നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു

ആഗോളതപനം ഭീകരമാകുന്നത് തടയാന്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ‍ഡൈ ഓക്സൈഡിനെ നീക്കം ചെയ്യുന്നത്, ‘ധാര്‍മ്മിക അപകട’ത്തിന് പരിഹാരമായുള്ള വിഢിയുടെ കളിയാണെന്ന് Science ജേണലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. കാര്‍ബണിനെ നീക്കം ചെയ്യുന്നത് — negative emissions എന്ന് അറിയപ്പെടുന്നു — പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ അതേ സമയം കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പ്രധാനപ്പെട്ട പരിപാടികളെ അത് വൈകിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ മലിനീകരണം നടത്താന്‍ ആളുകള്‍ക്ക് ഒരു ലൈസന്‍സും അത് നല്‍കുന്നു. “നെഗറ്റീവ് ഉദ്‌വമനം എന്നത് … Continue reading നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു

അമേരിക്ക-ക്യാനഡ അതിര്‍ത്തിയിലെ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസപ്പെടുത്തി

കഴിഞ്ഞ രാത്രിയില്‍ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 10 കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകരെ ജയില്‍ അടച്ചു. “കാലാവസ്ഥാ മഹാദുരന്തം ഇല്ലാതാക്കാനും” പണി നടക്കുന്ന North Dakota Access Pipeline നെതിരെയുള്ള ഐക്യദാര്‍ഠ്യം പ്രഖ്യാപിക്കാനും ആണ് അവര്‍ അത് ചെയ്തത്. വിവാദപരമായ പൈപ്പ് ലൈന്‍ നിര്‍ത്തലാക്കാനായി First Nations നടത്തുന്ന സമരത്തിന്റെ ഐക്യദാര്‍ഠ്യമായി Leonard, Minnesota യിലെ Enbridge ന്റെ line 4 ഉം 67 ഉം; Walhalla, North Dakota യിലെ TransCanada യുടെ Keystone; … Continue reading അമേരിക്ക-ക്യാനഡ അതിര്‍ത്തിയിലെ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസപ്പെടുത്തി

ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട

World Wide Web Consortium (W3C) ലെ ഹോളീവുഡ് വീണ്ടും വരുന്നു. അവരുടെ സ്വാധീനമുപയോഗിച്ച് Digital Restrictions Management (DRM) നെ HTML5 ലേക്ക് കൊണ്ടുവരാനായി. വേറൊരു രീതിയില്‍ പറഞ്ഞാല്‍ വെബ്ബിന്റെ ഏറ്റവും അടിത്തറയിലേക്ക്. ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ SOPA/PIPA നിയമങ്ങളെ മുമ്പ് പരാജയപ്പെടുത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ ഭീമന്‍ മാധ്യമ രാജാക്കന്‍മാര്‍ സര്‍ക്കാരേതര വഴികളിലൂടെ കടന്ന് കയറി, നാം നടത്തുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. Netflix, Google, Microsoft, BBC തുടങ്ങിയ ഭീമന്‍മാര്‍ ആണ് … Continue reading ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട

പുതിയ കൂട്ടം രേഖകളായി വിക്കിലീക്സ് ക്ലിന്റണിന്റെ പ്രസംഗങ്ങള്‍ ഇ-റീഡര്‍ രീതിയില്‍ പ്രസിദ്ധപ്പെടുത്തി

Podesta Emails എന്ന് വിളിക്കുന്ന രണ്ടാമത്തെ കെട്ട് വിക്കിലീക്സ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തി. ഇ-റീഡര്‍ രീതിയില്‍ അത് ലഭ്യമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണിന്റെ ദുര്‍ബലതകള്‍ വ്യക്തമാക്കുന്നതാണ് അത്. വമ്പന്‍ പണത്തോടുള്ള അവരുടെ ബന്ധവും അതില്‍ വ്യക്തമാണ്. — സ്രോതസ്സ് commondreams.org

യാഹൂ രഹസ്യമായി ഉപയോക്താക്കളുടെ ഇമെയിലുകള്‍ NSA & FBI ക്ക് വേണ്ടി പരിശോധിച്ചു

കോടിക്കണക്കിന് ഇമെയില്‍ അകൌണ്ടുകളിലെ കത്തുകള്‍ വായിക്കുകയും അതിലെ വിവരങ്ങള്‍ NSA ക്കൊ FBI ക്കൊ നല്‍കിയതായി യാഹുവിന്റെ മുമ്പത്തെ ജോലിക്കാര്‍ പറഞ്ഞു. അതിനായി യാഹൂ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് ഉപയോഗിച്ചു. വരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ പദ്ധതിക്ക് വേണ്ടി എല്ലാ കത്തുകളും വരുന്ന അതേ സമയത്ത് തന്നെ പരിശോധിച്ച് സര്‍‍ക്കാരിനെ അറിയിക്കുന്ന രീതി നടപ്പാക്കിയ ആദ്യത്തെ കമ്പനി ആയിരിക്കും യാഹൂ. — സ്രോതസ്സ് democracynow.org

മിനസോട്ടയില്‍ ആയിരക്കണക്കിന് നഴ്സുമാര്‍ രണ്ടാം മാസവും സമരം തുടരുന്നു

സമരം രണ്ടാം മാസവും തുടരാം എന്ന് മിനസോട്ടയിലെ നഴ്സുമാര്‍ വോട്ടെടുപ്പില്‍ തീരുമാനിച്ചു. ആശുപത്രിയിലെ safe staffing ratios, സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുക, യൂണിയന്‍ പിന്‍തുണക്കുന്ന health insurance plans ല്‍ തുടരാനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് അവര്‍ സമരം ചെയ്യുന്നത്. 4,000 ല്‍ അധികം നഴ്സമ്മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബര്‍ 5 ന് ആയിരുന്നു അവര്‍ സമരം തുടങ്ങിയത്. — സ്രോതസ്സ് democracynow.org

സെയ്ടോണാ-ഒലിവ സ്ത്രീകളെ നാടുകടത്തും

സെയ്ടോണാ-ഒലിവയിലുണ്ടായിരുന്ന(Zaytouna-Oliva ) അല്‍ജസീറയുടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ പുറത്തുവിടുകയും അവര്‍ സുരക്ഷിതരായി ലണ്ടനിലും മോസ്കോയിലും എത്തിച്ചേരുകയും ചെയ്തു. Women’s Boat to Gazaയുടെ മറ്റ് 11 സ്ത്രീകളെ പുറത്തുവിട്ടില്ല. അവരെ ഉടന്‍ തന്നെ നാടുകടത്തും. കഴിഞ്ഞ ദിവസം അവരെ Givon Prison ല്‍ നിന്ന് Ben-Gurion വിമാനത്താവളത്തിലെ തടങ്കല്‍പാളയത്തിലേക്ക് (detention facility) മാറ്റിയിലുന്നു. പാലസ്തീന്‍ സ്വതന്ത്രമാകും വരെ Women’s Boat to Gaza ഉം Freedom Flotilla Coalition ഉം ഈ പ്രതിഷേധം തുടരും എന്ന് പറഞ്ഞു. — … Continue reading സെയ്ടോണാ-ഒലിവ സ്ത്രീകളെ നാടുകടത്തും

ഹൈവേ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം ഹൊണ്ടൂറസ് പോലീസ് അടിച്ചമര്‍ത്തുന്നു

ഹൊണ്ടൂറസിലെ രണ്ടാമത്തെ വലിയ നഗരമായ San Pedro Sula ല്‍ പുതിയതായി പണിഞ്ഞ ഹൈവേയില്‍ ചുങ്കം പിരിക്കുന്നതിനെതിരെ സമരം നടത്തുന്ന 200 പേരില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. മുമ്പത്തെ പ്രസിഡന്റ് മാനുവല്‍ സലായായും ആ ജനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. രാജ്യത്തെ പുതിയ ഹൈവേ ചുങ്കത്തിനെതിരായ 8 സ്ഥലത്ത് ഒരേ സമയം നടന്ന പ്രതിഷേധത്തിലൊന്നായിരുന്നു ഇത്. public-private പദ്ധതി പ്രകാരമാണ് ഈ ചുങ്കാലയങ്ങള്‍ (tolls). ചുങ്കാലയങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വഴിയിലൂടെ കടന്നുപോകാന്‍ അവര്‍ 20 … Continue reading ഹൈവേ സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരം ഹൊണ്ടൂറസ് പോലീസ് അടിച്ചമര്‍ത്തുന്നു

കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളായി അന്തരീക്ഷത്തിലെ ഓക്സിജന്‍ കുറഞ്ഞുവരുകയാണെന്ന് മഞ്ഞ് കാമ്പുകള്‍ പറയുന്നു

30 വര്‍ഷങ്ങളായി ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് Princeton University യിലെ ഗവേഷകര്‍ കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളായുള്ള അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് രേഖപ്പെടുത്തി എന്ന് Science ജേണലില്‍ വന്ന ഒരു പ്രബന്ധത്തില്‍ പറയുന്നു. രേഖകള്‍ പ്രകാരം ഓക്സിജന്റെ അളവ് 0.7% കുറഞ്ഞ് ഇപ്പോഴത്തെ അവസ്ഥയിലെത്തി. കഴിഞ്ഞ 100 വര്‍ഷങ്ങളായി ഓക്സിജന്‍ കുറയുന്നതിന്റെ തോത് 0.1% വര്‍ദ്ധിച്ചിരിക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതാണ് അതിന് കാരണം. ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ അത് ഓക്സിജനുമായി ചേര്‍ന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡായി മാറുന്നു. — … Continue reading കഴിഞ്ഞ 8 ലക്ഷം വര്‍ഷങ്ങളായി അന്തരീക്ഷത്തിലെ ഓക്സിജന്‍ കുറഞ്ഞുവരുകയാണെന്ന് മഞ്ഞ് കാമ്പുകള്‍ പറയുന്നു

EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു

ജീവന്‍ രക്ഷാ മരുന്നായ EpiPen ന്റെ നിര്‍മ്മാതാക്കളായ Mylan വീണ്ടും പ്രശ്നത്തില്‍. ഇത്തവണ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞതാണ് കാരണം. കഴിഞ്ഞ ആഴ്ച, രണ്ട് പെട്ടി EpiPens ന്റെ ലാഭം $100 ഡോളര്‍ ആണെന്നാണ് Mylan CEO ആയ Heather Bresch കോണ്‍ഗ്രസ് കമ്മറ്റിയെ ധരിപ്പിച്ചത്. എന്നാല്‍ അതിന്റെ ലാഭം ശരിക്കും $166 ഡോളര്‍ ആണെന്ന് The Wall Street Journal പറയുന്നു. Bresch പറഞ്ഞതിനേക്കാള്‍ 60% അധികം. Bresch പറഞ്ഞതില്‍ 37.5% നികുതിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് കാരണം. … Continue reading EpiPen ന്റെ ലാഭത്തിന്റെ കണക്ക് Mylan സര്‍ക്കാരിനെ അറിയിച്ചത് കള്ളമായിരുന്നു