കോവിഡ്-19 കാരണം ഇൻഡ്യക്ക് 50 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു

2020 - 2021 കാലത്ത് ഇൻഡ്യക്ക് 47 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു എന്ന് ലോകാരോഗ്യ സംഘടന (WHO) മെയ് 5, 2022 ന് പറഞ്ഞു. ഇൻഡ്യ സർക്കാർ കൊടുത്ത 5 ലക്ഷം എന്ന കണക്കിനെക്കാൾ 10 മടങ്ങ് അധികമാണ്. ജനുവരി 2020 - ഡിസംബർ 2021 കാലത്ത് ആഗോള അധിക മരണങ്ങളുടെ 80% ഉം ഉത്തരവാദികളായ 20 രാജ്യങ്ങളിൽ ഇൻഡ്യയും ഉൾപ്പെടും. ആ രാജ്യങ്ങൾ ആഗോള ജനസംഖ്യയുടെ പകുതിയെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഈ രണ്ട് വർഷങ്ങളിൽ ലോകം … Continue reading കോവിഡ്-19 കാരണം ഇൻഡ്യക്ക് 50 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു

കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു

അമേരിക്കയിൽ കോവിഡ്-19 കാരണമുള്ള മരണം 10 ലക്ഷം കവിഞ്ഞു. അതേ സമയത്ത് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് $1.7 ലക്ഷം കോടി ഡോളർ വർദ്ധിച്ചു. 58% ന്റെ നേട്ടമാണിത്. ഔദ്യോഗികമായ ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് 18, 2020 ന് അമേരിക്കയിളെ ശതകോടീശ്വരൻമാരുടെ മൊത്തം സമ്പത്ത് $2.947 ലക്ഷം കോടി ഡോളർ ആയിരുന്നു. മെയ് 4, 2022 ന് അമേരിക്കയിലെ മരണ സംഖ്യ 10 ലക്ഷം കവിഞ്ഞപ്പോൾ NBC യുടെ കണക്ക് പ്രകാരം അമേരിക്കയിലെ 727 ശത കോടീശ്വരൻമാരുടെ മൊത്തം … Continue reading കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു

വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു

വിശാലമായ റോഡുകളും സൂപ്പർ ഹൈവേകളുമുള്ള ടെക്സാസിൽ അമേരിക്കയുടെ കാർ സംസ്കാരത്തിന്റെ ആധിപത്യത്തിനെതിരായ ഒരു സമരം ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു സ്ഥലമല്ല. എന്നാൽ കഴിഞ്ഞ ആഴ്ച ടെക്സാസിലെ ഒരു കൂട്ടം താമസക്കാർ സംസ്ഥാനത്തെ ഗതാഗത വകുപ്പിനെതിരെ തിരിഞ്ഞ് പുതിയ ഹൈവേ വികസനത്തിനെതിരെ ശബ്ദമുയർത്തി. ആ വികസനം ആയിരക്കണക്കിന് ആളുകളേയും നൂറുകണക്കിന് ബിസിനസുകളേയും സ്കൂളുകളേയും പള്ളികളേയും കുടിയിറക്കും. അതേ സമയം വണ്ടിയോടിക്കുന്നതിന് ബദലായയ നടക്കാനും സൈക്കിളിനുമുള്ള പാതകൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രാദേശിക പദ്ധതികളെ തകർക്കാൻ സംസ്ഥാനം സജീവമായി ഇടപെടുന്നുമുണ്ട്. — സ്രോതസ്സ് … Continue reading വമ്പൻ ഹൈവേക്ക് എതിരെ ടെക്സാസുകാർ സമരം ചെയ്യുന്നു

ചാരപ്പണി സാങ്കേതികവിദ്യക്ക് നിയന്ത്രണം കൊണ്ടുവരുന്ന ആദ്യ രാജ്യമായി കോസ്റ്റ റിക്ക

ഐക്യരാഷ്ട്ര സഭയുടെ 49ാം സമ്മേളനത്തിന്റെ ഭാഗമായി Access Now ഉം അമേരിക്കയുടേയും യൂറോപ്പിന്റേയും Trade and Technology Council (U.S.-EU TTC) Partnership, നടത്തിയ ഒരു virtual സംവാദത്തിൽ Ambassador Devandas ആദ്യത്തെ രാഷ്ടര പ്രതിനിധിയായി, ലോകത്തോട് തുറന്ന് പ്രഖ്യാപിച്ചു, “മനുഷ്യാവകാശം സംരക്ഷിക്കുന്ന ചട്ടക്കൂട് സ്ഥാപിക്കുന്നത് വരെ ചാരപ്പണി സാങ്കേതികവിദ്യകൾക്ക് ഉടൻ moratorium നടപ്പാക്കണം.” — സ്രോതസ്സ് accessnow.org | 13 Apr 2022

2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല

കോർപ്പറേറ്റ് ലാഭം റിക്കോഡുകൾ ഭേദിക്കുകയാണ്. എന്നിട്ടം രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകൾ നികുതി ഒന്നും കൊടുക്കുന്നില്ല. അമേരിക്കയിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന 19 കോർപ്പേറ്റുകൾ ഒറ്റ അക്കം നികുതിയോ അല്ലെങ്കിലും ഒരു നികുതിയും അടക്കുന്നില്ല എന്ന് അടുത്ത കാലത്തെ Fortune 100 investor filings ന്റെ CAP വിശകലനം കണ്ടെത്തി. 2021 ലെ റിക്കോഡ് ലാഭത്തിന് ശേഷവും മിക്ക കോർപ്പറേറ്റുകളും ഒരു നികുതിയും കൊടുക്കുന്നില്ല. ലാഭകരമായ Fortune 100 corporations ലെ 19 കോർപ്പറേറ്റുകൾ 2021 ൽ വളരെ … Continue reading 2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല

ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ ആംനെസ്റ്റി അപലപിക്കുന്നു

നാല് ദിവസങ്ങളായി കിഴക്കെ ജറുസലേമിൽ തുടരുന്ന അക്രമത്തിൽ പാലസ്തീൻ പ്രതിഷേധക്കാർക്കെതിരെ വാറന്റില്ലാത്ത നിഷ്ഠൂരമായ അക്രമം അഴിച്ചുവിടുകയാണ് ഇസ്രായേലിലെ സുരക്ഷാ സേന. അതിൽ 840 പാലസ്തീൻകാർക്ക് പരിക്കേറ്റു എന്ന് Amnesty International പറഞ്ഞു. 21 ഇസ്രായേൽ പോലീസിനും ധാരാളം ഇസ്രായേൽ പൗരൻമാർക്കും പരിക്കേറ്റു എന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു. Sheikh Jarrah യിലേയും കിഴക്കൻ ജറുസലേമിലേയും നിർബന്ധിത കുടിയറക്ക് ഉടൻ അവസാനിപ്പണമെന്ന് സംഘടന ആഹ്വാനം ചെയ്യുന്നു. — സ്രോതസ്സ് normanfinkelstein.com | Norman Finkelstein | Aug 23, … Continue reading ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ ആംനെസ്റ്റി അപലപിക്കുന്നു

കാലാവസ്ഥ പ്രതിഷേധക്കാർ യൂഎസ്സ് ഓപ്പൺ ടെന്നീസ് കളി തടസപ്പെടുത്തി

ഒരു പരിസ്ഥിതി പ്രതിഷേധക്കാരൻ സ്വന്തം കാല് സിമന്റ് തറയോട് ചേർത്ത് ഒട്ടിച്ച് വെച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് Coco Gauff ഉം Karolína Muchová ഉം തമ്മിൽ ന്യൂയോർക്കിൽ നടന്ന സെമി ഫൈനൽ ടെന്നീസ് കളി നിർത്തിവെച്ചു. അതിനാൽ അമേരിക്കയുടെ Gauff ഉം Czechia യുടെ Muchová ഉം തമ്മിലുള്ള കളി 49 മിനിട്ട് വൈകി എന്ന് U.S. Tennis Association അറിയിച്ചു. വ്യാഴാഴ്ചത്തെ തടസപ്പെടുത്തൽ നടത്തിയത് Extinction Rebellion എന്ന സംഘമാണ്. “ചത്ത ഭൂമിയിൽ ടെന്നീസ് ഉണ്ടാകില്ല” … Continue reading കാലാവസ്ഥ പ്രതിഷേധക്കാർ യൂഎസ്സ് ഓപ്പൺ ടെന്നീസ് കളി തടസപ്പെടുത്തി

ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു

ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ Pegasus ബാധയാൽ ആക്രമിക്കപ്പെട്ടു എന്ന് കരുതുന്നു. ഇൻഡ്യയിൽ നിന്നും മൂന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് ആക്രമണമുണ്ടായത്. ഇന്റർനെറ്റ് നിരീക്ഷണ സംഘമായ Citizen Lab ന്റെ പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഇസ്രായേലിലെ NSO Group നിർമ്മിച്ച ശക്തമായ ഹാക്കിങ് ഉപകരണമാണ് Pegasus ചാരസോഫ്റ്റ്‍വെയർ. വ്യക്തികളുടെ സ്മാർട്ട്ഫോൺ ഒരു വിദൂര കേൾവി ഉപകരണമായി മാറ്റാൻ ശേഷിയുള്ളതാണ് ഇത്. vetted സർക്കാർ ഏജൻസികൾക്ക് മാത്രമേ ഈ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനാകൂ. പ്രധാനമന്ത്രിയുടെ ഓഫീസിനകത്തും Foreign and … Continue reading ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഇരകളായ പെഗസസ് ആക്രമണം ഇൻഡ്യയുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കപ്പെടുന്നു

ഫീഡിലെ തെറ്റ് ഏങ്ങനെയാണ് വ്യാജവാർത്തകൾക്ക് കൂടുതൽ ദൃശ്യതയുണ്ടാക്കി എന്ന് ഫേസ്‍ബുക്ക് വിശദീകരിക്കണം

ആറ് മാസമായി മുമ്പ് യാഥാർത്ഥ്യാന്വേഷകർ വ്യാജമെന്ന് മുമ്പ് അടയാളപ്പെടുത്തിയ പോസ്റ്റുകൾക്ക് ഫേസ്‍ബുക്കിന്റെ ഉള്ളടക്ക തരംതിരിക്കൽ അൾഗോരിഥത്തിലെ ഒരു തെറ്റ് കൂടുതൽ ദൃശ്യതയുണ്ടാക്കി. ഈ തെറ്റിനെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും വിശദമായ പൊതു വിശദീകരണങ്ങൾ അമേരിക്കയിലെ സാമൂഹ്യമാധ്യമ മെഗാ കമ്പനിയിൽ നിന്ന് Reporters Without Borders (RSF) ആവശ്യപ്പെട്ടു. അമേരിക്കയിലെ ഒരു സാങ്കേതികവിദ്യാ വെബ് സൈറ്റായ Verge ആണ് ഈ തെറ്റ് പുറത്തുകൊണ്ടുവന്നത്. അവർക്ക് ഈ തെറ്റിനെക്കുറിച്ചുള്ള ഫേസ്‍ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റയിലെ എഞ്ജിനീയർമാരുടെ ഒരു രഹസ്യ ആഭ്യന്തര മെമ്മോ … Continue reading ഫീഡിലെ തെറ്റ് ഏങ്ങനെയാണ് വ്യാജവാർത്തകൾക്ക് കൂടുതൽ ദൃശ്യതയുണ്ടാക്കി എന്ന് ഫേസ്‍ബുക്ക് വിശദീകരിക്കണം

സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു

പത്രത്തിന്റെ സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ Guardian ന്റെ ഉടമ മാപ്പ് പറഞ്ഞു. നീതി പുനസ്ഥാപിക്കാനുള്ള ഒരു ദശാബ്ദത്തെ ഒരു പദ്ധതിയും അവർ പ്രഖ്യാപിച്ചു. Guardian ന്റെ 19ാം നൂറ്റാണ്ടിലെ സ്ഥാപകരുമായി ബന്ധപ്പെട്ട സമുദായങ്ങളുടെ പിൻമുറക്കാർക്കായി ഒരു കോടി പൗണ്ടിൽ അധികം നിക്ഷേപിക്കും എന്ന് Scott Trust പറഞ്ഞു. പത്രപ്രവർത്തകനും പരുത്തി വ്യാപാരിയും ആയ John Edward Taylor ഉം മാൻചെസ്റ്ററിലെ മറ്റ് വ്യവസായികളും ചേർന്നാണ് ആണ് 1821 ൽ ഈ പത്രം തുടങ്ങിയത്. അവർക്ക് അടമത്തവുമായുള്ള … Continue reading സ്ഥാപകരുടെ അടിമത്തവുമായുള്ള ബന്ധത്തിന്റെ പേരിൽ ഗാർഡിയൻ ഉടമ മാപ്പ് പറഞ്ഞു