ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു

വേദനയേയും ചികില്‍സയേക്കുറിച്ചുള്ള വ്യാകുലതയേയും വെള്ളക്കാരനായ ഡോക്റ്റര്‍ തള്ളിക്കളയുന്നു എന്ന് ആരോപണമുന്നയിച്ച ഇന്‍ഡ്യാന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു. ആരോപണത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചതിന് രണ്ടാഴ്ചക്ക് ശേഷം കോവിഡ്-19 കൊണ്ടുണ്ടാവുന്ന സങ്കീര്‍ണ്ണതകളാലാണ് Dr. Susan Moore മരിച്ചത്. Indiana University Health North Hospital (IU North) തന്റെ വേദനയെക്കുറിച്ചും മരുന്ന് ആവശ്യപ്പെട്ടതും Indiana University Health North Hospital (IU North) യിലെ ഡോക്റ്റര്‍മാര്‍ അവഗണിച്ചു എന്ന് ആ വീഡിയോയില്‍ പറയുന്നു. താന്‍ ഡോക്റ്ററായിട്ടുകൂടി … Continue reading ചികില്‍സയില്‍ വംശീയവിവേചനം അനുഭവിച്ചു എന്ന് ആരോപിച്ച കറുത്ത ഡോക്റ്റര്‍ കോവിഡ്-19 കാരണം മരിച്ചു

$29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു

5 വര്‍ഷം മുമ്പ് ആകസ്മികമായി ഒരു $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ 35 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഒരു അമ്മ Arkansas ല്‍ മോചിപ്പിക്കപ്പെട്ടു. കടംവാങ്ങിയവരുടെ ജയില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് ആരോപണമുള്ള ഒരു ജഡ്ജി Nikki Petreeയെ കഴിഞ്ഞ മാസം ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ കാര്യത്തിന്റെ പേരില്‍ Petree നെ ഇതിനകം ഏഴ് പ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ചിലവായി കുറഞ്ഞത് $600 ഡോളര്‍ അടച്ചിട്ടുമുണ്ട്. ആദ്യത്തെ കടത്തിന്റെ 20 മടങ്ങാണിത്. "ഓരോ … Continue reading $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു

£100 കോടി പൌണ്ട് ചിലവാക്കിയിട്ടും പരാജയപ്പെട്ട സൈബര്‍ സുരക്ഷ

പ്രശ്നത്തിന് മേലെ പണം ഒഴുക്കിയിട്ടും ദേശീയ തലത്തിലെ സൈബര്‍ സുരക്ഷ യുദ്ധത്തില്‍ പരാജയപ്പെടുകയാണെന്ന് ബ്രിട്ടണിലെ ചാര സംഘടനയായ GCHQ സമ്മതിച്ചു. സൈബര്‍ സുരക്ഷ ഭീഷണികളെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് പണത്തേക്കാള്‍ അധികം വേണ്ട കാര്യങ്ങളുണ്ട് എന്ന് GCHQ ന്റെ വിവര സുരക്ഷിതത്വ ശാഖയായ CESG ലെ സൈബര്‍ സുരക്ഷ ഡയറക്റ്റര്‍ ആയ Alex Dewedney പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ബ്രിട്ടണിലെ സര്‍ക്കാര്‍ £95 കോടി പൌണ്ട് ചിലവാക്കി. George Osborne ഇനി ഒരു £19 ലക്ഷം പൌണ്ടും … Continue reading £100 കോടി പൌണ്ട് ചിലവാക്കിയിട്ടും പരാജയപ്പെട്ട സൈബര്‍ സുരക്ഷ

തുറന്ന് സംസാരിക്കുന്ന പോലീസുകാര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ന്യൂയോര്‍ക്ക് പോലീസ് 2.17 ലക്ഷം “രഹസ്യ ആജ്ഞാപത്രം” കൊടുത്തു

217,000 ല്‍ അധികം രഹസ്യ ആജ്ഞാപത്രം(subpoenas) ഇന്റര്‍നെറ്റ് ദാദാക്കള്‍ക്കള്‍ക്കും മറ്റ് കമ്പനികള്‍ക്കും New York Police Department കൊടുത്ത് ആഭ്യന്തര അന്വേഷണത്തിന്റെ പേരില്‍ നിര്‍ബന്ധിതമായി പതിനായിരക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് NBC New York വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍, NYPD യെ വിമര്‍ശിക്കുന്ന പോലീസുകാര്‍ ഉള്‍പ്പടെയുള്ളവരെയാണ് അവര്‍ ലക്ഷ്യം വെച്ചത്. അതിലൊരാള്‍ 1993 ല്‍ പോലീസില്‍ നിന്ന് വിരമിച്ച Philip Insardi ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ഇമെയിലും ചോര്‍ത്തണമെന്ന് NYPD ആവശ്യപ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റ് … Continue reading തുറന്ന് സംസാരിക്കുന്ന പോലീസുകാര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ന്യൂയോര്‍ക്ക് പോലീസ് 2.17 ലക്ഷം “രഹസ്യ ആജ്ഞാപത്രം” കൊടുത്തു

ചൈന വിരുദ്ധ സംഘത്തില്‍ ചേരാന്‍ ഇന്‍ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു

ചൈനയെ തന്ത്രപരമായി ഒറ്റപ്പെടുത്തുകയും, വളയുകയും, യുദ്ധത്തിന് തയ്യാറാകുകയും ചെയ്യുന്ന അമേരിക്കയുടെ ശ്രമത്തിന്റെ ഒരു “മുന്‍നിര രാജ്യം” ആയി മാറണമെന്ന് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയ US Pacific Command ന്റെ തലവന്‍ Admiral Harry Harris തുറന്ന് പറഞ്ഞു. ഇന്‍ഡ്യ-പസഫിക് സമുദ്രത്തില്‍ സംയുക്ത നിരീക്ഷണത്തിന് ഇന്‍ഡ്യയുടേയും അമേരിക്കയുടേയും നേവിയോടും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ ഏഷ്യ-പസഫിക് സൈനിക സംഘത്തിലെ രണ്ട് പ്രധാന അംഗങ്ങളായ ജപ്പാനും ആസ്ട്രേലിയയും ആയി ഇന്‍ഡ്യ ചേരണമെന്നും “സുരക്ഷ” ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. — സ്രോതസ്സ് … Continue reading ചൈന വിരുദ്ധ സംഘത്തില്‍ ചേരാന്‍ ഇന്‍ഡ്യയെ അമേരിക്ക പ്രേരിപ്പിക്കുന്നു

ഫൈസര്‍: നികുതി വെട്ടിപ്പുകാരും വില കൂട്ടുന്നവരും

ന്യായമായ നികുതി വെട്ടിക്കുന്ന Celebrex, Lipitor, Lyrica, Viagra, തുടങ്ങി അനേകം മരുന്നുകളുണ്ടാക്കുന്ന Pfizer മരുന്നുകളുടെ വിലയും വര്‍ദ്ധിപ്പിക്കുകയാണ്. രോഗികളുടേയും നമ്മുടെ ആരോഗ്യ വ്യവസ്ഥയുടേയും ഇടയിലെ ഒരു വിലങ്ങുതടിയാണ് അവര്‍. ചില സമയത്ത് അവശ്യമായ മരുന്നുകള്‍ അവര്‍ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. നികുതി വെട്ടിപ്പു നടത്തുകയും അതേ സമയം മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ കുടുംബങ്ങളേയും സമൂഹങ്ങളേയും രണ്ട് വശത്തുനിന്നും ഞെരുക്കുന്നത് പോലെയാണ്. — സ്രോതസ്സ് americansfortaxfairness.org (pdf) | 2016

Microcephaly ബന്ധം കാരണം Larvicide ന്റെ ഉപയോഗം ബ്രസീലിലെ സംസ്ഥാനം നിര്‍ത്തിവെച്ചു

ബ്രസീലിലെ സംസ്ഥാനമായ Rio Grande do Sul, Larvicide ന്റെ ഉപയോഗം നിര്‍ത്തിവെച്ചു. ഈ രാസവസ്തുവും microcephaly ജന്മവൈകല്യവും ആയുള്ള സാദ്ധ്യമായ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ബ്രസീലില്‍ microcephaly ന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. കൊതുകിലുള്ള Zika വൈറസുമായി ബന്ധപ്പെട്ടാണിത് സംഭവിക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ രണ്ട് ആരോഗ്യ സംഘങ്ങള്‍ നടത്തിയ പഠനത്തില്‍ മൊണ്‍സാന്റോയുടെ ജപ്പാനിളെ ശാഖ നിര്മ്മിക്കുന്ന ഒരു larvicide മായാണ് അതിന് ബന്ധം എന്ന് കണ്ടെത്തി. കുടിവെള്ളത്തില്‍ കൊതുകിന്റെ ലാര്‍വ്വ വളരാതിരിക്കാനായി അത് … Continue reading Microcephaly ബന്ധം കാരണം Larvicide ന്റെ ഉപയോഗം ബ്രസീലിലെ സംസ്ഥാനം നിര്‍ത്തിവെച്ചു

ലോകത്തിലെ പകുതിപ്പേരും 2050 ഓടെ ഹൃസ്വദൃഷ്ടിക്കാരാകും

ലോകത്തിന്റെ പകുതി ജനസംഖ്യ (ഏകദേശം 500 കോടി ആളുകള്‍) 2050 ഓടെ ഹൃസ്വദൃഷ്ടിക്കാരാകും (myopic). അതില്‍ അഞ്ചിലൊന്ന് പേര്‍ക്ക് (100 കോടി ആളുകള്‍) കാഴ്ച നഷ്ടപ്പെടാനുള്ള അപകടസാദ്ധ്യത വളരെ കൂടുതലാണ്. Ophthalmology ജേണലില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. ലോകം മൊത്തം പെട്ടെന്ന് myopia വര്‍ദ്ധിക്കാനുള്ള കാരണം പരിസ്ഥിതിപരമായ കാരണത്താലാണ്. പ്രധാനമായും ജീവിത രീതിയിലെ മാറ്റങ്ങള്‍ കൊണ്ട് പുറത്ത് ചിലവഴിക്കുന്ന സമയം കുറയുന്നതും, തൊഴില്‍പരവും മറ്റ് ഘടകങ്ങളാലും അകത്ത് ചിലവഴിക്കുന്ന സമയം കൂടുന്നതും അത്തരത്തിലൊന്നാണ്. — സ്രോതസ്സ് … Continue reading ലോകത്തിലെ പകുതിപ്പേരും 2050 ഓടെ ഹൃസ്വദൃഷ്ടിക്കാരാകും

കറുത്തവരെ ലക്ഷ്യം വെച്ചുള്ള അക്രമത്തിന്റെ ഒരു ഉപകരണമായി നായ്കളെ പോലീസ് ഉപയോഗിക്കുന്നു

അമേരിക്കയില്‍ മൊത്തം കറുത്തവര്‍ക്കെതിരെ വിശാലവും അനുപാതമില്ലാതെ പോലീസ് നായ ഉപയോഗം നടത്തുന്നതിന്റെ കുന്നുകൂടുന്ന തെളിവുകള്‍ വിവിധ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ Marshall Project ന്റെ പങ്കാളിത്തത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് നായകളുടെ കടി കൊണ്ട് ഗൌരവമുള്ള മുറിവുകളുണ്ടാകുന്ന 3,600 അമേരിക്കക്കാരെയാണ് പ്രതിവര്‍ഷം ആശുപത്രി ICUയില്‍ കൊണ്ടുപോകുന്നത്. കറുത്തവരിലാണ് പോലീസ് അനുപാതമില്ലാതെ ശക്തി ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് അടുത്ത കാലത്തെ Black Lives Matter ന്റെ മുഖ്യധാര മാധ്യമ coverage കാരണം പൊതു ബോധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നായയെ … Continue reading കറുത്തവരെ ലക്ഷ്യം വെച്ചുള്ള അക്രമത്തിന്റെ ഒരു ഉപകരണമായി നായ്കളെ പോലീസ് ഉപയോഗിക്കുന്നു

എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു

എണ്ണ, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം Environmental Protection Agency (EPA) അവരുടെ വാര്‍ഷിക Inventory of U.S. Greenhouse Gas Emissions and Sinks ല്‍ കുറച്ചാണ് രേഖപ്പെടുത്തിയിരുന്നത്. Harvard John A. Paulson School of Engineering and Applied Sciences (SEAS) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. EPAയുടെ കണക്കുകളേക്കാള്‍ എണ്ണ ഉത്പാദനത്തില്‍ നിന്ന് 90% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്ന് 50% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും ഉണ്ടാകുന്നതായി … Continue reading എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു