മനുഷ്യന്റെ നാഡീ കോശങ്ങളെ മില്ലി സെക്കന്റുകള്‍ക്കകം പ്രവര്‍ത്തനക്ഷമമാക്കി അവയുടെ പ്രവര്‍ത്തിയെ മാറ്റാന്‍ ആന്റീബോഡീസിന് കഴിയും. Technical University of Munich (TUM) ലെ Human Biology ആണ് ഈ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തല്‍ നടത്തിയത്. ഈ കണ്ടുപിടുത്തം, ചില പ്രത്യേക ക്യാന്‍സറുകളുമായി ചേര്‍ന്ന് വരുന്ന രോഗങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ദ്ധിപ്പിക്കും. എല്ലാറ്റിലും അതീതമായി കുടലിന്റെ പ്രശ്നങ്ങളും. മുഴകളോട് ചേര്‍ന്ന് വരുന്ന അവയവങ്ങളുടെ പ്രവര്‍ത്തന പ്രശ്നങ്ങളെ paraneoplastic syndromes എന്നാണ് വിളിക്കുന്നത്. മുഴകളല്ല ഈ പ്രശ്നങ്ങളുണ്ടാക്കുന്നത്. പകരം ശരീരത്തിന്റെ autoimmune … Continue reading നാഡീവ്യൂഹത്തിലെ ഒരു ‘സന്ദേശവാഹകന്‍’ ആയി ആന്റീബോഡീസ് പ്രവര്‍ത്തിക്കുന്നു
ടാഗ്: വാര്‍ത്ത
പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്ന ലോഷനുകള്‍ നിരോധിക്കാന്‍ ഹവായ് ആലോചിക്കുന്നു
അള്‍ട്രാവയലറ്റിനെ തടയുന്ന രണ്ട് രാസവസ്തുക്കളടങ്ങിയ sunscreens ലോഷനുകള്‍ പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ അവ നിരോധിക്കാന്‍ ഹവായിലെ ജനപ്രതിനിധികള്‍ ആലോചിക്കുന്നു. ജനുവരി 20 ന് സെനറ്റര്‍ Will Espero ആണ് oxybenzone ഉം octinoxate ഉം അടങ്ങിയ ലോഷനുകള്‍ നിരോധിക്കാനുള്ള നിയമം സഭയില്‍ വെച്ചത്. ഹവായ് ദ്വീപായ Maui വിലെ ബീച്ചിലെ കടല്‍ വെള്ളത്തില്‍ ഗവേഷകര്‍ oxybenzone മലിനീകരണം 4,000 parts per trillion (ppt) ആണെന്ന് കണ്ടെത്തി. ആ തോത് അങ്ങനെ കുറച്ച് ദിവസം നിലനിന്നാല്‍ അത് പവിഴപ്പുറ്റുകളെ … Continue reading പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്ന ലോഷനുകള്‍ നിരോധിക്കാന്‍ ഹവായ് ആലോചിക്കുന്നു
“ചീമുട്ട” നെബുലയിലെ അത്യുജ്ജ്വലമായ നക്ഷത്ര മരണം ഹബിള്‍ ടെലസ്കോപ്പ് ചിത്രമാക്കി
സൂര്യനെപ്പോലെ ഭാരം കുറഞ്ഞ ഒരു നക്ഷത്രത്തിന്റെ മരണത്തിന്റെ ഗംഭീരമായ ഉദാഹരണമായിരിക്കുകയാണ് Calabash Nebula. ഈ നക്ഷത്രം ചുവപ്പ്ഭീമന്‍ എന്ന അവസ്ഥയില്‍ നിന്ന് planetary nebula എന്ന അവസ്ഥയിലേക്ക് മാറുന്നു എന്നാണ് നാസയുടെ ഹബിള്‍ ടെലസ്കോപ്പ് എടുത്ത ഈ ചിത്രം കാണിക്കുന്നത്. ആ മാറ്റത്തില്‍ അത് അതിന്റെ പുറം പാളി വാതകങ്ങള്‍ ചുറ്റുപാടും തെറിപ്പിക്കുകയാണ്. അതി വേഗത്തിലാണ് ഈ വാതകങ്ങള്‍ പുറത്തേക്ക് പോകുന്നത്. മഞ്ഞ നിറത്തിലെ വാതകങ്ങള്‍ മണിക്കൂറില്‍ 10 ലക്ഷം കിലോമീറ്റര്‍ വേഗത്തിലാണ് പുറത്തേക്ക് വരുന്നത്. ഈ … Continue reading “ചീമുട്ട” നെബുലയിലെ അത്യുജ്ജ്വലമായ നക്ഷത്ര മരണം ഹബിള്‍ ടെലസ്കോപ്പ് ചിത്രമാക്കി
യൂറോപ്പിലെ കൃഷിയെ അപകടകരമായ പുതിയ ഗോതമ്പ് രോഗം ഭീഷണിപ്പെടുത്തുന്നു
കഴിഞ്ഞ വര്‍ഷം സിസിലിയിലെ ഗോതമ്പ് കൃഷിയെ ഒരു പുതിയ അസാധാരണമായ ഫംഗസ് ആക്രമിച്ചു. അതിന്റെ വിത്തുകള്‍ പടര്‍ന്ന് ഈ വര്‍ഷം ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദന പ്രദേശമായ യൂറോപ്പിലെ വിളവെടുപ്പിനെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം stem rust പതിനായിരക്കണക്കിന് ഹെക്റ്റര്‍ സ്ഥലത്തെ വിളയാണ് സിസിലിയില്‍ നശിപ്പിച്ചത്. GRRC നടത്തിയ പരീക്ഷണ ശാലയില്‍ നടത്തിയ പഠനത്തില്‍ ഈ രോഗാണു ഡസന്‍കണക്കിന് ഗോതമ്പ് തരങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തി. ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളേയും ഇത് ബാധിക്കുന്നു. മറ്റൊരു ഗോതമ്പ് … Continue reading യൂറോപ്പിലെ കൃഷിയെ അപകടകരമായ പുതിയ ഗോതമ്പ് രോഗം ഭീഷണിപ്പെടുത്തുന്നു
റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി സ്രോതസ്സ്
Proceedings of the National Academy of Sciences ല്‍ വന്ന പുതിയ ഒരു പഠനപ്രകാരം റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി(Black carbon, soot) സ്രോതസ്സിന്റെ 35% വരുന്നത് വീടുകള്‍ ചൂടാക്കുന്നതില്‍ നിന്നുമാണ്. 38% ഗതാഗതത്തില്‍ നിന്നും open fires, വൈദ്യുത നിലയങ്ങള്‍, gas flaring എന്നവ 12%, 9%, 6% എന്നീ തോതിലാണ്. മുമ്പ് യൂറോപ്യന്‍ ആര്‍ക്ടിക്കില്‍ നടത്തിയ പഠനവുമായി ചേര്‍ന്ന് പോകുന്നതാണ് ഈ വിവരങ്ങള്‍. എന്നാല്‍ സൈബീരിയയില്‍ മുമ്പത്തെ കണ്ടെത്തലുകളില്‍ നിന്ന് വിഭിന്നമായ വിവരങ്ങളാണ് ഇപ്പോള്‍ … Continue reading റഷ്യന്‍ ആര്‍ക്ടിക്കിലെ കരിപ്പെടി സ്രോതസ്സ്
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും
പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റ് 11,000 കോടി രൂപാ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 72,500 കോടിരൂപയാണ് വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മൊത്തം ലക്ഷ്യത്തില്‍ 46,500 കോടി രൂപാ കണ്ടെത്തുന്നത് minority stake sale വഴിയും 15,000 കോടി രൂപാ strategic disinvestment വഴിയുമാവും കണ്ടെത്തുക. ഈ വര്‍ഷം സര്‍ക്കാര്‍ വില്‍ക്കാനുദ്ദേശിച്ച 46,500 കോടി രൂപയേക്കാള്‍ കൂടുതലാണ് 72,500 കോടി രൂപ എന്ന ലക്ഷ്യം. listing exercise ല്‍ നിന്ന് 11,000 കോടി … Continue reading പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും
വലിയ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് റൊമേനിയയില്‍ മന്ത്രി രാജിവെച്ചു
ഔദ്യോഗിക തെറ്റുകളെ കുറ്റവിമുക്തമാക്കുന്ന അടിയന്തിര ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചുകൊണ്ട് റൊമേനിയയില്‍ രണ്ടര ലക്ഷം ആളുകള്‍ തെരുവിലേക്കിറങ്ങി. അതേ തുടര്‍ന്ന് വ്യവസായ മന്ത്രി Florin Jianu രാജിവെച്ചു. 1989 ന് ശേഷം റൊമേനിയയില്‍ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. — സ്രോതസ്സ് democracynow.org എല്ലായിടത്തും ജനം ആണ് അധികാരി എന്ന് ജനങ്ങള്‍ സ്വയം തിരിച്ചറിയണം.
റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി
Indian Coast Guard ന് വേണ്ടി 14 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള 916 കോടി രൂപയുടെ കരാര്‍ Reliance Defence and Engineering Ltd (RDEL) പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവെച്ചു. Reliance Infrastructure Ltd (RInfra) ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് RDEL. പ്രതിരോധ മന്ത്രാലയം നടത്തിയ ലേലം വിളിയിലൂടെയാണ് RDEL നെ തെരഞ്ഞെടുത്തത്. Larsen and Toubro, Cochin Shipyard Ltd, Goa Shipyard Ltd, Garden Reach Shipbuilders & Engineers Ltd … Continue reading റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി
മുസ്ലീം നിരോധന ഉത്തരവിനെ എതിര്‍ത്ത Attorney General നെ ട്രമ്പ് പിരിച്ചുവിട്ടു
പ്രസിഡന്റ് ട്രമ്പ് ഇപ്പോഴത്തെ Attorney General ആയ Sally Yates നെ പിരിച്ചുവിട്ടു. Iran, Iraq, Libya, Somalia, Sudan, Syria, Yemen എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളേയും പൌരന്‍മാരേയും തടയുന്ന ട്രമ്പിന്റെ executive order നെ Justice Department പിന്‍തുണക്കില്ല എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. Yates കഴിഞ്ഞ 27 വര്‍ഷങ്ങളായി Justice Department ല്‍ ജോലിചെയ്തിരുന്നു. — സ്രോതസ്സ് democracynow.org
ജല സ്വകാര്യവല്‍ക്കരണ നീക്കത്തെ മെക്സിക്കോയിലെ പ്രതിഷേധക്കാര്‍ക്ക് തടയാനായി
മെക്സിക്കോയിലെ സംസ്ഥാനമായ Baja California യില്‍ ജലം സ്വകാര്യവല്‍ക്കരിക്കുന്നതിന് കൊണ്ടുവന്ന നിയമം ഇല്ലാതാക്കാന്‍ വലിയ ജനകീയ പ്രക്ഷോഭത്തിന് കഴിഞ്ഞു. ഗവര്‍ണര്‍ Francisco Vega അത് സംബന്ധിച്ച നിയമം പ്രഖ്യാപിച്ചു. സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ട് ജനം പ്രതിഷേധ സമരത്തിനിറങ്ങുകയും പ്രാദേശിക പ്രസിഡന്റിന്റേയും നിയമത്തിന് അംഗീകാരം കൊടുത്ത ജനപ്രതിനിധികളുടേയും രാജി ആവശ്യപ്പെടുകയും ചെയ്തു. ഗ്യാസ് നികുതി എടുത്തുകളയാനും സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ഉടന്‍ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നും കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. — സ്രോതസ്സ് telesurtv.net