ജപ്പാനിലെ 50 അണുനിലയങ്ങളില്‍ 28 എണ്ണവും അടച്ചുപൂട്ടണമെന്ന് ജനപ്രതിനിധികള്‍

ഉടന്‍ തന്നെ 50 അണുനിലയങ്ങളില്‍ 28 എണ്ണവും അടച്ചുപൂട്ടണമെന്ന് ജപ്പാനിലെ എല്ലാ പാര്‍ട്ടികളിലും പെടുന്ന 91 ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മുമ്പ് ഈ സംഘം 24 നിലയങ്ങള്‍ അടച്ചുപൂട്ടണമെന്നാണ് പറഞ്ഞിരുന്നത്. അതിന്റെ കൂടെ ഇപ്പോള്‍ 4 എണ്ണവും കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. Hokuriku Electric Power Co ന്റേയും Kansai Electric Power Co. ന്റേയും ഈരണ്ട് നിലയങ്ങളാണ് കൂട്ടിച്ചേര്‍ത്തത്. ഈ നിലയങ്ങള്‍ക്ക് കുഴപ്പമുണ്ടെന്ന് ഈ സംഘം ആരോപിക്കുന്നു. — സ്രോതസ്സ് kyodonews.jp

Anthem-Cigna ലയനത്തോടെ അമേരിക്കയില്‍ 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമാകും

ആരോഗ്യ ഇന്‍ഷുറന്‍സ് ഭീമനായ Anthem എതിരാളികളായ Cigna യെ $5420 കോടി ഡോളറിന് വാങ്ങാന്‍ പോകുന്നു. ഇത് അമേരിക്കയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ലയനമാണ്. അത് സംഭവിച്ചാല്‍ അമേരിക്കയില്‍ വെറും 3 ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാത്രമായി മാറും.

യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ നടപ്പാക്കിയ ഒരു പ്രധാന ഉദ്‌വമന നിയന്ത്രണ കരാറ് വരുന്നതിന് മുമ്പ് ഷെല്‍ വിജയകരമായി അതിന്റെ ലക്ഷ്യങ്ങളില്‍ കുറവ് വരുത്താന്‍ സ്വാധീനം ചെലുത്തി എന്ന് പുറത്തായ രേഖകള്‍ പറയുന്നു. ആ കരാറിലെ പ്രധാന ഒരു കാര്യം ഷെല്ലിന്റെ ജോലിക്കാരാനാണ് കൊണ്ടുവന്നത്. 2014 ലെ സമ്മേളനത്തില്‍ സര്‍ക്കാര്‍ അധികാരികള്‍ ഉദ്‌വമനത്തില്‍ 40% കുറവ് വരുത്താനുള്ള കരാറില്‍ ഒപ്പുവെച്ചു. പക്ഷേ എങ്ങനെ അത് നേടിയെടുക്കുമെന്നതില്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് Guardian ശേഖരിച്ച … Continue reading യൂറോപ്പിന്റെ പുനരുത്പാദിതോര്‍ജ്ജ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഷെല്‍ സ്വാധീനം ചെലുത്തി

ചെമ്പ് ഖനി തൊഴിലാളികള്‍ സംഘം ചേരാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നു

ചിലിയില്‍ ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഖനന കമ്പനിയുടെ കരാറുപണിക്കാര്‍ സമരത്തിലാണ്. സര്‍ക്കാര്‍ കമ്പനിയായ Codelco യുടെ 5 ഖനികളിലേക്കും സമരം പടര്‍ന്നിരിക്കുകയാണ്. തൊഴിലാളികള്‍ റോഡുകളും പണിയിടങ്ങളും തടസപ്പെടുത്തി. collectively bargain അവകാശവും അവരുടെ demands ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വിറ്റാമിനുകള്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

2013 ല്‍ പകുതി അമേരിക്കക്കാരും വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നവരായിരുന്നു. അമേരിക്കയിലെ വിറ്റാമിന്റെ വില്‍പ്പന പ്രതി വര്‍ഷം $2800 കോടി ഡോളറാണ്. University of Colorado Cancer Center ന്റെ 2015 ലെ American Association for Cancer Research (AACR) Annual Meeting ല്‍ ഗവേഷകനായ Tim Byers, MD, MPH ഈ മരുന്നുകള്‍ പരിധിയില്‍ കൂടുതല്‍ കഴിച്ചാല്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിക്കും എന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദാഹരണത്തിന് beta carotene supplements കണക്കില്‍ കൂടുതല്‍ കഴിച്ചാല്‍ … Continue reading വിറ്റാമിനുകള്‍ ക്യാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും

ആഹാരത്തില്‍ ചേര്‍ക്കുന്ന വസ്തുക്കളില്‍ 93% വും ശരിക്ക് പഠനം നടത്താത്തത്

ആഹാരത്തില്‍ ചേര്‍ക്കുന്ന ആയിരക്കണക്കിന് രാസവസ്തുക്കള്‍ക്ക് അമേരിക്കയിലെ FDA അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2013 ലെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി കഴിക്കാവുന്ന അളവിന്റെ പരിധിയെക്കുറിച്ചുറിച്ചുള്ള വിവരങ്ങള്‍ അതില്‍ 80% നും ലഭ്യമല്ല. FDA യുടെ സ്വന്തം ഡാറ്റാബേസില്‍ 93% ത്തിനും reproductive or developmental toxicity വിവരങ്ങളും ഇല്ല. നേരിട്ടും അല്ലാതെയും ആഹാരത്തില്‍ ചേര്‍ക്കുന്ന വസ്തുക്കളില്‍ മൂന്നില്‍ രണ്ടിനും പൊതുജനങ്ങള്‍ ലഭ്യമായ വിവരങ്ങളില്ല. ഇത്തരം രാസവസ്തുക്കളുടെ വിവരങ്ങളില്ലാത്തതിനാല്‍ ആഹാരം മനുഷ്യന് സുരക്ഷിതമാണോ അല്ലയോ എന്ന് പറയാനാവില്ല … Continue reading ആഹാരത്തില്‍ ചേര്‍ക്കുന്ന വസ്തുക്കളില്‍ 93% വും ശരിക്ക് പഠനം നടത്താത്തത്

ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയ ജോനാതന്‍ പൊള്ളാര്‍ഡിനെ വിട്ടയക്കും

ഇസ്രായേല്‍ ചാരനായ ജോനാതന്‍ പൊള്ളാര്‍ഡിനെ(Jonathan Pollard) നവംബറില്‍ വിട്ടയക്കും എന്ന് United States Parole Commission അറിയിച്ചു. അമേരിക്കയുടെ രഹസ്യങ്ങള്‍ ഇസ്രായേലിന് കൈമാറിയതിന് ശിക്ഷിക്കപ്പെട്ട മുമ്പത്തെ U.S. Navy intelligence ഓഫീസറായിരുന്നു പൊള്ളാര്‍ഡ്. ജീവപര്യന്തം ശിക്ഷയായിരുന്നു അയാള്‍ക്ക് ലഭിച്ചത്. പൊള്ളാര്‍ഡില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഇസ്രായേല്‍ സോവ്യേറ്റ് യൂണിയനുമായി പങ്കുവെച്ചതായ സംശയിക്കപ്പെടുന്നതായി 1999 ല്‍ The New Yorker ലെ സെയ്മോര്‍ ഹര്‍ഷിന്റെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോവ്യേറ്റ് യൂണിയനിലെ ജൂതന്‍മാര്‍ക്ക് ഇസ്രായേലിലേക്ക് കുടിയേറാന്‍ അനുമതി കിട്ടാനായാണ് അമേരിക്കയുടെ … Continue reading ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തിയ ജോനാതന്‍ പൊള്ളാര്‍ഡിനെ വിട്ടയക്കും

ആര്‍ക്ടിക്കിലെ റഷ്യയുട എണ്ണക്കിണര്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ കൈയ്യേറി

പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ ആറ് പ്രവര്‍ത്തകര്‍ ആര്‍ക്ടിക്കിലെ റഷ്യയുട എണ്ണക്കിണര്‍ കൈയ്യേറി ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെതിരെ പ്രതിഷേധിച്ചു. റഷ്യയുടെ പൊതുമേഖലാ കമ്പനിയായ ഗ്യാസ്‌പ്രോമിന്റേതാണ്(Gazprom) ആ എണ്ണക്കിണര്‍. അവരാണ് Pechora കടലില്‍ കുഴിക്കുന്നത് വഴി ആദ്യമായി ആര്‍ക്ടിക്കില്‍ എണ്ണക്കായി കിണറ് കുത്തിയത്. ദിവസങ്ങളോളം അവിടെ തങ്ങാനുള്ള സാധനങ്ങളുമായാണ് ഈ പ്രവര്‍ത്തകര്‍ ആര്‍ക്ടിക്കിലെത്തിയത്. ഗ്രീന്‍പീസിന്റെ ഡയറക്റ്ററായ തെക്കെ ആഫ്രിക്കയില്‍ നിന്നുള്ള കുമി നായിഡുവും(Kumi Naidoo) ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു

പടിഞ്ഞാറേക്കരയില്‍ (West Bank) പാലസ്തീന്‍ നിവാസികളും അന്തര്‍ദേശീയ സന്നദ്ധപ്രവര്‍ത്തകരും Susiya ഗ്രാമത്തെ ഇസ്രായേല്‍ ബുള്‍ഡോസറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ 24 മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷേധ സമരം നടത്തി. യൂറോപ്പിലെ വിദേശകാര്യ മന്ത്രിമാര്‍ ഇസ്രായേലിനോട് ആസൂത്രണം ചെയ്ത നശീകരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ച അമേരിക്കന്‍ State Department വക്താവയ John Kirby വിഷമം പ്രകടിപ്പിച്ചു. നശീകരണം "ദോഷമുണ്ടാക്കുന്നതും പ്രകോപനപരവുമാണെന്ന്" Kirby പറഞ്ഞു. ദശാബ്ദങ്ങളായി Susiya യിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിലെ പുതിയ സംഭവമാണിത്. 1980കള്‍ മുതല്‍ നിര്‍ബന്ധപൂര്‍വ്വമായ കുടിയൊഴിപ്പിക്കല്‍ … Continue reading ഇസ്രായേല്‍ ബുള്‍ഡോസറുകള്‍ക്കെതിരെ പടിഞ്ഞാറേക്കര നിവാസികള്‍ പ്രതിഷേധിക്കുന്നു

പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു

ജപ്പാന്റെ പസഫിസ്റ്റ് ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ മുമ്പത്തെ പ്രധാനമന്ത്രിയായിരുന്ന തോമിചി മുറയാമയും (Tomiichi Murayama) പ്രതിഷേധ സമരത്തില്‍ പങ്കുകൊണ്ടു. പാര്‍ളമെന്റിന്റെ lower house മുമ്പ് പാസാക്കിയ സുരക്ഷാ നിയമത്തിനെതിരെ 2,000 ല്‍ അധികം ആളുകള്‍ പാര്‍ളമന്റിന്റെ മുമ്പില്‍ പ്രതിഷേധം രേഖപ്പെടുത്തി. 91 വയസുള്ള മുറയാമയും അവരോടൊപ്പം ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജപ്പാന്‍ സൈന്യത്തിന് രാജ്യത്തിന് പുറത്ത് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. രാജ്യത്തിന്റെ സമാധാന ഭരണഘടന സംരക്ഷിക്കണം … Continue reading പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു