‘ചൈനക്ക് ചുറ്റും മിസൈല്‍ പ്രതിരോധ വലയം’ നിര്‍മ്മിക്കാന്‍ അമേരിക്കക്ക് കഴിയുമെന്ന് ഹിലറി

വടക്കെ കൊറിയയുടെ ആണവ പരിപാടി നിര്‍ത്തലാക്കാന്‍ ചൈന സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ ‘ചൈനക്ക് ചുറ്റും മിസൈല്‍ പ്രതിരോധ വലയം’ നിര്‍മ്മിക്കാന്‍ അമേരിക്കക്ക് കഴിയുമെന്ന്, താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിന്റെ സൂചനയായി ഹിലറി ക്ലിന്റണ്‍ സ്വകാര്യമായി പറഞ്ഞു. ക്ലിന്റണിന്റെ തെരഞ്ഞെടുപ്പ് പരിപാടി ചെയര്‍മാന്റെ സ്വകാര്യ ഇമെയില്‍ അകൌണ്ട് ചോര്‍ത്തിയാണ് വിക്കിലീക്സ് ക്ലിന്റണിന്റെ ഈ അഭിപ്രായത്തെ പുറത്തുകൊണ്ടുവന്നത്. താന്‍ പുറത്തുവിടില്ല എന്ന പറഞ്ഞ ക്ലിന്റണിന്റെ സ്വകാര്യ പ്രഭാഷണങ്ങളുടെ transcripts ഉം വിക്കിലീക്സ് പുറത്തുവിട്ടിട്ടുണ്ട്. — സ്രോതസ്സ് indianexpress.com അതേ, മോഡി പാവ … Continue reading ‘ചൈനക്ക് ചുറ്റും മിസൈല്‍ പ്രതിരോധ വലയം’ നിര്‍മ്മിക്കാന്‍ അമേരിക്കക്ക് കഴിയുമെന്ന് ഹിലറി

പൈപ്പ് ലൈന്‍ സമരത്തില്‍ പങ്കെടുത്ത സിനിമ പ്രവര്‍ത്തക 45 വര്‍ഷത്തെ ജയില്‍ ശിക്ഷ നേരിടുന്നു

എണ്ണ പൈപ്പ് ലൈന്‍ പ്രതിഷേധത്തെ റിക്കോഡ് ചെയ്ത ഡോക്കുമെന്ററി എടുക്കുന്ന സിനിമ പ്രവര്‍ത്തകക്കെതിരെ മൂന്ന് felony conspiracy കുറ്റം ആരോപിച്ച് കേസെടുത്തു. ശിക്ഷിച്ചാല്‍ ദശാബ്ദങ്ങളോളം അവര്‍ ജയിലില്‍ കിടക്കേണ്ടിവരും. “How to Let Go of the World and Love All Things Climate Can’t Change,” എന്ന പുതിയ ഡോക്കുമെന്ററിയുടെ നിര്‍മ്മാതാവാണ് Deia Schlosberg. അവര്‍ TransCanadaയുടെ Walhalla, North Dakotaയിലെ Keystone Pipeline ന് എതിരായ സമരം പകര്‍ത്തുകയായിരുന്നു. Climate Direct Action … Continue reading പൈപ്പ് ലൈന്‍ സമരത്തില്‍ പങ്കെടുത്ത സിനിമ പ്രവര്‍ത്തക 45 വര്‍ഷത്തെ ജയില്‍ ശിക്ഷ നേരിടുന്നു

വായൂ മലിനീകരണം രണ്ടാം തരം പ്രമേഹത്തിന് കാരണമാകുന്നു

രണ്ടാം തരം പ്രമേഹത്തിന്റെ തുടക്ക സമയത്ത് വായൂ മലിനീകരണം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു എന്ന് German Center for Diabetes Research (DZD)ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം കണ്ടെത്തി. Diabetes ജേണലിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. പ്രമേഹത്തിന് കാരണം ജീവിത രീതിയോ പാരമ്പര്യ കാരണങ്ങളോ മാത്രമല്ല ഗതാഗതത്താലുള്ള വായൂ മലിനീകരണവും കാരണമാകുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായയം — സ്രോതസ്സ് helmholtz-muenchen.de

അവസാനം വാട്ട്സ് ബാര്‍ 2 പ്രവര്‍ച്ചിച്ച് തുടങ്ങി

മൂന്നാഴ്ച പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിച്ച് 50 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷം Watts Bar Unit 2 ആണവനിലയം പൂര്‍ണ്ണമായി വാണിജ്യ പ്രവര്‍ത്തിന് തയ്യാറായി. ഇനിമുതല്‍ Tennessee Valley Authority (TVA) rate base ന്റെ ഭാഗമാകും അത്. ഈ പദ്ധതിക്ക് $470 കോടി ഡോളര്‍ ചിലവായി എന്ന് TVA അറിയിച്ചു. 1974 ല്‍ തുടങ്ങിയ ഈ പദ്ധതിക്ക് വേണ്ടി 2007 ലും‍ $250 കോടി ഡോളര്‍ നല്‍കിയിരുന്നു. അമേരിക്കയിലെ ആദ്യത്തെ ആണവതരംഗ സമയത്ത് തുടങ്ങിയ … Continue reading അവസാനം വാട്ട്സ് ബാര്‍ 2 പ്രവര്‍ച്ചിച്ച് തുടങ്ങി

അമേരിക്കയിലെ പോലീസ് 11.7 കോടി അമേരിക്കക്കാരുടെ മുഖതിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിച്ചു

പുതിയ ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ നിയമ enforcement ഡാറ്റാബേസ് 11.7 കോടി അമേരിക്കക്കാരുടെ മുഖതിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിച്ചു എന്ന് കണ്ടെത്തി. അതായത് അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരുടെ പകുതിപ്പേരുടേയും മുഖം, മറ്റ് biometrics വിവരങ്ങള്‍ എന്നിവ ഈ ഡാറ്റാബേസില്‍ സൂക്ഷിച്ചിരിക്കുന്നു. Georgetown University Law Center ലെ Center for Privacy & Technology ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. — സ്രോതസ്സ് democracynow.org എന്താ ഒരു ലിബറലിസം, എന്താ ഒരു വ്യക്തി സ്വാതന്ത്ര്യം! ഇതാ പണ്ട് അറിവുള്ളവര്‍ … Continue reading അമേരിക്കയിലെ പോലീസ് 11.7 കോടി അമേരിക്കക്കാരുടെ മുഖതിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിച്ചു

സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ 5,000 അദ്ധ്യാപകര്‍ സമരം തുടങ്ങി

പെന്‍സില്‍വേനിയ സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ 5,000 ല്‍ അധികം അദ്ധ്യാപകര്‍ സമരം തുടങ്ങി. ആരോഗ്യസംരക്ഷണ പദ്ധതികളില്‍ വലിയ വെട്ടിച്ചുരുക്കല്‍ കൊണ്ടുവന്നതിനെതിരെയാണ് അവര്‍ സമരം ചെയ്യുന്നത്. കൂടുതല്‍ നല്ല ശമ്പളം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യൂണിയന്റെ 34 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് അദ്ധ്യാപകര്‍ സമരത്തിനിറങ്ങുന്നത്. — സ്രോതസ്സ് democracynow.org

അശോക് ലൈലാന്റ് ഇന്‍ഡ്യയിലെ ആദ്യത്തെ മലിനീകരണമില്ലാത്ത വൈദ്യുത ബസ്സുകളിറക്കി

വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലൈലാന്റ് കഴിഞ്ഞ ദിവസം ‘Circuit’ ബസ്സുകള്‍ പുറത്തിറക്കി. ഇന്‍ഡ്യയിലെ ആദ്യത്തെ വൈദ്യുതി ബസ്സുകളാണിവ. ഇന്‍ഡ്യയില്‍ തന്നെ, ഇന്‍ഡ്യക്കാര്‍ തന്നെ, ഇന്‍ഡ്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച 100% വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന മലിനീകരണമുണ്ടാക്കാത്ത ഈ ബസ്സുകള്‍ ഇന്‍ഡ്യന്‍ റോഡുകള്‍ക്കും യാത്രക്കാര്‍ക്കും അനുയോജ്യമായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കമ്പനി പറഞ്ഞു. — സ്രോതസ്സ് business-standard.com

ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു

നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ നിന്ന് സുന്ദര്‍ബനിലേക്ക് 200 km ജാഥ നടത്തി ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ കാടിന് സമീപം പണിയാന്‍ പോകുന്ന $150 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ധാക്കയുടെ National Press Club ല്‍ നിന്നാണ് നാല് ദിവസത്തെ ജാഥ തുടങ്ങിയത്. ഇടത് അനുഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദഗ്ദ്ധര്‍, professionals തുടങ്ങിയവര്‍ ജാഥയെ നയിക്കുന്നു. Bagerhat ജില്ലയിലെ Rampalല്‍ … Continue reading ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു

ഡക്കോട്ട പൈപ്പ് ലൈനിനെതിരെയുള്ള സമരം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകക്ക് സ്നോഡന് കൊടുത്ത ശിക്ഷയേക്കാള്‍ വലിയ ശിക്ഷ

ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ അടച്ച പത്ത് പരിസ്ഥിതി പ്രവര്‍ത്തകരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. അതില്‍ ഒരാള്‍ How to Let Go of the World and Love All the Things Climate Can’t Change എന്ന ഡോക്കുമെന്ററിയുടെ നിര്‍മ്മാതാവായ Deia Schlosberg ആയിരുന്നു. മൂന്ന് felony conspiracy കുറ്റമാണ് അവരില്‍ ചാര്‍ത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ക്ക് 45 വര്‍ഷത്തെ ജയില്‍വാസമാകും ലഭിക്കുക. അതിനെ perspective ല്‍ കണ്ടാല്‍: Edward Snowden @Snowden: ഈ റിപ്പോര്‍ട്ടറെ … Continue reading ഡക്കോട്ട പൈപ്പ് ലൈനിനെതിരെയുള്ള സമരം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകക്ക് സ്നോഡന് കൊടുത്ത ശിക്ഷയേക്കാള്‍ വലിയ ശിക്ഷ

മാധ്യമ പ്രവര്‍ത്തകയായ ഏമി ഗുഡ്മനെതിരെ വടക്കേ ഡക്കോട്ട എടുത്ത കേസ് പിന്‍വലിക്കുക

എണ്ണ പൈപ്പ് ലൈനിനെതിരെ വടക്കേ ഡക്കോട്ട(North Dakota) നടക്കുന്ന പ്രതിഷേധത്തില്‍ പോലീസ് നടത്തിയ അക്രമം രേഖപ്പെടുത്തിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും Democracy Now ന്റെ അവതാരികയുമായി ഏമി ഗുഡ്മനെതിരെ(Amy Goodman) “criminal trespass” കേസ് എടുത്തു. സത്യത്തില്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ തന്റെ ധര്‍മ്മം നിര്‍വ്വഹിക്കുമാത്രമാണ് ചെയ്തത്. വടക്കേ ഡക്കോട്ടയിലെത്തി തനിക്കെതിരായ കേസ് നേരിടാനുള്ള ഏമിയുടെ ധീരമായ നിലപാടിനെ ഞങ്ങള്‍ പിന്‍തുണക്കുന്നു. എന്നാല്‍ വടക്കേ ഡക്കോട്ടയുടെ അധികാരിള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. … Continue reading മാധ്യമ പ്രവര്‍ത്തകയായ ഏമി ഗുഡ്മനെതിരെ വടക്കേ ഡക്കോട്ട എടുത്ത കേസ് പിന്‍വലിക്കുക