Cassini mission ന്റെ അവസാന Titan flybys ല് നിന്നുള്ള ഡാറ്റകള് വിശകലനം ചെയ്യുന്ന ഗവേഷകര് "Titan ന്റെ Kraken Mareയിലെ Bathymetry of Moray Sinus" കണ്ടെത്തി എന്ന് Journal of Geophysical Research ല് വന്ന റിപ്പോര്ട്ടില് പറയുന്നു. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റണിന്റെ വാതകം നിറഞ്ഞ അന്തരീക്ഷത്തിന് താഴെ മീഥേന്റെ ഒരു കടല് ആയ Kraken Mare സ്ഥിതി ചെയ്യുന്നു. അതിന്റെ നടുവില് കുറഞ്ഞത് 1,000-അടിയെങ്കിലും ആഴമുണ്ടാകും എന്നാണ് Cornell University … Continue reading ശനിയുടെ ചന്ദ്രന് ടൈറ്റന്: ഏറ്റവും വലിയ കടലിന് 1,000-അടി താഴ്ച
ടാഗ്: വാര്ത്ത
രണ്ട് മാധ്യമ സംഘങ്ങള് കൂടി മാധ്യമപ്രവര്ത്തകര്ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു
മുതിര്ന്ന മാധ്യമ പ്രവര്ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഗുജറാത്തിലെ കോടതി ഇറക്കിയ അറസ്റ്റ് വാറന്റിനെതിരെ DIGIPUB News India Foundation (DNIF) ഉം Editors Guild of India (EGI) ഉം ഉള്പ്പടെയുള്ള മാധ്യമ പ്രവര്ത്തക സംഘം അപലപിച്ചു. 2017 ല് ഗുഹയും കൂടി ചേര്ന്ന് എഴുതിയ ലേഖനം അദാനി ഗ്രൂപ്പിന് മാനഹാനിയുണ്ടാക്കി എന്നാണ് കേസ്. പരന്ജോയ്ക്ക് എതിരെ അദാനി ഗ്രൂപ്പ് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്. തൊഴില് ചെയ്യുന്ന ഒരു മാധ്യമപ്രവര്ത്തകനെതിരായ അത്തരത്തിലെ ഭീഷണിപ്പെടുത്തല് അദാനി ഗ്രൂപ്പ് … Continue reading രണ്ട് മാധ്യമ സംഘങ്ങള് കൂടി മാധ്യമപ്രവര്ത്തകര്ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു
മഹിള കിസാന് ദിനത്തില് ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള് കടന്നുകയറി
ജനുവരി 18 മഹിള കിസാന് ദിനത്തില് ചെന്നെയില് വലിയ പ്രതിഷേധങ്ങളാണ് സ്ത്രീകള് നടത്തിയത്. പ്രതിഷേധിക്കുന്ന സ്ത്രീകള് രാജ് ഭവനിലേക്ക് കടക്കുകയും ഡല്ഹിയില് സമരം ചെയ്യുന്ന കര്ഷകരുടെ ആവശ്യങ്ങള് ഉയര്ത്തുകയും ചെയ്തു. കാര്ഷിക രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ കര്ഷകരായി കണക്കാക്കണമെന്നും തുല്യ ജോലിക്ക് തുല്യ വേതനവും വേണമെന്ന് അവര് ആവശ്യപ്പെട്ടു. 40 ഓളം സ്ത്രീ സംഘടനകളുടെ കൂട്ടമായ All Women Federation (AWF) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കാര്ഷിക രംഗത്ത് പ്രവര്ത്തിക്കുന്ന സ്ത്രീകളുടെ സംഭാവനകളെ (കാര്ഷികരംഗത്തിന്റെ … Continue reading മഹിള കിസാന് ദിനത്തില് ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള് കടന്നുകയറി
ലിബര്ട്ടേറിയനായ റോണ് പോളിനെ ഫേസ്ബുക്ക് സെന്സര് ചെയ്തു
തന്റെ ഫേസ്ബുക്ക് താള് ഉപയോഗിക്കുന്നതില് നിന്നും തടഞ്ഞിരിക്കുന്നു എന്ന് ടെക്സാസില് നിന്നുള്ള മുമ്പത്തെ ജനപ്രതിനിധിയായ Ron Paul പറയുന്നു. വ്യക്തമാക്കാത്ത “community standards” ലംഘിച്ചു എന്നതാണ് കാരണമായി പറയുന്നു. കഴിഞ്ഞയാഴ്ചത്തെ കാപ്പിറ്റോള് ലഹളക്ക് ശേഷം വമ്പന് സാങ്കേതികവിദ്യ നടത്തുന്ന നീക്കം ചെയ്യലിന്റെ ഭാഗമായാണിത്. എന്ത് കാരണത്താലാണ് തടഞ്ഞിരിക്കുന്നത് എന്നതിന്റെ ഒരു നോട്ടീസും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 85 വയസായ പോള് പ്രസിഡന്റ് സ്ഥാനാര്ത്ഥിയായി 2008 ലും 2012 ലും മല്സരിച്ചിരുന്നു. അദ്ദേഹം യുദ്ധ വിരുദ്ധനും, പൌരാവകാശ … Continue reading ലിബര്ട്ടേറിയനായ റോണ് പോളിനെ ഫേസ്ബുക്ക് സെന്സര് ചെയ്തു
ഇന്ഡ്യന് പട്ടാളക്കാരുടെ ആത്മഹത്യകള്
United Service Institution of India (USI)യുടെ അടുത്തകാലത്തെ പഠനം അനുസരിച്ച് ഇന്ഡ്യന് ആര്മിയിലെ പകുതി പേരും “വലിയ മാനസിക സമ്മര്ദ്ദത്തില്” ആണ് എന്ന് കണ്ടെത്തി. എല്ലാ വര്ഷവും ആത്മഹത്യ കാരണം സൈന്യത്തിന് സൈനികരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പഠന സംഘം പിന്നീട് അവരുടെ റിപ്പോര്ട്ട് നശിപ്പിച്ചു. സൈനിക ആക്രമണത്തില് നഷ്ടപ്പെടുന്ന സൈനികരേക്കാള് കൂടുതലാണ് ഇന്ഡ്യയിലെ മൂന്ന് സൈനിക വിഭാഗങ്ങളില് ആത്മഹത്യ കാരണം നഷ്ടപ്പെടുന്ന സേനാംഗങ്ങള്. 2010 - 2019 കാലത്ത് സൈന്യത്തിന് 1,110 സൈനികരെയാണ് ആത്മഹത്യ കാരണം … Continue reading ഇന്ഡ്യന് പട്ടാളക്കാരുടെ ആത്മഹത്യകള്
PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്
PM-CARES നിധിയുടെ സുതാര്യതയില്ലായ്മയെ വിമര്ശിച്ചുകൊണ്ട് മുമ്പത്തെ 100 പൊതുസേവകരുടെ ഒരു കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതി. വിവരാവകാശ നിയമ പ്രകാരം നിധിയെക്കുറിച്ചുള്ള വിവരങ്ങള് പുറത്ത് പറയാന് കേന്ദ്ര സര്ക്കാര് വിസമ്മതിക്കുന്നു. അത് ഒരു പൊതു അധികാരിയല്ല എന്നാണ് സര്ക്കാരിന്റെ വാദം. അതാണ് ഈ കത്ത് അയക്കുന്നതിന് കാരണമായത്. PM-CARES ന്റെ എല്ലാ കാര്യത്തിലും വ്യക്തമായ സുതാര്യതയില്ലായ്മ ഉണ്ട്. സംഭാവന നല്കിയ ആളുകളുടെ വിവരങ്ങള്, കിട്ടിയ പണം, എങ്ങനെ ചിലവാക്കി എന്നതിന്റെ വിവരങ്ങള് തുടങ്ങിയ കാര്യങ്ങള് പൊതു … Continue reading PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്
പരഞ്ജോയ് ഗുഹ തകുര്തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്ഹി മാധ്യമ പ്രവര്ത്തക യൂണിയന് അപലപിച്ചു
കച്ചിലെ ഒരു കോടതി മുതിര്ന്ന മാധ്യമ പ്രവര്ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സംഭവത്തെക്കുറിച്ച് Delhi Union of Journalists (DUJ) ഞെട്ടല് രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിനെതിരെ 2017 ല് അദ്ദേഹം കൂടിച്ചേര്ന്ന് എഴുതിയ ഒരു ലേഖനം അപകീര്ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രസാധകര്ക്കെതിരായും സഹഎഴുത്തുകാരനെതിരായും ഉള്ള കേസ് “വിരോധാഭാസ”മായി Adani Group ആരോപണങ്ങള് പിന്വലിച്ചിട്ടും ഗുഹ തകുര്തയുടെ പേരിലുള്ള കേസ് നിലനിര്ത്തി എന്ന് DUJ പറയുന്നു. … Continue reading പരഞ്ജോയ് ഗുഹ തകുര്തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്ഹി മാധ്യമ പ്രവര്ത്തക യൂണിയന് അപലപിച്ചു
അമേരിക്കയില് മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്ദ്ധിക്കുന്നു
2011-2018 കാലത്ത് അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളില് methamphetamines കാരണമുള്ള മരണം നാലിരട്ടിയിയലധികം ആയി (ഒരു ലക്ഷം ആളിന് 4.5 ല് നിന്ന് 20.9 ആയി). ഈ വലിയ വര്ദ്ധനവ് സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ട്. ഓപ്പിയോയ്ഡ് പ്രതിസന്ധിക്ക് വലിയ പ്രാധാന്യം കിട്ടുന്ന ഈ കാലത്ത് methamphetamine പ്രതിസന്ധി നിശബ്ദമായി നടക്കുകയാണ്. കൂടുതല് ശക്തവും ആകുകയാണ്. അമേരിക്കയിലേയും അലാസ്കയിലേയും ആദിവാസികളിലാണ് ഇത് കൂടുതല്. വളരെ മോശം ആരോഗ്യ അവസ്ഥയിലാണ് ആദിവാസി സമൂഹം. — സ്രോതസ്സ് NIH/National Institute on Drug … Continue reading അമേരിക്കയില് മൊത്തം മെത്തിന്റെ അമിതോപയോഗത്താലുള്ള മരണം വര്ദ്ധിക്കുന്നു
അസാഞ്ജിന്റെ വിധി പ്രതീക്ഷിച്ചതാണ്, എന്നാല് മാധ്യമ സ്വാതന്ത്ര്യമാണ് വിചാരണയില്
ജൂലിയന് അസാഞ്ജിന്റെ കാര്യത്തില് മാധ്യമപ്രവര്ത്തവും മാധ്യമ സ്വാതന്ത്ര്യവും ആണ് ശരിക്കും വിചാരണയില്. യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ പീഡനങ്ങളും വെളിച്ചത്ത് കൊണ്ടുവന്നതിന് അമേരിക്കയില് 175 വര്ഷത്തെ തടവ് ശിക്ഷക്ക് വേണ്ടി നാടുകടത്തലിന് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ് അദ്ദേഹം. സ്വീകരിച്ചതിനും, കൈവശം വെച്ചതിനും, ദേശീയ സുരക്ഷയുമായി ബന്ധമുള്ള രഹസ്യ രേഖകള് പുറത്തുവിട്ടതിനും 17 കുറ്റങ്ങളും Espionage Act ഉം Computer Fraud and Abuse Act പ്രകാരം കമ്പ്യൂട്ടര് തെറ്റായി ഉപഗിച്ച കുറ്റവും ആണ് അസാഞ്ജ് നേരിടുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ചരിത്രത്തിലെ … Continue reading അസാഞ്ജിന്റെ വിധി പ്രതീക്ഷിച്ചതാണ്, എന്നാല് മാധ്യമ സ്വാതന്ത്ര്യമാണ് വിചാരണയില്
മാസ്ക് ധരിക്കാന് വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല് ആവശ്യപ്പെടുന്നു
റിപ്പബ്ലിക്കന് ജനപ്രതിനിധികളുടെ മാസ്ക് ധരിക്കാത്ത ജീവന് ഭീഷണിയാകുന്ന സ്വഭാവത്തെ ജനപ്രതിധി പ്രമീള ജയപാല് ശാസിച്ചു. കോവിഡ്-19 പോസിറ്റീവ് ആയ അവര് അതിന് കാരണക്കാരയവരെ ഉത്തരവാദിത്തത്തില് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന് കാപ്പിറ്റോളില് കഴിഞ്ഞ ആഴ്ച ട്രമ്പ് അനുകൂലികള് ലഹള നടത്തിയ സമയത്ത് സുരക്ഷക്കായി അവരെ റിപ്പബ്ലിക്കന്കാരായ സഹപ്രവര്ത്തര് ഉണ്ടായിരുന്ന മുറിയില് നിര്ബന്ധപൂര്വ്വം പ്രവേശിപ്പിച്ചിരുന്നു. മഹാമാരി സമയത്ത്, അതും തദ്ദേശിയ ഭീകരവാദി ആക്രമണത്തിനിടക്ക്, തിരക്കുള്ള ഒരു മുറിയില് ഏറ്റവും ചെറിയ കോവിഡ്-19 മുന്കരുതല് ആയി നശിച്ച ഒരു മാസ്ക് ധരിക്കാന് … Continue reading മാസ്ക് ധരിക്കാന് വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല് ആവശ്യപ്പെടുന്നു