മുമ്പത്തെ National Security Agency (NSA) കരാറുകാരനും whistleblower ഉം ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് Stockholm ല്‍ നടന്ന ഇന്റര്‍നെറ്റ് കോണ്‍ഫെറന്‍സില്‍ അഭിപ്രായം പറഞ്ഞു. “ട്രമ്പ് വെറും പ്രസിഡന്റ് മാത്രമാണ്. അത് പ്രധാനപ്പെട്ട ഒരു സ്ഥാനമാണ്. എന്നാല്‍ അത്തരം ധാരാളം സ്ഥാനങ്ങളിലൊന്ന് മാത്രം.“ വിവരങ്ങള്‍ ചോര്‍ത്തിയതിന് Espionage Act പ്രകാരം അമേരിക്ക അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് സ്നോഡന്‍. അമേരിക്കയിലെ പൊതുജനങ്ങളെ NSA രഹസ്യാന്വേഷണം നടത്തുന്നു എന്ന സത്യം പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. … Continue reading ട്രമ്പ് ‘വെറും പ്രസിഡന്റ് മാത്രമാണ്’
ടാഗ്: വാര്‍ത്ത
വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു
യെമനിലെ സാനായില്‍ (Sana'a) പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള 500 ല്‍ അധികം രേഖകളുടെ ഒരു സഞ്ചയമാണ് യെമന്‍ ഫയലുകള്‍(Yemen Files). യെമനിലെ യുദ്ധം 31.5 ലക്ഷം അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. വര്‍ഷിച്ച ബോംബുകളിലധികവും അമേരിക്ക കൊടുത്തതാണെന്ന് മാത്രമല്ല ഈ യുദ്ധത്തില്‍ ആഴത്തില്‍ ഇടപെടുന്നവര്‍ കൂടിയാണ്. യുദ്ധം തുടങ്ങുന്നതിന് മുമ്പ്, യെമന്‍ സൈന്യത്തിന് അമേരിക്ക ആയുധം കൊടുക്കുന്നതിന്റേയും, പരിശീനലനം കൊടുക്കുന്നതിന്റേയും, ധനസഹായം കൊടുക്കുന്നതിന്റേയും ഒക്കെ രേഖാമൂലമായ തെളിവുകള്‍ യെമന്‍ ഫയലുകള്‍. മറ്റ് കാര്യങ്ങളും ഈ രേഖകള്‍ വ്യക്തമാക്കുന്നതിനോടൊപ്പം ശേഖരിച്ച … Continue reading വിക്കീലീക്സ് യെമന്‍ ഫയലുകള്‍ പുറത്തുവിട്ടു
ക്യാനഡയിലെ ഫോസില്‍ ഇന്ധന സബ്സിഡി കാര്‍ബണ്‍ വിലയെ കുറച്ച് കാണുന്നു
ശതകോടിക്കണക്കിന് നികുതിദായകരുടെ പണം എണ്ണ പ്രകൃതി വാതക കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കുന്നത് വഴി കാര്‍ബണിന് ക്യാനഡ ഏര്‍പ്പെടുത്തിയ വില എത്രമാത്രം ചെറുതാക്കുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് ക്യാനഡയിലെ നാല് പ്രധാനപ്പെട്ട പരിസ്ഥിതി സംഘങ്ങള്‍ പുറത്തുവിട്ടു. പ്രതിവര്‍ഷം $330 കോടി ഡോളറാണ് ക്യാനഡ ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് കൊടുക്കുന്നത്. ഈ തുക എന്നത് ഒരു ടണ്‍ CO2 മലിനീകരണത്തിന് $19 ഡോളര്‍ എന്ന തോതില്‍ കാര്‍ബണ്‍ വില നല്‍കുന്നതിന് തുല്യമാണ്. 2018 ല്‍ പ്രധാനമന്ത്രി Justin Trudeau കൊണ്ടുവരാന്‍ … Continue reading ക്യാനഡയിലെ ഫോസില്‍ ഇന്ധന സബ്സിഡി കാര്‍ബണ്‍ വിലയെ കുറച്ച് കാണുന്നു
ഫേസ്ബുക്കിലെ കള്ളവാര്‍ത്തകള്‍ ശരിക്കുള്ള വാര്‍ത്തേയാക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന മൂന്ന് മാസക്കാലം തെരഞ്ഞെടുപ്പ് സംബന്ധിയായ കള്ള വാര്‍ത്തകള്‍, New York Times, Washington Post, Huffington Post, NBC News തുടങ്ങി പ്രധാന മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ശരിക്കുള്ള വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വായിക്കപ്പെട്ടു എന്ന് BuzzFeed നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. പ്രചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളില്‍ തട്ടിപ്പ് സൈറ്റുകള്‍, പാര്‍ട്ടി തീവൃതയുള്ള ബ്ലോഗുകളും പ്രസിദ്ധപ്പെടുത്തിയ ഏറ്റവും മുകളിലത്തെ 20 കള്ള വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ 8,711,000 പ്രാവശ്യം പങ്കുവെക്കപ്പെടുകയും അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രകടിപ്പിക്കുകയും … Continue reading ഫേസ്ബുക്കിലെ കള്ളവാര്‍ത്തകള്‍ ശരിക്കുള്ള വാര്‍ത്തേയാക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നു
പണം കൊടുത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടേതാണ് Kellogg ന്റെ ‘Breakfast Council’
Kellogg ന്റെ പോഷക ശ്രമങ്ങളെ സഹായിക്കാനായി അവരുടെ വെബ്‌സൈറ്റില്‍ “സ്വതന്ത്ര വിദഗ്ദ്ധരുടെ” “Breakfast Council” നല്‍കുന്ന വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. Froot Loops ന്റേയും Frosted Flakes ന്റേയും നിര്‍മ്മാതാക്കള്‍ ഈ വിദഗ്ദ്ധര്‍ക്ക് പണം കൊടുക്കുകയും സംസാരിക്കാനുള്ള കാര്യങ്ങള്‍ കൊടുക്കുകയും ചെയ്തു എന്ന് Associated Press ന് കിട്ടിയ അവരുടെ കരാറിന്റേയും ഇമെയിലിന്റേയും കോപ്പിയില്‍ നിന്ന് വ്യക്തമാകുന്നു. പ്രതിവര്‍ഷം ശരാശരി $13,000 ഡോളര്‍ വീതമാണ് അവര്‍ക്ക് കൊടുക്കുന്നത്. — സ്രോതസ്സ് thestar.com
ചൈനയിലെ സോളാര്‍ കമ്പനി ചെര്‍ണോബിലില്‍ സൌരോര്‍ജ്ജ നിലയം പണിയും
ചെര്‍ണോബിലില്‍ ആണവനിലയത്തിന് ചുറ്റുമുള്ള exclusion zone ല്‍ ഒരു സൌരോര്‍ജ്ജ നിലയം രണ്ട് ചൈനീസ് കമ്പനി നിര്‍മ്മിക്കും. 1986 ലെ ആണവദുരന്തത്താല്‍ മലിനമായ പ്രദേശമാണത്. ഉക്രെയിനിലെ ഈ പദ്ധതിയില്‍ China National Complete Engineering Corp (CCEC) മായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് GCL Group ന്റെ subsidiary ആയ GCL System Integration Technology (GCL-SI) പറഞ്ഞു. അടുത്ത വര്‍ഷം പണി തുടങ്ങും. — സ്രോതസ്സ് reuters.com
ക്യൂബ 80,000 അന്തര്‍ദേശീയ ഡോക്റ്റര്‍മാരെ സൌജന്യമായി പരിശീലിപ്പിച്ചു
കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ലാറ്റിനമേരിക്ക, കരീബിയന്‍, ആഫ്രിക്ക, അമേരിക്ക, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 80,000 ഡോക്റ്റര്‍മാരെ പരിശീലിപ്പിച്ചു എന്ന് Latin American School of Medicine, ELAM പറയുന്നു. 1960കള്‍ മുതല്‍ സൌജന്യമായി സ്കോളര്‍ഷിപ്പുകള്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ രാജ്യങ്ങള്‍ക്ക് നല്‍കുന്നു. മിക്ക രാജ്യങ്ങളും യുദ്ധത്താലും ആഭ്യന്തര പ്രശ്നങ്ങളാലും വലയുന്നവരാണ്. 1959 ലെ വിപ്ലവത്തിന് ശേഷം 20,000 പേര്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കി, കൂടുതലും ആരോഗ്യ പരിപാലന രംഗത്തായിരുന്നു. ഇന്ന് ക്യൂബയില്‍ 122 രാജ്യങ്ങളിലെ 10,000 … Continue reading ക്യൂബ 80,000 അന്തര്‍ദേശീയ ഡോക്റ്റര്‍മാരെ സൌജന്യമായി പരിശീലിപ്പിച്ചു
ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം
ശക്തമായ ഒരു ഭൂമികുലുക്കം വടക്ക് കിഴക്കെ ജപ്പാനില്‍ സംഭവിച്ചത് കുറച്ച് നേരത്തേക്ക് Fukushima No. 2 നിലയത്തിലെ ആണവ ഇന്ധന ശീതീകരണിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുത്തി. ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായ സുനാമിക്കും ഭൂമികുലുക്കം കാരണമായി. 5 വര്‍ഷം മുമ്പ് നടന്ന Great East Japan Earthquake നാല്‍ തകര്‍ന്ന പ്രദേശമാണ് അത്. ജനങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ അടച്ചു. Fukushima No. 2, Fukushima No. 3 യിലേയും … Continue reading ജപ്പാനിലെ ഫുകുഷിമയില്‍ വീണ്ടും ഭൂമികുലുക്കം
നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്ക് Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു
Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു എന്ന് നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്കായ DNB പ്രഖ്യാപിച്ചു. DNB യും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഈ പ്രോജക്റ്റില്‍ നിന്ന് പിന്‍മാറണമെന്ന നിവേദനത്തിന് SumOfUs.org സൈറ്റിലൂടെ 120,000 ഒപ്പുകള്‍ ഗ്രീന്‍പീസ് നോര്‍വ്വേയും കൂട്ടരും ശേഖരിച്ചതിന് ശേഷമാണ് ഇത്. മൊത്തം വായ്പയുടെ 10% ആണ് DNB യുടെ ഓഹരി. Citigroup, TD Securities, Wells Fargo, SunTrust തുടങ്ങിയ മറ്റ് പല ബാങ്കുകളാണ് ബാക്കിയുള്ള വായ്പ കൊടുത്തിരിക്കുന്നത്. — … Continue reading നോര്‍വ്വേയിലെ ഏറ്റവും വലിയ ബാങ്ക് Dakota Access Pipeline ലെ തങ്ങളുടെ ഓഹരികള്‍ വിറ്റു
ജൈവകൃഷിക്ക് അമേരിക്കയില്‍ വലിയ വളര്‍ച്ച
40 ലക്ഷം ഏക്കര്‍ സ്ഥലത്താണ് ഇന്ന് അമേരിക്കയില്‍ ജൈവ കൃഷി നടത്തുന്നത് എന്ന് കമ്പോള ഗവേഷണ സ്ഥാപനമായ Mercaris പറയുന്നു. രണ്ട് വര്‍ഷത്തില്‍ 11% വര്‍ദ്ധനവാണിത്. അംഗീകൃത ജൈവകൃഷി ഫാമുകളുടെ എണ്ണം 15,000 ആണ്. 2014 ല്‍ നിന്ന് 6% വര്‍ദ്ധനവ്. ഉപഭോക്താക്കളുടെ വലിയ demand ആണ് ജൈവകാര്‍ഷി ഉല്‍പ്പന്നങ്ങള്‍ക്ക്. California യിലും New York ഉം ആണ് അത് ഏറ്റവും അധികം. ഏറ്റവും കൂടുതല്‍ ജൈവകൃഷി സ്ഥലമുള്ളത് California യിലാണ്. 688,000 ഏക്കര്‍. Montana, Wisconsin, … Continue reading ജൈവകൃഷിക്ക് അമേരിക്കയില്‍ വലിയ വളര്‍ച്ച