച്ച ചെയ്തു. ഇതാണ് അവര്‍ പറഞ്ഞത്. "FSF [Free Software Foundation] ഉം ഞാനും തമ്മില്‍ ഇഷ്ടമുള്ള ഒരു ബന്ധമല്ല ഉള്ളത്. എന്നാല്‍ എനിക്ക് GPL v2 ഇഷ്ടമാണ്," എന്ന് ടോര്‍വാള്‍ഡസ് പറഞ്ഞു. "ആ ലൈസന്‍സാണ് ലിനക്സിന്റെ വിജയത്തിലെ നിര്‍വ്വചിക്കുന്ന … Continue reading ലിനക്സിന്റെ വിജയത്തില്‍ GPL പ്രധാന ഘടകമായിരുന്നു എന്ന ലിനസ് ടോര്‍വാള്‍സ്
അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍
അമേരിക്കയിലെ സ്ത്രീകളുടെ മുലപ്പാലില്‍ PFAS മലിനീകരണം ഉണ്ടോ എന്ന് നടത്തിയ പരിശോധനയില്‍ എടുത്ത 50 സാമ്പിളുകളിലെല്ലാം വിഷാംശമുള്ള രാസവസ്തുക്കളെ പുതിയ പഠനം കണ്ടെത്തി. പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ കുടിവെള്ളത്തില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ 2,000 മടങ്ങ് കൂടുതലാണ് ഈ നില. 9,000 സംയുക്തങ്ങള്‍ ഉള്‍പ്പെട്ട കൂട്ടമാണ് PFAS (per and polyfluoroalkyl substances). ആഹാര പാക്കറ്റുകള്‍, വസ്ത്രങ്ങള്‍, carpeting water, stain resistant പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി ഇവ ഉപയോഗിക്കുന്നു. “എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍” എന്നാണവയെ വിളിക്കുന്നത്. കാരണം പ്രകൃതിയില്‍ അവ വിഘടിക്കുകയില്ല. … Continue reading അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍
കാട്ടുതീയില്‍ നിന്നുണ്ടാകുന്ന പുക തരംഗം കൂടുതല്‍ മോശമാകുകയാണ്
San Bernardino Mountainsലെ തീയില്‍ നിന്നുള്ള പുക കാരണം കാലിഫോര്‍ണിയയിലെ Victor Valley യില്‍ സ്കൂളുകള്‍ ഈ മാസം അടച്ചിട്ടു. Pilot Fire തിങ്കളാഴ്ച അണക്കാനായി. അതിന് തൊട്ടു മുമ്പ് Blue Cut Fire തുടങ്ങി, വീണ്ടും കരിയും ചാരവും താഴ്‍വാരത്തില്‍ പടര്‍ന്നത് കൂടുതല്‍ അടച്ചിടലിന് കാരണമായി. ഈ മാസം Victor Valley ഉണ്ടായ കാട്ടുതീ മലിനീകരണം കൊണ്ട് പല ദിവസത്തേക്കുണ്ടാകുന്ന ആഘാതത്തെ വിശദീകരിക്കാനായി “പുക തരംഗം” എന്ന വാക്കാണ് ഗവേഷകര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് ആള്‍ക്കാരാണ് … Continue reading കാട്ടുതീയില്‍ നിന്നുണ്ടാകുന്ന പുക തരംഗം കൂടുതല്‍ മോശമാകുകയാണ്
അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി
സാധാരണ അമേരിക്കക്കാര്‍ക്ക് ശക്തി നല്‍കത്തക്ക രീതിയില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ ധനകാര്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുന്നതിനിടക്ക് Citizens United യുഗത്തിന് ശേഷമുള്ള കാലത്ത് കൂടുതലും വെള്ളക്കാരായ സമ്പന്ന സംഭാവനദാദാക്കള്‍ ആണ് രാഷ്ട്രീയ സംഭാവന കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് Issue One നടത്തിയ പുതിയ ഗവേഷണത്തില്‍ സംഭാവനയുടെ വ്യാപ്തി കണ്ടെത്തി. ജനുവരി 2009 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലത്ത് സത്യത്തില്‍ വെറും 12 മഹാദാദാക്കള്‍ — അതില്‍ എട്ട് പേര്‍ ശതകോടീശ്വരന്‍മാരാണ് … Continue reading അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി
ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്
വാഷിങ്ടണ്‍ സംസ്ഥാനത്തെ Hanford ആണവ സൈറ്റിലെ ചോര്‍ച്ച അത്യാപത്തിന്റെ മുന്നറീപ്പാണ് തരുന്നത്. പ്ലൂട്ടോണിയം നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ എക്കാലത്തേക്കായി 28 ടാങ്കുകളിലായി ഭൂമിക്കടിയില്‍ അവിടെ സൂക്ഷിച്ച് വെച്ചിരിക്കുന്നു. അതിലെ ഒരു ടാങ്കില്‍ നിന്ന് 8 ഇഞ്ച് വിഷ മാലിന്യം ശുദ്ധീകരിക്കാനായി ജോലിക്കാര്‍ ശ്രമിച്ചപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. സൈറ്റിലെ അപകട മണികള്‍ മുഴങ്ങി. AY-102 ടാങ്കിന്റെ അകത്തേയും പുറത്തേയും ഭിത്തിക്കിടയില്‍ 8.4 ഇഞ്ച് വിഷ മാലിന്യം ജോലിക്കാര്‍ കണ്ടെത്തി. 2011 മുതല്‍ക്കേ അത് ചോരുന്നുണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും അത്രയും അളവില്‍ … Continue reading ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്
64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ
168 രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന 92 കാര്‍ഷി കീടനാശിനികള്‍ കൊണ്ടുള്ള അപകട സാദ്ധ്യതയെക്കുറിച്ചുള്ള ആഗോള മാതൃക മാപ്പിങ്ങ് Nature Geoscience പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ കൊടുത്തിട്ടുണ്ട്. മണ്ണ്, അന്തരീക്ഷം, ഉപരിതലം, ഭൂഗര്‍ഭജലം എന്നിവക്കുണ്ടാകുന്ന അപകട സാദ്ധ്യതയെക്കുറിച്ചാണ് പഠനം നടത്തിയത്. ഏഷ്യയിലാണ് മലിനീകരണം കാരണം ഏറ്റവും അധികം ഭൂമി മലിനപ്പെട്ടിരിക്കുന്നത്. ചൈന, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ അപകടം. ഇതില്‍ ചില രാജ്യങ്ങള്‍ ലോക ജനസംഖ്യയുടെ ഭക്ഷണപാത്രം ആയി കണക്കാക്കപ്പെടുന്നവയാണ്. ലോകത്തെ കാര്‍ഷിക ഭൂമിയുടെ 64% കീടനാശിനി … Continue reading 64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ
ഒറ്റ പ്രാവശ്യമുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്
ലോകം മൊത്തം ഒറ്റപ്രാവശ്യമുപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളുടെ പകുതിയിലധികവും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്. പ്ലാസ്റ്റിക് കുപ്പികള്‍, ആഹാര പാക്കറ്റുകള്‍, ബാഗുകള്‍ തുടങ്ങിയവ ഒരു പ്രാവശ്യം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശതകോടിക്കണക്കിന് സാധനങ്ങളില്‍ ഉള്‍പ്പെടുന്നു. അവ അവസാനം എത്തിച്ചേരുന്നത് സമുദ്രത്തിലാണ്. London School of Economics ഉള്‍പ്പടെയുള്ള ഒരു സംഘം സ്ഥാപനങ്ങളാണ് ഈ പഠനം നടത്തിയത്. പ്ലാസ്റ്റിക് supply chain ന്റെ അടിത്തറയായ polymers നിര്‍മ്മാണത്തെ അവര്‍ നോക്കി. അതാണ് അല്ലാ പ്ലാസ്റ്റിക്കുകളുടേയും അടിസ്ഥാനം. 20 petrochemical … Continue reading ഒറ്റ പ്രാവശ്യമുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്
കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്
കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാം എന്ന് അമേരിക്ക സമ്മതിച്ചത് ലോകത്തെ ശരിക്കും ഞെട്ടിച്ചു. സമാനമായ സമ്മര്‍ദ്ദം നേരിട്ട ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പറയുന്നത്, “ക്യാനഡ അതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ഇല്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു പരിഹാരം കണ്ടെത്താനായി ക്യാനഡ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” ഇത് ഏറ്റുമുട്ടലില്ലാത്ത സാധാരണയായുള്ള ക്യാനഡയുടെ prevarication ആണ്. “തടസപ്പെടുത്തുന്നില്ല” എന്നത് ഫലത്തില്‍ ഒരു തടസം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് thestar.com | Shree Paradkar | May … Continue reading കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്