Vizio കഴിഞ്ഞ ആഴ്ച FTC യുമായി പ്രശ്നത്തിലായി. രണ്ട് വര്‍ഷക്കാലം ഉപഭോക്താക്കളുടെ സമ്മതമില്ലാതെ 1.1 കോടി ടിവിയില്‍ നിന്ന് കാഴ്ചക്കാരുടെ കാഴ്ചാ സ്വഭാവം നിരീക്ഷിച്ചതിന് അവര്‍ക്ക് $22 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടതായി വന്നു. സ്വാഭാവികമായി തന്നെ Vizio TVs ന്റെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തനക്ഷമായിരുന്നതാണ് പ്രശ്നം. മറ്റ് നിര്‍മ്മാതാക്കളെ പോലെ അത് ഓഫ് ആക്കാന്‍ പറ്റില്ല. പുതിയവയില്‍ അത് ഓഫാക്കാന്‍ സംവിധാനമുണ്ട്. ഇത് വഴി വളരേധികം വ്യക്തിപരമായ ഡാറ്റകള്‍ Vizio ശേഖരിച്ചിട്ടുണ്ട്. — സ്രോതസ്സ് theverge.com
ടാഗ്: വാര്‍ത്ത
സിയാറ്റില്‍ നഗരം Wells Fargo യില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു
Dakota Access Pipeline ന് ധനസഹായം കൊടുക്കുന്നതിന്റെ പ്രതിഷേധമായി സിയാറ്റില്‍ നഗര സഭ ഏകകണ്ഠേനെ തങ്ങളുടെ $300 കോടി ഡോളര്‍ Wells Fargo ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മേയര്‍ ആ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. പൈപ്പ് ലൈനിന്റെ പണിക്ക് U.S. Army Corps of Engineers കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തിരുന്നു. Wells Fargo യുമായുള്ള നഗരത്തിന്റെ കരാര്‍ 2018 ല്‍ കാലാവധി തീരാന്‍ പോകുന്നതിന് മുമ്പേ തന്നെ ഈ തീരുമാനം വന്നു. $1.3 trillion … Continue reading സിയാറ്റില്‍ നഗരം Wells Fargo യില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു
ഷിഫ്റ്റ് ജോലിയും heavy lifting ഉം സ്ത്രീകളുടെ fertility യെ ബാധിക്കുന്നു
രാത്രിയില്‍ ജോലി ചെയ്യുന്നതോ, ക്രമരഹിതമായ ഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നതോ ആയ സ്ത്രീകളില്‍ fertility കുറഞ്ഞുവരുന്നതായി പുതിയ പഠനം കണ്ടെത്തി. ആരോഗ്യമുള്ള ഭ്രൂണമായി വളരാന്‍ ശേഷിയുള്ള അണ്ഡങ്ങള്‍ ഷിഫ്റ്റിലും, രാത്രിയിലും ജോലിചെയ്യുന്ന സ്ത്രീകളില്‍ കുറവേയുണ്ടാകുന്നുള്ളു എന്ന് Harvard University ലെ ഗവേഷകര്‍ പറയുന്നു. heavy lifting ആവശ്യമായി വരുന്ന നഴ്സുമാര്‍, interior designers പോലുള്ള ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആരോഗ്യമുള്ള അണ്ഡോല്‍പ്പാദനത്തിന് 15% കുറവ് വരുന്നു. — സ്രോതസ്സ് independent.co.uk
2016 ല്‍ ചൈനയിലെ വൈദ്യുതി ബസ് വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു
ഏറ്റവും അധികം വൈദ്യുതി ബസ് വിറ്റത് Yutong ആണ്. അവര്‍ 21,428 ബസ് വിറ്റു. രണ്ടാം സ്ഥാനം BYD നാണ്. അവര്‍ 14,903 എണ്ണം വിറ്റു. 7,921 എണ്ണം വിറ്റ് മൂന്നാം സ്ഥാനത്ത് Nanjing എത്തി. Zuhai (~6,000) ഉം Hunan (3,410) ഉം നാലും അഞ്ചും സ്ഥാനം വഹിക്കുന്നു. — സ്രോതസ്സ് — source cleantechnica.com
ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള ആണവവികിരണങ്ങള്‍ “ചിന്തിക്കാന്‍ പോലും പറ്റാത്ത” നിലയിലെത്തി
ഫുകുഷിമ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്റ്ററിനകത്ത് ആണവവികിരണ നില ആറ് വര്‍ഷം മുമ്പ് ഉരുകിയൊലിക്കല്‍ നടന്നതിന് ശേഷം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മാര്‍ച്ച് 11, 2011 ന് ഒരു വലിയ ഭൂമികുലുക്കവും സുനാമിയും വടക്ക് കിഴക്കെ ജപ്പാനിലുണ്ടാവുകയും 20,000 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഫൂകുഷിമയിലെ ആണവവികിരണം കാരണം 160,000 പേര്‍ അവിടെ നിന്ന് ഓടിപ്പോയി. ചെര്‍ണോബിലിന് ശേഷം നടന്ന ഏറ്റവും മോശം ആണവദുരന്തമായിരുന്നു അത്. "ചിന്തിക്കാന്‍ പോലും പറ്റാത്ത" നിലയിലാണ് … Continue reading ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള ആണവവികിരണങ്ങള്‍ “ചിന്തിക്കാന്‍ പോലും പറ്റാത്ത” നിലയിലെത്തി
വേഡ്പ്രസ് കേരള സംഗമം കൊച്ചിയില്‍
WordPress എന്നത് വെബ് സൈറ്റുകള്‍, ബ്ലോഗുകള്‍, ആപ്പുകള്‍ ഒക്കെ നിര്‍മ്മിക്കാനുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. ലോകം മൊത്തമുള്ള വെബ്ബിന്റെ 27% വും ഇന്ന് പ്രവര്‍ത്തിക്കുന്നത് WordPress നാലാണ്. എളുപ്പത്തില്‍ പഠിക്കാനും ഉപയോഗിക്കാന്‍ കഴിയുന്നതിനാലും ഉയര്‍ന്ന ഗുണമേന്മയുള്ളതിനാലുമാണ് വേഡ്പ്രസിന് ഇത്ര അധികം പ്രചാരം കിട്ടിയത്. ലോകം മൊത്തം ലക്ഷക്കണിന് ഡവലപ്പര്‍മാര്‍ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിഷ്കരിക്കാനും വികസിപ്പിക്കാനുമായി പ്രവര്‍ത്തിക്കുന്നുണ്ട്. 6 കോടിയാളുകളാണ് അവരുടെ വെബ് സൈറ്റ് പ്രവര്‍ത്തിക്കാനായി ഇന്ന് വേഡ്പ്രസിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെല്ലാം ഇടക്കിടെ ലോകത്തെ വിവിധ നഗരങ്ങളില്‍ … Continue reading വേഡ്പ്രസ് കേരള സംഗമം കൊച്ചിയില്‍
ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ പുതിയ കോളനികള്‍ നിര്‍മ്മിക്കുന്നു
ജൂതന്‍മാര്‍ക്ക് മാത്രമായുള്ള പുതിയ കോളനികള്‍ ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് പടിഞ്ഞാറെക്കരയില്‍ ഔദ്യോഗികമായി കോളനികള്‍ ഇസ്രായേല്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഇസ്രായേലുകാരായ കോളനിക്കാര്‍ അനഔദ്യോഗികമായി വന്‍തോതില്‍ കോളനികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ കൈയ്യേറിയിരിക്കുന്ന പടിഞ്ഞാറെക്കരയില്‍ 5,000 ല്‍ അധികം വീടുകള്‍ വെക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു. — സ്രോതസ്സ് democracynow.org
ഭൂമിയില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു
International Committee for the Recovery of the Vaquita (CIRVA) ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. 2015 - 2016 കാലത്ത് ശേഷിച്ച 49% വഖിറ്റ്വകള്‍ ഇല്ലാതെയായി. പ്രതിവര്‍ഷം ശരാശരി 39% എന്ന തോതിലായിരുന്നു 2011 - 2016 കാലത്ത് നശിച്ചുകൊണ്ടിരുന്നത്. അതായത് അഞ്ച് വര്‍ഷക്കാലം അവയുടെ എണ്ണം 90% കുറഞ്ഞു. — സ്രോതസ്സ് news.mongabay.com
ആന്റി ഡിപ്രസന്റുകള്‍ പ്രവര്‍ത്തിക്കില്ല
Mayo Clinic പറയുന്നതനുസരിച്ച്, 13% അമേരിക്കക്കാര്‍ ആന്റി ഡിപ്രസന്റുകള്‍ ഉപയോഗിക്കുന്നു. അതായത് പത്തിലൊരാള്‍. 50 - 64 വയസ് പ്രായമായ സ്ത്രീകളില്‍ നാലിലൊന്ന് പേരും ഇത്തരം മരുന്നുകളുപയോഗിക്കുന്നു. ഏറ്റവും അധികം കുറുപ്പടിയില്‍ എഴുതുന്ന മരുന്നുകളില്‍ രണ്ടാം സ്ഥാനമാണ് ഇവക്ക്. ആന്റിബയോട്ടിക്കാണ് ഒന്നാമത്. 2008 ല്‍ Harvard Medical School ലെ Dr. Irving Kirsch ഉം സംഘവും Prozac, Effexor, Serzone, Paxil എന്നിവ ലൈസന്‍സിനായി FDA യില്‍ സമര്‍പ്പിച്ച 35 വിവിധ ആന്റി ഡിപ്രസന്റ് മരുന്ന് … Continue reading ആന്റി ഡിപ്രസന്റുകള്‍ പ്രവര്‍ത്തിക്കില്ല
പണക്കാരായ റഷ്യക്കാരുടെ US$ 1000 കോടി ഡോളര്‍ കള്ളപ്പണം വെളുപ്പിച്ച് കേസില്‍ Deutsche Bank പിഴയടച്ചു
Deutsche Bank ബ്രിട്ടണിലേയും അമേരിക്കയിലേയും സാമ്പത്തിക അധികാരികള്‍ക്ക് US$ 62.5 കോടി ഡോളര്‍ പിഴ അടച്ചു. കള്ള ഭവനവായ്പാ securities വിറ്റകേസിന് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം ബാങ്ക് US$ 720 കോടി ഡോളര്‍ അമേരിക്കയിലെ നീതി വകുപ്പിന് പിഴ അടച്ചിരുന്നു. ഈ പ്രാവശ്യം ജര്‍മ്മനിയിലെ ഏറ്റവും വലിയ ഈ ബാങ്ക് ന്യൂയോര്‍ക്കിലെ Department of Financial Services (DFS) ന് US$ 42.5 കോടി ഡോളറും ബ്രിട്ടണിലെ Financial Conduct Authority (FCA) ന് US$ 20.2 … Continue reading പണക്കാരായ റഷ്യക്കാരുടെ US$ 1000 കോടി ഡോളര്‍ കള്ളപ്പണം വെളുപ്പിച്ച് കേസില്‍ Deutsche Bank പിഴയടച്ചു