ഐഡി പരിശോധനക്കായി കുടിയേറ്റ തൊഴിലാളികള്‍ കൊഡകിലെ മൂന്ന് കേന്ദ്രങ്ങളിലേക്കൊഴുകുന്നു

ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും കൊഡക് കാപ്പി തോട്ടങ്ങളിലെ, ജില്ലിയലെ മൂന്ന് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി വ്യക്തിത്വ പരിശോധന നടത്തുന്നു. Madikeri, Virajpet, Kushalnagar എന്നീ നഗരങ്ങളിലെ ഈ കേന്ദ്രങ്ങളില്‍ പോലീസ് offline ഉം online ഉം ആയി പരിശോധന നടത്തുകയാണ്. വ്യാഴാഴ്ച രാവിലെ രേഖകളോടൊപ്പം കുടിയേറ്റ തൊഴിലാളികളെ പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കണമെന്ന് കാപ്പി കര്‍ഷകര്‍ക്ക് Kodagu Superintendent of Police Dr Suman D Pannekar ന്റെ ഉത്തരവ് പ്രകാരം ജില്ല പോലീസ് പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെ നിന്ന് … Continue reading ഐഡി പരിശോധനക്കായി കുടിയേറ്റ തൊഴിലാളികള്‍ കൊഡകിലെ മൂന്ന് കേന്ദ്രങ്ങളിലേക്കൊഴുകുന്നു

ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്

പുതിയ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ബര്‍ണി സാന്റേഴ്സ് Jamie Dimon ന് എതിരെ സംസാരിക്കുന്നു. JPMorgan Chase & Co. യുടെ തലവനായ ജെയ്മിയെ “ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്” എന്നാണ് സാന്റേഴ്സ് വിശേഷിപ്പിക്കുന്നത്. ഡെയ്മണിന്റെ കഴിഞ്ഞവര്‍ഷം കിട്ടിയ $3.15 കോടി ഡോളര്‍ ശമ്പളത്തെക്കുറിച്ചും അതില്‍ പറയുന്നു. 12 വര്‍ഷം മുമ്പ് ആഗോള സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോള്‍ JPMorgan ന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിരുന്നു. https://twitter.com/berniesanders/status/1221471669568573442?s=21 1.5 കോടി അമേരിക്കക്കാര്‍ക്ക് അവരുടെ സ്വന്തം വീട് നഷ്ടപ്പെട്ടു. ഒരു … Continue reading ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്

ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്‍ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു

Citizenship Act (CAA), National Register of Citizens (NRC) എന്നീ കാര്യങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യം മൊത്തം പ്രതിഷേധം നേരിടുന്ന അവസരത്തില്‍ പോലും NRC യുടെ വെബ് സൈറ്റ് ലഭ്യമല്ലാതെയായി എന്ന് PTI റിപ്പോര്‍ട്ട് ചെയ്തു. വിപ്രോ(Wipro) ആണ് ഈ വലിയ ഡാറ്റക്ക് വേണ്ട ക്ലൌഡ് സേവനങ്ങള്‍ നല്‍കുന്നത്. അവരുടെ കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 19 ന് കാലാവധി കഴിഞ്ഞു. എന്നാല്‍ അത് പുതുക്കിയില്ല. അതുകൊണ്ട് വിപ്രോ അത് നിര്‍ത്തിവെച്ചതിനാല്‍ ഡിസംബര്‍ 15 … Continue reading ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്‍ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു

ദശാബ്ദങ്ങളോളം സഖ്യരാജ്യങ്ങളുടേയും ശത്രുരാജ്യങ്ങളുടേയും encrypted സന്ദേശങ്ങള്‍ CIA വായിച്ചു

തങ്ങളുടെ ചാരന്‍മാരും പട്ടാളക്കാരും, നയതന്ത്രജ്ഞരും ആയുള്ള രഹസ്യ ആശയവിനമയത്തിന് 50 വര്‍ഷങ്ങളിലധികം കാലമായി ലോകം മൊത്തമുള്ള സര്‍ക്കാരുകള്‍ വിശ്വസിച്ചിരുന്നത് ഒരേയൊരു കമ്പനിയെയായിരുന്നു. Crypto AG എന്ന ആ കമ്പനിക്ക് code-making യന്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ആദ്യത്തെ കരാറ് കിട്ടിയത് രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ പട്ടാളത്തിന് വേണ്ടിയായിരുന്നു. പണത്തിന്റെ കുത്തൊഴുക്കോടെ അത് encryption ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒന്നാമത്തെ കമ്പനിയായി. ഉപകരണങ്ങള്‍ 120 ല്‍ അധികം രാജ്യങ്ങള്‍ക്ക് വിറ്റ് ഈ സ്വിസ് സ്ഥാപനം ദശലക്ഷക്കണക്കിന് ഡോളര്‍ നേടി. അവരുടെ ഉപഭോക്താക്കളില്‍ … Continue reading ദശാബ്ദങ്ങളോളം സഖ്യരാജ്യങ്ങളുടേയും ശത്രുരാജ്യങ്ങളുടേയും encrypted സന്ദേശങ്ങള്‍ CIA വായിച്ചു

മോസില്ല തിന്‍മനിറഞ്ഞതാകുന്നു – Firefox നെ സൂക്ഷിക്കണം

HTTPS ന് വേണ്ടി Cloudflare നെ default DNS ദാദാവായി നിയോഗിക്കുന്ന Mozilla യുടെ തീരുമാനം വന്നതോടെ അവര്‍ ഉപയോക്താക്കളുടെ സ്വകാര്യത അവര്‍ അംഗീകരിക്കുന്നില്ല എന്നും ആളുകളേക്കാളും പ്രാധാന്യം ലാഭത്തിനാണ് കൊടുക്കുന്നതെന്നും വ്യക്തമായിരിക്കുകയാണ്. DNS over HTTPS എന്നത് ചീത്ത പരിപാടി ആയിട്ടും അതിനെ Cloudflare പോലുള്ള കമ്പനികളുമായി ബന്ധിപ്പിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. Firefox ന്റെ DNS resolver ആയി പ്രവര്‍ത്തിക്കും എന്ന് Mozillaയുമായി Cloudflare ഒരു കരാറുണ്ടാക്കിയിട്ടുണ്ട്. അവരെ വിശ്വസിക്കാം എന്ന് കരുതിയാല്‍ പോലും … Continue reading മോസില്ല തിന്‍മനിറഞ്ഞതാകുന്നു – Firefox നെ സൂക്ഷിക്കണം

CO2 സാന്ദ്രത റിക്കോഡായ 416 ppm ല്‍ എത്തി

National Oceanic and Atmospheric Administration ന്റെ രേഖപ്പെടുത്തലില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത ഏറ്റവും ഉയര്‍ന്ന തോതിലെത്തിയതോടെ ഭൂമിയെ ചൂടാക്കുന്ന ഫോസിലിന്ധനങ്ങളില്‍ നിന്നും വനനശീകരണത്തില്‍ നിന്നുമുള്ള ഉദ്‌വമനം അവസാനിപ്പിക്കാന്‍ കാലാവസ്ഥാ സാമൂഹ്യ പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആഹ്വാനം ചെയ്യുന്നു. Hawaiiയില്‍ സ്ഥിതി ചെയ്യുന്ന NOAAയുടെ Mauna Loa Observatory പറയുന്നതനുസരിച്ച് അന്തരീക്ഷത്തിലെ CO2 ന്റെ ദൈനംദിന ശരാശരി ഫെബ്രുവരി 10 ന് 416.08 parts per million ആയിരുന്നു. കാലാവസ്ഥാ പ്രശ്നത്തെ ലോകം വേണ്ടത്ര പ്രാധാന്യത്തോടെ … Continue reading CO2 സാന്ദ്രത റിക്കോഡായ 416 ppm ല്‍ എത്തി

ഉദ്യോഗസ്ഥ പിഴകള്‍ കാരണം ഇന്‍ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’

ഇന്‍ഡ്യന്‍ പൌരന്‍മാര്‍ തങ്ങളുടെ പൌരത്വം വീണ്ടും തെളിയിക്കണോ വേണ്ടയോ എന്ന വിവാദം കത്തി നില്‍ക്കുന്നതിനിടക്ക് ആസാമില്‍ രജിസ്റ്റര്‍ ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഭീമാബദ്ധം കാരണം ലഭ്യമല്ലാതായിരിക്കുന്നു. കഴിഞ്ഞ ആഴ്ച NRC ഡാറ്റ പെട്ടെന്ന് ലഭ്യമല്ലാതെയായി. ഡാറ്റ പരിപാലനത്തിനുള്ള കരാറ് ഇന്‍ഡ്യന്‍ സാങ്കേതികവിദ്യാ ഭീമനായ വിപ്രോയ്ക്കായിരുന്നു കൊടുത്തിരുന്നത്. “ഡാറ്റ നഷ്ടപ്പെട്ടതിന്റെ” വാര്‍ത്ത പരന്നതോടെ ആഭ്യന്തരവകുപ്പ് “ക്ലൌഡ് ലഭ്യമാകാതിരിക്കുന്നതിന് എന്തെങ്കിലും സാങ്കേതികവിദ്യാ തകരാറുണ്ടോ” എന്ന് അന്വേഷിച്ചു. വിപ്രോയില്‍ നിന്ന് പല പ്രാവശ്യം ഓര്‍മ്മപ്പെടുത്തലുകളുണ്ടായിട്ടും ഈ പ്രൊജക്റ്റ് … Continue reading ഉദ്യോഗസ്ഥ പിഴകള്‍ കാരണം ഇന്‍ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’

ഗാസ വേലിക്കടുത്ത് കീടനാശിനി വ്യോമമാര്‍ഗ്ഗം തളിക്കുന്നത് അവസാനിപ്പിക്കുക

ഗാസയുടെ അതിര്‍ത്തിയിലെ വേലിക്കടുത്ത് വ്യോമമാര്‍ഗ്ഗം കീടനാശിനികള്‍ തളിക്കുന്നത് അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ജനുവരി 14 ന് ഇസ്രായേലിലെ കര്‍ഷകര്‍ ഗാസ വേലിക്കടുത്ത് മൂന്നര മണിക്കൂര്‍ നേരം കീടനാശിനികള്‍ തളിച്ചു. ആ കീടനാശിനികള്‍ കിഴക്കന്‍ ഗാസയിലേയും വടക്കന്‍ ഗാസയിലേയും Deir al-Balah ജില്ലയിലേയും പാലസ്തീന്‍ പാടങ്ങളിലേക്ക് എത്തുകയുണ്ടായി. ഇസ്രായേല്‍ ഇങ്ങനെ കീടനാശിനി തളിക്കുന്നത് ആദ്യമായി രേഖപ്പെടുത്തിയത് 2014 ആയിരുന്നു. തളിക്കുന്നതിന്റെ ഫലമായി കീടനാശിനികള്‍ 1.2 കിലോമീറ്റര്‍ അകത്ത് വരെ അതിന്റെ അംശമെത്തി. — സ്രോതസ്സ് jfjfp.com … Continue reading ഗാസ വേലിക്കടുത്ത് കീടനാശിനി വ്യോമമാര്‍ഗ്ഗം തളിക്കുന്നത് അവസാനിപ്പിക്കുക

ബംഗ്ലാദേശി ഭീകരവാദി ബാംഗ്ലൂരില്‍ സൈനിക രംഗനിരീക്ഷണം നടത്തി

ബാംഗ്ലൂരിലെ പൊതു സ്ഥലങ്ങളില്‍ ബംഗ്ലാദേശിലെ ഭീകരവാദിയായ Mahmud Hassan നവംബര്‍ 2018 മുതല്‍ ജൂലൈ 2019 വരെയുള്ള 9 മാസത്തെ താമസത്തിനിടക്ക് ഒരു സൈനിക രംഗനിരീക്ഷണം നടത്തി എന്ന് National Investigation Agency (NIA) കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. “കുറ്റാരോപിതര്‍ നവംബര്‍ 2018 ന് നിയമവിരുദ്ധമായി ഇന്‍ഡ്യ-ബംഗ്ലാദേശ് അതിര്‍ത്തി ത്രിപുരയില്‍ വെച്ച് മുറിച്ച് കടക്കുന്നു. വ്യാജ ആധാര്‍ കാര്‍ഡില്‍ അവര്‍ തങ്ങളുടെ സ്ഥാനവും വ്യക്തിത്വവും തെറ്റായാണ് കൊടുത്തിരിക്കുന്നത്. ബംഗ്ലാദേശിലെ അവരുടെ നേതാക്കളാണ് ഈ വ്യാജ ആധാര്‍ കാര്‍ഡുകള്‍ … Continue reading ബംഗ്ലാദേശി ഭീകരവാദി ബാംഗ്ലൂരില്‍ സൈനിക രംഗനിരീക്ഷണം നടത്തി

ബ്രിട്ടണിലെ Harry Dunn എന്ന കൌമാരക്കാരനെ കാറിടിച്ച് കൊന്ന സ്ത്രീ CIA ചാരസ്ത്രീയാണ്

19 വയസുള്ള Harry Dunn ന്റെ മരണത്തില്‍ കലാശിച്ച ഒരു റോഡ് അപകടത്തില്‍ ഉള്‍പ്പെട്ട കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ നിന്ന് രക്ഷപെട്ട ഒരു മുതിര്‍ന്ന അമേരിക്കന്‍ ചാരന്റെ ഭാര്യ തന്നെ CIA ഏജന്റാണെന്ന് കണ്ടെത്തി. Mail പറയുന്നതനുസരിച്ച് Anne Sacoolas രഹസ്യാന്വേഷണ സേവനത്തില്‍ ഭര്‍ത്താവിനേക്കാളും ഉന്നത റാങ്കുള്ള വ്യക്തിയാണ്. Croughton, Northamptonshire ലെ RAF ആസ്ഥാനത്തിന് പുറത്ത് വെച്ച് റോഡിന്റെ തെറ്റായ വശതുക്കൂടി വന്ന Sacoolas ന്റെ കാറുമായി ഹാരിയുടെ മോട്ടോര്‍ സൈക്കിള്‍ കൂട്ടിയിടിക്കപ്പെട്ടതിനാല്‍ ഓഗസ്റ്റ് 17 … Continue reading ബ്രിട്ടണിലെ Harry Dunn എന്ന കൌമാരക്കാരനെ കാറിടിച്ച് കൊന്ന സ്ത്രീ CIA ചാരസ്ത്രീയാണ്