Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു

കാലിഫോര്‍ണിയയില്‍ ബോബ് മാര്‍ലിയുടെ കൊച്ചുമകള്‍ Rialto പോലീസ് വകുപ്പിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. Airbnb വാടക വീട്ടില്‍ നിന്ന് പുറത്തുവരുമ്പോള്‍ അവരുടേയും അവരുടെ രണ്ട് സുഹൃത്തുക്കളുടേയും മുമ്പില്‍ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വലയം ചെയ്യുകയുണ്ടായതാണ് കാരണം. മൂന്ന് സ്ത്രീകളും കറുത്തവരാണ്. മൂന്ന് കറുത്ത സ്ത്രീകള്‍ ബാഗുകളും പെട്ടികളുമായി വാടക വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് കണ്ട് വെള്ളക്കാരായ അയല്‍വീട്ടുകാര്‍ ആണ് മോഷണമെന്ന് കരുതി പോലീസിനെ വിളിപ്പിച്ചത്. വംശീയ profiling ന്റെയും വംശീയ വിവേചനത്തിന്റെയും നിരന്തരമായ ഉന്നതരായവരുടെ സംഭവങ്ങളില്‍ പുതിയതാണ് … Continue reading Airbnb യില്‍ നിന്ന് പുറത്തേക്ക് വന്ന മൂന്ന് കറുത്ത സ്ത്രീകളെ പോലീസ് കാറുകളും ഹെലികോപ്റ്ററുകളും വളഞ്ഞു

അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു

ഇസ്രായേലിന്റെ നോബല്‍ സമ്മാനം എന്ന് അറിയപ്പെടുന്ന Genesis Prize ന്റെ സംഘാടകര്‍ വരാന്‍ പോകുന്ന സമ്മാനദന ചടങ്ങ് മാറ്റിവെച്ചു. അടുത്ത കാലത്തെ സംഭവങ്ങളുടെ തീവ്രദുഃഖം കാരണം ഈ വര്‍ഷത്തെ വിജയിയായ അമേരിക്കന്‍-ഇസ്രായേലി നടിയായ Natalie Portman ഇസ്രായേലിലേക്ക് വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. Academy Award, Golden Globe Award, Screen Actors Guild Award ഉം പോര്‍ട്ട്മന്‍ നേടിയിട്ടുണ്ട്. $20 ലക്ഷം ഡോളറാണ് Genesis Prize. ഗാസയില്‍ ഇസ്രായേല്‍ സൈന്യം മാരകമായ അക്രമണം പാലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ … Continue reading അവാര്‍ഡ് വാങ്ങാനായി ഇസ്രായേലില്‍ പോകാന്‍ ഹോളിവുഡ്ഡ് നടി നതാലി പോര്‍ട്ടമന്‍ വിസമ്മതിച്ചു

പാലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രായേല്‍ കൊല്ലുന്നതിനെതിരെ പ്രതിഷേധിച്ച 14 ജൂത സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക് ഡമോക്രാറ്റ് സെനറ്റര്‍ ചക്ക് ഷൂമറുടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയ Jewish Voice for Peace ന്റെ 14 ജൂത സാമൂഹ്യപ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ അറസ്റ്റ് ചെയ്തു. ഗാസയില്‍ പാലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രായേല്‍ സൈന്യം കൊല്ലുന്നതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം സെനറ്റര്‍ ആവശ്യപ്പെടണം എന്നാണ് സമരക്കാരുടെ ആവശ്യം. മാര്‍ച്ച് 30 ന് പ്രതിഷേധ സമരം തുടങ്ങിയതിന് ശേഷം ഇസ്രായേല്‍ സൈന്യം ഇതുവരെ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ കുറഞ്ഞത് 37 പാലസ്തീന്‍കാരെ കൊന്നു. — സ്രോതസ്സ് democracynow.org

അരിസോണയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 20% ശമ്പളവര്‍ദ്ധനവ്, സമരം അവസാനിപ്പിച്ചു

അദ്ധ്യാപകര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും 2020 ഓടെ 20 % ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബഡ്ജറ്റ് നിയമം ഗവര്‍ണര്‍ Doug Ducey ഒപ്പ് വെച്ചതോടെ അരിസോണയിലെ പതിനായിരക്കണക്കിന് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ ഒരാഴ്ചയായി നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു. ഈ നിയമം വിദ്യാഭ്യാസത്തിനായ ചിലവുകള്‍ $13.8 കോടി ഡോളര്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം കൊണ്ടുവന്ന $100 കോടി ഡോളറിന്റെ ചിലവ് ചുരുക്കല്‍ റദ്ദാക്കി ആ തുക ചിലവാക്കണമെന്ന് അദ്ധ്യാപകര്‍ ആവശ്യപ്പെട്ടു. അരിസോണയിലെ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് … Continue reading അരിസോണയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 20% ശമ്പളവര്‍ദ്ധനവ്, സമരം അവസാനിപ്പിച്ചു

ഇന്‍ഡ്യന്‍ സംസ്ഥാന പോലീസ് ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വം ഹോട്ടലുകളില്‍ നിര്‍ന്ധമാക്കി

ആന്ധ്രാ പ്രദേശില്‍ സംസ്ഥാന പോലീസ് ഹോട്ടലുകളില്‍ ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വ സംവിധാനം നിര്‍ബന്ധിതമാക്കി. ഈ സുരക്ഷാ സംവിധാനം വികസിപ്പിച്ചത് Zebi എന്ന പ്രാദേശിക സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ്. artificial intelligence (AI) ഉം സുരക്ഷക്കായി ബ്ലോക് ചെയിനും യോജിപ്പിച്ച് ഹോട്ടലുകളിലെ അതിഥികളുടെ വിവരങ്ങള്‍ സംഭരിക്കുകയാണ് പരിപാടി. കുറ്റകൃത്യങ്ങള്‍ തടഞ്ഞ് ഉപഭോക്താക്കളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പോലീസിന് ആധാര്‍ ഡാറ്റാബേസില്‍ നിര്‍ണ്ണയം നടത്തുന്നതിന് ഭാവിയില്‍ സഹായിക്കാനും Zedi ക്ക് പരിപാടിയുണ്ട്. രാജ്യത്തെ എല്ലാ ഹോട്ടലുകളിലേക്കും അത് വ്യാപിക്കുകയും ചെയ്യും. … Continue reading ഇന്‍ഡ്യന്‍ സംസ്ഥാന പോലീസ് ബ്ലോക് ചെയിന്‍ അടിസ്ഥാനമായ സുരക്ഷിതത്വം ഹോട്ടലുകളില്‍ നിര്‍ന്ധമാക്കി

അരിസോണ അദ്ധ്യാപകരും ലോകം മൊത്തമുള്ള തൊഴിലാളികളും സമരത്തില്‍

അരിസോണയില്‍ സമരം ചെയ്യുന്ന 50,000 അദ്ധ്യാപകരുടെ കടല്‍ ചുവന്ന നിറമുള്ള ടി-ഷര്‍ട്ടും ധരിച്ച് സംസ്ഥാന തലസ്ഥാനത്ത് തിങ്കളാഴ്ച ജാഥ നടത്തി. വിദ്യാഭ്യാസത്തിന് കൂടുതല്‍ ബഡ്ജറ്റ് അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. സമരം തുടരും എന്ന് അവര്‍ പറഞ്ഞു. മെയ് ദിനത്തില്‍ ഇന്‍ഡോനേഷ്യ, ഹോംകോങ്ങ്, തയ്‌വാന്‍, ഹോംകോങ്ങ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലുള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ലോകം മൊത്തം ജാഥകള്‍ നടത്തി. — സ്രോതസ്സ് democracynow.org

സൈബര്‍ മുഠാളത്തരം സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും സാദ്ധ്യത ഇരട്ടിയാക്കും

സൈബര്‍ മുഠാളത്തരം നേരിടുന്ന കുട്ടികളും ചെറുപ്പക്കാരും സ്വനാശത്തിന്റേയും ആത്മഹത്യാ സ്വഭാവത്തിന്റേയും അപകട സാദ്ധ്യത ഇരട്ടിയായി അനുഭവിക്കുന്നു എന്ന് പഠനം. മുഠാളത്തരത്തിന്റെ ഇരകള്‍ മാത്രമല്ല അത് നടത്തുന്നവരും ആത്മഹത്യാ സ്വഭാവത്തിന്റേയും മറ്റും അപകട സാദ്ധ്യത നേരിടുന്നവരാണ്. Swansea University, University of Oxford, University of Birmingham എന്നീ സര്‍വ്വകലാശാലകളിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. 30 രാജ്യങ്ങളിലെ 1.5 ലക്ഷം കുട്ടികളിലും ചെറുപ്പക്കാരിലുമാണ് 21 വര്‍ഷത്തിലധികമായി ഈ പഠനം നടത്തിയത്. — സ്രോതസ്സ് timesofindia.indiatimes.com

ഹോബി ലോബി മോ‍ഷ്ടിച്ച ഇറാഖിലെ പുരാതന കരകൌശല വസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു

അമേരിക്ക ആസ്ഥാനമായ Christian craft chain store Hobby Lobby നിയമവിരുദ്ധമായി നേടിയെടുത്ത ഇറാഖില്‍ നിന്ന് കൊള്ളയടിച്ച ആയിരക്കണത്തിന് പുരാവസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു. $30 ലക്ഷം ഡോളര്‍ പിഴയടക്കാമെന്ന Hobby Lobbyയുടെ ഉറപ്പ് കിട്ടിയതിന് ശേഷം ഇറാഖ് അംബാസിഡര്‍ക്ക് 3,800 പുരാതന കരകൌശല വസ്തുക്കള്‍ കൈമാറി. UAE യിലെ കള്ളക്കടത്തുകാര്‍ കടത്തിക്കൊണ്ടുവന്ന ഈ കരകൌശലവസ്തുക്കള്‍ വാങ്ങാന്‍ ഹോബി ലോബി $15 ലക്ഷം ഡോളര്‍ 2010 ല്‍ ചിലവാക്കി. ഇറാഖിലെ സാംസ്കാരിക വസ്തുക്കള്‍ വില്‍ക്കുന്നതിനെ നിരോധിക്കുന്ന 2004 ല്‍ … Continue reading ഹോബി ലോബി മോ‍ഷ്ടിച്ച ഇറാഖിലെ പുരാതന കരകൌശല വസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു

ഷില്ലോങ്ങ്‌‌ GPOയില്‍ നിന്ന് തെറ്റായ വിലാസമുള്ള ആധാര്‍ കാര്‍ഡുകള്‍ പൌരന്‍മാര്‍ക്ക് സ്വീകരിക്കാം

വിലാസക്കാര്‍ക്ക് എത്തിച്ച് കൊടുക്കാകാത്ത എണ്ണമറ്റ ആധാര്‍ കാര്‍ഡുകള്‍ ഒക്റ്റോബന്‍ 17,2017 ന് ഷില്ലോങ്ങിലെ General Post Office കിടക്കുന്നുണ്ടായിരുന്നു. കാര്‍ഡിലെ വിലാസം പൂര്‍ണ്ണമല്ലാത്തതിനാലാണ് അവ കൊടുക്കാത്തതിന്റെ കാരണം. വെറുതെ ഷില്ലോങ്ങ് എന്ന് മാത്രമാണ് അതിലെഴുതിയിരിക്കുന്നത്. ശരിക്കും എത്ര കാര്‍ഡ് ഇങ്ങനെയുണ്ടെന്ന് അറിയില്ല. Shillong GPO യുടെ താഴെയുള്ള പ്രദേശങ്ങളിലേതാണ് ഇതെന്ന് മേഘാലയാ സര്‍ക്കാര്‍ പറഞ്ഞു. ആധാറില്‍ ചേര്‍ന്ന ആളുകള്‍ ഷില്ലോങ്ങ് ജനറല്‍ പോസ്റ്റോഫീസില്‍ പോയി തങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആധാറിന്റെ “address … Continue reading ഷില്ലോങ്ങ്‌‌ GPOയില്‍ നിന്ന് തെറ്റായ വിലാസമുള്ള ആധാര്‍ കാര്‍ഡുകള്‍ പൌരന്‍മാര്‍ക്ക് സ്വീകരിക്കാം

“താല്‍ക്കാലിക ജോലി സമ്പദ്‌വ്യവസ്ഥ” കമ്പനികള്‍ക്ക് അടിയിയിക്കൊണ്ട് കാലിഫോര്‍ണിയ സുപ്രീം കോടതിയുടെ വിധി

കാലിഫോര്‍ണിയ സുപ്രീം കോടതിയുടെ പുതിയ വിധി തൊഴിലാളികളെ സ്വതന്ത്രരായ കരാറുകാരായി മാറ്റുന്ന രീതി കൂടുതല്‍ ദുഷ്കരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഇനിമുതല്‍ ഊബര്‍ പോലുള്ള കമ്പനികള്‍ക്ക് overtime, നഷ്ടപരിഹാരം, തൊഴിലില്ലായ്മ വേതനം തുടങ്ങിയവ കൊടുക്കേണ്ടിവരും. തിങ്കളാഴ്ചത്തെ വിധി തൊഴിലാളികളുടെ അവകാശങ്ങളുടെ ഒരു വിജയമാണ്. അതുപോലെ gig economy എന്ന് വിളിക്കുന്ന താല്‍ക്കാലിക ജോലി സമ്പദ്‌വ്യവസ്ഥക്ക് ഏറ്റ അടിയും. തൊഴിലാളികളെ കരാറുകാരെന്ന് വിളിച്ച് ഇത്തരം കമ്പനികള്‍ ഒരു കൂട്ടം തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുകയാണ്. — സ്രോതസ്സ് democracynow.org