രാജ്യത്തിനകത്തെ ജനദ്രോഹികള്‍ക്കെതിരായ സമരം ആവശ്യമാണ്. അതില്‍ പങ്കുചേരൂ. 1. ആലപ്പുഴ: ഒക്ടോ 2 ന് വൈകുന്നേരം 3 മണിക്ക് സ്ഥലം: ചേർത്തലയിൽ ബസ്റ്റാന്റ് പരിസരം സംഘാടനം : ജൈവ കർഷക സമിതി Con: സി.ജി. പ്രകാശൻ 9846136793 2. കണ്ണൂർ: ഒക്ടോ 2ന് വൈകിട്ട് 4 മണിക്ക് പ്രചരണ പരിപാടി സ്ഥലം: കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരം സംഘാടനം: ജില്ലാ പരിസ്ഥിതി സമിതി, MNHS, സീക്ക്. Con: ഹരിആശ: 9447089027 3. കോഴിക്കോട്: ഒക്ടോ 2ന് രാവിലെ … Continue reading കടുക് സത്യാഗ്രഹം
ടാഗ്: വാര്‍ത്ത
ഫേസ്ബുക്ക് ബഹിഷ്ക്കരിക്കാന്‍ പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു
ഇസ്രായേലിന്റെ ആവശ്യപ്രകാരം ധാരാളം ലേഖനങ്ങളും, അകൌണ്ടുകളും നശിപ്പിച്ചതിനാലും പേജുകള്‍ സസ്പന്റ് ചെയ്തതിനാലും ഒരു കൂട്ടം പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഫേസ്ബുക്ക് ബഹിള്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുന്നു. അടുത്തകാലത്ത് Shehab News Agency, Al-Quds News Network ഉള്‍പ്പടെ രണ്ട് വലിയ പാലസ്തീന്‍ മാധ്യമ പേജുകളുടെ admins ന്റേയും editors ന്റേയും പത്തില്‍ അധികം അകൌണ്ടുകള്‍ ഒരു മുന്നറീപ്പുമില്ലാതെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു. #FBCensorsPalestine — സ്രോതസ്സ് english.pnn.ps
“ഇറാഖും ലിബിയയും ആണ് ശരിക്കുള്ള അപരിഷ്കൃതത്വം” റഷ്യ അമേരിക്കയെ തിരിച്ചടിക്കുന്നു
സിറിയയിലെ റഷ്യയുടെ ആക്രമണം “അപരിഷ്കൃതം” ആണെന്ന ഐക്യരാഷ്ട്രസഭ Ambassador ആയ Samantha Power ന്റെ അഭിപ്രായത്തെ ശാസിച്ചുകൊണ്ട് "അമേരിക്ക ഇറാഖിലും ലിബിയയിലും ചെയ്തതിനേക്കാള്‍ മൃഗീയല്ലാതെ മറ്റൊന്നുമില്ല" എന്ന് ശീതയുദ്ധകാലത്തേത് പോലെ റഷ്യന്‍ വിദേശകാര്യ വക്താവ് ആയ Maria Zakharova പറഞ്ഞു. അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് അലപ്പോയില്‍ നടന്ന സാധാരണ ജനളുടെ മരണങ്ങളുടെ പേരില്‍ Power റഷ്യയെ നിശിതമായി വിമർശിക്കുകയായിരുന്നു. “ചരിത്രപരമായി പറയുകയാണെങ്കില്‍ ... സാമ്രാജ്യത്തിന്റെ ഭാഗമാകാതെ പുറത്ത് നില്‍ക്കുന്നവരെ വിളിക്കുന്ന പേരാണ് … Continue reading “ഇറാഖും ലിബിയയും ആണ് ശരിക്കുള്ള അപരിഷ്കൃതത്വം” റഷ്യ അമേരിക്കയെ തിരിച്ചടിക്കുന്നു
ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $3800 കോടി ഡോളര്‍ ധനസഹായം
അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പുതിയ സൈനിക സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $380 കോടി ഡോളര്‍ ധനസഹായം അമേരിക്ക തീരുമാനിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഹായമാണിത്. പ്രതിവര്‍ഷം 300 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഇപ്പോള്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്നത്. പുതിയ കരാര്‍ പ്രകാരം അത് പ്രതിവര്‍ശം ശരാശരി $380 കോടി ഡോളറായി ഉയരും. — സ്രോതസ്സ് democracynow.org
Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു
വടക്കെ ഡക്കോട്ടയില്‍, $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു. മാസങ്ങളായി ഈ പ്രോജക്റ്റിനെതിരെ Standing Rock Sioux Tribe ന്റേയും അമേരിക്കയിലേയും ക്യാനഡയിലേയും ലാറ്റിനമേരിക്കയിലേയും മറ്റ് ആദിവാസി സംഘങ്ങളുടേയും എതിര്‍പ്പ് നേരിടുകയായിരുന്നു. New Salem ല്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധം നടന്നത്. കലാപസ്ഥല വേഷം ധരിച്ച ആയുധധാരികളായ പോലീസുകാരെ അവിടെ കാണാമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ Unicorn Riot ന്റെ പത്രപ്രവര്‍ത്തകരുമുണ്ടായിരുന്നു. മണിക്കൂറുകളോളം നിര്‍മ്മാണം തടസപ്പെട്ടു. … Continue reading Dakota Access നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 20+ ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു
ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാര്‍ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ സമരം നടത്തി
17 ദിവസത്തെ ദേശീയ സമരത്തിന് ശേഷം Michel Temer ന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാരും സമരം നടത്തി. അത് രാജ്യത്തെ സാമ്പത്തിക സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നതിന് കാരണമായി. Sao Paulo, Osasco, Região എന്നിവിടങ്ങളിലെ Union of Bank Workers പ്രസ്ഥാവന പ്രകാരം ഈ ആഴ്ച 796 ബ്രാഞ്ചുകള്‍ അടച്ചിടും. 60,000 ജോലിക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത് എന്ന് Brasil de Fato പറയുന്നു. National Confederation of Financial … Continue reading ബ്രസീലിലെ 60,000 ബാങ്ക് ജോലിക്കാര്‍ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ സമരം നടത്തി
പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു
ഈ സീസണിലെ Los Angeles Rams ന് എതിരായ തുടക്ക കളിയില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് NFL 49 കാരായ Colin Kaepernick ഉം അദ്ദേഹത്തിന്റെ ടീം അംഗവുമായ Eric Reid ഉം മുട്ടുകുത്തി നിന്നു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുനേറ്റ് നില്‍ക്കാന്‍ കോപ്പര്‍നിക്ക് വിസമ്മതിക്കുകയാണുണ്ടായത്. "കറുത്തവരേയും നിറമുള്ളവരേയും അടിച്ചമര്‍ത്തുന്ന ഒരു രാജ്യത്തിന്റെ കൊടിയെ ബഹുമാനിക്കാന്‍ ഞാന്‍ ഇല്ല", എന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ കളിക്കാരും ഈ പ്രതിഷേധ സമരത്തില്‍ പങ്കുചേരുകയാണ്. New York Daily News … Continue reading പോലീസ് അതിക്രമങ്ങള്‍ക്കെതിരായ കോളിന്‍ കോപ്പര്‍നിക്കിന്റെ ദേശീയഗാന പ്രതിഷേധം പടരുന്നു
സെപ്റ്റംബര്‍ 11 പട്ടാള അട്ടിമറിയുടെ 43ആം വാര്‍ഷികം ചിലി ആചരിച്ചു
മുമ്പത്തെ ഏകാധിപതിയുടെ ഇരകളെ ഓര്‍ത്ത് വിലപിച്ചുകൊണ്ട് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ ആയിരങ്ങള്‍ നഗരത്തിലെ പ്രധാന സെമിത്തരിയിലേക്ക് മാര്‍ച്ച് നടത്തി. 1973 സെപ്റ്റംബര്‍ 11 ന്, അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ പട്ടാള അട്ടിമറിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റേ കൊട്ടാരത്തില്‍ വെച്ച് മരിച്ചു. പിന്നീട് 17 വര്‍ഷക്കാലം അഗസ്റ്റോ പിനോഷെയുടെ നിഷ്ഠൂരമായ ഏകാധിപത്യ ഭരണമായിരുന്നു ചിലിയില്‍ നടന്നത്. — സ്രോതസ്സ് democracynow.org
പൈപ്പ് ലൈന്‍ വിരുദ്ധ പ്രതിഷേധം അമേരിക്കയിലാകെ
Dakota Access pipeline ന് എതിരായ പ്രതിഷേധം അമേരിക്കയിലാകെ വളരുന്നു. Standing Rock Sioux Tribe ന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് ഡന്‍വറില്‍ നൂറുകണക്കിന് ആളുകള്‍ ജാഥയായി തെരുവിലിറങ്ങി. ആദിവാസി നേതാക്കള്‍ നയിച്ച ജാഥകള്‍ അവസാനം സംസ്ഥാന തലസ്ഥാന മന്ദിരത്തിന് മുമ്പില്‍ ഒത്തു ചേര്‍ന്നു. Dakota Access pipeline ന് പണം നല്‍കുന്നതില്‍ Citibank ന്റെ പങ്ക് കാരണം സാന്‍ ഫ്രാന്‍സിസ്കോയില്‍ പ്രകടനക്കാര്‍ Citibank ന്റെ മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിച്ച രണ്ട് പ്രകടനക്കാരെ പോലീസ് … Continue reading പൈപ്പ് ലൈന്‍ വിരുദ്ധ പ്രതിഷേധം അമേരിക്കയിലാകെ
ഭൂമികുലുക്കത്തെത്തുടര്‍ന്ന് ഖനനത്തിനായുണ്ടാക്കിയ കിണറുകള്‍ അടച്ചിടാന്‍ ഒക്ലാഹോമയിലെ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു
കഴിഞ്ഞ ആഴ്ച ഒക്ലാഹോമയില്‍ 5.6 ശക്തിയില്‍ ഭൂമികുലുക്കമുണ്ടായി. അടുത്തുള്ള 6 സംസ്ഥാനങ്ങളിലേക്ക് tremors പടര്‍ന്നിരുന്നു. അതിന് ശേഷം എണ്ണ പ്രകൃതിവാതക കമ്പനികളോട് 40 ഓളം വിഷ മലിന ജല disposal കിണറുകള്‍ അടച്ചിടണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടു. fracking ന് ഉപയോഗിച്ച ശേഷം വരുന്ന വിഷജലം ഭൂമിക്കടിയിലെ സംഭരണികളില്‍ സൂക്ഷിക്കുന്നത് തുടങ്ങിയതിന് ശേഷമാണ് ഒക്ലാഹോമയില്‍ വലിയ തോതില്‍ ഭൂമികുലുക്കമുണ്ടായി തുടങ്ങിയത്. — സ്രോതസ്സ് democracynow.org