ഫേസ്‌ബുക്ക് കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള്‍ 1,000 മടങ്ങാണിത്

ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ഫേസ്‌ബുക്ക് $51.6 ലക്ഷം ഡോളര്‍ (£41.6 ലക്ഷം പൌണ്ട് )കോര്‍പ്പറേറ്റ് നികുതിയായി കൊടുത്തു. അതിന് മുമ്പത്തെ വര്‍ഷം കൊടുത്ത നികുതിയേക്കാള്‍ വളരെ അധികമാണിത്. മൊത്തം വരുമാനം £21 കോടി പൌണ്ടായിരുന്നു. കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്ന ലാഭം £2 കോടി പൌണ്ടും. ബ്രിട്ടണിലെ നികുതി നിയമങ്ങളെ അനുസരിക്കുന്നു എന്ന് പറയുന്നെങ്കിലും ഇതിന് മുമ്പത്തെ വര്‍ഷം ഫേസ്ബുക്ക് നികുതിയായി കൊടുത്ത പണം സാമൂഹ്യപ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ശതകോടി ഡോളറിന്റെ കമ്പനി നികുതി അടക്കുക … Continue reading ഫേസ്‌ബുക്ക് കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ $51.6 കോടി ഡോളര്‍ നികുതി കൊടുത്തു, 2014 ലേതിനേക്കാള്‍ 1,000 മടങ്ങാണിത്

കോടിക്കണക്കിന് കുട്ടികള്‍ വിഷമയമായ വായുവാണ് ശ്വസിക്കുന്നത് – UNICEF റിപ്പോര്‍ട്ട്

ലോകത്തെ അന്തരീക്ഷത്തിലെ വായൂ മലിനീകരണം ഏറ്റവും വിഷമയമായ നിലയിലുള്ള പ്രദേശത്ത് താമസിക്കുന്ന കുട്ടികളുടെ എണ്ണം 7 ല്‍ ഒരാള്‍ എന്ന തോതില്‍ ആണ്. 30 കോടി കുട്ടികളാണ് അത്. അന്തര്‍ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ആറ് മടങ്ങാണ് മലിനീകരണം. UNICEF ന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് Clear the Air for Children ആദ്യമായി എത്ര കുട്ടികള്‍ ലോകാരോഗ്യ സംഘടന(WHO) പറഞ്ഞിട്ടുള്ള പരിധിക്ക് അധികം വായൂ മലിനീകരണം സഹിക്കുന്നു എന്ന് കാണിച്ചുതരുന്നത്. മൊറോക്കോയില്‍ … Continue reading കോടിക്കണക്കിന് കുട്ടികള്‍ വിഷമയമായ വായുവാണ് ശ്വസിക്കുന്നത് – UNICEF റിപ്പോര്‍ട്ട്

ലാഭത്തിനായ അമേരിക്കക്കാരെ ചാരപ്പണി നടത്തുന്ന AT&Tയുടെ രഹസ്യ പരിപാടി

AT&T അമേരിക്കക്കാര്‍ക്കെതിരെ ലാഭത്തിനായി ചാരപ്പണി നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. സ്വകാര്യ ഫോണ്‍ വിളി വിവരങ്ങള്‍ സൂക്ഷിക്കുകയും മയക്കുമരുന്നിനെരായ യുദ്ധത്തിനും Medicaid തട്ടിപ്പും തുടങ്ങി എല്ലാം പരിശോധിക്കാനായി അത് അധികാരികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്ന് The Daily Beast റിപ്പോര്‍ട്ട് ചെയ്തു. Project Hemisphere എന്നാണ് ആ പദ്ധതിയുടെ പേര്. എല്ലാ ഫോണ്‍ വിളിയും, sms ഉം, Skype ചാറ്റും, മറ്റ് ആശയവിനിമയങ്ങളും അതിന്റെ infrastructure ലൂടെ കടന്ന് കടന്ന് പോകുന്നു. ചില രേഖകള്‍ക്ക് 1987 വരെ പഴക്കമുണ്ട്. … Continue reading ലാഭത്തിനായ അമേരിക്കക്കാരെ ചാരപ്പണി നടത്തുന്ന AT&Tയുടെ രഹസ്യ പരിപാടി

സായുധ പോലീസ് 141 ഡക്കോട്ട അക്സസ് പൈപ്പ്‌ലൈന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

വടക്കെ ഡക്കോട്ടയില്‍ വ്യാഴാഴ്ച സായുധ പോലീസ് 141 പേരെ അറസ്റ്റ് ചെയ്തു. ഒരു മാസമായി Dakota Access Pipeline (DAPL) ന് എതിരെ സമരം ചെയ്യുന്നവരാണ് ജലസംരക്ഷകരായ ഈ ആദിവാസികളും മറ്റ് പരിസ്ഥിതി പ്രവര്‍ത്തരും. Cannon Ball സ്ഥലത്താണ് വ്യാഴാഴ്ച പോലീസ് റെയ്ഡ് നടന്നത്. $380 കോടി ഡോളറിന്റെ പൈപ്പ്‌ലൈന്‍ റെഡ്ഇന്‍ഡ്യക്കാരായ ആദിവാസികളുമായുള്ള കരാര്‍ അവകാശങ്ങളെ ലംഘിക്കുകയും അവരുടെ ശുദ്ധജലത്തിന്റെ ലഭ്യതക്ക് ഭീഷണിയാകുകയും ചെയ്യും. സൈനികപരമായ പ്രതികരണം പോലീസിന്റെ തന്ത്രങ്ങളിലെ മാറ്റമാണ് കാണിക്കുന്നത്. പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ … Continue reading സായുധ പോലീസ് 141 ഡക്കോട്ട അക്സസ് പൈപ്പ്‌ലൈന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

2012 ല്‍ ജന്മദിന സമ്മാനമായി ഖത്തര്‍ ബില്‍ ക്ലിന്റണിന്റെ കുടുംബസംഘടനക്ക് $10 ലക്ഷം ഡോളര്‍ കൊടുത്തു

2012ല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇസ്ലാമിക് രാഷ്ട്രമായ ഖത്തര്‍ മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റായ ബില്‍ ക്ലിന്റണിന് ജന്മദിന സമ്മാനമായി $10 ലക്ഷം ഡോളര്‍ കൊടുത്തു. വിക്കിലീക്സ് പ്രസിദ്ധീകരിച്ച ഇമെയിലിലാണ് ഈ വിവരം വന്നത്. ക്ലിന്റണിന്റെ പ്രചാരണ സംഘത്തിലെ വിദേശകാര്യ നയത്തിന്റെ ഡയറക്റ്ററായ Ami Desai മറ്റുള്ള അംഗങ്ങള്‍ക്കയച്ച കത്തുകളില്‍ ചെക്കിനെക്കുറിച്ച് പറയുന്നുണ്ട് പ്രചാരണ സംഘത്തിന്റെ ചെയര്‍മാനായ ജോണ്‍ പൊഡസ്റ്റ ഇമെയില്‍ കൂട്ടത്തിലാണ് ഈ ഇമെയിലും അടങ്ങിയിരിക്കുന്നത്. — സ്രോതസ്സ് dailymail.co.uk

‘അഭിമുഖ’ത്തിന് മുമ്പ് തന്നെ ന്യൂയോര്‍ക്ക് ടൈംസ് ചോദ്യങ്ങള്‍ ബില്‍ ക്ലിന്റണന് നല്‍കി

മുമ്പത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണനുമായുള്ള Nicholas Kristoff ന്റെ അഭിമുഖത്തിന് മുമ്പ് തന്നെ അതിന്റെ ചോദ്യങ്ങള്‍ ക്ലിന്റണണിന് ന്യൂയോര്‍ക്ക് ടൈംസ് നല്‍കി എന്ന് വിക്കീലീക്സ് പുറത്തുവിട്ട ജോണ്‍ പൊഡസ്റ്റ ഇമെയിലില്‍ കാണുന്നു. “അന്തര്‍ദേശീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അവര്‍ അയച്ച ചോദ്യങ്ങള്‍”ക്കുള്ള ഉത്തരങ്ങളുടെ സ്ഥിതി അന്വേഷിച്ച് കൊണ്ട് Clinton Foundation ന്റെ Director of Foreign Policy ആയ Ami Desai പൊഡസ്റ്റക്കും മറ്റു പലര്‍‍ക്കും കത്തുകളയച്ചു. അന്തര്‍ദേശീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങളാണ് ക്ലിന്റണനോട് Kristoff ചോദിക്കാനുദ്ദേശിക്കുന്നത് … Continue reading ‘അഭിമുഖ’ത്തിന് മുമ്പ് തന്നെ ന്യൂയോര്‍ക്ക് ടൈംസ് ചോദ്യങ്ങള്‍ ബില്‍ ക്ലിന്റണന് നല്‍കി

പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി

കരാര്‍ ബാധിക്കുന്ന ഫ്രാന്‍സ്, സ്പെയില്‍, ബല്‍ജിയം, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളില്‍ പതിനായിരങ്ങള്‍ റാലി നടത്തി. trans-atlantic വ്യാപാര കരാറിനെതിരെ ഫ്രാന്‍സിലെ Nuit Debout പ്രതിഷേധം ശനിയാഴ്ച പുനര്‍ജ്ജീവിപ്പിച്ചു. സാമൂഹ്യ, തൊഴിലാളി, പരിസ്ഥിതി രംഗങ്ങളില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് പുതിയ കരാര്‍. 8,000 പേരാണ് പാരീസില്‍ പ്രകടത്തിനിറങ്ങിയത്. അവര്‍ പോലീസ് അതിക്രമങ്ങള്‍ക്കെതിരേയും, തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരേയും, നാടുകടത്തലിനെതിരേയും, കര്‍ഷകരെ കുടിയിറക്കുന്ന Nantes ലെ വിമാനത്താവള നിര്‍മ്മാണത്തിനെതിരേയും മുദ്രാവാക്യങ്ങള്‍ വിളിച്ചു. കരാര്‍ ബാധിക്കുന്ന മറ്റ് രാജ്യങ്ങളിലും പ്രകടനങ്ങള്‍ നടന്നു. അതേ … Continue reading പതിനായിരങ്ങള്‍ TTIP, CETA ക്കെതിരെ യൂറോപ്പില്‍ പ്രകടനം നടത്തി

വടക്കെ ഡക്കോട്ടയില്‍ 83 പേരെ അറസ്റ്റ് ചെയ്തു

Morton Countyയില്‍ Dakota Access Pipeline നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഒത്തുചേര്‍ന്ന 300 ഓളം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസുകാര്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. 5 മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിന്റെ ഫലമായി 83 പേരെ അറസ്റ്റ് ചെയ്തു. രണ്ട് നിയമ നിരീക്ഷകര്‍ ഉള്‍പ്പെടുന്നു എന്ന് Bruce Ellison എന്ന attorney പറഞ്ഞു. — സ്രോതസ്സ് m.bismarcktribune.com

മൊറോക്കോ രാജാവില്‍ നിന്നും ക്ലിന്റണ്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന സ്വീകരിച്ചു

ഹിലറി ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പ്രചാര മേധാവിയായ ജോണ്‍ പൊഡസ്റ്റയുടെ(John Podesta) ഇമെയിലുകള്‍ വിക്കീലീക്സ് തുടര്‍ന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഇമെയിലില്‍ പറയുന്നു. 2015 ല്‍ ക്ലിന്റണ്‍ $1.2 കോടി ഡോളര്‍ സംഭാവന Clinton Global Initiative ന് വേണ്ടി മൊറോക്കോയിലെ രാജാവില്‍ നിന്നും Marrakeshയിലെ പ്രഭാഷണ പരിപാടിക്കായി സ്വീകരിച്ചു. ഹിലറിക്ക് പകരം ബില്‍ ക്ലിന്റണും ചെല്‍സി ക്ലിന്റണുമാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. ഹിലറി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനിടയിലാണ് സംഭാവന കിട്ടിയത്. — സ്രോതസ്സ് democracynow.org

‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ്‍ സ്ത്രീ ജോലിക്കാര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നത്

അമേരിക്കയിലെ ഡോമോക്രാറ്റിക് പ്രസി‍ന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ ‘ഫെമിനിസ്റ്റ്’ എന്ന ലേബലില്‍ അറിയപ്പെടുന്നുവെങ്കിലും, വിക്കീലീക്സ് പുറത്തുവിട്ട ഇമെയിലുകളുടെ അടിസ്ഥാനത്തില്‍ Clinton Foundation ഉം അവരുടെ സെനറ്റ് ഓഫീസും പുരുഷ ജോലിക്കാര്‍ക്ക് ഒരോ ഡോളര്‍ ശമ്പളം കൊടുക്കുമ്പോള്‍ സ്ത്രീ ജോലിക്കാര്‍ക്ക് 72 സെന്റ് വീതം മാത്രമാണ് നല്‍കുന്നത് എന്ന് വ്യക്തമായി. സെനറ്റര്‍ ആയിരുന്ന കാലത്ത് പോലും അത് അങ്ങനെയായിരുന്നു. 2011 ല്‍ Clinton Foundation സ്ത്രീകളേക്കാള്‍ പുരുഷ ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം ശരാശി $8,000 ഡോളര്‍ അധികം നല്‍കിയിരുന്നു എന്ന് … Continue reading ‘ഫെമിനിസ്റ്റ്’ ഹിലറി ക്ലിന്റണ്‍ സ്ത്രീ ജോലിക്കാര്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവ് ശമ്പളമാണ് നല്‍കുന്നത്