2015 ല്‍ പോലീസുകാര്‍ നടത്തിയ കൊലപാതകങ്ങളില്‍ പകുതിയിലധികവും പോലീസ് ഉദ്യോഗസ്ഥരുമായുള്ള സമ്പര്‍ക്കത്തിലാണ് സംഭവിച്ചതെന്ന വിവരം ചേര്‍ക്കാതെ തെറ്റായി രേഖപ്പെടുത്തി എന്ന് Harvard ലെ പുതിയ പഠനം Guardian ന്റെ ഡാറ്റ ഉപയോഗിച്ച് കണ്ടെത്തി. പോലീസുകാര്‍ കൊല്ലുന്ന ആളുകളുടെ എണ്ണം കുറവായേ സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തുന്നുള്ളു എന്നതിന്റെ പുതിയ പഠനമാണിത്. പോലീസ് കൊലപാതകങ്ങളുടെ 2015 ലെ Guardianന്റെ The Counted എന്ന അന്വേഷണ വിവരങ്ങളും National Vital Statistics System (NVSS) ന്റെ രേഖകളും ആയാണ് ഗവേഷകര്‍ താരതമ്യ … Continue reading അമേരിക്കയിലെ പോലീസ് കൊല്ലുന്നവരുടെ എണ്ണം പകുതിയേ കണക്കാക്കപ്പെടുന്നുള്ളു
ടാഗ്: വാര്‍ത്ത
മുമ്പത്തെ BBC യുടെ നേതൃത്വത്തിലെ Rona Fairhead ന് മന്ത്രി സ്ഥാനം കൊടുത്തു
BBC Trust ന്റെ മുമ്പത്തെ നേതൃത്വം വഹിച്ച Rona Fairhead ന് അന്തര്‍ദേശീയ വാണിജ്യ മന്ത്രിയായി നിയമിച്ചു. HSBC ബാങ്ക് സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തതിനെ കുറിച്ചുള്ള ഓഡിറ്റ് കമ്മറ്റിയുടെ നേതൃത്വമായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. — സ്രോതസ്സ് theguardian.com 2017-10-10 BBC യില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു അവര്‍ HSBC യുടെ ഡയറക്റ്ററായി പ്രവര്‍ത്തിച്ചത്. ആ സമയത്ത് BBC യില്‍ HSBC യെ കുറിച്ചുള്ള ഒരു വാര്‍ത്തയും വന്നിരുന്നില്ല. whistleblower Nicholas Wilson നാണ് HSBC പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
സ്തീകള്‍ ഇപ്പോഴും സമാധാനത്തിനായി ജാഥ നടത്തുന്നു
കഴിഞ്ഞ ആഴ്ച ആയിരക്കണക്കിന് ഇസ്രായേലിലേയും പാലസ്തീനിലേയും സ്ത്രീകള്‍, അതേ ഇപ്പോഴും അവരുണ്ട്, പടിഞ്ഞാറെക്കരയിലെ കുന്നുകള്‍ക്കിടയിലൂടെ "Journey to Peace" എന്ന മുദ്രാവാക്യവുമായി രണ്ടാഴ്ചത്തെ കാല്‍നട ജാഥ നടത്തി. “ഒരു കരാറിലെത്താതെ ഇത് ഞങ്ങള്‍ നിര്‍ത്തില്ല” എന്ന് 24 സെപ്റ്റംബറന് ഇസ്രായേലിലേയും പടിഞ്ഞാറെക്കരയിലേയും വിവിധ സ്ഥലങ്ങളില്‍ നിന്ന് തുടങ്ങിയ സംഘടിപ്പിച്ച Women Wage Peace പറയുന്നു. കൂടുതല്‍ പേരും വെളുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അവര്‍ യാത്രക്കിടയില്‍ Hagar ന്റേയും Sarah യുടേയും പേരിട്ട “സമാധാന കൂടാര”ത്തില്‍ അവര്‍ വിശ്രമിച്ചു. … Continue reading സ്തീകള്‍ ഇപ്പോഴും സമാധാനത്തിനായി ജാഥ നടത്തുന്നു
സെയ്മോര്‍ ഹര്‍ഷിന് സാം ആഡംസ് അവാര്‍ഡ്
2002 ന് ശേഷം ഒരു പ്രത്യേക അവാര്‍ഡ് യൂറോപ്പിലോ അമേരിക്കയിലോ വെച്ച് കൊടുക്കാറുണ്ട്: Sam Adams Award for Integrity in Intelligence. ഈ വര്‍ഷം അത് നടന്നത് സെപ്റ്റംബര്‍ 22 ന് വാഷിങ്ടണ്‍ ഡിസിയിലാണ്. പ്രസിദ്ധ പത്രപ്രവര്‍ത്തകനും പുലിറ്റ്സര്‍ സമ്മാന ജേതാവുമായ Seymour Hersh ന് ആണ് അത് കൊടുത്തത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിരമിച്ച രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, സൈനിക, നയതന്ത്ര വിദഗ്ദ്ധര്‍, അവരില്‍ കൂടുതല്‍ പേരും തങ്ങളുടെ സ്ഥാപനങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളേക്കുറിച്ചും പീഡനങ്ങളേക്കുറിച്ചും തുറന്ന് പറഞ്ഞവര്‍, … Continue reading സെയ്മോര്‍ ഹര്‍ഷിന് സാം ആഡംസ് അവാര്‍ഡ്
FBI യുടെ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ “Black Identity Extremists” നെ ഭീകരവാദി ഭീഷണിയായി കണക്കാക്കുന്നു
FBI യുടെ ഭീകരവാദവിരുദ്ധ യൂണിറ്റ് രഹസ്യമായി Black Identity Extremists എന്ന് കണക്കാക്കുന്നവരെ അക്രമാസക്തമായ ഭീഷണിയായി പരിഗണിക്കുന്നു എന്ന് Foreign Policy മാസികക്ക് ചോര്‍ന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 2017 ലെ റിപ്പോര്‍ട്ടില്‍ FBIയുടെ Domestic Terrorism Analysis Unit എഴുതുന്നു: “The FBI assesses it is very likely Black Identity Extremist (BIE) perceptions of police brutality against African Americans spurred an increase in premeditated, retaliatory … Continue reading FBI യുടെ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ “Black Identity Extremists” നെ ഭീകരവാദി ഭീഷണിയായി കണക്കാക്കുന്നു
ആദിവാസി കുട്ടികളുടെ നിര്‍ബന്ധിത ദത്തെടുക്കല്‍ നടത്തിയതിന്റെ കേസ് ക്യാനഡ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കി
75 കോടി ക്യാനഡ ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാം എന്ന ഉറപ്പില്‍, ആദിവാസി കുട്ടികളെ അവരുടെ സ്വന്തം കുടുംബങ്ങളില്‍ നിന്ന് വേര്‍തിരിച്ച് തദ്ദേശീയരല്ലാത്തവരുടെ വീടുകളിലേക്ക് ക്യാനഡ സര്‍ക്കാര്‍ Adoption നടത്തിയതിന്റെ കേസ് ഒത്തുതീര്‍പ്പായി. 1960കള്‍ മുതല്‍ 1980കള്‍ വരെ “Sixties Scoop” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ പദ്ധതി പ്രകാരം 30,000 കുട്ടികളേയാണ് ബാധിച്ചത്. കേസിലെ പ്രധാന വാദിയായമൂപ്പന്‍ Marcia Brown Martel അതിലൊരാളാണ്. — സ്രോതസ്സ് democracynow.org 2017-10-10
CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു
ആദ്യമായി CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന വിരമിച്ച CIA ഉദ്യോഗസ്ഥന്‍ ആണ് ജോണ്‍ കരിയാക്കൂ (John Kiriakou). കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ D.C.യില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടര്‍ ഗൌരവകരമായ ഒരു അപകടത്തില്‍ പെട്ടു. അദ്ദേഹത്തിന്റെ 6 വാരിയെല്ലുകളൊടിയുകയും clavicle ഒടിയുകയും vertebrae പൊട്ടുകയും ചെയ്തു. അല്‍-ഖയിദാ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന ആളിനെ തായ്‌ലാന്റിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് CIA പീഡിപ്പിച്ചതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടതിന് 2012 ല്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അതിന്റെ പേരില്‍ 30 മാസം അദ്ദേഹം ജയില്‍ … Continue reading CIA യുടെ പീഡനത്തെ പുറത്തുകൊണ്ടുവന്ന ഓഫീസര്‍ ജോണ്‍ കരിയാക്കൂന് വാഹന അപകടത്തില്‍ പരിക്കേറ്റു
സ്തനാര്‍ബ്ബുദവും ബാക്റ്റീരിയകളുടെ അസന്തുലിതാവസ്ഥയും തമ്മിലുള്ള ബന്ധം
ആരോഗ്യമുള്ള സ്ത്രൂീകളുടേയും സ്തനാര്‍ബ്ബുദവും ബാധിച്ച സ്ത്രീകളുടേയും സ്തന കോശജാലങ്ങളിലെ ബാക്റ്റീരിയകളുടെ അസന്തുലിതാവസ്ഥയുടെ വ്യത്യാസം, Cleveland Clinic ലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം പുറത്തുകൊണ്ടുവന്നു. ആരോഗ്യമുള്ള സ്തന കോശജാലങ്ങളില്‍ Methylobacterium എന്ന തരം ബാക്റ്റീരിയ കൂടുതല്‍ കാണപ്പെടുന്നു എന്ന കണ്ടെത്തല്‍ അവര്‍ നടത്തി. സ്തനാര്‍ബ്ബുദത്തിന്റെ ചികില്‍സയില്‍ പുതിയ ഒരു വീക്ഷണം കൊണ്ടുവരുന്നതാണ് ഈ കണ്ടെത്തല്‍. മൈക്രോബയോം എന്ന് വിളിക്കുന്ന നമ്മുടെ ശരീരത്തില്‍ ജീവിക്കുന്ന ബാക്റ്റീരിയകള്‍ ധാരാളം രോഗങ്ങളെ സ്വാധീനിക്കുന്നുണ്ട്. — സ്രോതസ്സ് newsroom.clevelandclinic.org 2017-10-07
പരാജയപ്പെട്ട കരാറിന്റെ പേരില്‍ എത്യോപ്യയില്‍ നിന്ന് നഷ്ടപിരിഹാരം Karuturi ആവശ്യപ്പെടുന്നു
Karuturi Global Ltd. പരാജയപ്പെട്ട ഭൂമിയിടപാടിന്റെ പേരില്‍ എത്യോപ്യയിന്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപിരിഹാരം ആവശ്യപ്പെടുന്നു. തങ്ങളുടെ കാര്‍ഷിക നിക്ഷേപങ്ങള്‍ ദേശസാല്‍ക്കരിച്ചു എന്ന് ആരോപിച്ചുകൊണ്ട് പ്രധാനമന്ത്രി Hailemariam Desalegn ന് ഒരു കത്ത് അവര്‍ അയച്ചു. “മതിയായതും ഉചിതമായതും” ആയ നഷ്ടപരിഹാരം ചെയ്യുണമെന്നാണ് അവരുടെ ആവശ്യം. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Karuturi ആണ് എത്യോപ്യയില്‍ ആദ്യമായി ഭൂമി പാട്ടത്തിനെടുത്ത വിദേശ കമ്പനി. സര്‍ക്കാര്‍ അതിനായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും വ്യാവസായിക കൃഷിചെയ്യുന്നതിന് 82 ലക്ഷം ഏക്കര്‍ സ്ഥലം കണ്ടെത്തുകയും … Continue reading പരാജയപ്പെട്ട കരാറിന്റെ പേരില്‍ എത്യോപ്യയില്‍ നിന്ന് നഷ്ടപിരിഹാരം Karuturi ആവശ്യപ്പെടുന്നു
ആമസോണില്‍ നിന്ന് $29.5 കോടി ഡോളര്‍ തിരികെ പിടിക്കാന്‍ ലക്സംബര്‍ഗ്ഗിനോട് യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു
ലക്സംബര്‍ഗ്ഗിന് കിട്ടേണ്ട $29.5 കോടി ഡോളര്‍ (25 കോടി യൂറോ) നികുതി കൊടുക്കാന്‍ ആമസോണിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുണ്ടായി. അമേരിക്കന്‍ കമ്പനികള്‍ യൂറോപ്പില്‍ നികുതി കൊടുക്കാതിരിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ പിടിക്കുന്നതിലെ പുതിയ കേസാണിത്. പിഴ വളരെ കുറവാണ് ചാര്‍ത്തിയിരിക്കുന്നത് എന്ന് ചില സ്രോതസ്സുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അയര്‍ലാന്റില്‍ ആപ്പിളിന് ചാര്‍ത്തികൊടുത്ത 1300 കോടി യൂറോയേക്കാള്‍ വളരെ കുറവാണ് ഈ തുക. ലക്സംബര്‍ഗ്ഗ് ആമസോണിന് നിയമവിരുദ്ധമായി നികുതിയിളവുകള്‍ നല്‍കിയിരുന്നു.. അത് കാരണം മൂന്ന് പാദത്തില്‍ ആമസോണിന്റെ ലാഭത്തിന് … Continue reading ആമസോണില്‍ നിന്ന് $29.5 കോടി ഡോളര്‍ തിരികെ പിടിക്കാന്‍ ലക്സംബര്‍ഗ്ഗിനോട് യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു