ഡമോക്രാറ്റിക് 2020 പ്രസിഡന്റ് പ്രൈമറികളിലെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് AIPAC ന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയില്ല എന്ന് പ്രഖ്യാപിച്ചു. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളെ തള്ളിക്കളയുന്ന ഈ സംഘത്തിന്റെ ആശയങ്ങള്‍ കാരണമാണ് അത്. "ഇസ്രായേലിലെ ജനങ്ങള്‍ക്ക് സമാധാനപരമായും സുരക്ഷിതത്തോടും ജീവിക്കാനുള്ള അവകാശമുണ്ട്. പാലസ്തീന്‍കാര്‍ക്കും അതേ അവകാശങ്ങളുണ്ട്. പാലസ്തീന്‍കാരുടെ അവകാശങ്ങളെ എതിര്‍ക്കുന്ന മതഭ്രാന്തന്‍മാര്‍ക്ക് AIPAC വേദി ഒരുക്കിക്കൊടുക്കുന്നു. ആ കാരണത്താല്‍ ഞാന്‍ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല," എന്ന് സാന്റേഴ്സ് പറഞ്ഞു. മറ്റൊരു സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ എലിസബത്ത് വാറനും AIPAC … Continue reading ‘പാലസ്തീന്‍കാരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച്’ വ്യാകുലതകളുള്ളതിനാല്‍ സാന്റേഴ്സ് AIPAC സമ്മേളനത്തിന് പോകില്ല
ടാഗ്: വാര്‍ത്ത
Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു
കഴിഞ്ഞ ദിവസം Edmonton, Alberta യില്‍ 20 പേരുടെ ഒരു സംഘം Canadian National Railway തടഞ്ഞു. താല്‍ക്കാലികമായി ഉണ്ടായ തടസം Coastal GasLink നെതിരായ ഏറ്റവും പുതിയ പ്രതിഷേധമായിരുന്നു. അതുപോലുള്ള പ്രതിഷേധങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ക്യാനഡയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു. പൈപ്പ് ലൈനേയും തങ്ങളുടെ സ്വയംഭരണ പ്രദേശത്തേക്ക് പോലീസിന്റെ സഹായത്തോടെ TC Energy നടത്തുന്ന കൈയ്യേറ്റങ്ങള്‍ക്കും എതിരെ Wet’suwet’en First Nation നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഈ പ്രതിഷേധങ്ങള്‍. — സ്രോതസ്സ് … Continue reading Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു
BBC യെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടണ്‍ 60കളിലും 70കളിലും റോയിട്ടേഴ്സിന് ധനസഹായം നല്‍കി
ബ്രിട്ടീഷ് സര്‍ക്കാര്‍ രഹസ്യമായി Reuters News Agency ക്ക് 1960കളിലും 1970കളിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘവുമായി ബന്ധപ്പെട്ട സോവ്യേറ്റ് വിരുദ്ധ പ്രചാരവേല പരിപാടിയുടെ ഭാഗമായി BBC യെ ഉപയോഗിച്ചുകൊണ്ട് ധനസഹായം നല്‍കി എന്ന് സര്‍ക്കാരിന്റെ വെളിച്ചത്തുകൊണ്ടുവന്ന രേഖകളില്‍ പറയുന്നു. BBC റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കമ്യൂണിസ്റ്റ് വിരുദ്ധ ഉള്ളടക്കം നിര്‍മ്മിക്കാനായി 1948 ല്‍ Foreign Office ല്‍ രൂപീകരിച്ച ഒരു രഹസ്യാന്വേഷ വിഭാഗമാണ് Information Research Department (IRD). 1969 ല്‍ അവര്‍ Reutersമായി ചര്‍ച്ചകള്‍ നടത്തി. അത് … Continue reading BBC യെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടണ്‍ 60കളിലും 70കളിലും റോയിട്ടേഴ്സിന് ധനസഹായം നല്‍കി
നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി
സ്വന്തം പണത്തില്‍ നിന്ന് $1000 കോടി ഡോളറിന്റെ പരോപകാര ഫണ്ട് കാലാവസ്ഥാമാറ്റത്തെ നേരിടാനായി തുടങ്ങി എന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ആമസോണിന്റെ CEO, Jeff Bezos കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബീസോസിന്റെ മൊത്തം സമ്പത്തായ $13000 കോടി ഡോളറിന്റെ 8% ല്‍ താഴെയാണ് ഈ തുക. ലോകത്തെ കോടീശ്വരന്‍മാരുടെ ദാനശീലമുള്ള സംഭാവനയുടെ കാര്യത്തില്‍ ബീസോസ് മൂന്നാം സ്ഥാനത്താണുള്ളത്. 2006 ല്‍ Bill and Melinda Gates Foundation ന് $3600 കോടി ഡോളറിന്റെ സംഭാവന കൊടുത്തുകൊണ്ട് … Continue reading നികുതി വെട്ടിപ്പിനായി ആമസോണിന്റെ മുതലാളി ജെഫ് ബീസോസ് $1000 കോടി ഡോളറിന്റെ കാലാവസ്ഥാമാറ്റ ഫണ്ട് ഒരുക്കി
ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു
വാഷിങ്ടണിലെ സിയാറ്റിലില്‍ 28 കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Chase Bank ന്റെ ബ്രാഞ്ചില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും അവിടം വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തതിതിനാണ് അത്. കാലാവസ്ഥാ പ്രശ്നത്തെ വഷളാക്കുന്ന JPMorgan Chase ഉം അവരുടെ ഫോസിന്ധനക കമ്പനികളിലെ നിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ സിയാറ്റിലിലെ തിരക്കേറിയ 2nd Avenue രണ്ട് മണിക്കൂര്‍ നേരം തടഞ്ഞ സമരം കഴിഞ്ഞ് രണ്ട് ദിവസത്തിനകത്താണ് ബാങ്കിലെ ഈ സമരം. TransCanada എന്ന് മുമ്പ് വിളിച്ചിരുന്ന ഇപ്പോഴത്തെ TC … Continue reading ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു
അധികാരി വര്‍ഗ്ഗ കുറ്റവാളികള്‍ക്ക് ട്രമ്പ് മാപ്പ് കൊടുക്കുന്നു
പ്രസിഡന്റ് ട്രമ്പ് 11 പേര്‍ക്ക് മാപ്പ് കൊടുത്ത് ശിക്ഷയില്‍ നിന്നൊഴുവാക്കി. “junk bond king” എന്ന് അറിയപ്പെടുന്ന കോടീശ്വരന്‍ Michael Milken, San Francisco 49 ഫുട്ബോള്‍ ടീമിന്റെ മുമ്പത്തെ ഉടമയായ കോടീശ്വരന്‍ Edward J. DeBartolo Jr. എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു. നികുതിവെട്ടിപ്പും തട്ടിപ്പും നടത്തിയ മുമ്പത്തെ ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണറായിരുന്ന Bernard Kerik, 14 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട മുമ്പത്തെ ഇല്ലിനോയിസ് ഗവര്‍ണര്‍ Rod Blagojevich എന്നിവര്‍ക്കും ട്രമ്പ് മാപ്പ് കൊടുത്ത് ശിക്ഷയില്‍ … Continue reading അധികാരി വര്‍ഗ്ഗ കുറ്റവാളികള്‍ക്ക് ട്രമ്പ് മാപ്പ് കൊടുക്കുന്നു
ജൂലിയന്‍ അസാഞ്ജ് നമ്മളാണ്
John Pilger, recently visited Julian Assange
80 ലക്ഷം അമേരിക്കക്കാര്‍ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത്
ഏകദേശം 80 ലക്ഷം അമേരിക്കക്കാര്‍ തങ്ങളുടെ സ്വന്തമോ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വേണ്ടിയോ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത് എന്ന് ഒരു സര്‍വ്വേയില്‍ കണ്ടെത്തി. University of Chicago യിലെ National Opinion Research Center (NORC) ആണ് സര്‍വ്വേ നടത്തിയത്. സ്വന്തം ആവശ്യത്തിന് സംഭാവന പരിക്കുന്നവര്‍ക്ക് പുറമേ ഏകദേശം 1.2 കോടി അമേരിക്കക്കാര്‍ മറ്റുള്ളവര്‍ക്കായുള്ള ചികില്‍സാ ചിലവിന് വേണ്ടി സംഭാവന പിരിക്കുന്നു. മൊത്തം 2 കോടി അമേരിക്കക്കാരാണ് ചികില്‍സാ ചിലവിന് വേണ്ടി സംഭാവന പിരിക്കുന്നത്. 5 … Continue reading 80 ലക്ഷം അമേരിക്കക്കാര്‍ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത്
കൊറോണ വൈറസ് ടെസ്റ്റിന്റെ ഫീസ്
എല്ലാ അമേരിക്കക്കാരേയും കൊറോണ വൈറസ് ടെസ്റ്റ് നടത്താനുള്ള Centers for Disease Control ഡയറക്റ്റര്‍ ആയ Dr. Robert Redfield ന്റെ ഉറപ്പ് പറച്ചിലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ചിലവ് കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രതിനിധിയായ Katie Porter കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മൊത്തം ചിലവ് $1,331 ഡോളര്‍ എന്നെഴുതിയ ഒരു വെള്ള ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോര്‍ട്ടര്‍ പറയുന്നു, "ഞാന്‍ കണക്കുകൂട്ടി നോക്കി. അപ്രതീക്ഷിതമായ ചിലവ് $400 ഡോളര്‍ വന്നാല്‍ പോലും താങ്ങാനാകാത്ത അമേരിക്കക്കാരുടെ എണ്ണം 40% … Continue reading കൊറോണ വൈറസ് ടെസ്റ്റിന്റെ ഫീസ്
അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു
തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അംഗപരിമിതരായ ആളുകള്‍ക്കാരും അവരുടെ സംഘടനകളും വിവാദപരമായ Citizenship Amendment Act (CAA), National Register of Citizens (NRC), National Population Register (NPR) നെ എതിര്‍ക്കുന്നു. അവരില്‍ കൂടുതല്‍ പേര്‍ക്കും രേഖകളൊന്നുമില്ലാത്തതിനാല്‍ അവ വിവേചനപരമാണ്. മിക്കവരേയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. കാഴ്ച ഇല്ലാത്തവര്‍ക്കും ശാരീരികമായ ദൌര്‍ബല്യമുള്ളവര്‍ക്കും അവരുടെ വിരലടയാളങ്ങളും കണ്ണ് സ്കാനും ചേര്‍ച്ചയില്ലാത്തതാണ്. രാജ്യം മൊത്തമുള്ള ഒരു ഡസന്‍ അംഗപരിമിതരുടെ അവകാശ സംഘടനകള്‍ അതുകൊണ്ട് CAA-NCR-NPR നെ എതിര്‍ത്തുകൊണ്ട് ഒരു … Continue reading അംഗപരിമിതരായ ആളുകള്‍ എന്തുകൊണ്ട് CAA-NPR-NRC യെ എതിര്‍ക്കുന്നു