വംശത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും വിവേചനം നേരിടുന്നവരാണ് അമേരിക്കയിലെ ആദിവാസി സ്ത്രീകള്‍. എന്ന് American Association of University Women(AAUW) പറയുന്നു. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള ശമ്പള വ്യത്യാസത്തെ അമിതമായി വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്. വെള്ളക്കാരായ പുരുഷന്‍മാര്‍ക്ക് ഒരു ഡോളര്‍ കിട്ടുമ്പോള്‍ അമേരിക്കനിന്‍ഡ്യന്‍കാരോ, അലാസ്തയിലെ തദ്ദേശീയവാസികളോ ആയ സ്ത്രീകള്‍ക്ക് 57 സെന്റ് മാത്രമാണ് വേതനം കിട്ടുക. ഹവായിയെ തദ്ദേശിയരായ സ്ത്രീകള്‍ക്കും പസഫിക് ദ്വീപുകളിലെ സ്ത്രീകള്‍ക്കും 59 സെന്റ് കിട്ടും. 1963 ല്‍ Equal Pay Act നിയമം പാസാക്കിയിട്ടും … Continue reading അമേരിക്കയിലെ ആദിവാസി സ്ത്രീകളില്‍ ആണ് ഏറ്റവും അധികം ദാരിദ്ര്യം
ടാഗ്: വാര്‍ത്ത
കള്ള വാര്‍ത്ത? ഇറാന്റെ നടക്കാത്ത മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ട്രമ്പ് ട്വീറ്റ് ചെയ്തു
ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്ത മിസൈല്‍ പരീക്ഷണം സത്യത്തില്‍ നടക്കാത്ത സംഭവമാണ്. ആ പ്രദേശത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ വ്യക്തികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ Fox News നേയും CNN നേയും അറിയിച്ചു. റഡാര്‍, ഉപഗ്രഹം തുടങ്ങിയ ഉപകരണങ്ങളും മിസൈല്‍ അയക്കുന്നതിന്റെ സൂചനയൊന്നും നല്‍കിയുമില്ല. ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്തത് : “Iran just test-fired a Ballistic Missile capable of reaching Israel.They are also working with North Korea.Not much … Continue reading കള്ള വാര്‍ത്ത? ഇറാന്റെ നടക്കാത്ത മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ട്രമ്പ് ട്വീറ്റ് ചെയ്തു
സൌര-താപ മാറ്റത്തിന് ചിലവ് കുറഞ്ഞ വഴി
ഉയര്‍ന്ന ദക്ഷതയുള്ള selective solar absorber (SSA) നെ ഘടിപ്പിക്കാനുള്ള “dip and dry” എന്ന പുതിയ, വിപുലമാക്കാവുന്ന, ചിലവ് കുറഞ്ഞ രീതി Columbia University യിലേയും Stanford University യിലേയും ഗവേഷകര്‍ കണ്ടെത്തി. സൂര്യപ്രകാശത്തെ താപമായി മാറ്റി വെള്ളം ചൂടാക്കുക, വീട്ടിലെ നീരാവി നിര്‍മ്മിക്കുക, വീട് ചൂടാക്കുക തുടങ്ങിയ വിവിധങ്ങളായ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സംവിധാനമാണ് SSA. സൂര്യപ്രകാശത്തില്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം ശേഖരിക്കുന്നതിന്റെ വഴികള്‍ കണ്ടെത്തുക എന്നത് ശാസ്ത്രജ്ഞരുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. സൌര-താപ converters … Continue reading സൌര-താപ മാറ്റത്തിന് ചിലവ് കുറഞ്ഞ വഴി
പിതാവിന്റെ പരിസ്ഥിതി സമ്പര്‍ക്കം ബീജങ്ങളുടെ Epigenetics നെ ബാധിക്കും
പിതാക്കന്‍മാര്‍ക്ക് ഏല്‍ക്കുന്ന phthalate ന്റെ നില ബീജത്തിന്റെ DNAയില്‍ epigenetic മാറ്റങ്ങളുണ്ടാക്കും എന്ന് സൂചിപ്പിക്കുന്ന University of Massachusetts Amherst ല്‍ തുടരുന്ന വലിയ ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങള്‍ പറയുന്നു. Oxford Journals ന്റെ European Society of Human Reproduction and Embryology എന്ന ജേണലിലിന്റെ Human Reproduction നെക്കുറിച്ചുള്ള ലക്കത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്. പ്ലാസ്റ്റിക്, ഷേവിങ് ക്രീം പോലുള്ള വ്യക്തി പരിപാലന ഉത്പന്നങ്ങള്‍ തുടങ്ങിയവയില്‍ കാണപ്പെടുന്ന രാസവസ്തുവാണ് Phthalates. ബീജത്തിന്റെ epigenetics, … Continue reading പിതാവിന്റെ പരിസ്ഥിതി സമ്പര്‍ക്കം ബീജങ്ങളുടെ Epigenetics നെ ബാധിക്കും
NHS നെ നശിപ്പിക്കുന്ന ടോറി രാഷ്ട്രീയക്കാരെ സ്റ്റീഫന്‍ ഹോക്കിങ് കുറ്റം പറഞ്ഞു
മന്ത്രിമാര്‍ NHS നെ നശിപ്പിക്കുകയാണ് എന്ന് സ്റ്റീഫന്‍ ഹോക്കിങ് ആരോപിക്കുന്നു. യഥാസ്ഥിതികര്‍ ഫണ്ട് കുറച്ച്, സ്വകാര്യവല്‍ക്കരണം നടപ്പാക്കി, ശമ്പളം കുറച്ച് ജോലിക്കാരെ മോശക്കാരാക്കി, ആരോഗ്യസേവനത്തെ ദുര്‍ബലപ്പെടുത്തുകയാണ്. തന്റെ ദീര്‍ഘകാലത്തെ ജീവിതവും നേട്ടങ്ങളും NHS നല്‍കിയ സേവനത്താലാണ് എന്ന് 75 വയസ് പ്രായമായ ഭൌതിക ശാസ്ത്രജ്ഞനായ അദ്ദേഹം അഭിപ്രായപ്പെട്ടു. ആ സേവനങ്ങളെ “അമേരിക്കന്‍ രീതിയിലുള്ള ഇന്‍ഷുറന്‍സ് സംവിധാന”ത്തിലേക്ക് മാറ്റുകയാണോ എന്ന് അദ്ദേഹം ഭയപ്പെടുന്നു. — സ്രോതസ്സ് theguardian.com 2017-08-29
കീടനാശിനി സാന്നിദ്ധ്യം കാരണമാകാം വൃക്ക രോഗം
വിട്ടുമാറാത്ത വൃക്ക രോഗമുള്ള രോഗികളുടെ ശരീരത്തില്‍ ഉയര്‍ന്ന തോതില്‍ organochlorine കീടനാശിനി കാണപ്പെട്ടു എന്ന് ഡല്‍ഹി ആസ്ഥാനമായ പഠനം കാണിക്കുന്നു. ജനുവരി 2014 - മാര്‍ച്ച് 2015 കാലത്ത് ആശുപത്രി സന്ദര്‍ശിച്ച 30-54 പ്രായമുള്ള 300 വ്യക്തികളില്‍ University College of Medical Sciences യിലേയും ഡല്‍ഹിയിലെ Guru Teg Bahadur Hospital ലേയും ഡോക്റ്റര്‍മാര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ആണിത് കണ്ടെത്തിയത്. alpha and beta endosulphan, DDT and DDE, dieldrin, Aldrin, and … Continue reading കീടനാശിനി സാന്നിദ്ധ്യം കാരണമാകാം വൃക്ക രോഗം
ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി
പുതിയ കൂട്ടം സ്നോഡന്റെ രേഖകള്‍ The Intercept പ്രസിദ്ധീകരിച്ചു. Signals Intelligence Directorate ല്‍ നിന്നുള്ള ആഭ്യന്തര വിവരങ്ങളില്‍ ഒരു രഹസ്യാന്വേഷണ പ്രോഗ്രാമും ഉള്‍പ്പെടുന്നു. മുമ്പ് പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ ഉള്‍പ്പെടാത്തതാണ് അത്. NSA, ഇറാഖിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലേയും ഇന്റര്‍നെറ്റ കഫേകളെ ലക്ഷ്യം വെക്കുന്ന MASTERSHAKE എന്ന ഒരു പ്രോഗ്രാമിനെക്കുറിച്ചാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നത്. MASTERSHAKE ഉപയോഗിച്ച് രഹസ്യാന്വേഷണം നടത്തുന്ന കഫേയിലെ ഏത് കസേരയില്‍ ഏത് വ്യക്തിയാണ് ഇരിക്കുന്നത് എന്ന് വരെ കൃത്യമായി രഹസ്യാന്വേഷകന് അറിയാന്‍ കഴിയും. … Continue reading ഇമെയില്‍ മെറ്റാഡാറ്റ ഉപയോഗിച്ചുകൊണ് Electronic Dead Drops നെ NSA നിഷ്ഫലമാക്കി
14 വയസുകാരില്‍ നാലിലൊന്ന് പെണ്‍കുട്ടികള്‍ വിഷാദരോഗികളാണ്
പുതിയ പഠന പ്രകാരം കാല്‍ ഭാഗം പെണ്‍കുട്ടികളും (24%) പത്തിലൊന്ന് ആണ്‍ കുട്ടികളും (9%) 14 വയസാകുമ്പോഴേക്കും വിഷാദരോഗികളാകുന്നു എന്ന് കണ്ടെത്തി. University of Liverpool ഉം University College London ഉം ആണ് ഈ പഠനം നടത്തിയത്. Millennium Cohort Study പ്രകാരം 2000-01 ല്‍ ജനിച്ച 10,000 കുട്ടികളുടെ വിവരങ്ങള്‍ വിശകലനം ചെയ്തു. അതിന്റെ റിപ്പോര്‍ട്ട് National Children’s Bureau ല്‍ പ്രസിദ്ധീകരിച്ചു. ഇതിനോടൊപ്പം കുടുംബത്തിന്റെ വരുമാനത്തെക്കുറിച്ചും പഠനം നടത്തിയിരുന്നു. പൊതുവായി സാമ്പത്തികമായി മെച്ചപ്പെട്ട … Continue reading 14 വയസുകാരില്‍ നാലിലൊന്ന് പെണ്‍കുട്ടികള്‍ വിഷാദരോഗികളാണ്
പ്രസിഡന്റ് ഡുടേര്‍ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം
ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നയത്തിനെതിരെ ഫിലിപ്പീന്‍സില്‍ പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ രാജ്യം മൊത്തമുള്ള നഗരങ്ങളില്‍ പ്രതിഷേധ ജാഥ നടത്തി. മുമ്പത്തെ ഏകാധിപതി Ferdinand Marcos അടിച്ചേല്‍പ്പിച്ച സൈനിക ഏകാധിപത്യത്തിന്റെ 45 ആം വാര്‍ഷിക ദിനത്തിലാണ് പ്രതിഷേധം നടന്നത്. ഡുടേര്‍ട്ടെ വിരുദ്ധ സമരങ്ങള്‍ ഇനിയും ശക്തമായി നടക്കും എന്ന് സംഘാടകര്‍ പറഞ്ഞു. ഡുടേര്‍ട്ടെ ഇപ്പോള്‍ തന്നെ Mindanao പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തരൂക്ഷിതമായ മയക്കുമരുന്നിനെതിരായ യുദ്ധം വിപൂലീകരിക്കും എന്ന് അയാള്‍ ഭീഷണിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം അയാള്‍ അധികാരമേറ്റതിന് ശേഷം ആ യുദ്ധത്തിന്റെ … Continue reading പ്രസിഡന്റ് ഡുടേര്‍ട്ടെയുടെ ഏകാധിപത്യത്തിനെതിരെ ബഹുജന പ്രക്ഷോഭം
വീണ്ടും നടന്ന വിവര ചോര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ നികുതി ചോര്‍ന്നു എന്ന് Equifax പറയുന്നു
കഴിഞ്ഞ മാര്‍ച്ചില്‍ സുരക്ഷാ പിഴവ് കാരണം ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് credit monitoring company ആയ Equifax സമ്മതിച്ചിരുന്നു. ഈ ചോര്‍ച്ച ഈ മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത 14.3 കോടിയാളുകളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവുമായി ബന്ധമില്ലാത്തതാണ്. പുതിയ ചോര്‍ച്ചയില്‍ ജോലിക്കാരുടെ നികുതി രേഖകളാണുള്‍പ്പെട്ടിരിക്കുന്നത്. വ്യക്തിത്വ മോഷ്ടാക്കള്‍ കള്ള നികുതി റിട്ടേണ്‍സ് കൊടുത്ത് നികുതി റീഫണ്ട് മോഷ്ടിക്കാതിരിക്കാന്‍ ആളുകള്‍ റിട്ടേണ്‍സ് ഫയല്‍ വേഗം ചെയ്യാന്‍ തിരക്കാണ്. ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ Equifax കൊടുക്കേണ്ട നഷ്ടപരിഹാരം … Continue reading വീണ്ടും നടന്ന വിവര ചോര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ നികുതി ചോര്‍ന്നു എന്ന് Equifax പറയുന്നു