New Hampshire ലെ Claremont എന്ന നഗരത്തില്‍ ജനക്കൂട്ടശിക്ഷ(Lynching) നടത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. വെള്ളക്കാരായ കൌമാരപ്രായക്കാര്‍ 8 വയസായ കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി. കുട്ടിയെ പിന്നീട് വിമാനത്തില്‍ ആശുപത്രിയിലേക്ക് എത്തിച്ചു എന്ന് അമ്മ പറയുന്നു. കുട്ടിയുടെ കഴുത്തിലെ പാടിന്റെ ചിത്രം അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വെള്ളക്കാരായ കൌമാരക്കാര്‍ ഈ കുട്ടിയെ വംശീയ ശകാരത്താല്‍ അധിക്ഷേപിച്ചതിന് ശേഷമാണ് ആക്രമിച്ചത് എന്ന് അതിന്റെ അമ്മുമ്മ പറഞ്ഞു. Claremont നഗരത്തില്‍ 96% വും വെള്ളക്കാരാണ്. — സ്രോതസ്സ് democracynow.org
ടാഗ്: വാര്‍ത്ത
വലിയ ഡാറ്റാ ചോര്‍ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു
ഒരു സോഫ്റ്റ്‌വെയര്‍ പിഴവ് കാരണം 14.3 കോടി ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് credit reporting agency ആയ Equifax കഴിഞ്ഞ ദിവസം പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണിത്. Social Security നമ്പര്‍ (നമ്മുടെ ആധാര്‍ പോലുള്ളത്), ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍ മറ്റ് വിവരങ്ങള്‍ എന്നിവയാണ് ചോര്‍ന്നത്. ചോര്‍ച്ച കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷം Equifax ന്റെ ഏറ്റവും മുകളിലുള്ള മൂന്ന് അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ … Continue reading വലിയ ഡാറ്റാ ചോര്‍ച്ച പുറത്ത് പറയുന്നതിന് മുമ്പ് Equifax അധികാരികള്‍ $18 ലക്ഷം ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു
യുദ്ധത്തിന് അധികാരം നല്‍കുന്നത് ഇല്ലാതാക്കാനുള്ള പോളിന്റെ ശ്രമം സെനറ്റ് പരാജയപ്പെടുത്തി
രണ്ട് യുദ്ധ നിയമങ്ങള്‍ ഇല്ലാതാക്കി, പ്രസിഡന്റ് ട്രമ്പിന് എന്ത് യുദ്ധ അധികാരങ്ങളുണ്ടാകാം എന്ന ചര്‍ച്ച നിര്‍ബന്ധിക്കാനായി സെനറ്റര്‍ റാന്‍ഡ് പോളിന്റെ (R-Ky.) നടത്തിയ ശ്രമത്തെ അമേരിക്കന്‍ സെനറ്റ് തള്ളിക്കളഞ്ഞു. 2001 ലേയും 2002 ലേയും Authorizations for the Use of Military Force (AUMF) ല്‍ കൂട്ടിച്ചേര്‍ക്കല്‍ കൊണ്ടുവരാനുള്ള ശ്രമം 61-36 എന്ന വോട്ടെടുപ്പിലാണ് പരാജയപ്പെട്ടത്. National Defense Authorization Act (NDAA) യിലെ രണ്ട് നിയമങ്ങള്‍ക്ക് ആറ് മാസത്തെ sunset കൊണ്ടുവരണമെന്നാണ് പോള്‍ ആഗ്രഹിച്ചത്. … Continue reading യുദ്ധത്തിന് അധികാരം നല്‍കുന്നത് ഇല്ലാതാക്കാനുള്ള പോളിന്റെ ശ്രമം സെനറ്റ് പരാജയപ്പെടുത്തി
ഫ്ലോറിഡയില്‍ കൊടുംകാറ്റിന്റെ പാതയിലെ ആണവനിലയങ്ങള്‍ അടച്ചിട്ടു
കൊടുംകാറ്റിന്റെ പാതയിലെ രണ്ട് ആണവനിലയങ്ങള്‍ കാറ്റ് വരുന്നതിന് മുമ്പ് തന്നെ അടച്ചിട്ടു എന്ന് Florida Power & Light പറഞ്ഞു. Irma കൊടുംകാറ്റിന്റെ പാതയിലാണ് സമുദ്ര നിരപ്പില്‍ നിന്ന് 20 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രണ്ട് റിയാക്റ്ററുള്ള Turkey Point നിലയം. കുറച്ചുകൂടി വടക്ക് മാറിയാണ് അറ്റലാന്റിക് തീരത്തെ ഇരട്ട റിയാക്റ്ററുള്ള St. Lucie നിലയം, നിലയത്തിന്റെ ഉരുകിയൊലിക്കല്‍ തടയുന്നതിനായി രണ്ട് നിലയങ്ങളിലേക്കും സ്ഥിരമായി വൈദ്യുതി നല്‍കുന്നുണ്ട്. റിയാക്റ്ററുകള്‍ക്കകത്തെ ആണവ ഇന്ധന ദണ്ഡുകളേയും അതുപോലെ സൈറ്റിലെ സംഭരണികളില്‍ … Continue reading ഫ്ലോറിഡയില്‍ കൊടുംകാറ്റിന്റെ പാതയിലെ ആണവനിലയങ്ങള്‍ അടച്ചിട്ടു
കൊടുങ്കാറ്റ് ടെക്സാസിലെ കാറ്റാടി പാടങ്ങളെ ഉച്ചനിലയില്‍ പ്രവര്‍ത്തിപ്പിച്ചു
ഹാര്‍വി കൊടുങ്കാറ്റ് ടെക്സാസില്‍ പേമാരിയും മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തിലെ കാറ്റും നല്‍കിയ സമയത്തും Pattern Energy Group Inc ന്റെ ടെക്സാസിലെ Gulf Wind farm പ്രവര്‍ത്തിക്കുകയായിരുന്നു. 283 മെഗാവാട്ടിന്റെ ഈ കാറ്റാടി നിലയം Armstrong ല്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 88 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ കാറ്റടിച്ചാല്‍ കാറ്റാടികള്‍ സ്വയം പ്രവര്‍ത്തനം നിര്‍ത്തും. Gulf Wind ന്റെ കാറ്റാടികള്‍ അനുഭവിച്ചത് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലെ കാറ്റായിരുന്നു. അതുകൊണ്ട് കൊടുങ്കാറ്റടിച്ച ആദ്യത്തെ 36 മണിക്കൂറില്‍ … Continue reading കൊടുങ്കാറ്റ് ടെക്സാസിലെ കാറ്റാടി പാടങ്ങളെ ഉച്ചനിലയില്‍ പ്രവര്‍ത്തിപ്പിച്ചു
അമേരിക്കന്‍ ഡോളറിനെ ഒഴുവാക്കിയ യ്വാനോ മറ്റോ സ്വീകരിക്കുമെന്ന് വെനസ്വലയുടെ മഡൂറോ
പണത്താല്‍ വലിഞ്ഞ് മുറുകിയ തന്റെ രാജ്യം അമേരിക്കന്‍ ഡോളറില്‍ നിന്ന് "സ്വതന്ത്രമാകാന്‍" ദുര്‍ബലമായ രണ്ട് ഔദ്യോഗിക foreign exchange regimes ഉം ഒരു കൂട കറന്‍സികളും ഉപയോഗിച്ച് അടുത്തയാഴ്ച ശ്രമം നടത്തുമെന്ന് വെനസ്വലയുടെ പ്രസിഡന്റ് നികോളാസ് മഡൂറോ പറഞ്ഞു. ശക്തമായ ഔദ്യോഗിക നിരക്കുണ്ടായിരുന്ന സമയത്ത് ഒരു അമേരിക്കന്‍ ഡോളറിന് 10 ബൊളിവാറുകളായിരുന്നു. എന്നാല്‍ കറുത്ത കമ്പോളത്തില്‍ ഇപ്പോള്‍ ഒരു ഡോളറിന് 20,193 ബൊളിവാറുകള്‍ എന്ന സ്ഥിതിയിലായിരിക്കുകയാണ്. ഇത് അഴിമതിക്ക് കാരണമാകുന്നു. — സ്രോതസ്സ് reuters.com 2017-09-15 ചൈനയുടെ … Continue reading അമേരിക്കന്‍ ഡോളറിനെ ഒഴുവാക്കിയ യ്വാനോ മറ്റോ സ്വീകരിക്കുമെന്ന് വെനസ്വലയുടെ മഡൂറോ
തെറ്റായ അവകാശവാദങ്ങളുടെ കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ $75 ലക്ഷം ഡോളര്‍ കൊടുക്കും
fentanyl-അടിസ്ഥാനമായ തങ്ങളുടെ മരുന്ന് Abstral എഴുതാന്‍ വേണ്ടി ഡോക്റ്റര്‍മാര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ (Galena Biopharma) $75 ലക്ഷം ഡോളര്‍ കൊടുക്കും. False Claims Act ന്റെ അടിസ്ഥാനത്തില്‍ ഒരു whistleblower കേസ് കൊടുത്തതിന് ശേഷമാണിത്. ഡോക്റ്റര്‍മാര്‍ ഈ മരുന്ന് എഴുതാന്‍ വേണ്ടി Galena Biopharma പലതരത്തിലുള്ള കൈക്കൂലികളാണ് കൊടുത്തത്.. ഉയര്‍ന്ന തോതില്‍ മരുന്നഴുതുമ്പോള്‍ ഡോക്റ്റര്‍മാര്‍ക്കും ജോലിക്കാര്‍ക്കും 85 സൌജന്യ ഊണ്, ഡോക്റ്റര്‍മാര്‍ക്ക് $5,000 ഡോളര്‍ പാരിതോഷികം, പരിപാടികളില്‍ പങ്കെടുത്ത് … Continue reading തെറ്റായ അവകാശവാദങ്ങളുടെ കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഗലേനാ ബയോഫാര്‍മാ $75 ലക്ഷം ഡോളര്‍ കൊടുക്കും
ഈ മാസം NSA യുടെ രണ്ട് ഹാക്കിങ് ഉപകരണങ്ങള്‍ Shadow Brokers പുറത്തുവിട്ടു
അമേരിക്കയുടെ രഹസ്യാന്വേഷണ സംഘമായ NSA യില്‍ നുഴഞ്ഞ് കയറി അവരുടെ വിവരങ്ങള്‍ പുറത്ത് വിട്ട സംഘമാണ് Shadow Brokers. അവരുടെ മാസ വരിക്കാര്‍ക്ക് വളരെ ശക്തമായ ഹാക്കിങ് ഉപകരങ്ങള്‍ അവര്‍ കഴിഞ്ഞ മൂന്ന് മാസങ്ങളായി നല്‍കി. ഓഗസ്റ്റില്‍ പുറത്തുവിട്ട സോഫ്റ്റ്‌വെയറില്‍ ഒന്ന് United Rake ആണ്. ശക്തമായ ഒരു ഉപകരണമാണത്. system containing implants ആണ് United Rake. മൈക്രോസോഫ്റ്റ് വിന്‍ഡോസിനെ ആണത് ബാധിക്കുന്നത്. രണ്ടാമത്തെ സോഫ്റ്റ്‌വെയറിനെ FOXACID എന്ന് വിളിക്കുന്നു. United Rake നൊപ്പമാണിത് ഉപയോഗിക്കുന്നത്. … Continue reading ഈ മാസം NSA യുടെ രണ്ട് ഹാക്കിങ് ഉപകരണങ്ങള്‍ Shadow Brokers പുറത്തുവിട്ടു
മുഖംമൂടി കെട്ടിയാലും പുതിയ മുഖ തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ നിന്ന് മറഞ്ഞിരിക്കാനാവില്ല
തൊപ്പിയും തൂവാലയും ഒക്കെ മറന്നേക്കാന്‍. മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറിന് നിങ്ങളുടെ ബുദ്ധിപൂര്‍വ്വമായ പ്രച്ഛന്നവേഷത്തെ എന്തിന് മുഖം മൂടിയെ പോലും മറികടക്കാനാവും. University of Cambridge ലെ ഗവേഷകര്‍ 14 മുഖ ബിന്ദുക്കളെ ഉള്‍പ്പെടുത്തിയ machine learning algorithm വികസിപ്പിച്ചു. നാം മറ്റുള്ളവരുടെ മുഖത്ത് നോക്കുമ്പോള്‍ മനുഷ്യ തലച്ചോര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ബിന്ദുക്കളാണിവ. ലോകം മൊത്തമുള്ള നിയമപാലക സംവിധാനങ്ങള്‍ ഇപ്പോള്‍ സ്വയംപ്രവര്‍ത്തിക്കുന്ന മുഖ തിരിച്ചറിയല്‍ സോഫ്റ്റ്‌വെയറുകള്‍ ധാരാളം ഉപയോഗിക്കുന്നു. ഓഗസ്റ്റില്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ £46 ലക്ഷം പൌണ്ട് … Continue reading മുഖംമൂടി കെട്ടിയാലും പുതിയ മുഖ തിരിച്ചറിയല്‍ സാങ്കേതികവിദ്യയില്‍ നിന്ന് മറഞ്ഞിരിക്കാനാവില്ല
ചിരിച്ചതിന് കേസില്‍പ്പെട്ട സാമൂഹ്യപ്രവര്‍ത്തക പുതിയ വിചാരണ നേരിടുന്നു
Attorney General Jeff Sessions നെ ആ ചുമതലക്ക് നിയോഗിച്ച യോഗത്തില്‍ (hearing) ചിരിച്ചതിന് കോഡ്പിങ്ക് പ്രവര്‍ത്തകയായ Desiree Fairooz യെ അറസ്റ്റ് ചെയ്തിരുന്നു. ദയാഹര്‍ജി (plea deal) തള്ളിയതിനാല്‍ അവര്‍ ഇപ്പോള്‍ രണ്ടാമത് വിചാരണ നേരിടാന്‍ പോകുന്നു. hearing സമയത്ത് മോശമായി പെരുമാറിയതിന് മെയില്‍ ആണ് അവരെ കുറ്റവാളിയായി വിധിച്ചത്. "എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിച്ചതില്‍" Sessions ന്റെ പ്രവൃത്തികളുടെ രേഖകളെക്കുറിച്ച് സെനറ്റര്‍ Richard Shelby (R-Ala.) പുകഴ്‍ത്തിയ സമയത്താണ് ആ മുറിയിലുണ്ടായിരുന്ന … Continue reading ചിരിച്ചതിന് കേസില്‍പ്പെട്ട സാമൂഹ്യപ്രവര്‍ത്തക പുതിയ വിചാരണ നേരിടുന്നു