തെക്കെ ആഫ്രിക്കയില്‍ വളരെ കുറവ് പവനോര്‍ജ്ജമേ 2012 ല്‍ ഉത്പാദിപ്പിച്ചിരുന്നുള്ളു —കൃത്യമായി പറഞ്ഞാല്‍ 10 MW. 10 വര്‍ഷം കൊണ്ടായിരുന്നു ആ നിലയില്‍ അവര്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ 2016 ല്‍ അത് 2 GW ആയിരിക്കുന്നു. നാല് വര്‍ഷത്തില്‍ 1900% വര്‍ദ്ധനവ്. അടുത്ത നാല് വര്‍ഷത്തില്‍ ഇനിയും ഒരു 3 GW സ്ഥാപിക്കും എന്ന് GlobalData എന്ന consulting firm പറയുന്നു. തെക്കെ ആഫ്രിക്കയുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ 77% ഉം കല്‍ക്കരിയാണ് നല്‍കുന്നത്. പ്രതിവര്‍ഷം 25 … Continue reading തെക്കെ ആഫ്രിക്ക പവനോര്‍ജ്ജ വിപ്ലവത്തില്‍
ടാഗ്: വാര്‍ത്ത
മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊളംബിയയില്‍ കൊന്നു
കൊളംബിയയില്‍ അന്യായമായ ഖനനത്തെ എതിര്‍ക്കുന്ന മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊന്നു. സൈനിക വേഷം ധരിച്ച തോക്കുധാരികള്‍ പരിസ്ഥിതി പ്രവര്‍ത്തകരായ Joel Meneses, Nereo Meneses Guzmán, Ariel Sotelo എന്നിവരെ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ക്കകം അവരുടെ ശവശരീരം കണ്ടെടുത്തു. campesino സംഘടനയായ CIMA യുടെ സ്ഥാപകനാണ് Joel Meneses കൊളംബിയന്‍ സര്‍ക്കാരും FARC റിബലുകളും ചരിത്രപരമായ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പ് വെച്ച ദിവസം തന്നെ ഈ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്. 2015 ല്‍ 300 പരിസ്ഥിതി പ്രവര്‍ത്തകരാണ് … Continue reading മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകരെ കൊളംബിയയില്‍ കൊന്നു
ഡക്കോട്ട അക്സസ് പൈപ്പ് ലൈന് ധനസഹായം കൊടുക്കുന്നത് രണ്ട് ഡസനിലധികം ബാങ്കുകളാണ്
രണ്ട് ഡസനിലധികം സാമ്പത്തിക സ്ഥാപനങ്ങളാണ് ഡക്കോട്ട അക്സസ് പൈപ്പ് ലൈന് (Dakota Access pipeline) ധനസഹായം നല്‍കുന്നതെന്ന് ഒരു അന്വേഷണത്തില്‍ കണ്ടെത്തി. LittleSis എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. Bank of America, HSBC, UBS, Goldman Sachs, Wells Fargo, JPMorgan Chase മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ $375 കോടി ഡോളര്‍ എങ്ങനെ സമാഹരിച്ച് Dakota Access LLC യുടെ മാതൃ സ്ഥാപനമായ Energy Transfer ന് നല്‍കിയത് എന്ന് വ്യക്തമാക്കുന്നു. … Continue reading ഡക്കോട്ട അക്സസ് പൈപ്പ് ലൈന് ധനസഹായം കൊടുക്കുന്നത് രണ്ട് ഡസനിലധികം ബാങ്കുകളാണ്
കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജോത്പാദനം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 1,378% വര്‍ദ്ധിച്ചു
California Green Innovation Index ന്റെ Next 10’s റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. സൌരോര്‍ജ്ജത്തിന് പുറമേ zero emission vehicle (ZEV) ന്റെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ വൈദ്യുതി വിതരണത്തിന്റെ 25% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. 2014 ല്‍ സംസ്ഥാനം 20.1% ഉം 2009 ല്‍ 12% ഉം വീതമായിരുന്നു പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് cleantechnica.com
കെട്ടിടങ്ങള്‍ പണിയരുതെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സഭ. പണി കുതിച്ചുയരുന്നു
പാലസ്തീന്‍ ഭൂമിയില്‍ നിയമവിരുദ്ധമായി നടത്തുന്ന കെട്ടിടം പണി നിര്‍ത്തണമെന്ന് diplomatic Quartet ആവശ്യപ്പെട്ടതിന് ശേഷം രണ്ട് മാസമായി ഇസ്രായേല്‍ settlement വ്യാപനം വര്‍ദ്ധിക്കുകയാണ് എന്ന് U.N. പറയുന്നു. United States, Russia, European Union, United Nations, എന്നിവരുടെ കാത്തിരുന്ന ആ റിപ്പോര്‍ട്ട്, Quartet, settlement പണിയരുത് എന്നും അക്രമണ പ്രവര്‍ത്തനത്തിന്‍ നിന്ന് പാലസ്തീന്‍കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെടുന്നു. 1979 ലെ നിയമ പ്രകാരം കൈയ്യേറിയ ഭൂമിയില്‍ settlement പണിയുന്നത് നിയമവിരുദ്ധമാണ്. ഇന്നും ആ കുറ്റം തുടരുകയാണ് ഇസ്രായേല്‍ … Continue reading കെട്ടിടങ്ങള്‍ പണിയരുതെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സഭ. പണി കുതിച്ചുയരുന്നു
ഭാരതമാതാവ് അല്‍പ്പം അഡ്ജസ്റ്റ് ചെയ്യണം, അവര്‍ ഒന്നും ചെയ്യില്ലന്നേ
ഇന്ത്യ അമേരിക്കയുടെ സൈനിക സഖ്യകക്ഷി സൈനിക സംവിധാനങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ലോജിസ്റ്റിക് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എല്‍ഇഎംഒഎ) പ്രകാരം ഇരുരാജ്യങ്ങളുടെയും സൈനികവാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് അറ്റകുറ്റപ്പണിക്കും ഇന്ധനം നിറയ്ക്കാനുമായി തുറമുഖങ്ങളും വിമാനത്താവളങ്ങളും സൈനികതാവളങ്ങളും പരസ്പരം ഉപയോഗിക്കാന്‍ കഴിയും. ഇതോടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി. ചേരിചേരാ നയം ഇന്ത്യ ഔദ്യോഗികമായി ഉപേക്ഷിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ വിദേശ സെക്രട്ടറി ആഷ് കാര്‍ടറുമാണ് കരാറില്‍ ഒപ്പുവച്ചത്. 2004 ലെ … Continue reading ഭാരതമാതാവ് അല്‍പ്പം അഡ്ജസ്റ്റ് ചെയ്യണം, അവര്‍ ഒന്നും ചെയ്യില്ലന്നേ
ഇന്‍ഡോനേഷ്യയിലെ തീയുടെ പുക സിംഗപ്പൂരിലേക്ക് അടിക്കുന്നു
സിംഗപ്പൂരിലെ വായൂ മലിനീകരണം, ഇന്‍ഡോനേഷ്യയുടെ സുമാത്രാ ദ്വീപില്‍ നിന്നുള്ള പുക അടിക്കുന്നതിനാല്‍ ആരോഗ്യകരമല്ലാത്ത് അവസ്ഥയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് എന്ന് National Environment Agency (NEA) പറയുന്നു. എല്ലാ വേനല്‍കാലത്തും പാമോയില്‍, പള്‍പ്പ്, പേപ്പര്‍ പ്ലാന്റേഷനുകള്‍ക്ക് വേണ്ട ഭൂമിക്കായി കാട് തീയിടുന്നതില്‍ നിന്നുള്ള പുക ആ പ്രദേശത്തെ ആകാശത്തെ കരിമേഘാവൃതമാക്കാറുണ്ട്. പൊതുജനാരോഗ്യത്തേയും, ടൂറിസ്റ്റുകളേയും വിമാനങ്ങളേയും ഇത് ബാധിക്കാറുണ്ട്. 24 മണിക്കൂറില്‍ സിംഗപ്പൂരിലെ Pollution Standards Index (PSI) വര്‍ദ്ധിച്ച് 105 എന്ന നിലയിലെത്തി. 100 നെക്കാള്‍ ഉയര്‍ന്ന നില ആരോഗ്യകരമല്ല … Continue reading ഇന്‍ഡോനേഷ്യയിലെ തീയുടെ പുക സിംഗപ്പൂരിലേക്ക് അടിക്കുന്നു
വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു
അര്‍ജന്റീനയുടെ വൃത്തികെട്ട യുദ്ധകെട്ട യുദ്ധ(Dirty Wars) സമയത്തെ അര്‍ജന്റീനയില്‍ മുമ്പത്തെ സൈനിക തലവനെതിരെ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം ചാര്‍ത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1975 - 1979 കാലത്ത് Córdoba ലെ രഹസ്യ സൈനിക താവളത്തില്‍ വെച്ച് നൂറുകണക്കിന് ആളുകളെ ഇല്ലാതാക്കുകയും, തട്ടിക്കൊണ്ടുപോകുകയും, ധാരാളം കൊലപാതകങ്ങളും പീഡനങ്ങളും ഒക്കെ നടത്തിയതില്‍ 89 വയസായ Luciano Benjamín Menéndez കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട വിരമിച്ച ഈ ജനറല്‍ ധാരാളം ജീവപര്യന്ത വിധികളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. — … Continue reading വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു
ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്
മനുഷ്യന്‍ കാലാവസ്ഥ മാറ്റാന്‍ തുടങ്ങിയ കാലം 1830കളാണെന്ന് ആസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ കണ്ടെത്തി. ലോകത്തെ സമുദ്രങ്ങള്‍, ഭൂഘണ്ഢങ്ങള്‍, പവിഴപ്പുറ്റുകള്‍, ice cores, വൃക്ഷ വലയങ്ങള്‍, ഗുഹകളിലെ stalagmites എന്നിവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച അവരുടെ റിപ്പോര്‍ട്ട് Nature മാസികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഹരിതഗ്രഹവാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ് 1830കളിലെ 280 parts per million ല്‍ നിന്ന് ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും 295 ppm ആയി വര്‍ദ്ധിച്ചിരുന്നു. ഇന്നത് 400 ppm ല്‍ അധികമാണ്. — സ്രോതസ്സ് … Continue reading ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്
അമേരിക്കയിലെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി നിലയം പണി പൂര്‍ത്തിയാക്കി
5 കാറ്റാടിയുള്ള 30-മെഗാവാട്ടിന്റെ Block Island Wind Farm പ്രതിവര്‍ഷം 18,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. Rhode Island ന്റെ ശക്തമായ ഒരു ചുവടുവെപ്പാണിത്. American Wind Energy Association ന്റെ കണക്ക് പ്രകാരം അമേരിക്കയില്‍ 13 തീരക്കടല്‍ കാറ്റാടി പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിലുണ്ട്. അവ 6,000 മെഗാവാട്ട് വൈദ്യുതി രാജ്യത്തിന് നല്‍കും. 2014 ല്‍ 37.1 കോടി മെഗാവാട്ട് പവനോര്‍ജ്ജമാണ് ഉത്പാദിപ്പിച്ചത്. ലോകത്തെ മൊത്തം വൈദ്യുതോല്‍പ്പാദനത്തിന്റെ 5% വരും അത്. എന്നാലും അതില്‍ 1% മാത്രമാണ് തീരക്കടല്‍ … Continue reading അമേരിക്കയിലെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി നിലയം പണി പൂര്‍ത്തിയാക്കി