IMF തലൈവിയായ ലഗാര്‍ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു

2008 ല്‍ ഫ്രാന്‍സിലെ ധനകാര്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഒരു വ്യവസായ ഭീമന് കൊടുത്ത US$41.7 കോടി ഡോളറിന്റെ state arbitration payout നെ ചോദ്യം ചെയ്തില്ല എന്ന കാരണത്താല്‍ ഇപ്പോഴത്തെ IMF തലൈവിയായ Christine Lagarde നെ കുറ്റക്കാരിയാണെന്ന് വിധിച്ചു. എന്നാല്‍ അപൂര്‍വ്വമായ കോടതിക്ക് പുറത്തുള്ള arbitration payment നെ അനുവദിച്ചതിന് ജഡ്ജി ഈ കേസില്‍ അവര്‍ക്ക് ശിക്ഷയൊന്നും വിധിച്ചില്ല. 2011ല്‍ IMF ന്റെ മുമ്പത്തെ തലവനായിരുന്ന Dominique Strauss-Khan ലൈംഗിക അപവാദ കേസില്‍ രാജിവെച്ചിരുന്നു. — … Continue reading IMF തലൈവിയായ ലഗാര്‍ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു

2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു

Israeli occupation forces (IOF) ഗാസയിലും, പടിഞ്ഞാറെ കരയിലുമായി 35 പാലസ്തീന്‍ കുട്ടികളെ 2016 കൊന്നു എന്ന് Defense for Children International (DCI) ന്റെ പാലസ്തീന്‍ ശാഖ പറയുന്നു. DCIയുടെ Accountability Program Director ആയ Ayed Abu Eqtaish പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് ഈ കാര്യം. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ പാലസ്തീന്‍ കുട്ടികള്‍ക്ക് നേരെ IOF നടത്തുന്ന അതിക്രമങ്ങളില്‍ ഏറ്റവും കൂടിയ അവസ്ഥയാണ് ഇത്. 2015 ല്‍ ഗാസയിലും, പടിഞ്ഞാറെ കരയിലും, ജറുസലേമിലുമായി 26 കുട്ടികളേയാണ് … Continue reading 2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു

പൌരന്‍മാര്‍ക്ക് അടിസ്ഥാന വരുമാനം നല്‍കുന്ന ആദ്യ രാജ്യമായി ഫിന്‍ലാന്റ്

അടിസ്ഥാന വരുമാനമായി US$587 ക്രമമില്ലാതെ തെരഞ്ഞെടുത്ത 2,000 പൌരന്‍മാര്‍ക്ക് നല്‍കുന്ന രണ്ട് വര്‍ഷത്തെ ഒരു പരീക്ഷണ പദ്ധതി സര്‍ക്കാര്‍ തുടങ്ങി. എല്ലാ പൌരന്‍മാര്‍ക്കുമായി വികസിപ്പിച്ചാല്‍ സമ്പത്തോ, തൊഴില്‍ സ്ഥിതിയോ പരിഗണിക്കാതെ എല്ലാവര്‍ക്കും അത് വരുമാന ഉറപ്പ് നല്‍കും. രണ്ട് വര്‍ഷത്തേക്കാണ് ഈ പരീക്ഷണ പദ്ധതി നടപ്പാക്കുക. ആളുകളെ ക്രമമില്ലാതായി തെരഞ്ഞെടുത്തതെങ്കിലും അവര്‍ തൊഴിലില്ലായ്മാ വേതനം വാങ്ങുന്നവരോ ഏതെങ്കിലും വരുമാന സബ്സിഡി ലഭിക്കുന്നവരോ ആകണം. — സ്രോതസ്സ് telesurtv.net

2016ല്‍ ലോകത്തെ അതി സമ്പന്നര്‍ $23700 കോടി ഡോളര്‍ നേടി

ലോകത്തെ അതി സമ്പന്നരായ 200 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പാദ്യത്തിന്റെ കൂടെ $23700 കോടി ഡോളര്‍ 2016ല്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ അവരുടെ മൊത്തം സമ്പാദ്യം $4.4 ട്രില്യണ്‍ ആയി. Bloomberg ന്റെ അഭിപ്രായത്തില്‍ 5.7% ആണ് ഈ വര്‍ഷം അവരുടെ സമ്പത്ത് വര്‍ദ്ധിച്ചത്. ട്രമ്പിന്റെ വിജയത്തിന് ശേഷം അമേരിക്കയിലെ സമ്പന്നര്‍ $7700 കോടി ഡോളര്‍ നേടി. ട്രമ്പ് കോര്‍പ്പറേറ്റ് നിയന്ത്രണങ്ങെല്ലാം എടുത്ത് കളയുമെന്നും കോര്‍പ്പറേറ്റുകളുടേയും വ്യക്തികളുടേയും വരുമാനത്തിനുള്ള നികുതി ഇല്ലാതാക്കുമെന്ന ഊഹത്തിലടിസ്ഥാനത്തിലാണ് ഇത്. — സ്രോതസ്സ് bloomberg.com

ഫുകുഷിമയില്‍ നിന്നുള്ള ആണവവികിരണ മാലിന്യങ്ങള്‍ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത്

കടലിലെ cesium 134 എന്നത് “ഫുകുഷിമയുടെ വിരലടയാളം” ആണ്. അത് അമേരിക്കന്‍ തീരത്ത് ഗവേഷകര്‍ കണ്ടെത്തി എന്ന് Woods Hole Oceanographic Institution (WHOI) പറയുന്നു. പൊതു ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന കടല്‍ ജല സാമ്പിളെടുക്കല്‍ പ്രോജക്റ്റാണ് അത്. അവര്‍ പസഫിക് സമുദ്രത്തിലെ ആണവവികിരണ തോത് പരിശോധിക്കുന്നു. ഒറിഗണിന്റെ പടിഞ്ഞാറെ തീരത്ത് cesium 134 ന്റെ 0.3 becquerels per cubic meter ആണ് അവര്‍ കണ്ടെത്തിയത്. അമേരിക്കയിലേയും ക്യാനഡയിലേയും ഗവേഷകര്‍ വളരെ കുറഞ്ഞ തോതില്‍ കണ്ടെത്തിയ ആണവവികിരണം … Continue reading ഫുകുഷിമയില്‍ നിന്നുള്ള ആണവവികിരണ മാലിന്യങ്ങള്‍ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത്

നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു

5 വര്‍ഷ കാലാവധിയിലധികം പലിശനിരക്ക് ഉല്‍പ്പന്നങ്ങളുടെ ആഗോള ഡോളര്‍ benchmark ല്‍ കൃത്രിമം കാട്ടിയതിന് Goldman Sachsനോട് $12 കോടി ഡോളര്‍ പിഴയടച്ച് ഒത്തുതീര്‍പ്പാക്കാന്‍ Commodity Futures Trading Commission ഉത്തരവിട്ടു. U.S. Dollar International Swaps and Derivatives Association Fix benchmark ല്‍ ജനുവരി 2007 മുതല്‍ മാര്‍ച്ച് 2012 വരെയുള്ള കാലത്ത് "ധാരാളം പ്രാവശ്യം" Goldman Sachs Group Inc കൃത്രിമം കാട്ടിയെന്ന് CFTC പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ … Continue reading നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു

എല്ലാ സര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റേയും അമ്മയായ ചിലവ് ചുരുക്കല്‍ പദ്ധതി ബ്രസീല്‍ പ്രഖ്യാപിച്ചു

അടുത്ത 20 വര്‍ഷത്തേക്ക് ബ്രസീല്‍ സര്‍ക്കാര്‍ സാമൂഹ്യ പരിപാടികള്‍ക്കായ ചിലവാക്കല്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള ഒരു ഭരണഘടനാ ഭേദഗതി ബ്രസീല്‍ സെനറ്റ് പാസാക്കി. പണപ്പെരുപ്പ തോതിനനുസരിച്ചേ അതിന് ഇനി മാറ്റം വരുത്തു. പൊതു കടത്തിന് നിയന്ത്രണം കൊണ്ടുവരാനാണ് ഈ പദ്ധതി എന്ന് സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി Workers Party വലിയ പ്രാധാന്യത്തോടെ നടപ്പാക്കിയ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ രംഗങ്ങളില്‍ PEC 55 എന്ന ഭേദഗതി കാരണം സര്‍ക്കാര്‍ ചിലവ് കുറക്കും. — സ്രോതസ്സ് washingtonpost.com … Continue reading എല്ലാ സര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റേയും അമ്മയായ ചിലവ് ചുരുക്കല്‍ പദ്ധതി ബ്രസീല്‍ പ്രഖ്യാപിച്ചു

ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank

അമേരിക്കയിലെ ഭവനവായ്പ കമ്പോള തകര്‍ച്ചയില്‍ $720 കോടി ഡോളര്‍ പിഴ അടക്കാന്‍ U.S. Department of Justice മായി നടന്ന ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീര്‍പ്പായി. 2005 - 2007 കാലത്ത് Deutsche Bank കള്ള ഭവനവായ്പകള്‍ (toxic mortgages) securities പാക്കേജാക്കി നിക്ഷേപകര്‍ക്ക് വിറ്റു. $1400 കോടി ഡോളര്‍ പഴയായിരുന്നു Justice Department തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന്റെ പകുതിക്ക് ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ ബാങ്ക് വിജയിച്ചു. ട്രമ്പിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ഈ കരാര്‍ ഉറപ്പിക്കാന്‍ … Continue reading ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank

70% ബഡ്ജറ്റ് തുകയും ചിലവാക്കി എന്ന് ആദിവാസി വകുപ്പ് മന്ത്രി പറയുന്നു

2016-17 കാലത്തെ 70% ബഡ്ജറ്റ് തുകയും വകുപ്പ് ചിലവാക്കി എന്ന് ആദിവാസി വകുപ്പ് മന്ത്രി Jual Oram പത്രസമ്മേളനത്തില്‍ പറഞ്ഞു. Forest Rights Act നടപ്പാക്കുന്നതില്‍ മന്ത്രാലയം പ്രത്യേകം ശ്രദ്ധചെലുത്തി. 55.43 ലക്ഷം ഹെക്റ്റര്‍ വനഭൂമിയുടെ അവകാശം 16.78 ലക്ഷം ആദിവാസികള്‍ക്ക് നല്‍കി. 47 ലക്ഷം ഏക്കര്‍ വനഭൂമി 48,192 ആദിവാസി സമൂഹങ്ങള്‍ക്കും നല്‍കി. — സ്രോതസ്സ് downtoearth.org.in

“Football Leaks” ലേഖനങ്ങള്‍ വന്നതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക പ്രോസിക്യൂട്ടര്‍ അന്വേഷണം തുടങ്ങി

ഡിസംബര്‍ 20, ഫുട്‌ബോള്‍ താരങ്ങള്‍ നികുതി സ്വര്‍ഗ്ഗങ്ങളുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്ന ആരോപണമുന്നയിക്കുന്ന ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടുതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക prosecutor അന്വേഷണം തുടങ്ങി. ജര്‍മ്മനിയിലെ മാധ്യമമായ Der Spiegel മാസങ്ങളോളം നീണ്ടുനിന്ന "Football Leaks" എന്ന് വിളിക്കുന്ന അന്വേഷണങ്ങളുടെ ഫലം പ്രസിദ്ധപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കം യൂറോപ്പിലെ 12 വാര്‍ത്താ മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കി. അടുത്ത വര്‍‍ഷം യുറോപ്യന്‍ യൂറോപ്യന്‍ കമ്മീഷന്‍ നികുതിവെട്ടിപ്പ് നടയാന്‍ പുതിയ നിയമം കൊണ്ടുവരും. … Continue reading “Football Leaks” ലേഖനങ്ങള്‍ വന്നതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക പ്രോസിക്യൂട്ടര്‍ അന്വേഷണം തുടങ്ങി