അമേരിക്കയുടെ പിൻതുണയോടുള്ള ഇസ്രായേലിന്റെ ഗാസ ആക്രമണത്തിൽ വെടിനിർത്തൽ വേണമെന്ന് അമേരിക്കയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ AIPAC ന്റെ ആസ്ഥാനത്തിലേക്ക് യൂണിയനുകൾ ജാഥ നടത്തി. ഇസ്രായേൽ അനുകൂല സ്വാധീനിക്കലുകാരിൽ നിന്ന് ധനസഹായം സ്വീകരിക്കരുതെന്ന് അവർ രാഷ്ട്രീയക്കാരോട് ആവശ്യപ്പെട്ടു. "ബോംബിട്ട് നമുക്ക് സമാധാനത്തിലേക്ക് വഴിവെട്ടാനാവില്ല. മുന്നോട്ടുള്ള വഴി സമാധാനവും സാമൂഹ്യ നീതിയും സൃഷ്ടിക്കുകയാണ്. യൂണിയൻ അംഗങ്ങളെന്ന നിലയിൽ ലോകത്തെ എല്ലാ തൊഴിലാളികൾക്കും കഷ്ടപ്പെടുന്ന ജനങ്ങൾക്കും വേണ്ടി സമരം ചെയ്യണം എന്ന് ഞങ്ങൾക്കറിയാം. മനുഷ്യവംശത്തിന് വേണ്ടി നാം … Continue reading വെടിനിർത്തൽ വേണമെന്ന് തൊഴിലാളികളാവശ്യപ്പെടുന്നു
ടാഗ്: വാര്ത്ത
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു
മുമ്പത്തേതിനേക്കാൾ കുറവ് കാലാവസ്ഥാ പ്രവർത്തകരേ ഈ സമ്മേളനത്തിൽ കാണുന്നുള്ളു. കാരണം കുറവ് പരിസ്ഥിതി പ്രവർത്തകർക്കേ പ്രവേശന പാസ് ലഭിക്കുന്നുള്ളു. എന്നിട്ടും ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് ഇത്. ഏറ്റവും കൂടുതൽ എണ്ണ, ഫോസിലിന്ധന സ്വാധീനിക്കലുകാരെ ഇവിടെ കാണാം. HARJEET SINGH സംസാരിക്കുന്നു: ഫോസിലിന്ധന സ്വാധീനിക്കലുകാർ കാലാവസ്ഥ ചർച്ചകളെ ഏറ്റെടുക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. UAE ആണ് അടുത്ത കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്ന് പ്രഖ്യാപിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. ഇവിടെ ഒരു എണ്ണ ഉദ്യോഗസ്ഥനാണ് ചർച്ചകൾ … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു
ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു
ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi's, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. … Continue reading ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു
വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്ക് പൂർണ്ണമായ തുല്യ അവകാശമുള്ളു
ലോകത്തെ വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്കക് പൂർണ്ണമായ നിയമ സംരക്ഷണമുള്ളു എന്ന് ലോക ബാങ്ക് പ്രസിദ്ധപ്പെടുത്തിയ Women, Business and the Law 2021 എന്ന റിപ്പോർട്ട് പറയുന്നു. Belgium, France, Denmark, Latvia, Luxembourg, Sweden, Canada, Iceland, Portugal and Ireland എന്നീ രാജ്യങ്ങളിൽ മാത്രമാണ് സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവകാശമുള്ളത്. കുറഞ്ഞ പക്ഷം നിയമപരമായ വീക്ഷണത്തിലെങ്കിലും. ലോകത്തെ 194 രാജ്യങ്ങളിൽ 94 രാജ്യങ്ങൾക്ക് 80% ഓ അതിലധികമോ സ്ഥാനമുണ്ട്. 2020 ൽ അത് … Continue reading വെറും പത്ത് രാജ്യങ്ങളിലേ സ്ത്രീകൾക്ക് പൂർണ്ണമായ തുല്യ അവകാശമുള്ളു
അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി
കടലിലെ മഞ്ഞുരുകുന്നത് ആഗോളതപനത്തെ വേഗത്തിലാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് തരുന്നതിനിടക്ക് അന്റാർക്ടിക്കയിലെ കടലിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു എന്ന് രേഖപ്പെടുത്തി. ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിൽ നിന്ന് കടലിലെ മഞ്ഞ് പാളി കഴിഞ്ഞ മാസം 31% കുറവായിരുന്നു എന്ന് യൂറോപ്യൻ യൂണിയന്റെ Copernicus Climate Change Service (C3S) പറഞ്ഞു. മുമ്പ് ഏറ്റവും കുറവ് രേഖപ്പെടുത്തിയ 2017 നെക്കാളും കുറവായിരുന്നു ഇത്. ഭൂമിയുടെ മറ്റേവശത്ത് ആർക്ടിക് മഞ്ഞ് ശരാശരിയേക്കാൾ 4% കുറവായിരുന്നു. 600-square-mile വലിപ്പമുള്ള മഞ്ഞ്കട്ട അന്റാർക്ടിക്കയുടെ … Continue reading അന്റാർക്ടിക്കയിലെ മഞ്ഞ് ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിലയിലെത്തി
കോംഗോയിലെ അഭയാർത്ഥികളുടെ എണ്ണം 70 ലക്ഷം ആയി
Democratic Republic of the Congo (DRC) യിലെ സങ്കീർണ്ണവും നിലനിൽക്കുന്നതുമായ പ്രതിസന്ധി അഭിമുഖീകരിക്കാൻ International Organization for Migration (IOM) ശ്രമം ശക്തമാക്കി. രാജ്യം മൊത്തം ഇപ്പോൾ 69 ലക്ഷത്തിലധികം അഭയാർത്ഥികളുണ്ട്. ഏറ്റവും ഉയർന്ന സംഖ്യയാണിത്. IOM ന്റെ Displacement Tracking Matrix ലൂടെ ഐക്യ രാഷ്ട്ര സഭ എല്ലാ 26 സംസ്ഥാനങ്ങളിൽ നിന്നുമുള്ള ദേശീയ അഭയാർത്ഥി ഡാറ്റ ശേഖരിച്ചു. തർക്കവും ഉയരുന്ന അക്രമവും കാരണം കോംഗോ ലോകത്തിലേക്ക് ഏറ്റവും കൂടുതൽ ആഭ്യന്തര അഭയാർത്ഥികളും മനുഷ്യത്വ … Continue reading കോംഗോയിലെ അഭയാർത്ഥികളുടെ എണ്ണം 70 ലക്ഷം ആയി
പത്രത്തിന്റെ ഇസ്രായേൽ കൂട്ടാളിത്തം കാരണം NYT പദ്ധതി നാൻ ഗോൾഡിൻ പിൻവലിച്ചു
താൻ New York Times Magazine ന്റെ പദ്ധതി പിൻവലിക്കുകയാണെന്ന് Nan Goldin പറഞ്ഞു. ഗാസയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ ഇസ്രായേലനുകൂല പക്ഷാപാതം പത്രം കാണിക്കുന്നു എന്ന് അവർ ആരോപിച്ചു. New York Times Sunday യിലെ വലിയ പദ്ധതി ഞാൻ പിൻവലിക്കുകയാണ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞന്റെ മുഖചിത്ര ചിത്രീകരണം ആയിരുന്നു അത്. കാരണം ഇസ്രായേലിന് അനുകൂലമായ NYT ന്റെ ഗാസ റിപ്പോർട്ടിങ്ങും പാലസ്തീൻകാർ പറയുന്നതെന്തിന്റേയും സത്യസന്ധത ചോദ്യം ചെയ്യുന്ന രീതിയും ആണ്,” എന്ന് Goldin പറഞ്ഞു. … Continue reading പത്രത്തിന്റെ ഇസ്രായേൽ കൂട്ടാളിത്തം കാരണം NYT പദ്ധതി നാൻ ഗോൾഡിൻ പിൻവലിച്ചു
ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു
റോഡിലെ ഗതാഗത ശബ്ദം നഗരങ്ങളിലെ ഒരു വലിയ പ്രശ്നമാണ്. അത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നത് കുറച്ച് മാത്രമേ മനസിലാക്കപ്പെട്ടിട്ടുള്ളു. primary വിദ്യാലയത്തിലെ കുട്ടികളുടെ working memory യുടേയും ശ്രദ്ധയുടേയും വികാസത്തെ ഗതാഗത ശബ്ദം മോശമായി ബാധിക്കുന്നു എന്ന് ബാഴ്സിലോണയിലെ 38 സ്കൂളുകളിൽ നടത്തിയ പഠനം പറയുന്നു. Barcelona Institute for Global Health (ISGlobal) ആണ് ഈ പഠനം നടത്തിയത്. PLoS Medicine ൽ അതിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. ഉയർന്ന ഗതാഗത ശബ്ദമുള്ള സ്ഥലത്തെ … Continue reading ഗതാഗത ശബ്ദം ബുദ്ധി വളർച്ചയെ മന്ദിപ്പിക്കുന്നു
വായൂ മലിനീകരണം കുറഞ്ഞാൽ വിളകളുടെ ഉത്പാദനം കൂടും
സാധാരണ കാർഷിക ഉത്പാദനം കൂടാനായി എന്തെങ്കിലും കൂട്ടിച്ചേർക്കുകയാണ് പതിവ്. ഉദാഹരണത്തിന്, വളം, വെള്ളം. എന്നാൽ ഒരു പ്രത്യേക കാര്യം -- സാധാരണ വായൂ മാലിന്യം -- നീക്കം ചെയ്താൽ വിളകളുടെ ഉത്പാദനത്തിൽ നാടകീയമായ വർദ്ധനവ് ഉണ്ടാകും എന്ന് Stanford University നയിച്ച, ഉപഗ്രഹ ചിത്രങ്ങളുപയോഗിച്ച് നടത്തിയ ഒരു പഠനം കാണിക്കുന്നു. ജൂണിലെ Science Advances ൽ ആണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കാറിന്റേയും ഫാക്റ്ററികളുടേയും പുകക്കുഴലിൽ നിന്ന് വരുന്ന നൈട്രസ് ഓക്സൈഡുകൾ എങ്ങനെയാണ് വിളകളുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നത് … Continue reading വായൂ മലിനീകരണം കുറഞ്ഞാൽ വിളകളുടെ ഉത്പാദനം കൂടും
ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി
രാജ്യത്തെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ ഇൻഡ്യാക്കാർക്ക് വെറും Rs 25,000 രൂപ മാസ ശമ്പളം കിട്ടിയാൽ മതി. അടുത്ത Institute for Competitiveness കാലത്ത് പ്രസിദ്ധപ്പെടുത്തിയ, സർക്കാരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലെ State of Inequality in India റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ഇൻഡ്യയിലെ അസമത്വങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന ഈ റിപ്പോർട്ട് മുന്നറീപ്പ് നൽകുന്നു: “ഇത്തരത്തിലെ ഒരു തുക വരുന്നത് ഏറ്റവും മുകളിലുള്ള 10 ശതമാനത്തിലാണെങ്കിൽ താഴെയുള്ളവരുടെ അവസ്ഥ ആലോചിക്കാൻ പോലും പറ്റാത്തതാണ്.” പ്രധാനമന്ത്രിയുടെ … Continue reading ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി