കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു

തങ്ങളുടെ വെബ് സൈറ്റുകളില്‍ നിന്ന് കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു. EPA യുടെ പേര് പുറത്ത് പറയാന്‍ താല്‍പ്പര്യപ്പെടാത്ത രണ്ട് ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്ത് പറഞ്ഞത്. ഈ സര്‍ക്കാര്‍ അതിന്റെ വകുപ്പുകളില്‍ അടിസ്ഥാന ശാസ്ത്ര വിരുദ്ധത പ്രോത്സാഹിപ്പിക്കും എന്ന ഭയം വര്‍ദ്ധിപ്പിക്കുയാണ് ഈ നീക്കം ചെയ്യുന്നത്. “ആ വെബ് സൈറ്റ് ഇല്ലാതെയാകുകയാണെങ്കില്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഞങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തികളാണ് ഇല്ലാതെയാകുന്നത്,” എന്ന് ഒരു ഉദ്യോഗസ്ഥന്‍ … Continue reading കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു

ചിലിയിലെ ഒരു ലക്ഷം ഹെക്റ്റര്‍ വനം കാട്ടുതീയാല്‍ നശിച്ചു

അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ കാരണം അന്തര്‍ദേശീയ സമൂഹത്തോട് ചിലി സഹായം അഭ്യര്‍ത്ഥിച്ചു. ഒരു ലക്ഷത്തില്‍ അധികം ഹെക്റ്റര്‍ വനം ആണ് കാട്ടുതീയാല്‍ നശിച്ചത്. ദീര്‍ഘകാലത്തെ വരള്‍ച്ചയും താപനിലയും ആണ് തീപിടുത്തത്തിന് കാരണം. താപനില 40 degrees Celsius വരെ എത്തിയിരുന്നു. കാട്ടുതീയാല്‍ ചിലി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ഡസനിലധികം കാട്ടുതീ നഗരങ്ങളും ഫാക്റ്ററികള്‍ക്കും vineyards നും ഒക്കെ നേരെ നീങ്ങിക്കൊണ്ടിരിക്കുന്നു. ശനിയാഴ്ച 129 കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ചിലിയുടെ National Forestry Corporation പറഞ്ഞു. … Continue reading ചിലിയിലെ ഒരു ലക്ഷം ഹെക്റ്റര്‍ വനം കാട്ടുതീയാല്‍ നശിച്ചു

HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

ഇന്‍ഡോനേഷ്യയിലെ പാംഓയില്‍ തോട്ടങ്ങള്‍ക്ക് വേണ്ടി വനനശീകരണം നടത്താന്‍ ബ്രിട്ടീഷ് ബാങ്കായ HSBC വായ്പകള്‍ നല്‍കുന്നു എന്ന് ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആറാമത്തെ വലിയ ബാങ്ക് 2012 ന് ശേഷം $1630 കോടി ഡോളര്‍ ആറ് കമ്പനികള്‍ക്ക് നിയമവിരുദ്ധമായി കാട് നശിപ്പിക്കുന്നതിനും കാര്‍ബണ്‍ സമ്പുഷ്ടമായ peatland ല്‍ പാംഓയില്‍ തോട്ടം നിര്‍മ്മിക്കാനും സഹായം നല്‍കി. പ്രാദേശിക സമൂഹങ്ങളെ പിന്‍തുണക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. HSBCയുടെ സ്വന്തം പരിസ്ഥിതി വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്. — സ്രോതസ്സ് news.mongabay.com പാംഓയിലും, … Continue reading HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

പുറത്തേക്ക് പോകുന്ന അവസരത്തിലും, ഒബാമ ലിബിയയില്‍ അവസാനത്തെ ഒരു പ്രാവശ്യവും ബോംബിട്ടു

U.S. B-2 യുദ്ധവിമാനങ്ങള്‍ ലിബിയയിലെ രണ്ട് സ്ഥലത്ത് ബോംബിട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആള്‍ക്കാര്‍ താമസിച്ചിരുന്ന ക്യാമ്പുകളാണ് അതെന്ന പെന്റഗണ്‍ പറയുന്നത്. slew of മരണങ്ങളോടുകൂടി commander in chief ആയി ഒബാമയുടെ കാലം അവസാനിക്കുന്നു. Sirte ല്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ക്യാമ്പില്‍ 80 പേര്‍ മരിച്ചു. അമേരിക്കയുടെ പിന്‍തുണയോടെ കഴിഞ്ഞ വര്‍ഷം ലിബിയുടെ യോദ്ധാക്കള്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടവരായിരുന്നു ആ ISISകാര്‍. ജനപ്രതിനിധി സഭയുടെ അനുവാദം വാങ്ങാതെ കഴിഞ്ഞ ആഴ്ചയാണ് ഒബാമ ഈ … Continue reading പുറത്തേക്ക് പോകുന്ന അവസരത്തിലും, ഒബാമ ലിബിയയില്‍ അവസാനത്തെ ഒരു പ്രാവശ്യവും ബോംബിട്ടു

കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

ധനശേഖരണത്തിനും കാലാവസ്ഥാമാറ്റ ബോധവര്‍ക്കരണത്തിനും അമേരിക്കയുടെ കുറുകെ നഗ്നപാദനായി കാല്‍നടയാത്ര നടത്തിയ Mark James Baumer യാത്രയുടെ നൂറാം ദിവസം ഫ്ലോറിഡയിലെ U.S. Hwy 90 യില്‍ വെച്ച് SUV കാര്‍ ഇടിച്ച് മരിച്ചു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു. 2010 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം അമേരിക്കമുഴുവന്‍ യാത്ര നടത്തിയത്. അന്ന് അദ്ദേഹം ഷൂ ധരിച്ചിരുന്നു. യാത്രയിലൂടെ ശേഖരിക്കുന്ന പണം FANG Collective എന്ന സംഘടനക്ക് ദാനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പ്രകൃതിവാതക ഫ്രാക്കിങ്ങിന് എതിരെ പ്രവര്‍ത്തിക്കുന്ന … Continue reading കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

അടുത്തടുത്ത മൂന്ന് വര്‍ഷങ്ങളായി ഭൂമി താപനില റിക്കോഡുകള്‍ സ്ഥാപിക്കുന്നു

മാറുന്ന ഭൂമി മറ്റൊരു നാഴികക്കല്ല് സ്ഥാപിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയ താപനിലകളില്‍ ഏറ്റവും കൂടിയ താപനില 2016 ല്‍ രേഖപ്പെടുത്തി എന്നതാണ് ആ കാര്യം. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ താപനിലയെ ഭേദിച്ചാണ് 2016 ല്‍ റിക്കോഡ് താപനിലയുണ്ടായത്. അത് 2014 ല്‍ രേഖപ്പെടുത്തിയ അതുവരെയുള്ള ഏറ്റവും കൂടിയ താപനില റിക്കോഡിനെ മറികടന്നതായിരുന്നു. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സ്ഥിരമായി താപനിലാ റിക്കോഡുകള്‍ പൊളിച്ചെഴുതുകയാണ് ഭൂമി. — സ്രോതസ്സ് nytimes.com

ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം

ഒന്റാറിയോയിലെ നിലയത്തില്‍ നിന്ന് 10 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നത്, അത് കുപ്പിയിലാക്കി ദാഹിക്കുന്ന ഉപഭോക്താവിന് കൊടുത്ത് ലാഭമുണ്ടാക്കാന്‍ നെസ്റ്റ്‌ലെ ഇപ്പോള്‍ $3.71 ഡോളറാണ് കൊടുക്കുന്നത്. ഈ ഫീസ് $500 ആയി വര്‍ദ്ധിപ്പിക്കാന്‍ ഒന്റാറിയോ പദ്ധതിയിടുന്നു. പൊതുജനങ്ങളുടെ പ്രതിഷേധം കാരണം ലിബറല്‍ സര്‍ക്കാര്‍ ഫീസ് $503.71 ആയി വര്‍ദ്ധിപ്പിക്കാനാണ് പരിപാടി. കുപ്പിവെള്ള ഭീമന്‍ പ്രതിദിനം 36 ലക്ഷം ലിറ്ററാണ് Aberfoyle ലെ കിണറില്‍ നിന്നും എടുക്കുന്നത്. അടുത്തുള്ള Erin ലെ കിണറില്‍ നിന്നും പ്രതിദിനം 11 … Continue reading ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം

മനുഷ്യാവകാശ സംരക്ഷകര്‍ കൊല്ലപ്പെട്ടു

കൊളംബിയയില്‍ രണ്ട് മനുഷ്യാവകാശ സംരക്ഷകരായ Emilsen Manyoma ഉം അവരുടെ ഭര്‍ത്താവായ Joe Javier Rodallega ഉം കൊല്ലപ്പെട്ടു. Bajo Calima യുടെ മനുഷ്യാവകാശ സംഘടനയുടെ നേതാവായിരുന്നു Manyoma. ആ പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെ രേഖപ്പെടുത്തുകയായിരുന്നു അവര്‍. സൈനിക നിയന്ത്രണത്തിലുള്ള ആ പ്രദേശത്ത് 2005 ആണ് അവര്‍ സംഘടന തുടങ്ങിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ക്കും ഭര്‍ത്താവിനുമെതിരെ വധഭീഷണികള്‍ വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കൊളംബിയയില്‍ വേറെ മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരേയും കൊന്നിരുന്നു. — സ്രോതസ്സ് democracynow.org

ഏറ്റവും അധികം വായൂ മലിനീകരണമുണ്ടാക്കുന്ന 22 പേരെ കണ്ടെത്തി

2014 ല്‍ അമേരിക്കയിലെ മൊത്തം വായൂമലിനീകരണത്തിന്റെ മൂന്നിലൊന്ന് ചെയ്യത് 20,000 കമ്പനികളിലെ വെറും 100 സ്ഥാപനങ്ങള്‍ ആണ്. വാതകങ്ങള്‍ പുറത്തുവിടുന്ന 7,000 സ്ഥാപനങ്ങളിലെ വേറെ ഒരു 100 സ്ഥാപനങ്ങള്‍ ഹരിതഗൃഹവാതകങ്ങളുടെ മൂന്നിലൊന്ന് പുറത്തുവിട്ടു. Center for Public Integrity നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥപനങ്ങളിലെ 22 എണ്ണത്തിന്റെ പട്ടിക ചുവടെ കൊടുക്കുന്നു. മിക്കവയും കല്‍ക്കരി നിലയങ്ങളാണ്, ചിലവക്ക് വളരേറെ വലിപ്പമുള്ളതിനാല്‍ ഉയര്‍ന്ന റാങ്കാണ് നല്‍കിയിരിക്കുന്നത്. — സ്രോതസ്സ് scientificamerican.com

സിയാറ്റിലിലെ Housing Discrimination കേസില്‍ JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പിലെത്തി

2006 - 2009 കാലത്ത് 50,000 ല്‍ അധികം കറുത്തവരോട് വിവേചനം കാണിച്ചു എന്ന അമേരിക്കയിലെ നീതിന്യായ വകുപ്പ് കേസ് JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. Fair Housing Act and Equal Credit Opportunity Act ലംഖിഘിച്ചു എന്നാണ് കേസ്. ഒത്തുതീര്‍പ്പ പ്രകാരം JPMorgan Chase തെറ്റ് ചെയ്തു എന്ന് സമ്മതിക്കേണ്ട കാര്യമില്ല, ബാങ്ക് ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഉണ്ടാകില്ല. — സ്രോതസ്സ് democracynow.org എത്ര നല്ല രാജ്യം! നീതിയും വില്‍പ്പക്ക്