വിദേശങ്ങളില്‍ നിന്ന് നേടിയ ലാഭത്തില്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു

വലിയ അമേരിക്കന്‍ കമ്പനികള്‍ വിദേശങ്ങളില്‍ അവര്‍ നടിയ $2.5 ട്രില്യണ്‍ ഡോളര്‍ ലാഭം ഒളിച്ചുവെച്ച് $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു. Citizens for Tax Justice (CTJ), Institute on Taxation and Economic Policy (ITEP), U.S. Public Interest Research Group (PIRG) Education Fund തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം വ്യക്തമായത്. ഇവരെല്ലാം Financial Accountability and Corporate Transparency Coalition (FACT Coalition) എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. … Continue reading വിദേശങ്ങളില്‍ നിന്ന് നേടിയ ലാഭത്തില്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകള്‍ $71800 കോടി ഡോളറിന്റെ നികുതി വെട്ടിച്ചു

ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി

Barkagaon ബ്ലോക്കിലെ ഭൂമി പ്രതിഷേധങ്ങള്‍ക്കെതിരെ ശനിയാഴ്ച പോലീസ് വെടിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ ഝാര്‍ഘണ്ട് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ധാരാളം സ്ത്രീകള്‍ക്കും പരിക്കേറ്റു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും National Thermal Power Corporation (NTPC) കൊടുക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരേയും ആണ് അവര്‍ സമരം ചെയ്യുന്നത്. — സ്രോതസ്സ് timesofindia.indiatimes.com കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുക. NTPC സൌര താപനിലയങ്ങളെക്കുറിച്ച് ഗവേഷണം … Continue reading ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി

തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരായ പ്രക്ഷോഭത്തില്‍ കോംഗോയിലെ സുരക്ഷാ സേന ഡസന്‍ കണക്കിന് ആളുകളെ കൊന്നു

Democratic Republic of the Congo യില്‍ സുരക്ഷാ സേന ഡസന്‍ കണക്കിന് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നു. ഡിസംബറില്‍ കാലാവധി കഴിയുന്ന പ്രസിഡന്റ് Joseph Kabila അധികാരത്തില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദിവസമായി നടക്കുന്ന പ്രക്ഷോഭം നടക്കുകയാണ് അവിടെ. 37 പ്രതിഷേധക്കാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു എന്ന് Human Rights Watch പറയുന്നു ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി പ്രസിഡന്റ് കാബില പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്. — സ്രോതസ്സ് democracynow.org

താച്ചര്‍ കാലത്തിന്റെ കുട്ടികള്‍ അവരുടെ മുപ്പതുകളിലെത്തി

1980കളുടെ തുടക്കത്തില്‍ ബ്രിട്ടണില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍, 1970കളില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍ അവര്‍ക്കുണ്ടായ സമ്പത്തിന്റെ പകുതി സമ്പത്തേയുണ്ടായിരുന്നുള്ളു. വീട്ടുടമസ്ഥാവകാശത്തിലും ഉദാരപരമായ കമ്പനി പെന്‍ഷന്‍ പദ്ധതിയിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ ചരിത്രത്തിലെ ഏറ്റവും കുറവ് പലിശനിരക്കും. ഇന്നത്തെ അതിനാല്‍ ചെറുപ്പക്കാര്‍ക്ക് സമ്പന്നരാകാനുള്ള വഴി മുമ്പത്തെ തലമുറയെക്കാള്‍ കൂടുതല്‍ കഷ്ടപ്പാട് നിറഞ്ഞതാണ്. Institute of Fiscal Studies ആണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് telegraph.co.uk എന്നാലും മുതലാളിത്തത്തെ ആരെങ്കിലും പഴിക്കുമോ? ഇല്ല. എന്തെങ്കിലും ന്യായീകരണങ്ങള്‍ … Continue reading താച്ചര്‍ കാലത്തിന്റെ കുട്ടികള്‍ അവരുടെ മുപ്പതുകളിലെത്തി

Olowan Martinez നെ പുറത്തുവിടണമെന്ന് പറഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍

ലകോട്ടാ ഭൂമി പ്രതിരോധവാദിയായ Olowan Martinez യെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ സമരം നടത്തി. സെപ്റ്റംബംര്‍ 13 ന് ആണ് Olowan Martinez യെ അറസ്റ്റ് ചെയ്തത്. $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തിന് എതിരെ ഒരു നിര്‍മ്മാണ യന്ത്രത്തില്‍ സ്വയം ബന്ധനസ്ഥയാകുകയായിരുന്നു അവര്‍. അന്നുമുതല്‍ അവരെ Morton County ജയിലില്‍ അടച്ചു. നെബ്രാസ്കയില്‍ അവര്‍ക്കെതിരെ ഒരു കേസുള്ളതിനാലാണ് അറസ്റ്റ്. അവിടെ അവര്‍ White Clay നഗരത്തിലെ മദ്യവില്‍പ്പനശാലകള്‍ക്കെതിരെ സമരത്തിലായിരുന്നു. — സ്രോതസ്സ് … Continue reading Olowan Martinez നെ പുറത്തുവിടണമെന്ന് പറഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍

ബംഗ്ലാദേശിലെ ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി

ബംഗ്ലാദേശിലെ പാക്കിങ് ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഒരു ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. Tampaco Foils എന്ന ഈ കമ്പനി ബഹുരാഷ്ട്ര കമ്പനികളായ Nestlé, British American Tobacco തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടി ഉല്‍പന്നങ്ങള്‍ പാക്കുചെയ്യുന്നു. — സ്രോതസ്സ് democracynow.org

കള്ള അകൌണ്ടുകളും ക്രഡിറ്റ് കാര്‍ഡുകളും നിര്‍മ്മിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക് $18.5 കോടി ഡോളറിന്റെ പിഴ

ഉപഭോക്താക്കളുടെ ബാങ്ക് അകൌണ്ടുകളില്‍ നിയമവിരുദ്ധമായി കൃത്രിമത്വം കാട്ടി ഫീസും മറ്റ് ചാര്‍ജ്ജുകളും വര്‍ദ്ധിപ്പിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക്(Wells Fargo) $18.5 കോടി ഡോളറിന്റെ പിഴ അടച്ചു. വെല്‍സ് ഫാര്‍ഗോയുടെ ജോലിക്കാര്‍ രഹസ്യമായി കള്ള ബാങ്ക് അകൌണ്ടുകള്‍ നിര്‍മ്മിച്ച് ഉപഭോക്താക്കള്‍ക്ക് ആവശ്യമിതിരുന്നിട്ടും ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കി എന്ന് Consumer Financial Protection Bureau കണ്ടെത്തി. വില്‍പ്പന ലക്ഷ്യങ്ങള്‍ നേടാനായി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് 20 ലക്ഷം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്. കുറഞ്ഞത് 2011 മുതല്‍ക്കെങ്കിലും ഈ തട്ടിപ്പ് നടന്ന് … Continue reading കള്ള അകൌണ്ടുകളും ക്രഡിറ്റ് കാര്‍ഡുകളും നിര്‍മ്മിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക് $18.5 കോടി ഡോളറിന്റെ പിഴ

സ്നോഡന് ജര്‍മ്മന്‍ പൌരന്‍മാരുടെ ‘Glass of Reason’ അവാര്‍ഡ്

മുമ്പത്തെ US National Security Agency (NSA) കരാറുകാരനായ എഡ്‌വേര്‍ഡ് സ്നോഡന് Kassel എന്ന ജര്‍മ്മന്‍ നഗരത്തിലെ പൌരന്‍മാര്‍ നല്‍കുന്ന Glass of Reason അവാര്‍ഡ് ലഭിച്ചു. "ധീരതയോടെ, competence ഉം യുക്തിയോടും കൂടെ ബോധപൂര്‍വ്വമായ തീരുമാനം എടുക്കുകയും തന്റെ ജീവിതത്തേക്കാളും സുരക്ഷയേക്കാളും വലിയ കാര്യത്തിന് വേണ്ടി അവ ബലികൊടുത്തു." ജ്ഞാനോദയ ആശയത്തിന് വേണ്ടി സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി Kassel ലെ നഗരവാസികള്‍ 1990 ല്‍ തുടങ്ങിയതാണ് ഈ അവാര്‍ഡ്. — സ്രോതസ്സ് sputniknews.com

മൊണ്‍സാന്റോയെ ബേയര്‍ വാങ്ങി ലോകത്തിലെ ഏറ്റവും വലിയ വിത്ത് കമ്പനിയായി

ജര്‍മ്മനിലിയെ മരുന്ന് കമ്പനിയായ ബേയര്‍(Bayer) കാര്‍ഷിക വ്യവസായ ഭീമനായ മൊണ്‍സാന്റോയെ $6600 കോടി ഡോളറിന് ഏറ്റെടുത്തു. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ വിത്ത്, കാര്‍ഷിക രാസവസ്തു ദാദാക്കാളായി മാറി. — സ്രോതസ്സ് democracynow.org

പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി

പാലസ്തീനിലെ രണ്ട് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി. 50 ലക്ഷത്തോളം “likes” ലഭിച്ച Quds ന്റെ ഫേസ്ബുക്ക് പേജിലേക്ക് അവര്‍ക്ക് പ്രവേശിക്കാനാവുന്നില്ല എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. പ്രസിദ്ധീകരണത്തിന്റെ മൂന്ന് എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ നിര്‍ജ്ജീവമായി എന്ന് Electronic Intifada യോട് Quds ന്റെ ഒരു supervisor ആയ Ezz al-Din al-Akhras പറഞ്ഞു. Shehab News Agency യുടെ 5 എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ക്കും അതേ കാര്യം സംഭവിച്ചു. മറ്റ് ചില എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ … Continue reading പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി