ചിലിയിലെ പ്രീയപ്പെട്ട പാട്ടുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിക്റ്റര്‍ ഹാറയുടെ(Víctor Jara) 1973 ലെ കൊലപാതകത്തിനുത്തരവാദിയായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന അമേരിക്കയുടെ പിന്‍തുണയോടെ ഏകാധിപതി അഗസ്റ്റോ പിനോഷെ നടത്തിയ പട്ടാള അട്ടിമറിക്ക് ശേഷമാണ് ഹാറയെ മൃഗീയമായി കൊലപ്പെടുത്തിയത്. പട്ടാളക്കാര്‍ അദ്ദേഹത്തിന്റെ വിരലുകള്‍ മുറിച്ചുമാറ്റി. കൈകാലുകള്‍ തല്ലിയൊടിച്ചു. അവസാനം 40 ല്‍ അധികം പ്രാവശ്യം വെടിവെച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ നീതിക്കായി കുടുംബാങ്ങള്‍ വളരെക്കാലമായി നിയമ യുദ്ധത്തിലായിരുന്നു. ജഡ്ജിയുടെ വിധിയെ തുടര്‍ന്ന് 10 … Continue reading വിക്റ്റര്‍ ഹാറയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുമ്പത്തെ 10 സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു
ടാഗ്: വാര്‍ത്ത
ഗ്രീസ് പാര്‍ളമെന്റ് ചിലവ്ചുരുക്കല്‍ പദ്ധതികള്‍ക്ക് അംഗീകാരം കൊടുത്തു
യൂറോപ്പിലെ creditors ന്റെ ആവശ്യപ്രകാരമുള്ള ചിലവ്ചുരുക്കലിന്റെ രണ്ടാം ഘട്ടത്തിന് ഗ്രീസ് പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. bailout നല്‍കുന്നതിന്റെ നിബന്ധനയായാണിത്. ജനപ്രതിനിധികള്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഈ പദ്ധതിക്ക് അംഗീകാരം കൊടുത്തത്. പാര്‍ളമെന്റിന് പുറത്ത് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തി. [എന്തൊക്കെ ബഹളമായിരുന്നു സറീസ അധികാരത്തില്‍ വന്നപ്പോള്‍. ഞങ്ങളിപ്പോ എല്ലാം മാറ്റിക്കളയും എന്ന ഭാവമായിരുന്നു. ദേ നോക്കിയേ പട്ടിയെ പോലെ വാലാട്ടി നില്‍ക്കുന്നത്. മൂലധനശക്തികള്‍ക്ക് മുമ്പില്‍ ഒന്നുമല്ല ഇവര്‍. ഇനി സ്പെയിനിലെ പൊദേമോസിന്റെ കാര്യം എന്താകുമെന്ന് കണ്ടറിയാം.]
മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി 1,000 ല്‍ അധികം വിമാനത്താവള ജോലിക്കാര്‍ സമരത്തില്‍
ന്യൂയോര്‍ക്കിലെ JFK, La Guardia വിമാനത്താവളങ്ങളില്‍ 1,000 ല്‍ അധികം കരാര്‍ ജോലിക്കാര്‍ സമരം ചെയ്തു. മണിക്കൂറിന് $15 ഡോളര്‍ ശമ്പളത്തിനായി സംഘം ചേര്‍ന്നപ്പോള്‍ അധികാരികള്‍ ചെയ്ത ക്ലേശിപ്പിക്കലിനേയും പേടിപ്പിക്കലിനേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. baggage handlers, wheelchair attendants, security officers എന്നിവരാണ് സമരം ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പ് $15 ഡോളര്‍ ശമ്പളത്തിനായി സംഘടിക്കാന്‍ തുടങ്ങിയതിന് ശേഷം കരാര്‍ ജോലിക്കാര്‍ നടത്തുന്ന എറ്റവും വലിയ സമരമാണിത്.
നിയാണ്ടര്‍താലിന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു
തെക്കെ ഇറ്റലിയിലെ ഒരു ഗുഹയില്‍ നിന്ന് നിയാണ്ടര്‍താല്‍ മനുഷ്യന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു. Altamura Man എന്ന് വിളിക്കുന്ന ആ നിയാണ്ടര്‍താല്‍ മനുഷ്യന്‍ 1.5 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജീവിച്ചിരുന്നത്. Puglia യിലെ Altamura നഗരത്തിനടുത്ത് Lamalunga ഗുഹയില്‍ 1993 ല്‍ ആണ് ഈ മനുഷ്യനെ കണ്ടെത്തിയത്. Morphometric വിശകലനവും അസ്ഥി DNA വിശകലനത്തിലും Altamura മനുഷ്യന്‍ നിയാണ്ടര്‍താലാണെന്ന് മനസിലായി. ഈ മനുഷ്യ സ്പീഷീസ് രണ്ട് ലക്ഷം വര്‍ഷം മുമ്പ് മുതല്‍ 40,000 വര്‍ഷം … Continue reading നിയാണ്ടര്‍താലിന്റെ ഏറ്റവും പഴയ DNA സാമ്പിള്‍ വേര്‍തിരിച്ചെടുത്തു
2008 ലെ കല്‍ക്കരി ചാരം ചോര്‍ച്ചയില്‍ TVA ഉത്തരവാദികളാണെന്ന് ജഡ്ജി വിധിച്ചു
ചുറ്റുപാടും മലിനീകരണമുണ്ടാക്കയ വലിയ കല്‍ക്കരി ചാര ചോര്‍ച്ചയില്‍ Tennessee Valley Authority ഉത്തരവാദികളാണെന്ന് ഫെഡറല്‍ ജഡ്ജി വിധിച്ചു. 378.5 കോടി ലിറ്റര്‍ കല്‍ക്കരി ചാരം എന്ന വിഷമാണ് Kingston Fossil Plant പുറത്തുവിട്ടത്. വീടുകളും റോഡുകളും അതില്‍ മുങ്ങി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കല്‍ക്കരി ചാര ദുരന്തമായിരുന്നു അത്. നാശനഷ്ടങ്ങള്‍ക്ക് TVA ആണ് ഉത്തരവാദി എന്ന് ഫെഡറല്‍ കോടതി ജഡ്ജി Thomas Varlan വിധിച്ചു. അത് നൂറ് കണക്കിന് പരാതിക്കാരുടെ വിജയമായി.
KKK ഉം New Black Panther Party ഉം തെക്കന്‍ കരോലിനയില്‍ റാലികള്‍ നടത്തി
New Black Panther Party ഉം Ku Klux Klan ഉം രണ്ട് വ്യത്യാസ്ഥ റാലികള്‍ നടത്തിയ തെക്കന്‍ കരോലിനയിലെ കൊളംബിയയിലേക്ക് ആയിരക്കണക്കിനാളുകള്‍ വന്നുചേര്‍ന്നു. 5 പേരെ അറസ്റ്റ് ചെയ്തു. വന്‍തോതില്‍ ആയുധമണിഞ്ഞ പോലീസുകാര്‍ ആ പ്രദേശം വളയുകയും വീടുകള്‍ക്ക് മുകളില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു. Ku Klux Klan ഉം Loyal White Knights ഉം നാസി സല്യൂട്ട് നടത്തി വെള്ളക്കാരുടെ ശക്തി തെളിയിച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് KKK ഇതുപോലെ റാലി നടത്തിയത്. South … Continue reading KKK ഉം New Black Panther Party ഉം തെക്കന്‍ കരോലിനയില്‍ റാലികള്‍ നടത്തി
“ആഫ്രിക്കയുടെ പിനെഷോ”യെ സെനെഗലില്‍ കുറ്റവിചാരണ ചെയ്യുന്നു
ചാഡിലെ (Chad) ഏകാധിപതിയെ സെനഗലില്‍ കുറ്റവിചാരണ ചെയ്യുന്നു. അമേരിക്കയുടെ പങ്കാളിയായിരുന്ന Hissène Habré നെ "ആഫ്രിക്കയുടെ പിനെഷോ" എന്നാണ് അറിയപ്പെടുന്നത്. 1980 കളിലെ അയാളുടെ എട്ട് വര്‍ഷത്തെ ഭരണം 40,000 പേരെ കൊന്നു. ഇരകളുടെ രണ്ട് ദശാബ്ദത്തെ പ്രവര്‍ത്തന ഫലമായി ഇപ്പോള്‍ പ്രത്യേക കോടതി Habré യെ കുറ്റവിചാരണ ചെയ്യുന്നത്. 1999 മുതല്‍ Habré യുടെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന Human Rights Watch ന്റെ Attorney Reed Brody വിചാരണയെ പ്രശംസിച്ചു. എന്നാല്‍ Habré യുടെ … Continue reading “ആഫ്രിക്കയുടെ പിനെഷോ”യെ സെനെഗലില്‍ കുറ്റവിചാരണ ചെയ്യുന്നു
യൂറോപ്പിലെ തടി വ്യവസായം മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ യുദ്ധം ആളിക്കത്തിക്കുന്നു
മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ(Central African Republic) റിബല്‍ സൈനിക സംഘങ്ങളുമായി യൂറോപ്പിലെ തടി വ്യവസായം കരാറിലേര്‍പ്പെട്ട് അവിടുങ്ങളിലെ യുദ്ധങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു എന്ന് Global Witness ന്റെ പുതിയ റിപ്പോര്‍ട്ട് ആരോപിക്കുന്നു. 2013 ല്‍ നടന്ന ഒരു റിബല്‍ അട്ടിമറിക്ക് ശേഷം ആയിരക്കണക്കിന് ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്. പ്രശ്നം ഇപ്പോഴും തുടരുന്നു.
എല്ലാ പാരമ്പര്യ ജീവശാസ്ത്ര വിശേഷഗുണങ്ങളേയും വിശദീകരിക്കാന്‍ ഡിഎന്‍ഏ പോരാ
കോശങ്ങളില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് histones. DNAയുടെ ചുറ്റുമുള്ള ഈ പ്രോട്ടീന്‍ ജീവിയുടെ ജനിതക കോഡിന്റെ ഭാഗമല്ല. ഒരു ജീന്‍ ഓണാക്കണോ ഓഫാക്കണോ എന്ന് തീരുമാനിക്കുന്നത് histones ആണ്. മനുഷ്യന്റേതുപോലുള്ള ജീന്‍ നിയന്ത്രണ സംവിധാനമുള്ള ഒരു യീസ്റ്റില്‍ ശാസ്ത്രജ്ഞര്‍ ഈ തത്വത്തിന്റെ പരീക്ഷണങ്ങള്‍ നടത്തി. ഒരു ഹിസ്റ്റോണ്‍ പ്രോട്ടീനില്‍ അവര്‍ മാറ്റം വരുത്തി. സാധാരണയുണ്ടാകുന്ന ഒരു മാറ്റമായിരുന്നു അത്. അതിന്റെ ഫലമായി അതിന് ചുറ്റുമുള്ള ജീനുകള്‍ ഓഫായി. ആ ഫലം അടുത്ത തലമുറകളിലേക്ക് പടരുകയും ചെയ്തു. University … Continue reading എല്ലാ പാരമ്പര്യ ജീവശാസ്ത്ര വിശേഷഗുണങ്ങളേയും വിശദീകരിക്കാന്‍ ഡിഎന്‍ഏ പോരാ
സിഗററ്റ് പുക ഭീകരന്‍ രോഗാണുക്കളെ കൂടുതല്‍ ആക്രമണകാരികളാക്കുന്നു
മനുഷ്യന്റെ ശ്വസന കോശങ്ങളേയും രോഗപ്രതിരോധ കോശങ്ങളേയും പുകവലി ദോഷകരമായി ബാധിക്കുന്നു എന്ന് നമുക്കറിയാവുന്ന കാര്യമാണ്. അതിനോടൊപ്പം തന്നെ ആക്രമണകാരികളായ ബാക്റ്റീരിയകളെ കൂടുതല്‍ ശക്തരാക്കും. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണു ആണ് Methicillin-resistant Staphylococcus aureus (MRSA). MRSA ക്ക് സിഗററ്റ് പുക അടിച്ചാല്‍ അത് കൂടുതല്‍ ശേഷി നേടുന്നു. MRSA ബാക്റ്റീരിയയുടെ കോശ ഭിത്തി സിഗററ്റ് പുക ഏറ്റാല്‍ മാറ്റം വന്ന് antimicrobial peptides നേയും മറ്റ് ചാര്‍ജ്ജുള്ള കണികകളേയും അകറ്റിനിര്‍ത്തുന്നു എന്ന് പരീക്ഷണങ്ങള്‍ വ്യക്തമാക്കി. — … Continue reading സിഗററ്റ് പുക ഭീകരന്‍ രോഗാണുക്കളെ കൂടുതല്‍ ആക്രമണകാരികളാക്കുന്നു