റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു

അമേരിക്കയിലെ ഏറ്റവും വലിയ റിഫൈനറികള്‍ ടണ്‍ കണക്കിന് വായൂ മലിനീകാരികളെ ടെക്സാസിലെ അന്തരീക്ഷത്തിലെക്ക് പുറത്തുവിട്ടു എന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്ന് വ്യക്തമായി. റിഫൈനറികളും പെട്രോ കെമിക്കല്‍ നിലയങ്ങളും അതി ശൈത്യം കാരണം അടച്ചിട്ടതോടെയാണ് ഇതുണ്ടായിരിക്കുന്നത്. ആര്‍ക്ടിക്കില്‍ നിന്ന് അടിച്ച അതിശൈത്യ കാറ്റ് വലിയ താപനില കുറവ് ഉണ്ടാക്കുകയും ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും 40 ലക്ഷം ആളുകളുടെ വൈദ്യുതി ഇല്ലാതാക്കുകയും ചെയ്തു. തണുപ്പ് പ്രകൃതിവാതക ഉത്പാദനത്തേയും വൈദ്യുതി ഉത്പാദനത്തേയും ബാധിച്ചു. അതിനാല്‍ അമേരിക്കയുടെ ഉള്‍ക്കടല്‍ … Continue reading റിഫൈനറികള്‍ അടച്ചതോടെ, ടെക്സാസിലെ തീവൃതണുപ്പ് ടണ്‍ കണക്കിന് വായൂ മലിനീകാരികളെ പുറത്തുവിടുന്നതിലേക്ക് നയിച്ചു

കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

Institute for Policy Studies (IPS) ഉം Americans for Tax Fairness (ATF) ഉം നടത്തിയ പഠനം അനുസരിച്ച് അമേരിക്കയുടെ 664 ശതകോടീശ്വരന്‍മാര്‍ക്ക് മൊത്തം $4.2 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. തൊഴിലില്ലായ്മയും, ഇന്‍ഷുറന്‍സില്ലാത്തതും, പട്ടിണിയും ആകാശം മുട്ടെ വളര്‍ന്നിരിക്കുന്നതിനാല്‍ അമേരിക്കയിലെ എണ്ണമറ്റ കുടുംബങ്ങള്‍ അതിന്റെ സാമ്പത്തിക വേദന അനുഭവിച്ചിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ കൊറോണവൈറസ് മരണം നടക്കുന്നത് അമേരിക്കയിലാണ്. തിങ്കളാഴ്ച അത് 5 ലക്ഷം കവിഞ്ഞു. "കോവിഡ്-19 കാരണം 670 പേര്‍ക്ക് … Continue reading കോടീശ്വരന്‍മാര്‍ തങ്ങളുടെ സമ്പത്തിന്റെ കൂടെ $1.3 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ത്തു, അതേ സമയം 5 ലക്ഷം അമേരിക്കക്കാര്‍ മഹാമാരിയാല്‍ മരിച്ചു

ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു

ലോകത്തെ ഏറ്റവും സമ്പന്നരായ ആളുകളുള്ള രാജ്യമാണ് അമേരിക്ക. അവിടെ സമ്പത്തിന് മേലെ നികുതി കൊണ്ടുവരുമോ? അവിടുത്തെ മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മിക്ക ചര്‍ച്ചകളും പ്രധാനകാര്യം പറയുന്നില്ല: അമേരിക്കക്ക് ഇപ്പോള്‍ തന്നെ സമ്പത്തിന് മേലെ നികുതിയുണ്ട്. ചില അപവാദങ്ങളൊഴിച്ചാല്‍ മിക്കവാറും എല്ലാ അമേരിക്കക്കാരും “property നികുതി”യുടെ വേദന അറിയുന്നുണ്ട്. അപവാദങ്ങള്‍ പണക്കാരാണ്. ശരാശരി അമേരിക്കക്കാരുടെ സമ്പത്തിനെ മാത്രം നികുതി ചാര്‍ത്തുന്നതാണ് അമേരിക്കയിലെ ഇപ്പോഴത്തെ “സമ്പത്ത് നികുതി”. പണക്കാരുടെ സാമ്പത്തിക ആസ്തി കൂടുതലും ഓഹരികളിലും ബോണ്ടുകളിലുമാണ്. അതിന് … Continue reading ശരാശരി അമേരിക്കക്കാരന്‍ അവന്റെ സമ്പത്തിന്റെ പകുതി നികുതിയായി കൊടുക്കുന്നു

കോവിഡ്-19 അസമത്വ വൈറസ്

Oxfam International ജനുവരി 25, 2021 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട്, ലോകം മൊത്തമുള്ള രാജ്യങ്ങളിലെ ആസമത്വത്തിന് മേല്‍ കോവിഡ്-19 മഹാമാരിയുടെ ആഘാതം ചര്‍ച്ച ചെയ്യുന്നു. സാമ്പത്തിക, gender, വംശീയ അസമത്വത്തെ മഹാമാരി ധാരാളം രാജ്യങ്ങളില്‍ മോശമാക്കി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലം കൊണ്ട് ലോകം മൊത്തം പണക്കാര്‍ അവരുടെ സമ്പത്ത് മൊത്തം 3.9 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ദാരിദ്ര്യവും പട്ടിണിയും … Continue reading കോവിഡ്-19 അസമത്വ വൈറസ്

യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍

യൂറോപ്പിലെ കൊറോണവൈറസ് മഹാമാരിയില്‍ നിന്നുള്ള ഔദ്യോഗിക മരണ സംഖ്യ ഇന്നലെ 8 ലക്ഷം മറികടന്നു. ഈ തോതിലെ മരണം സമൂഹത്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം വലിയ ഒരു ആഘാതമാണ് ഉണ്ടാക്കിയത്. ബല്‍ജിയത്തില്‍ 529 ല്‍ ഒരാള്‍ കോവിഡ്-19 കാരണം മരിച്ചു, the Czech Republic ല്‍ അത് 545 ല്‍ ഒന്നാണ്, ബ്രിട്ടണില്‍ അത് 558 ല്‍ ഒന്നാണ്, ഇറ്റലിയില്‍ 625 ല്‍ ഒന്നും, പോര്‍ച്ചുഗലില്‍ 630 ല്‍ ഒന്നും, ബോസ്നിയയില്‍ 646 ല്‍ ഒന്നും ആണ്. … Continue reading യൂറോപ്പില്‍ 8 ലക്ഷം കോവിഡ്-19 മരണങ്ങള്‍

സമ്പന്ന കര്‍ഷകര്‍, ആഗോള ഗൂഢാലോചനകൾ, പ്രാദേശിക വിവേകശൂന്യത

ലക്ഷക്കണക്കിനു മനുഷ്യർക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുകയും അതിലൂടെ അവരെ ഗൗരവതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു വിട്ടു കൊടുക്കുകയും ചെയ്തുകൊണ്ട് പോലീസിനേയും അർദ്ധ സൈനിക വിഭാഗങ്ങളെയും ഉപയോഗിച്ച് പ്രതിരോധം സൃഷ്ടിച്ച് അവരെ പുറംബന്ധങ്ങൾ വിഛേദിച്ച ഇടങ്ങളിലാക്കി അപകടകരമാംവിധം വൃത്തിഹീനമായ അവസ്ഥകൾ അവരുടെമേൽ അടിച്ചേൽപ്പിക്കുന്നു. സമരം ചെയ്യുന്ന കർഷകരുടെയടുത്തേക്ക് മാദ്ധ്യമ പ്രവർത്തകർ വരുന്നത് ഏതാണ്ടു പൂർണ്ണമായും അസാദ്ധ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ 2 മാസംകൊണ്ട് 200 പേർ, പ്രധാനമായും കടുത്ത തണുപ്പിനാൽ, മരിച്ച ഒരു വിഭാഗത്തെ ഈ വിധത്തിൽ ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെവിടെയാണെങ്കിലും ഇത് … Continue reading സമ്പന്ന കര്‍ഷകര്‍, ആഗോള ഗൂഢാലോചനകൾ, പ്രാദേശിക വിവേകശൂന്യത

കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്

ഉയരുന്ന താപനില ഉഷ്ണമേഖല കാടുകളിലെ മരങ്ങളുടെ ആയുസ് കുറക്കുകയും അതിനാല്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്നു എന്ന് അടുത്ത കാലത്ത് വന്ന രണ്ട് പഠനങ്ങള്‍ കാണിക്കുന്നു. ആമസോണില്‍ ഇതിനകം തന്നെ ഈ പ്രതിഭാസം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടെ താപനില നിര്‍ണ്ണായക പരിധിയായ 25°C ഇതിനകം തന്നെ മറികടന്നിരിക്കുന്നു. 2050 ഓടെ ലോകത്തെ രണ്ടാമത്തെ വലിയ ഉഷ്ണമേഖല കാടായ Congo Basin ലും ഇത് സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ആഗോളതപനത്തെ നേരിടുന്നതില്‍ കാടുകള്‍ക്ക് വലിയ … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്

ഗ്നൂ-ലിനക്സില്‍ മൈക്കിലെ ബഹളം കുറക്കാനുള്ള പ്രോഗ്രാം NoiseTorch

NoiseTorch എന്നത് ഗ്നൂ-ലിനക്സിലെ മൈക്കിലെ ബഹളം കുറക്കാനുള്ള പ്രോഗ്രാം ആണ്. കീബോര്‍ഡിന്റെ, ഫാനിന്റെ ഒക്കെയുള്ള പിന്നാമ്പുറത്തെ അനാവശ്യമായ ബഹളങ്ങളെ അതിന് അരിച്ച് ഒഴുവാക്കാനാകും. ഇപ്പോള്‍ അത് PulseAudio മാത്രമേ പിന്‍തുണക്കുന്നുള്ളു. ഭാവിയില്‍ PipeWire പിന്‍തുണയും ഉണ്ടാകുമെന്ന് പറയുന്നു. ലളിതമായ ഉപയോക്തൃ interface ആണ് അതിനുള്ളത്. നിങ്ങള്‍ക്ക് ഒരു മൈക്കാണുള്ളതെങ്കില്‍ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചതിന് ശേഷം "Load NoiseTorch" എന്ന ബട്ടണ്‍ അമര്‍ത്തുക. ഇത് ചെയ്യുന്നതോടെ ഒരു "NoiseTorch Microphone" എന്ന ഒരു virtual മൈക്ക് പ്രോഗ്രാം നിര്‍മ്മിക്കും. ഏത് … Continue reading ഗ്നൂ-ലിനക്സില്‍ മൈക്കിലെ ബഹളം കുറക്കാനുള്ള പ്രോഗ്രാം NoiseTorch

കോവിഡ്-19 മഹാമാരി ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വികസനത്തെ ഏറ്റവും മന്ദമാക്കി

ഇന്‍ഡ്യ വെറും 1.1 ഗിഗാവാട്ട് പവനോര്‍ജ്ജ പദ്ധതികള്‍ മാത്രമാണ് 2020 ല്‍ സ്ഥാപിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണിത് എന്ന് BloombergNEF എന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഗവേഷണ സംഘം പറയുന്നു. India’s Top Wind Suppliers in 2020 എന്ന പ്രബന്ധത്തില്‍ കോവിഡ്-19 മഹാമാരിയാണ് ഈ കുറവിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. മഹാമാരി കാരണം 2020 ല്‍ രാജ്യം മൊത്തം ലോക്ക്ഡൌണ്‍ ഉണ്ടായി. അതിനാല്‍ supply chain ഉം, വസ്തുക്കളുടേയും ആളുകളുടേയും സഞ്ചാരത്തില്‍ വലിയ തടസമുണ്ടായി. അതിനാല്‍ … Continue reading കോവിഡ്-19 മഹാമാരി ഇന്‍ഡ്യയിലെ പവനോര്‍ജ്ജ വികസനത്തെ ഏറ്റവും മന്ദമാക്കി

വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു

കഴിഞ്ഞ ആഴ്ച ചരിത്രപരമായ തണുപ്പിനിടക്ക് മരിച്ച 11-വയസുകാരന്റെ കുടുംബം രണ്ട് വൈദ്യുതി കമ്പനികള്‍ക്കെതിരെ കുട്ടിയുടെ മരണം തടയാവുന്നതായിരുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്തു. Conroe, Texas ലെ കുടുംബത്തിന്റെ മൊബൈല്‍ വീട്ടില്‍ വെച്ച് Maria Pineda യുടെ മകന്‍ Cristian ചൊവ്വാഴ്ച മരിച്ചു. $10 കോടി ഡോളറിന്റെ നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് Electric Reliability Council of Texas നും Entergy Corp. നും എതിരെയാണ് കേസ് കൊടുത്തത്. ഊര്‍ജ്ജ വിതരണക്കാരുടെ അശ്രദ്ധ കാരണമാണ് ഈ മരണം ഉണ്ടായത്. … Continue reading വൈദ്യുതിയില്ലാതായതുകൊണ്ട് 11-വയസുകാരന്‍ മരിച്ചതിന് കുടുംബം ടെക്സാസിലെ കമ്പനികള്‍ക്കെതിരെ കേസ് കൊടുത്തു