ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ

ആമസോണിന് അവരുടെ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് വ്യക്തമാണ്. എന്നിട്ടും നമ്മുടെ സമുദ്രങ്ങളിലും ഭൂമിയിലും പ്ലാസ്റ്റിക് മലിനീകരണം കൊണ്ടുണ്ടാകുന്ന വലിയ വിലയെ കണക്കാക്കാതെ അവർ അങ്ങനെ ചെയ്യുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകുന്നില്ല. ഉപഭോക്താക്കളുടേയും ഓഹരിഉടമകളുടേയും വാക്ക് ആമസോൺ കേൾക്കണം. അവർ തങ്ങളുടെ പ്ലാസ്റ്റിക് പാക്കറ്റ് ഉപയോഗം കുറക്കുമെന്ന് കമ്പനി വ്യാപകമായി ഉറപ്പ് നൽകണം. തങ്ങളുടെ വെബ് സൈറ്റിലൂടെ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും പ്ലാസ്റ്റിക് പാക്കറ്റ് കാൽപ്പാട് പ്രസിദ്ധപ്പെടുത്തണം. തങ്ങൾ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളുടേയും അതിന്റെ … Continue reading ആമസോൺ പാക്കറ്റുകളെ പ്ലാസ്റ്റിക് വിമുക്തമാക്കൂ

മൂന്ന് വർഷമായി തുട‍ർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു

ലോകത്തെ സമുദ്രങ്ങൾ 2021 ൽ ഏറ്റവും ഉയ‍ർന്ന താപനിലയിലെത്തി. മൂന്ന് വർഷങ്ങളായി അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ കാരണമായ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണത് എന്ന് ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം പറഞ്ഞു. Advances in Atmospheric Sciences എന്ന ജേണലിലാണ് ഈ റിപ്പോർട്ട് വന്നത്. വർദ്ധിച്ച് വരുന്ന ഹരിതഗൃഹ ഉദ്‍വമനം കാരണം അന്തരീക്ഷത്തിൽ താപം കേന്ദ്രീകരിക്കപ്പെടുകയും അതിന്റെ ഒരു ഭാഗം സമുദ്രം ആഗിരണം ചെയ്യുകയും ചെയ്യുന്നു. 14 zettajoules വെച്ച് 2020 ലെ റിക്കോഡാണ് ഇപ്പോൾ ഭേദിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ മൊത്തം … Continue reading മൂന്ന് വർഷമായി തുട‍ർച്ചയായിട്ട് സമുദ്രങ്ങൾ താപ റിക്കോഡുകൾ ഭേദിക്കുന്നു

ബ്രിട്ടണില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു

ആദ്യത്തെ ലോക്ഡൌണ്‍ സമയത്ത് അഞ്ചിലൊന്ന് കുട്ടികളുള്ള വീടുകള്‍ക്ക് ആവശ്യമുള്ള ആഹാരം കിട്ടുന്നില്ല എന്ന് Food Foundation പറയുന്നു. മഹാമാരിയുടെ ആദ്യ വര്‍ഷമായ ഏപ്രില്‍ 1, 2020 മുതല്‍ 25 ലക്ഷം ആഹാര പൊതികള്‍ ബ്രിട്ടണിലെ ഏറ്റവും വലിയ ആഹാര ബാങ്കായ Trussell Trust വിതരണം ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ 33% കൂടുതലാണിത്. ഇതില്‍ 10 ലക്ഷത്തോളം പൊതികള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഏപ്രില്‍ 2021 മുതലുള്ള ആറ് മാസം Trussell Trust ആഹാര ബാങ്ക് 936,000 ലക്ഷം ആഹാര … Continue reading ബ്രിട്ടണില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു

ആമസോണിന്റെ വലുതം അതിവേഗം വർദ്ധിക്കുന്നതുമായ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം

e-commerce packaging ഡാറ്റ Oceana വിശകലനം ചെയ്തു. 2020 ൽ ആമസോൺ 27.2 കോടി കിലോഗ്രാം പ്ലാസ്റ്റിക് കവർ ചവർ ഉത്പാദിപ്പിച്ചു എന്ന് അതിൽ അവർ കണ്ടെത്തി. Oceana യുടെ 2019 ലെ കണക്കായ 21.1 കോടി കിലോഗ്രാമിനേക്കാൾ 29% കൂടുതലാണിത്. ആമസോൺ പൊതിയാനായി ഉപയോഗിക്കുന്ന വായൂ കയറ്റിയ പ്ലാസ്റ്റിക് തലയിണകൾ മാത്രം ഭൂമിയെ 600 പ്രാവശ്യം ചുറ്റാൻ വേണ്ടത്ര വലിപ്പമുണ്ട്. — സ്രോതസ്സ് oceana.org [പല കാരണങ്ങളാലും ആമസോണിനെ ബഹിഷ്കരിക്കുക. പ്രാദേശിക ഉല്‍പ്പന്നങ്ങൾ വാങ്ങുക.]

ഇൻഡ്യയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തികഞ്ഞ വ്യത്യാസം വ്യക്തമാക്കുന്നതാണ് ലോക അസമത്വ റിപ്പോർട്ട്

World Inequality Lab പ്രസിദ്ധപ്പെടടുത്തിയ World Inequality Report 2022 ഇൻഡ്യയുടെ “വികസന” മുഖംമൂടി വലിച്ച് കീറുന്നതാണ്. രാജ്യത്തെ തികഞ്ഞ അസമത്വം വ്യക്തമാക്കുന്നതാണ് അത്. World Inequality Database ഉം സൂക്ഷിക്കുന്നത് World Inequality Lab ആണ്. “ഇന്‍ഡ്യക്കാരുടെ ശരാശരി വരുമാനം €PPP7,400 (INR204,200 രൂപ) ആണ്. ഏറ്റവും താഴെയുള്ള 50% നേടുന്നത് €PPP2000 (INR53,610 രൂപ)യും. അതേസമയം ഏറ്റവും മുകളിലുള്ള 10% ന് അതിന്റെ 20 ഇരട്ടിയിൽ കൂടുതൽ (€PPP42 500 or INR1,166,520 രൂപ) … Continue reading ഇൻഡ്യയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള തികഞ്ഞ വ്യത്യാസം വ്യക്തമാക്കുന്നതാണ് ലോക അസമത്വ റിപ്പോർട്ട്

സാധാരണ സെന്‍സര്‍ഷിപ്പിനേക്കാള്‍ നാശമാണ് അള്‍ഗോരിഥം വഴിയുള്ള സെന്‍സര്‍ഷിപ്പ്

മാധ്യമപ്രവര്‍ത്തകന്‍ Jonathan Cook ന്റെ പുതിയ ബ്ലോഗ് പോസ്റ്റില്‍ സിലിക്കണ്‍ വാലി അള്‍ഗോരിഥത്തിന്റെ അദൃശ്യമായ അടിച്ചമര്‍ത്തലിനെക്കുറിച്ച് തന്റെ അനുഭവം വിവരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പടിഞ്ഞാറന്‍ ഔദ്യോഗിക ആഖ്യാനങ്ങളെ വിമര്‍ശിക്കുന്ന ഏതൊരു ഓണ്‍ലൈന്‍ ഉള്ളടക്കക സൃഷ്ടാക്കള്‍ക്കും സുപരിചിതമായ കാര്യമാണ് അത്. “എന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് ഒരിക്കല്‍ പതിനായിരക്കണക്കിന് പങ്കുവെക്കലാണ് കിട്ടിയിരുന്നത്. പിന്നീട് അള്‍ഗോരിഥം കട്ടിയായി. അപ്പോള്‍ ആയിരങ്ങളായി. ഇപ്പോള്‍ അവര്‍ കൂടുതല്‍ കട്ടിയായതോടെ നൂറുകളായി. വൈറലാകുക എന്നത് പണ്ടത്തെ ഓര്‍മ്മ മാത്രമാണ്,” അദ്ദേഹം എഴുതി. “എന്നെ നിരോധിച്ചിട്ടടില്ല. … Continue reading സാധാരണ സെന്‍സര്‍ഷിപ്പിനേക്കാള്‍ നാശമാണ് അള്‍ഗോരിഥം വഴിയുള്ള സെന്‍സര്‍ഷിപ്പ്

NSO യുടെ പെഗസസ് ഉപയോഗിച്ച് പൌരന്‍മാര്‍ക്കെതിരെ ഇസ്രായേലിലെ പോലീസ് ചാരപ്പണി നടത്തുന്നു

NSOയുടെ Pegasus ചാര സോഫ്റ്റ്‌‌വെയര്‍ ഉപയോഗിച്ച് ഇസ്രായേല്‍ പോലീസ് വിദൂരത്ത് നിന്ന് ഇസ്രായേല്‍ പൌരന്‍മാരുടെ ഫോണുകള്‍ ഹാക്ക് ചെയ്യുന്നു. അവരെ നിയന്ത്രിക്കാനും, വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ആണിതെന്ന് Calcalist വ്യക്തമാക്കി. മേയര്‍മാര്‍, പ്രധാനമന്ത്രി Benjamin Netanyahu ന് എതിരെ പ്രതിഷേധം പ്രകടിപ്പിച്ച നേതാക്കള്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന ഒരു രാഷ്ട്രീയക്കാരനോട് അടുപ്പമുള്ള വ്യക്തി എന്നിവരുടെ ഫോണുകള്‍ ആണ് പോലീസ് ഹാക്ക് ചെയ്തത്. കോടതിയുടെ മേല്‍നോട്ടമില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് Calcalist കണ്ടെത്തി. രഹസ്യാന്വേഷണം നടത്താനുള്ള അന്വേഷണ, ടാപ്പ് … Continue reading NSO യുടെ പെഗസസ് ഉപയോഗിച്ച് പൌരന്‍മാര്‍ക്കെതിരെ ഇസ്രായേലിലെ പോലീസ് ചാരപ്പണി നടത്തുന്നു

വര്‍ദ്ധിച്ച് വരുന്ന രാസ മലിനീകരണം നിര്‍ണ്ണായകമായ ‘ഭൌമ പരിധി’ മറികടക്കുന്നു

ഭൂമിയിലുണ്ടാകുന്ന രാസ മലിനീകരണത്തിന്റെ നില 'ഭൌമ പരിധി' മറികടന്നിരിക്കുകയാണ്. അത് ഭൂമിയിലെ എല്ലാ ജീവനും പിന്‍തുണയാകുന്ന ജൈവ വ്യവസ്ഥകള്‍ക്ക് ഭീഷണിയാകുന്നു. അടുത്ത ദശാബ്ദങ്ങളില്‍ അതിവേഗം വര്‍ദ്ധിച്ച് വരുന്ന മനുഷ്യ നിര്‍മ്മിതമായ വസ്തുക്കളുടെ ഉത്പാദനത്തെക്കുറിച്ചുള്ള പുതിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 3.5 ലക്ഷം പ്ലാസ്റ്റിക്കുകള്‍, കീടനാശിനികള്‍, വ്യാവസായിക രാസവസ്തുക്കള്‍, മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയവയുടെ നില Stockholm Resilience Center (SRC) ലെ ഗവേഷകര്‍ പരിശോധിച്ചു. എല്ലാ വര്‍ഷവും ഇത്തരം ധാരാളം വസ്തുക്കള്‍ മനുഷ്യന്റെ പ്രവര്‍ത്തിയാല്‍ പുറത്തുവിടുന്നു. അവയുടെ ഉത്പാദനം, … Continue reading വര്‍ദ്ധിച്ച് വരുന്ന രാസ മലിനീകരണം നിര്‍ണ്ണായകമായ ‘ഭൌമ പരിധി’ മറികടക്കുന്നു

അന്റാര്‍ക്ടിക് സന്ദര്‍ശകര്‍ ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്

അന്റാര്‍ക്ടിക്കയിലെ മഞ്ഞിന് മുകളില്‍ നിര്‍മ്മിച്ച 10,000ft ന്റെ വലിയ റണ്‍വേയില്‍ ആദ്യത്തെ Airbus A340 ഇറങ്ങി. 380 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വിമാനം ടൂറിസ്റ്റുകളെ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്തതാണ്. എന്നാല്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ശകരുടെ എണ്ണം അന്റാര്‍ക്ടിക്കയിലെ ഈ ദുര്‍ബല പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നു. യാത്രക്കാര്‍ അറിയാതെ അവരുടെ വസ്ത്രങ്ങളിലും ഉപകരണങ്ങളിലുമായി കൊണ്ടുവരുന്ന വിദേശ വിത്തുകളും, spores, സൂഷ്മജീവികളും പോലുള്ള invasive സ്പീഷീസുകള്‍ വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും aggressive invader ല്‍ ഒന്നായ ലോകത്തിന്റെ പല സ്ഥലങ്ങളിലുമുള്ള annual … Continue reading അന്റാര്‍ക്ടിക് സന്ദര്‍ശകര്‍ ലോകത്തെ ഏറ്റവും വലിയ ശേഷിക്കുന്ന വന്യതക്ക് ഭീഷണിയാണ്

അമേരിക്കക്കാരായ കരാറുകാര്‍ ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് അറസ്റ്റെന്ന് സൌദിയിലെ സ്ത്രീപക്ഷ സാമൂഹ്യപ്രവര്‍ത്തക

അമേരിക്കയുടെ മുമ്പത്തെ മൂന്ന് intelligence കരാറുകാര്‍ നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പിന്നീട് സ്വന്തം രാജ്യത്ത് പീഡിപ്പിക്കപ്പെട്ടതെന്നും സൌദി അറേബ്യയിലെ സ്ത്രീപക്ഷ സാമൂഹ്യ പ്രവര്‍ത്തക അമേരിക്കയിലെ കോടതിയില്‍ കൊടുത്ത കേസില്‍ പറയുന്നു. സൌദിയിലെ സ്ത്രീകള്‍ക്ക് തനിയെ വാഹനം ഓടിക്കാനുള്ള പ്രസ്ഥാനത്തെ നയിക്കുന്നതില്‍ സഹായിച്ചത് Loujain al-Hathloul തന്നത്താനെ നിരോധനം ലംഘിച്ച് വാഹനമോടിച്ച് ലൈവായി പ്രക്ഷേപണം ചെയ്തതിനാലാണ്. അതോടെ 2018 ല്‍ ആ നിരോധനം നീക്കി. എന്നാല്‍ ആ സ്ത്രീക്ക് മൂന്ന് വര്‍ഷം സൌദിയിലെ … Continue reading അമേരിക്കക്കാരായ കരാറുകാര്‍ ഫോണ്‍ ഹാക്ക് ചെയ്തതിനാലാണ് അറസ്റ്റെന്ന് സൌദിയിലെ സ്ത്രീപക്ഷ സാമൂഹ്യപ്രവര്‍ത്തക