ആയിരക്കണക്കിന് കുട്ടികള്‍ വടക്കെ നൈജീരിയയില്‍ മരിക്കുന്നു

ബോകോ ഹറാം നശിപ്പിച്ച വടക്കെ നൈജീരിയയില്‍ പട്ടിണിയും രോഗങ്ങളും കാരണം ആയിരക്കണക്കിന് കുട്ടികള്‍ മരിക്കുന്നു എന്ന് അതിര്‍ത്തികളില്ലാത്ത ഡോക്റ്റര്‍മാര്‍ (Doctors Without Borders) പറയുന്നു. പ്രശ്നത്തെ സമ്മതിക്കാതിരിക്കരുത് എന്ന് നൈജീരിയന്‍ അധികൃതരോട് അവര്‍ ആവശ്യപ്പെടുന്നു. അത്യാപത്തില്‍ "ആയിരങ്ങള്‍ മരിക്കുന്നു" എന്ന ഔദ്യോഗിക സ്ഥിതീകരണം വന്നാല്‍ അടിയന്തിരമായ സഹായം ലഭ്യമാകാന്‍ ഉപകരിക്കും എന്നാണ് പാരീസ് ആസ്ഥാനമായ സംഘടന കരുതുന്നത്. ജൂണിലാണ് അതിര്‍ത്തികളില്ലാത്ത ഡോക്റ്റര്‍മാര്‍ ആദ്യം സൂചന നല്‍കിയത്. എന്നാല്‍ നൈജീരിയയുടെ National Emergency Management Agency യിലെ മുതിര്‍ന്ന … Continue reading ആയിരക്കണക്കിന് കുട്ടികള്‍ വടക്കെ നൈജീരിയയില്‍ മരിക്കുന്നു

സ്വതന്ത്ര സോഫ്റ്റ്‌വെയറിന് പ്രാധാന്യം കൊടുത്തുകൊണ്ട് റഷ്യന്‍ നിയമം

റഷ്യന്‍ ഫെഡറേഷന്റെ വിവിധ വകുപ്പുകളിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരണത്തിനായി ജന പ്രതിനിധികള്‍ ഒരു നിയമം പാസാക്കി. പൊതു മേഖലയിലെ സ്ഥാപനങ്ങള്‍ കുത്തക ബദലുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവനം നല്‍കുന്ന പ്രാദേശിക IT ബിസിനസിനും പ്രാധാന്യം നല്‍കണെന്നും, ആഗോള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഘങ്ങളുമായും സമൂഹവുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അത് ആവശ്യപ്പെടുന്നു. — സ്രോതസ്സ് fsfe.org

ലോകത്തെ വന്യ ജീവികളുടെ എണ്ണം 2020 ഓടെ മൂന്നില്‍ രണ്ട് കുറയും

മനുഷ്യന്റെ പ്രവര്‍ത്തനം കാരണം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ വന്യ ജീവികളുടെ എണ്ണം 67% കുറയും എന്ന് WWF ന്റെ Living Planet Report 2016 എന്ന റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയുടെ ചരിത്രത്തില്‍ മനുഷ്യന്‍ ആദ്യമായി ഭൂമിയാക്കാള്‍ ശക്തരാകുന്നതിനെക്കുറിച്ചും സമൂഹത്തെ തീറ്റാനും ഇന്ധനം നല്‍കാനുമുള്ള വഴിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം 1970 - 2012 കാലത്ത് മീന്‍, പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ 58% കുറവ് വന്നു. … Continue reading ലോകത്തെ വന്യ ജീവികളുടെ എണ്ണം 2020 ഓടെ മൂന്നില്‍ രണ്ട് കുറയും

സാന്‍ഫ്രാന്‍സിസ്കോ നഗരത്തിനെതിരായ Airbnb യുടെ വാദങ്ങളില്‍ കോടതിക്ക് തൃപ്തിയില്ല

നഗരങ്ങളുടെ നിയമങ്ങള്‍ പാലിക്കാതെ കമ്പനിയുടെ പ്ലാറ്റ്ഫോം അതത് നഗരവാസികള്‍ ഉപയോഗിക്കുന്നതില്‍ Airbnb ഉത്തരവാദികളാണ് എന്ന് നാം മുമ്പ് കണ്ടതാണ്. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ പ്രവര്‍ത്തികളില്‍ കമ്പനി ഉത്തരവാദികളല്ല എന്നാണ് CDAയുടെ Section 230 പറയുന്നത്. സാന്‍ഫ്രാന്‍സിസ്കോ ഈ രക്ഷപെടലിനെതിരെ മുന്നോട്ട് വന്നു. ഇപ്പോള്‍ പ്രശ്നം കോടതിയിലാണ്. ആദ്യത്തെ വിധി സാന്‍ഫ്രാന്‍സിസ്കോക്ക് അനുകൂലമായാണ് വന്നിരിക്കുന്നത്. — സ്രോതസ്സ് techdirt.com

ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു

കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനായി ബ്രിട്ടണിലെ മൂന്നില്‍ രണ്ടിലധികം സ്കൂളുകളിലെ സ്കൂള്‍ കമ്പ്യൂട്ടറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചു. ഒരു Freedom of Information അപേക്ഷക്ക് മറുപടിയായി കിട്ടിയതാണ് ഈ വിവരം. Big Brother Watch ന്റെ റിപ്പോര്‍ട്ട് പ്രകാരം, "classroom management software" ഇംഗ്ലണ്ടിലേയും വേയില്‍സിലേയും 1,000 ല്‍ അധികം സെക്കന്ററി സ്കൂളുലളിലെ 8 ലക്ഷത്തിലധികം കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. £25 ലക്ഷം പൌണ്ടാണ് ഈ പരിപാടിക്കായി ഇതുവരെ ചിലവാക്കിയത്. അദ്ധ്യാപകരുടെ കമ്പ്യൂട്ടറില്‍ നിന്ന് … Continue reading ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു

ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യുന്നു

കഴിഞ്ഞ മാസം Department of Veterans Affairs പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് സ്വയം നശിപ്പികലിന്റെ കുത്തൊഴുക്കിനെക്കുറിച്ച്, പ്രത്യേകിച്ച് യുദ്ധം കഴിഞ്ഞ് തിരിച്ചുവരുന്ന ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ, വ്യക്തമാക്കുന്നതാണ്. അത് അമേരിക്കയെ നാണംകെടുത്തുന്നതും മിക്ക അമേരിക്കക്കാര്‍ക്കും അറിയാത്ത ഒരു കൊലപാതക തോതാണ് അത്. ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ മരണത്തെ സ്വയം വരിക്കുന്നു. 2014 ല്‍ സാധാരണക്കാരുടെ ആത്മഹത്യയേക്കാള്‍ മൂന്ന് മടങ്ങായിരുന്നു വിമുക്ത സൈനികരുടെ ആത്മഹത്യ. പ്രായം 20കളിലുള്ള ചെറുപ്പക്കാരായ വിമുക്ത സൈനികരുടെ ആത്മഹത്യ സാധാരണക്കാരേക്കാള്‍ … Continue reading ഓരോ 72 മിനിട്ടിലും ഒരു അമേരിക്കന്‍ വിമുക്ത സൈനികന്‍ ആത്മഹത്യ ചെയ്യുന്നു

ഒന്നിനേയും വിശ്വസിക്കാത്ത അമേരിക്കയിലെ ആളുകള്‍

ഞെട്ടിപ്പിക്കുന്നതാണ് അത്തരക്കാരുടെ എണ്ണം. എന്നാല്‍ ഗാലപ്പ് പോള്‍ കാണിക്കുന്ന സംഖ്യകള്‍ സത്യമാണ്. ചില ഉദാഹരണങ്ങള്‍ ഇതാ - * ധാരാളം ആളുകള്‍ സുപ്രീംകോടതിയെ വിശ്വസിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ 1998 ല്‍ അമേരിക്കയിലെ 50% ആളുകള്‍ സുപ്രീം കോടതിയെ വിശ്വസിച്ചിരുന്നു. 1988 ല്‍ അവരുടെ ശതമാനം 56% ആയിരുന്നു. * 2016 ല്‍ ബാങ്കുകളെ വിശ്വസിക്കുന്നവരുടെ എണ്ണം 27% ആണ്. എന്നാല്‍ 2004 ല്‍ 53% പേരും ബാങ്കുകളെ വിശ്വസിച്ചിരുന്നു. * പള്ളിയേയും മത സ്ഥാപനങ്ങളേയും വിശ്വസിക്കുന്നവര്‍ ഇന്ന് … Continue reading ഒന്നിനേയും വിശ്വസിക്കാത്ത അമേരിക്കയിലെ ആളുകള്‍

ഫ്ലിന്റ് കഷ്ടപ്പെടുന്നു, മിഷിഗണില്‍ സെസ്റ്റ്‌ലെ ജല സ്വകാര്യവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നു

കുപ്പിവെള്ള ഭീമനായ നെസ്റ്റ്‌ലെയുടെ (Nestlé) പമ്പ് ചെയ്യുന്ന ഭൂഗര്‍ഭജലം മൂന്നിരട്ടിയാക്കാനുള്ള പദ്ധതിക്ക് മിഷിഗണ്‍ സംസ്ഥാനം അംഗീകാരം കൊടുത്തു. കഷ്ടപ്പെടുന്ന സമൂഹമായ ഫ്ലിന്റില്‍(Flint) നിന്ന് വെറും 193 കിലോമീറ്റര്‍ അകലെയുള്ള Ice Mountain പ്ലാന്റില്‍ നിന്നാണ് നെസ്റ്റ്‌ലെ ഇത് ചെയ്യുന്നത്. "മിഷിഗണ്‍ പരിസ്ഥിതി വകുപ്പിനോട് Evart ന് വടക്കുള്ള നിലയത്തില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് മിനിട്ടില്‍ 567 ലിറ്റര്‍ എന്ന തോതില്‍ നിന്ന് 1514 ലിറ്റര്‍ എന്ന തോതിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിന് Nestlé Waters North America … Continue reading ഫ്ലിന്റ് കഷ്ടപ്പെടുന്നു, മിഷിഗണില്‍ സെസ്റ്റ്‌ലെ ജല സ്വകാര്യവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നു

കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ അമേരിക്കക്കാരെ അഭയാര്‍ത്ഥികളാക്കുന്നു

ആഗോളതപനവും തീവൃ കാലാവസ്ഥയും സമുദ്രനിരപ്പുയരലും, അമേരിക്കയിലെ തീരപ്രദേശവാസികളെകൊണ്ട് കാലാവസ്ഥയെക്കുറിച്ചും ജലത്തില്‍ നിന്ന് എങ്ങനെ അകന്ന് നില്‍ക്കാമെന്നതിനെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കുകയാണ്. എന്നാല്‍ ഔദ്യോഗിക താല്‍പ്പര്യമില്ലായ്മകാരണം ഒരു കൂട്ടം അമേരിക്കക്കാരെ ഇപ്പോള്‍ തന്നെ കാലാവസ്ഥാ മാറ്റം അഭയാര്‍ത്ഥികളാക്കിയിട്ടുണ്ട്. രാജ്യത്തെ 11 ലക്ഷം പൊതു ഭവന യൂണിറ്റുകളില്‍ വര്‍ദ്ധിച്ച് വരുന്ന എണ്ണം കൊടുംകാറ്റിനാലും വെള്ളപ്പൊക്കത്തിനാലും തകര്‍ന്നത് പകരം നിര്‍മ്മിക്കുന്നത് സാവധാനത്തിലോ ചിലപ്പോള്‍ പകരം വെക്കാതെ തന്നെയും ഇരിക്കുകയാണ്. അത് ആളുകളെ അവരുടെ ചുറ്റുപാടുകളും നഗരങ്ങളും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് … Continue reading കാലാവസ്ഥാ മാറ്റം ഇപ്പോള്‍ തന്നെ അമേരിക്കക്കാരെ അഭയാര്‍ത്ഥികളാക്കുന്നു

ഡക്കോട്ട അക്സ്സ് പൈപ്പ്‌ലൈനിനെ എതിര്‍ക്കുന്ന ജലസംരക്ഷകരെ ആക്രമിച്ചതിനെ നഴ്സുമാര്‍ അപലപിച്ചു

ധീരരായി Dakota Access pipeline project ന് എതിരെ സമരം നടത്തുന്ന Standing Rock Sioux Tribe അംഗങ്ങളേയും മറ്റ് First Nations അംഗങ്ങളേയും, പരിസ്ഥിതി പ്രവര്‍ത്തകരേയും, മറ്റ് പ്രതിഷേധക്കാരേയും പോലീസും സായുധരായ കാവല്‍ക്കാരും ആക്രമിക്കുന്നതിനെ ശക്തമായി National Nurses United അപലപിച്ചു കുരുമുളക് വെള്ളം, സൈനികമായ ആയുധങ്ങള്‍, മറ്റ് സൈനികമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ സായുധരായ കാവല്‍ക്കാര്‍ വേട്ടനായകളെ സമരക്കാര്‍ക്കിടയിലേക്ക് അഴിച്ചവിട്ട് കടിപ്പിക്കുകയുണ്ടായി. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ധാരാളം മാധ്യമ പ്രവര്‍ത്തകരേയും അറസ്റ്റ് … Continue reading ഡക്കോട്ട അക്സ്സ് പൈപ്പ്‌ലൈനിനെ എതിര്‍ക്കുന്ന ജലസംരക്ഷകരെ ആക്രമിച്ചതിനെ നഴ്സുമാര്‍ അപലപിച്ചു