രണ്ടാം തരം പ്രമേഹത്തിന്റെ തുടക്ക സമയത്ത് വായൂ മലിനീകരണം ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുന്നു എന്ന് German Center for Diabetes Research (DZD)ലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനം കണ്ടെത്തി. Diabetes ജേണലിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. പ്രമേഹത്തിന് കാരണം ജീവിത രീതിയോ പാരമ്പര്യ കാരണങ്ങളോ മാത്രമല്ല ഗതാഗതത്താലുള്ള വായൂ മലിനീകരണവും കാരണമാകുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായയം — സ്രോതസ്സ് helmholtz-muenchen.de
ടാഗ്: വാര്‍ത്ത
അവസാനം വാട്ട്സ് ബാര്‍ 2 പ്രവര്‍ച്ചിച്ച് തുടങ്ങി
മൂന്നാഴ്ച പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിച്ച് 50 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷം Watts Bar Unit 2 ആണവനിലയം പൂര്‍ണ്ണമായി വാണിജ്യ പ്രവര്‍ത്തിന് തയ്യാറായി. ഇനിമുതല്‍ Tennessee Valley Authority (TVA) rate base ന്റെ ഭാഗമാകും അത്. ഈ പദ്ധതിക്ക് $470 കോടി ഡോളര്‍ ചിലവായി എന്ന് TVA അറിയിച്ചു. 1974 ല്‍ തുടങ്ങിയ ഈ പദ്ധതിക്ക് വേണ്ടി 2007 ലും $250 കോടി ഡോളര്‍ നല്‍കിയിരുന്നു. അമേരിക്കയിലെ ആദ്യത്തെ ആണവതരംഗ സമയത്ത് തുടങ്ങിയ … Continue reading അവസാനം വാട്ട്സ് ബാര്‍ 2 പ്രവര്‍ച്ചിച്ച് തുടങ്ങി
അമേരിക്കയിലെ പോലീസ് 11.7 കോടി അമേരിക്കക്കാരുടെ മുഖതിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിച്ചു
പുതിയ ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ നിയമ enforcement ഡാറ്റാബേസ് 11.7 കോടി അമേരിക്കക്കാരുടെ മുഖതിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിച്ചു എന്ന് കണ്ടെത്തി. അതായത് അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരുടെ പകുതിപ്പേരുടേയും മുഖം, മറ്റ് biometrics വിവരങ്ങള്‍ എന്നിവ ഈ ഡാറ്റാബേസില്‍ സൂക്ഷിച്ചിരിക്കുന്നു. Georgetown University Law Center ലെ Center for Privacy & Technology ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. — സ്രോതസ്സ് democracynow.org എന്താ ഒരു ലിബറലിസം, എന്താ ഒരു വ്യക്തി സ്വാതന്ത്ര്യം! ഇതാ പണ്ട് അറിവുള്ളവര്‍ … Continue reading അമേരിക്കയിലെ പോലീസ് 11.7 കോടി അമേരിക്കക്കാരുടെ മുഖതിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിച്ചു
സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ 5,000 അദ്ധ്യാപകര്‍ സമരം തുടങ്ങി
പെന്‍സില്‍വേനിയ സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ 5,000 ല്‍ അധികം അദ്ധ്യാപകര്‍ സമരം തുടങ്ങി. ആരോഗ്യസംരക്ഷണ പദ്ധതികളില്‍ വലിയ വെട്ടിച്ചുരുക്കല്‍ കൊണ്ടുവന്നതിനെതിരെയാണ് അവര്‍ സമരം ചെയ്യുന്നത്. കൂടുതല്‍ നല്ല ശമ്പളം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യൂണിയന്റെ 34 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് അദ്ധ്യാപകര്‍ സമരത്തിനിറങ്ങുന്നത്. — സ്രോതസ്സ് democracynow.org
അശോക് ലൈലാന്റ് ഇന്‍ഡ്യയിലെ ആദ്യത്തെ മലിനീകരണമില്ലാത്ത വൈദ്യുത ബസ്സുകളിറക്കി
വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലൈലാന്റ് കഴിഞ്ഞ ദിവസം ‘Circuit’ ബസ്സുകള്‍ പുറത്തിറക്കി. ഇന്‍ഡ്യയിലെ ആദ്യത്തെ വൈദ്യുതി ബസ്സുകളാണിവ. ഇന്‍ഡ്യയില്‍ തന്നെ, ഇന്‍ഡ്യക്കാര്‍ തന്നെ, ഇന്‍ഡ്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച 100% വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന മലിനീകരണമുണ്ടാക്കാത്ത ഈ ബസ്സുകള്‍ ഇന്‍ഡ്യന്‍ റോഡുകള്‍ക്കും യാത്രക്കാര്‍ക്കും അനുയോജ്യമായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കമ്പനി പറഞ്ഞു. — സ്രോതസ്സ് business-standard.com
ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു
നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ നിന്ന് സുന്ദര്‍ബനിലേക്ക് 200 km ജാഥ നടത്തി ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ കാടിന് സമീപം പണിയാന്‍ പോകുന്ന $150 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ധാക്കയുടെ National Press Club ല്‍ നിന്നാണ് നാല് ദിവസത്തെ ജാഥ തുടങ്ങിയത്. ഇടത് അനുഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദഗ്ദ്ധര്‍, professionals തുടങ്ങിയവര്‍ ജാഥയെ നയിക്കുന്നു. Bagerhat ജില്ലയിലെ Rampalല്‍ … Continue reading ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു
ഡക്കോട്ട പൈപ്പ് ലൈനിനെതിരെയുള്ള സമരം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകക്ക് സ്നോഡന് കൊടുത്ത ശിക്ഷയേക്കാള്‍ വലിയ ശിക്ഷ
ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ അടച്ച പത്ത് പരിസ്ഥിതി പ്രവര്‍ത്തകരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. അതില്‍ ഒരാള്‍ How to Let Go of the World and Love All the Things Climate Can’t Change എന്ന ഡോക്കുമെന്ററിയുടെ നിര്‍മ്മാതാവായ Deia Schlosberg ആയിരുന്നു. മൂന്ന് felony conspiracy കുറ്റമാണ് അവരില്‍ ചാര്‍ത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ക്ക് 45 വര്‍ഷത്തെ ജയില്‍വാസമാകും ലഭിക്കുക. അതിനെ perspective ല്‍ കണ്ടാല്‍: Edward Snowden @Snowden: ഈ റിപ്പോര്‍ട്ടറെ … Continue reading ഡക്കോട്ട പൈപ്പ് ലൈനിനെതിരെയുള്ള സമരം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകക്ക് സ്നോഡന് കൊടുത്ത ശിക്ഷയേക്കാള്‍ വലിയ ശിക്ഷ
മാധ്യമ പ്രവര്‍ത്തകയായ ഏമി ഗുഡ്മനെതിരെ വടക്കേ ഡക്കോട്ട എടുത്ത കേസ് പിന്‍വലിക്കുക
എണ്ണ പൈപ്പ് ലൈനിനെതിരെ വടക്കേ ഡക്കോട്ട(North Dakota) നടക്കുന്ന പ്രതിഷേധത്തില്‍ പോലീസ് നടത്തിയ അക്രമം രേഖപ്പെടുത്തിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും Democracy Now ന്റെ അവതാരികയുമായി ഏമി ഗുഡ്മനെതിരെ(Amy Goodman) “criminal trespass” കേസ് എടുത്തു. സത്യത്തില്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ തന്റെ ധര്‍മ്മം നിര്‍വ്വഹിക്കുമാത്രമാണ് ചെയ്തത്. വടക്കേ ഡക്കോട്ടയിലെത്തി തനിക്കെതിരായ കേസ് നേരിടാനുള്ള ഏമിയുടെ ധീരമായ നിലപാടിനെ ഞങ്ങള്‍ പിന്‍തുണക്കുന്നു. എന്നാല്‍ വടക്കേ ഡക്കോട്ടയുടെ അധികാരിള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. … Continue reading മാധ്യമ പ്രവര്‍ത്തകയായ ഏമി ഗുഡ്മനെതിരെ വടക്കേ ഡക്കോട്ട എടുത്ത കേസ് പിന്‍വലിക്കുക
നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു
ആഗോളതപനം ഭീകരമാകുന്നത് തടയാന്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ നീക്കം ചെയ്യുന്നത്, ‘ധാര്‍മ്മിക അപകട’ത്തിന് പരിഹാരമായുള്ള വിഢിയുടെ കളിയാണെന്ന് Science ജേണലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. കാര്‍ബണിനെ നീക്കം ചെയ്യുന്നത് — negative emissions എന്ന് അറിയപ്പെടുന്നു — പ്രവര്‍ത്തിക്കുമെന്ന് ആര്‍ക്കും ഒരു ഉറപ്പുമില്ല. എന്നാല്‍ അതേ സമയം കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പ്രധാനപ്പെട്ട പരിപാടികളെ അത് വൈകിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ മലിനീകരണം നടത്താന്‍ ആളുകള്‍ക്ക് ഒരു ലൈസന്‍സും അത് നല്‍കുന്നു. “നെഗറ്റീവ് ഉദ്‌വമനം എന്നത് … Continue reading നെഗറ്റീവ് ഉദ്‌വമനം ‘ധാര്‍മ്മിക അപകടം’ ആണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നു
അമേരിക്ക-ക്യാനഡ അതിര്‍ത്തിയിലെ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസപ്പെടുത്തി
കഴിഞ്ഞ രാത്രിയില്‍ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 10 കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകരെ ജയില്‍ അടച്ചു. “കാലാവസ്ഥാ മഹാദുരന്തം ഇല്ലാതാക്കാനും” പണി നടക്കുന്ന North Dakota Access Pipeline നെതിരെയുള്ള ഐക്യദാര്‍ഠ്യം പ്രഖ്യാപിക്കാനും ആണ് അവര്‍ അത് ചെയ്തത്. വിവാദപരമായ പൈപ്പ് ലൈന്‍ നിര്‍ത്തലാക്കാനായി First Nations നടത്തുന്ന സമരത്തിന്റെ ഐക്യദാര്‍ഠ്യമായി Leonard, Minnesota യിലെ Enbridge ന്റെ line 4 ഉം 67 ഉം; Walhalla, North Dakota യിലെ TransCanada യുടെ Keystone; … Continue reading അമേരിക്ക-ക്യാനഡ അതിര്‍ത്തിയിലെ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസപ്പെടുത്തി