അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള രൂപ രേഖയാണ് ഇന്ന് പ്രഖ്യാപിച്ച നികുതി നയം. അമേരിക്കയുടെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും മുകളിലുള്ളവരാണ് വിജയികള്‍. പുതിയ നയം അത് കൂടുതല്‍ ഇനിയും കൂടുതല്‍ skew. ഓരോ വര്‍ഷവും അമേരിക്കയിലെ നികുതി വെട്ടിപ്പുകാര്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് $13500 കോടി ഡോളറിന്റെ ബാദ്ധ്യതയാണുണ്ടാക്കുന്നത്. അതേ വേലകളും പദ്ധതികളും വിദേശത്തെ നികുതി രക്ഷാകേന്ദ്രങ്ങളും പ്രതിവര്‍ഷം $10000 കോടി ഡോളറാണ് ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നത്. സ്കൂളുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ചിലവഴിക്കപ്പെടേണ്ട പണമാണിത്. അതിനേക്കാള്‍ മോശമായി, … Continue reading പുതിയ അമേരിക്കന്‍ നികുതി നയം
ടാഗ്: വാര്‍ത്ത
കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017
വലിയ ബാങ്കുകളുടെ പഴയ പരിപാടി തുടരുന്നത് കാലാവസ്ഥയെ കൊല്ലുന്നു. 2014 - 2016 കാലത്ത് വലിയ ബാങ്കുകള്‍ ലോകം മൊത്തം $29000 കോടി ഡോളര്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്കായി ഒഴുക്കി. ഒപ്പം മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. 8 ആമത്തെ ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് ആയ Banking on Climate Change. അത് ബാങ്കുകളുടെ നയത്തേയും കാര്‍ബണ്‍ സാന്ദ്രത കൂടിയ, സാമ്പത്തികമായി അപകടകരമായ, പരിസ്ഥിതിയെ നശിപ്പിക്കുന്ന ഫോസില്‍ ഇന്ധന സെക്റ്ററിലെ നിക്ഷേപത്തേയും വിശകലനം ചെയ്യുന്നു. … Continue reading കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017
സ്പെയിനില്‍ കാലുകുത്തിയാല്‍ നെതന്യാഹൂവിനെ അറസ്റ്റ് ചെയ്യാനുള്ള കുറ്റാരോപണങ്ങള്‍
2010 ല്‍ കടലില്‍ നടന്ന ഒരു ഏറ്റുമുട്ടലിന്റെ പേരില്‍ ഒരു സ്പാനിഷ് ജഡ്ജി ഇസ്രായേല്‍ പ്രധാന മന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനും ഇപ്പോഴത്തേയും മുമ്പത്തേയും സര്‍ക്കാരെ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈ വാറന്റിനാല്‍ നെതന്യാഹുവോ മറ്റുള്ളവരുമോ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കാലുകുത്തിയാല്‍ അവരെ തടവില്‍ വയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തേക്കാം. മുമ്പത്തെ വിദേശകാര്യ മന്ത്രി Avigdor Liberman, മുമ്പുത്തെ പ്രതിരോധ മന്ത്രി Moshe Ya’alon ഉം Ehud Barak, മുമ്പത്തെ ആഭ്യന്തര മന്ത്രി Eli … Continue reading സ്പെയിനില്‍ കാലുകുത്തിയാല്‍ നെതന്യാഹൂവിനെ അറസ്റ്റ് ചെയ്യാനുള്ള കുറ്റാരോപണങ്ങള്‍
2017ന്റെ ആദ്യത്തെ 7 മാസത്തില്‍ നാടുവിട്ടുപോയ 6 ലക്ഷത്തിലധികം സിറിയക്കാര്‍ തിരിച്ചുവന്നു
ജനുവരി 2017 - ജൂലൈ 2017 വരെ നാടുവിട്ടുപോയ 602,759 സിറിയക്കാര്‍ അവരുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി എന്ന് ഐക്യരാഷ്ട്രസഭയുടെ International Organization for Migration(IOM) റിപ്പോര്‍ട്ട് പറയുന്നു. തിരികെ സ്വന്തം വീടുകളിലേക്ക് എത്തുന്ന മൊത്തം ആളുകളുടെ കൂടുതല്‍ പേരും (84%) സിറിയക്കാരാണ്. അടുത്ത വലിയ കൂട്ടം തുര്‍ക്കിയിലേക്കാണ് എത്തിയത്(16%). പിന്നാലെ ലബനോനും, ജോര്‍ദ്ദാനും, ഇറാഖും. തുര്‍ക്കിയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും തിരികെ വന്നവര്‍ പ്രധാനമായും Aleppo യിലേക്കും Al Hasakeh യിലേക്കും ആണ് എത്തിയത്. — … Continue reading 2017ന്റെ ആദ്യത്തെ 7 മാസത്തില്‍ നാടുവിട്ടുപോയ 6 ലക്ഷത്തിലധികം സിറിയക്കാര്‍ തിരിച്ചുവന്നു
ആമസോണിലെ ഖനനത്തിനെ പ്രതിഷേധിച്ചുകൊണ്ട് Achuar ആദിവാസികള്‍ 50 എണ്ണക്കിണറുകള്‍ കൈയ്യേറി
പെറുവില്‍ Achuar ആദിവാസികള്‍ ക്യാനഡയില്‍ നിന്നുള്ള കമ്പനി Frontera Energy Corp ന്റെ ആമസോണിലെ 50 എണ്ണക്കിണറുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഖനന പ്രോജക്റ്റിന്റെ കാര്യത്തില്‍ പെറുവിലെ സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് എണ്ണക്കിണറുകളും, ഒരു വൈദ്യുതി നിലയവും എണ്ണ ടാങ്കുകളും ഏറ്റെടുത്തത് എന്ന് അവര്‍ പറഞ്ഞു. "ഉത്തരവാദിത്തമില്ലാത്ത എണ്ണക്കമ്പനികളും സര്‍ക്കാരുകളും ഉണ്ടാക്കിയ എണ്ണ മലിനീകരണം കഴിഞ്ഞ 45 വര്‍ഷങ്ങളായി സഹിക്കുകയാണ്. ദശാബ്ദങ്ങളായി ഞങ്ങളുടെ വെള്ളവും, മണ്ണും, വിഭവങ്ങളും നശിക്കുന്നു" എന്ന് അവര്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു. — … Continue reading ആമസോണിലെ ഖനനത്തിനെ പ്രതിഷേധിച്ചുകൊണ്ട് Achuar ആദിവാസികള്‍ 50 എണ്ണക്കിണറുകള്‍ കൈയ്യേറി
ഡാറ്റ പ്രാദേശികമായി മാത്രമേ സംഭരിക്കാവൂ എന്ന പ്രശ്നത്തിന്റെ പേരില്‍ റഷ്യ ഫേസ്‌ബുക്കിനെ ഭീഷണിപ്പെടുത്തുന്നു
ഡാറ്റ പ്രാദേശികമായി മാത്രമേ സംഭരിക്കാവൂ എന്ന നിബന്ധന നടപ്പാക്കാനായില്ലെങ്കില്‍ അടുത്ത വര്‍ഷം ഫേസ്‌ബുക്ക് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തും എന്ന് റഷ്യയുടെ ദേശീയ ആശയവിനിമയ നിരീക്ഷണ സംഘത്തിന്റെ തലവന്‍ പറഞ്ഞു. നിയമം പാലിക്കാത്ത വിദേശ ഇന്റര്‍നെറ്റ് കമ്പനികള്‍ രാജ്യത്ത് Roskomnadzor അടച്ചുപൂട്ടും. ആഗോള ഇന്റര്‍നെറ്റ് കമ്പനികള്‍ റഷ്യക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ പ്രാദേശിക സെര്‍വ്വറുകളില്‍ മാത്രമേ സൂക്ഷിക്കാവൂ എന്ന ഒരു നിയമം 2014 ല്‍ പ്രസിഡന്റ് വ്ലാഡിമീര്‍ പുട്ടിന്‍ കൊണ്ടുവന്നിരുന്നു. Alphabet Inc. ന്റെ ഗൂഗിള്‍ മുതല്‍ Alibaba Group … Continue reading ഡാറ്റ പ്രാദേശികമായി മാത്രമേ സംഭരിക്കാവൂ എന്ന പ്രശ്നത്തിന്റെ പേരില്‍ റഷ്യ ഫേസ്‌ബുക്കിനെ ഭീഷണിപ്പെടുത്തുന്നു
ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ ഭൂമി പിടിച്ചുപറിക്കാരനെ എത്യോപ്യയില്‍ നിന്ന് പുറത്താക്കി
ലോകത്തിലെ ഏറ്റവും വലിയ ഭൂമി പിടിച്ചുപറിക്കാരന്റെ തകര്‍ച്ചയില്‍ ലോകം മൊത്തമുള്ള ഭൂമി സന്നദ്ധപ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്: ഇന്‍ഡ്യന്‍ കമ്പനിയായ Karuturi Global Ltd യുടെ എത്യോപ്യയിലെ 3 ലക്ഷം ഹെക്റ്റര്‍ കൃഷിഭൂമി ഇടപാട്. ആഫ്രിക്കയുടെ മുനമ്പില്‍ ഭക്ഷ്യ സുരക്ഷ കൊണ്ടുവരും എന്നാണ് CEO സായി രാമകൃഷ്ണ കരുടൂരി(Sai Ramakrishna Karuturi) അവകാശപ്പെടുന്നത്. 2007-2008 ലെ ആഗോള ആഹാര, സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ആഫ്രിക്കന്‍ കൃഷിക്കാരുടെ ഭൂമി കമ്പനികള്‍ വാങ്ങുന്നതിന്റെ പുതിയ തരംഗത്തിലെ സൂചകമായ സംഭവം ആണ് കസ്തൂരിയുടെ പരാജയപ്പെട്ട … Continue reading ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ ഭൂമി പിടിച്ചുപറിക്കാരനെ എത്യോപ്യയില്‍ നിന്ന് പുറത്താക്കി
പുനരുത്പാദിതോര്‍ജ്ജം ആസ്ട്രേലിയയിലെ 70% വീടുകള്‍ക്കും വൈദ്യുതി നല്‍കി
ആസ്ട്രേലിയയിലെ പുനരുത്പാദിതോര്‍ജ്ജ രംഗം ദേശീയ ഭവന ഊര്‍ജ്ജ ഉപഭോഗത്തിന് അടുത്തെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 70% വീടുകള്‍ക്കും വേണ്ട് വൈദ്യുതി ഈ രംഗത്തിന് നല്‍കാനായി. Green Energy Markets കൊണ്ടുവന്ന ആദ്യത്തെ Australian Renewable Energy Index പ്രകാരം, 2016-17 ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന പവനോര്‍ജ്ജ സൌരോര്‍ജ്ജ നിലയങ്ങള്‍ പണി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ വീടുകളുടെ 90% ത്തിനും പുനരുത്പാദിതോര്‍ജ്ജം നല്‍കാനാകും. ഒരു ദശാബ്ദം മുമ്പ് പുനരുത്പാദിതോര്‍ജ്ജം ദേശീയ വൈദ്യുതോര്‍ജ്ജ ഉത്പാദനത്തിന്റെ വെറും 7% മാത്രമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ … Continue reading പുനരുത്പാദിതോര്‍ജ്ജം ആസ്ട്രേലിയയിലെ 70% വീടുകള്‍ക്കും വൈദ്യുതി നല്‍കി
അമേരിക്കയിലെ ആദിവാസി സ്ത്രീകളില്‍ ആണ് ഏറ്റവും അധികം ദാരിദ്ര്യം
വംശത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും വിവേചനം നേരിടുന്നവരാണ് അമേരിക്കയിലെ ആദിവാസി സ്ത്രീകള്‍. എന്ന് American Association of University Women(AAUW) പറയുന്നു. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള ശമ്പള വ്യത്യാസത്തെ അമിതമായി വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്. വെള്ളക്കാരായ പുരുഷന്‍മാര്‍ക്ക് ഒരു ഡോളര്‍ കിട്ടുമ്പോള്‍ അമേരിക്കനിന്‍ഡ്യന്‍കാരോ, അലാസ്തയിലെ തദ്ദേശീയവാസികളോ ആയ സ്ത്രീകള്‍ക്ക് 57 സെന്റ് മാത്രമാണ് വേതനം കിട്ടുക. ഹവായിയെ തദ്ദേശിയരായ സ്ത്രീകള്‍ക്കും പസഫിക് ദ്വീപുകളിലെ സ്ത്രീകള്‍ക്കും 59 സെന്റ് കിട്ടും. 1963 ല്‍ Equal Pay Act നിയമം പാസാക്കിയിട്ടും … Continue reading അമേരിക്കയിലെ ആദിവാസി സ്ത്രീകളില്‍ ആണ് ഏറ്റവും അധികം ദാരിദ്ര്യം
കള്ള വാര്‍ത്ത? ഇറാന്റെ നടക്കാത്ത മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ട്രമ്പ് ട്വീറ്റ് ചെയ്തു
ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്ത മിസൈല്‍ പരീക്ഷണം സത്യത്തില്‍ നടക്കാത്ത സംഭവമാണ്. ആ പ്രദേശത്തെ അമേരിക്കന്‍ രഹസ്യാന്വേഷണ വ്യക്തികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ Fox News നേയും CNN നേയും അറിയിച്ചു. റഡാര്‍, ഉപഗ്രഹം തുടങ്ങിയ ഉപകരണങ്ങളും മിസൈല്‍ അയക്കുന്നതിന്റെ സൂചനയൊന്നും നല്‍കിയുമില്ല. ശനിയാഴ്ച ട്രമ്പ് ട്വീറ്റ് ചെയ്തത് : “Iran just test-fired a Ballistic Missile capable of reaching Israel.They are also working with North Korea.Not much … Continue reading കള്ള വാര്‍ത്ത? ഇറാന്റെ നടക്കാത്ത മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ട്രമ്പ് ട്വീറ്റ് ചെയ്തു